Timely news thodupuzha

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 324 ആക്‌റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തുടനീളമുള്ള കൊവിഡ് രോഗികളുടെ എണ്ണം 6815 ആ‍യി ഉയർന്നു. മാത്രമല്ല 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും കൊവിഡ് കേസുകളിൽ കുറവില്ല.

24 മണിക്കൂറിനിടെ 96 പുതിയ കൊവിഡ് രോഗികളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2053 രോഗികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായുള്ളത്. 24 മണിക്കൂറിനിടെ 624 പേർ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് വ്യാപനത്തിനു ശേഷം രോഗം ഭേദമായവരുടെ എണ്ണം 6,861 ആയി.

Leave a Comment

Your email address will not be published. Required fields are marked *