Timely news thodupuzha

ചരക്കു കപ്പൽ തീപിടിത്തത്തെ തുടർന്ന് കോഴിക്കോട് മുതൽ കൊച്ചി തീരം വരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തിൽ കോഴിക്കോട് മുതൽ കൊച്ചി വരെയുള്ള തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കടലിൽ വീണ മാരകമായ ഇന്ധനങ്ങളടങ്ങിയ കണ്ടെയ്നറുകൾ തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. മൂന്നു ദിവസത്തോളം കടലിൽ കണ്ടെയ്നറുകൾ ഒഴുകി നടക്കുമെന്നും അതിനു ശേഷമാവും തീരത്തേക്കെത്തുകയെന്നുമാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം, ഇതിനോടകം തന്നെ എണ്ണചോർച്ചയുണ്ടായിട്ടുള്ളതായി സൂചനയുണ്ട്. എണ്ണച്ചോർച്ച സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

100 ടണ്ണോളം എണ്ണയാണ് കപ്പലിലുള്ളത്. ഇത് തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കമ്പനി പുറത്തു വിട്ട വിവരമനുസരിച്ച് മാരക വിഷാംശമടങ്ങിയ കീടനാശിനികളാണ് കണ്ടെയ്നറുകളിലുള്ളത്. ബൈപറിഡിലിയം -1,83,200 ലിറ്റർ, ബെൻലോഫിനോൻ -15 ചണ്ഡ, നെട്രോ സെല്ലുലോസ് -11 ടൺ, റെസിൻ-17 ടൺ. സിങ്ക് ഓക്സൈഡ് -20340. ട്രൈ ക്ലോറോ ബൻസീൻ-2,08,000, മീഥൈൽ ഫിനോൽ-28,826 തുടങ്ങിയിവയാണ് കണ്ടെയ്നറിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *