Timely news thodupuzha

അഹമ്മദാബാദ് വിമാനത്താവളം അടച്ചു

അഹമ്മദാബാദ്: ലണ്ടനിലേക്ക് യാത്രക്കാരുമായി പോയ എയർ ഇന്ത‍്യ വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ‍്യാന്തര വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചതായി അധികൃതർ വ‍്യക്തമാക്കി.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാലാണ് വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും ഈ സാഹചര‍്യത്തിൽ യാത്രക്കാരുടെ സഹകരണം അഭ‍്യർഥിക്കുന്നുവെന്നും വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ പറ‍യുന്നു. എയർ ഇന്ത‍്യയുടെ ബോയിങ് 787 ഡ്രീൻ ലൈൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കാബിൻ ക്രൂ ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *