കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. പവന് ഒറ്റയടിക്ക് 1560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,360 രൂപയായി. ഗ്രാമിന് 195 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണം വാങ്ങാൻ 9295 രൂപ നൽകണം. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോർഡ് ആണ് വെള്ളിയാഴ്ച തിരുത്തിയത്. ഇറാൻ- ഇസ്രയേൽ സംഘർഷം അടക്കമുള്ള വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമെന്നാണ് വിവരം.
സ്വർണ വില ഉയർന്നു






