Timely news thodupuzha

മുഖ്യമന്ത്രി പോലീസ് അസോസിയേഷൻ യോ​ഗത്തില്‍ നടത്തിയത് രാഷ്ട്രീയ പ്രസംഗം, പോലീസ് സേനയെ രാഷ്ട്രീയവര്‍ക്കരിക്കരുത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പോലീസ് അസോസിയേഷന്‍ യോഗത്തില്‍ തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല. ഈ വകുപ്പ് ഞങ്ങളൊക്കെ ഭരിച്ചതാണ്. അദ്ദേഹം അവിടെ നടത്തിയ രാഷ്ട്രീയ പ്രസംഗം ഈ ചുമതല വഹിക്കുന്ന മന്ത്രിക്ക് ചേര്‍ന്നതായിരുന്നില്ല. മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. പോലീസ് സേനയെ രാഷ്ട്രീയവര്‍ക്കരിക്കാനുള്ള മുഖ്യമന്ത്രിയുടെ ഈ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

പോലീസ് സേനയെ സിപിഎമ്മിന്റെ പോഷക സംഘടനയാക്കിക്കളയാം എന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിക്കു വേണ്ട. പോലീസ് അസോസിയേഷനിലെ അംഗങ്ങള്‍ അവരവരുടേതായ വ്യക്തിപരമായ രാഷ്ട്രീയമുള്ളവരാണ്. അത് ഉള്‍ക്കൊള്ളാതെ അവരെല്ലാം സിപിഎം അനുയായികളാണ് എന്ന തരത്തിലാണ് മുഖ്യമന്ത്രി അവിടെ സംസാരിച്ചത്. ശക്തമായി അപലപിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *