Timely news thodupuzha

നടൻ ആര‍്യയുടെ വീട്ടിൽ റെയ്ഡ്

ചെന്നൈ: പ്രശസ്ത തെന്നിന്ത‍്യൻ നടനായ ആര‍്യയുടെ വീട്ടിലും ഹോട്ടലുകളിലും റെയ്ഡ്. വരുമാനത്തിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് നടത്തി എന്നീ ആരോപണങ്ങളെ തുടർന്നാണ് ആദായ നികുതി വകുപ്പ് ആര‍്യയുടെ വീട്ടിലും, ഹോട്ടലിലും റെയ്ഡ് നടത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത തമിഴ് മാധ‍്യമങ്ങളുടെ റിപ്പോർട്ട്.

ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ എന്നീ സ്ഥലങ്ങളിലും സി ഷെൽ എന്ന ഹോട്ടലിലുമാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിനു ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.

Leave a Comment

Your email address will not be published. Required fields are marked *