തിരുവനന്തപുരം: സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി.എൻ പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ സി അലക്സിന്. കലാ, സാംസ്‌കാരിക, സാഹിത്യ, ജീവകാരുണ്യ മേഖലയിലെ നിരവധി വാർത്തകൾ പരിഗണിച്ചാണ് പുരസ്കാരം. ഭാരത് സേവക് സമാജ് ദേശീയ മാധ്യമ പുരസ്‌കാരം, ജയൻ സ്മാരക മാധ്യമ പുരസ്കാരം, ഡോ. എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ കേരളീയം മാധ്യമ പുരസ്കാരം, കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്കാരം, നവപ്രതിഭ സാഹിത്യവേദി മാധ്യമ ശ്രേഷ്ഠ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമാണ്.

സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും മാർ ബേസിൽ സ്കൂൾ റിട്ട. അധ്യാപകനുമായ കോതമംഗലം ചേലാട് ചെങ്ങമനാടൻ സി.കെ അലക്സാണ്ടറുടെയും മേരിയുടെയും മകനാണ് ഏബിൾ. മെട്രോവാർത്ത ദിനപത്രത്തിന്റെ ലേഖകനും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമാണ്. ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് അനിയാ സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. മകൾ ഏഞ്ചലിൻ മരിയ ഏബിൾ.
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.






