മുവാറ്റുപുഴ: കല്ലൂർക്കാട് ടൗണിൽ വ്യാപാരിക്കും വ്യാപാര സ്ഥാപനത്തിനും എതിരെ ഉണ്ടായ ആക്രമങ്ങളിലും അക്രമിയും നിരവധി കേസുകളിലെ പ്രതിയുമായ രാജുവിനെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളാത്തതിലും പ്രതിഷേധിച്ച് ഇന്ന് കേരള വ്യാപാരി വ്യവസായി ഏകോന സമിതി കല്ലൂർക്കാട് യൂണിറ്റിന്റെ കീഴിലുള്ള മുഴുവൻ വ്യാപാരസ്ഥാപനങ്ങളും വൈകിട്ട് നാല് മുതൽ ആറ് വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും.

ഹർത്താലിനോട് അനുബന്ധിച്ച് കല്ലൂർക്കാട് ടൗണിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചിട്ടുണ്ട് എന്നും ധർണ്ണാ യോഗത്തിൽ സംഘടനയുടെ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.






