ന‍്യൂഡൽഹി: ഇന്ത‍്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാൻ അഭ‍്യർഥിച്ചടതോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമെരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്.
അതേസമയം ഇന്ത‍്യ പാക് തർക്കത്തിൽ ആരുടെയും മധ‍്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും സ്വീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാന് ഇന്ത‍്യ ചുട്ടമറുപടി നൽകിയെന്ന് ട്രംപിനെ പ്രധാനമന്ത്രി അറിയിച്ചതായി വിദേശകാര‍്യ സെക്രട്ടറി പറഞ്ഞു.

കൂടാതെ ട്രംപിനെ പ്രധാനമന്ത്രി ഇന്ത‍്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ‍്യമായാണ് ഇരുവരും തമ്മിൽ സംസാരിക്കുന്നത്. 35 മിനിറ്റോളം ഇരുവരും ഫോണിൽ സംസാരിച്ചു. തൻറെ ഇടപെടൽ മൂലമാണ് ഇന്ത‍്യ പാക് സംഘർഷം അവസാനിച്ചതെന്ന് അന്ന് ട്രംപ് പറഞ്ഞിരുന്നു.






