ഇടുക്കി: കുടുംബശ്രീ സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം നൽകികൊണ്ട് പ്രീമിയം കഫേ എന്ന പേരിൽ പ്രീമിയം റസ്റ്ററന്റുകൾ ആരംഭിക്കുന്നു. ജില്ലയിലെ വാഗമൺ, ഇടുക്കി എന്നിവിടങ്ങളിലാണ് പ്രീമിയം കഫെ ആരംഭിക്കുന്നത്.
പ്രീമിയം കഫെ ആരംഭിക്കുന്നതിന് താത്പര്യമുള്ള കുടുംബശ്രീ സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം അപേക്ഷകർ. വ്യക്തിഗതമായോ, ഗ്രൂപ്പായോ (ഗ്രൂപ്പ് അംഗങ്ങൾ കുടുംബശ്രീ അംഗമോ കുടംബാംഗമോ, ഓക്സിലറി അംഗമോ ആയിരിക്കണം) അപേക്ഷ നൽകാം.
ഭക്ഷണശാലകൾ നടത്തി പ്രവർത്തന പരിചയം അഭികാമ്യം. നിലവിൽ ഹോട്ടലുകൾ നടത്തുന്നവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രീമിയം കഫേ ആക്കി മാറ്റാനും കഴിയും. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ആവശ്യമായ പരിശീലനം, പ്രീമിയം കഫേ ബ്രാൻഡിംഗ് ചെയ്യുന്നതിനുള്ള അടിസ്ഥാന ചെലവുകൾക്കുള്ള ധനസഹായം കുടുംബശ്രീ മുഖേന ലഭ്യമാക്കും. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ മിഷൻ മുഖേന ബന്ധപ്പെടുക. ഫോൺ: 04862232223,9961066084.






