Timely news thodupuzha

നാല് പ്രധാന കൊലക്കേസുകളിൽ നിർണ്ണായക തെളിവുകൾ കണ്ടെത്തിയ ഇടുക്കി പോലീസ് ഡോ​ഗ് സ്ക്വാഡിലെ ട്രാക്കർ ഡോ​ഗ് ജെനി വിട വാങ്ങി

തൊടുപുഴ: നാല് പ്രധാന കൊലക്കേസുകളിൽ നിർണ്ണായക തെളിവുകൾ കണ്ടെത്തിയ ഇടുക്കി പോലീസ് ഡോ​ഗ് സ്ക്വാഡിലെ ട്രാക്കർ ഡോ​ഗ് ജെനി വിട വാങ്ങി. 2013 ഓ​ഗസ്റ്റലായിരുന്നു പോലീസ് ഡോ​ഗ് സ്ക്വാഡിലേക്ക് എത്തിയത്. തുടർന്ന് തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം നേടി. കെ നയൺ സ്ക്വാഡിലെ ഏറ്റവും മികച്ച ട്രാക്കർ ഡോ​ഗ് ആയിരുന്നു ജെനി. അടിമാലി രാജഥാനി കൊലക്കേസ്, ശാന്തൻപാറ പുത്തടിയിലുള്ള സ്വകാര്യ റിസോർട്ടിൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം, വണ്ടിപ്പെരിയാറിലെ സ്വകാര്യ എസ്റ്റേറ്റിൽ സ്ത്രീ തൊഴിലാളിയെ പീഡിപ്പിച്ച് കൊന്ന കേസ്, കരിമണ്ണൂരിൽ വാക്കേറ്റത്തെ തുടർന്ന് യുവാവിനെ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസ് എന്നിവയിൽ അന്വേഷണ സംഘത്തിന് പ്രതികളെ പിടികൂടാൻ വഴി തെളിച്ചത് ജെനി മണം പിടിച്ച് നൽകിയ നിർണ്ണായക തെളിവുകളാണ്. 2023 ജുലൈയിൽ സർവ്വീസിൽ നിന്ന് വിരമിച്ചു.

Leave a Comment

Your email address will not be published. Required fields are marked *