Timely news thodupuzha

അഹമ്മദാബാദ് വിമാനാപകത്തിൽ മരണസംഖ്യ 270; ഹോസ്റ്റൽ പരിസരത്തു നിന്ന് 21 മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനം തകർന്നു വീണ മെഡിക്കൽ കോളെജ് ഹോസ്റ്റൽ പരിസരത്തു നിന്ന് 21 മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരണം. ഇതിൽ 9 പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണ്.

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 32 പേരിൽ 16 പേർ വിദ്യാർഥികളായിരുന്നുവെന്നും, അവരിൽ 12 പേരെ ഡിസ്ചാർജ് ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്നവരിൽ, വിമാനത്തിൽനിന്നു രക്ഷപെട്ട രമേഷ് വിശ്വാസ് കുമാറുമുണ്ട്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നതായി ശനിയാഴ്ച അധികൃതർ അറിയിച്ചു.

മരിച്ചവരിൽ വിമാനത്തിലെ യാത്രക്കാർ, ജീവനക്കാർ, പ്രദേശവാസികൾ എന്നിവരും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൽ 230 യാത്രക്കാർ, 2 പൈലറ്റുമാർ, 10 ക്രൂ ഉൾപ്പടെ 242 പേരായിരുന്നു ഉണ്ടായിരുന്നത്. മരിച്ചവരുടെ പട്ടികയിൽ ബിജെ മെഡിക്കൽ കോളെജ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന 10 ഡോക്റ്റർമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുമെന്നാണ് വിവരം. അപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ എൻഡിആർഎഫ് നേതൃത്വത്തിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *