Timely news thodupuzha

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ശനിയാഴ്ച വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴിലിക്കാറ്റ് വെള്ളിയാഴ്ചയോടെ കരതൊടുമെന്നും പിന്നാലെ ശക്തികുറയുമെന്നുമാണ് വിലയിരുത്തൽ.

ഇതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധരണ നിലയിലേക്കാവുമെന്നും വെള്ളിയാഴ്ച ഉച്ചയോടെ കേരളത്തിൽ മഴ കനക്കുമെന്നുമാണ് കരുതപ്പെടുന്നത്. ശനിയാഴ്ച മുതൽ 16 വരെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 4 വടക്കൻ ജില്ലകിൽ ഓറഞ്ച് അലർട്ടാണ്. ഞായർ-തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം പെരുമഴയാണ് പ്രതീക്ഷിക്കുന്നത്.

റെഡ് അലർട്ട്(അതിതീവ്ര മഴ): ശനി – കണ്ണൂർ, കാസർഗോഡ്, ഞായർ – മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിങ്കൾ – മലപ്പുറം, കോഴിക്കോട്, വയനാട്. ഓറഞ്ച് അലർട്ട്(തീവ്ര മഴ): വെള്ളി- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ശനി – എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ഞായർ – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, തിങ്കൾ -പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്.

Leave a Comment

Your email address will not be published. Required fields are marked *