Timely news thodupuzha

ശാസ്ത്ര സെമിനാർ സംഘടിപ്പിച്ച് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ

കരിമണ്ണൂർ: വിദ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി, സയൻസ് ഗവേഷണ മേഖലയിലേക്കുള്ള ബോധവൽക്കരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഇടുക്കി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സയൻസ് സെമിനാർ ശ്രദ്ധേയമായി.

മാറിവരുന്ന സാഹചര്യങ്ങളിൽ സയൻസ് മേഖലയിലുള്ള അവസരങ്ങൾ മനസ്സിലാക്കുന്നതിനുള്ള അവസരമായി സെമിനാർ. പ്രശസ്ത ശാസ്ത്രജ്ഞനും ന്യൂ മാൻ കോളേജ് മുൻ ഊർജ്ജതന്ത്ര വിഭാഗം മേധാവിയുമായ ഡോ. ജോ ജേക്കബ് സെമിനാറിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്റെ മലയാളം യൂണിവേഴ്സിറ്റിയിലെ ഗവേഷക കുമാരി അനഘ ശശി സെമിനാർ നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സയൻസ് വിഭാഗം അധ്യാപകരായ ശ്രീമതി ഹെൽമാ ജോസ്, ശ്രീമതി സീന സ്കറിയ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *