വിയന്ന: ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ വെടിവയ്പ്പ്. 10 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്. മരിച്ചവരിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്നു. വെടിവയ്പ്പിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായാണ് വിവരം. പിന്നാലെ സുരക്ഷാ സേന സ്കൂളിൽ നിന്നും ആളുകളെ ഒഴുപ്പിച്ചു. മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് വിവരം. സ്കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ്. മരണ സംഖ്യ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സ്ഥിതിഗതികൾ ഗുരുതരമാണെന്നാണ് വിവരം.
ഓസ്ട്രിയയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 10 മരണം
