Timely news thodupuzha

ഗുജറാത്ത് വിമാനാപകടത്തിൽ മലയാളിയായ യുവതി മരിച്ചു

പത്തനംതിട്ട: അഹമ്മദാബാദ് എയർഇന്ത്യ വിമാനാപകടത്തിൽപെട്ട് മലയാളി മരിച്ചതായി സ്ഥിരീകരണം. തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ‌ നായരാണ്(40) മരിച്ചത്. യുകെയിലെ നഴ്സാണ് രഞ്ജിത. ബുധനാഴ്ച വൈകിട്ട് ട്രെയിനിൽ ചെന്നെയിലെത്തിയ രഞ്ജിത വിമാന മാർഗം അഹമ്മദാബാദിൽ എത്തുകയായിരുന്നു.

അവിടെ നിന്നും അപകടത്തിൽപെട്ട എയർഇന്ത്യാവിമാനത്തിൽ ലണ്ടനിലേക്ക് പോവുകയായിരുന്നു യുവതി. നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു രഞ്ജിത. തുടർന്ന് സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 170 ആയതായാണ് റിപ്പോർട്ടുകൾ. വിമാനം മെഡിക്കൽ കോളെജ് ഹോസ്റ്റലിന് മുകളിലേക്കാണ് പതിച്ചത്.

എംബിബിഎസ് വിദ്യർഥികളായ 5 പേരും മരിച്ചതായാണ് വിവരം. രണ്ട് കെട്ടിടങ്ങൾ തകർന്നു. സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റതായി വിവരമുണ്ട്. ടേക്ക് ഓഫ് ചെയ്ത് 5 മിനിറ്റിനുള്ളിലായിരുന്നു അപകടം. അപകടത്തിന് തൊട്ടു മുൻപ് പൈലറ്റ് അപായ സൂചന നൽകിയതായി വിവരമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *