Timely news thodupuzha

logo

ഇറാൻ ആക്രമണത്തിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹു രാജ്യം വിട്ടതായി വിവരം

ജറുസലേം: ഇറാൻ ആക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. ഗ്രീസിലെ ഏതൻസിൽ അഭയം തേടിയതായാണ് വിവരം.

നെതന്യാഹുവിൻറെ ഔദ്യോഗിക വാഹനമായ വിങ് ഓഫ് സിയോൺ രണ്ട് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ പോകുന്നതിൻറെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ യുഎസുമായുള്ള ആണവ ചർച്ചകളിൽ‌ നിന്ന് ഇറാൻ പിന്മാറി.

ഇറാനെതിരായ ആക്രമണത്തിൽ യുഎസ് ഇസ്രായേലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും യുഎസിൻറെ പിന്തുണയില്ലാതെ ഇസ്രായേലിന് ആക്രമണം നടത്താനാവില്ലെന്നുമാണ് ഇറാൻ ആരോപിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *