ബേപ്പൂർ: വാൻ ഹായ് 503 ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. കാണാതായവർക്കായുള്ള തെരച്ചിലും ഊർജിതമാണ്. കപ്പലിൽ നിന്നും കറുത്ത കട്ടിയുള്ള പുക ഉയരുകയാണ്. തീ നിയന്ത്രണ വിധേയമാക്കാനായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തും.
തിങ്കളാഴ്ച കപ്പലിന് അടുത്തേക്ക് പോലും എത്താൻ സാധിച്ചിരുന്നില്ലെന്നാണ് വിവരം. കപ്പലിലുള്ള 157 കണ്ടെയ്നറുകളിൽ അത്യന്തം അപകടകരമായ ഉത്പന്നങ്ങളാണ് ഉള്ളതെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡറുകൾ, ടർപെൻറൈർ അടക്കം തീപിടിത്ത സാധ്യതയുള്ളവയാണ് ഈ വസ്തുക്കൾ. കമ്പനി പുറത്തു വിട്ട വിവരമനുസരിച്ച് മാരക വിഷാംശമടങ്ങിയ കീടനാശിനികളാണ് കണ്ടെയ്നറുകളിലുള്ളത്.
ബൈപറിഡിലിയം -1,83,200 ലിറ്റർ, ബെൻലോഫിനോൻ -15 ചണ്ഡ, നെട്രോ സെല്ലുലോസ് -11 ടൺ, റെസിൻ-17 ടൺ. സിങ്ക് ഓക്സൈഡ് -20340. ട്രൈ ക്ലോറോ ബൻസീൻ-2,08,000, മീഥൈൽ ഫിനോൽ-28,826 തുടങ്ങിയിവയാണ് കണ്ടെയ്നറിലുള്ളത്. കപ്പൽ ഇടതു വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. എന്നാൽ കപ്പൽ നിയന്ത്രണത്തിലായിട്ടില്ല. നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണിട്ടുണ്ട്. കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.






