പാലാ: നീലൂർ സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 1967 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 19ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ നീലൂരിലുള്ള മാളിയേക്കൽ മെഡോസ് റിസോർട്ടിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 1961ൽ കേരളത്തിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ച ചുരുക്കം ചില അംഗീകൃത സ്കൂളുകളിൽ ഒന്നായിരുന്നു നീലൂരിലേത്. മലയാളം മീഡിയമായി സ്റ്റേറ്റ് സിലബസിൽ ആരംഭിച്ച പ്രസ്തുത സ്കൂൾ പിറ്റേ വർഷം ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പരിവർത്തനം ചെയ്യപ്പെടുകയും ആരംഭം മുതൽ ആൺകുട്ടികൾക്ക് വൈദികരുടെയും പെൺകുട്ടികൾക്ക് സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ ബോർഡിങ് സൗകര്യം നൽകി പോരുകയും ചെയ്യുന്നു. കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തന പാരമ്പര്യമുള്ള പ്രസ്തുത സ്കൂൾ സ്റ്റേറ്റ് സിലബസിൽ ആണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഇപ്പോൾ സി.ബി.എസ്.സി സിലബസ് സ്വീകരിച്ച് സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ എന്ന പേരിലാണ് പ്രവർത്തിച്ചു പോരുന്നത്.
നീലൂർ സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 1967 എസ്.എസ്.എൽ.സി ബാച്ച് റീയൂണിയൻ 19ന്






