മുവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോ. അനൂപ് സി.കെ., മേരിലാൻഡ്, ബാൾട്ടിമോറിലെ(യു.എസ്.എ) എ.ബി.ഇ.ടി(അക്രെഡിറ്റേഷൻ ബോർഡ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി) ആസ്ഥാനത്ത് പ്രോഗ്രാം ഇവാലുവേറ്റർ കാൻഡിഡേറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് എബിഇടി പ്രോഗ്രാം ഇവാലുവേറ്ററായി നിയമിച്ചു.

അപ്ലൈഡ് സയൻസ്, കമ്പ്യൂട്ടിംഗ്, എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ എന്നിവയിലെ കോളേജ്, യൂണിവേഴ്സിറ്റി പ്രോഗ്രാമുകൾക്ക് ആഗോളതലത്തിൽ അംഗീകാരം നൽകുന്ന അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനമാണ് എബിഇടി (അക്രഡിറ്റേഷൻ ബോർഡ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി). വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് എബിഇടി അക്രഡിറ്റേഷൻ നൽകുന്നത്.






