Timely news thodupuzha

വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം 19ന്, പൈനാവ് എം.ആർ.എസ് സ്‌കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

ഇടുക്കി: വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൈനാവ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. 19 രാവിലെ 10.30ന് നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാകുന്നേൽ അധ്യക്ഷനാകും. പി.എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് ജോയ് കാട്ടുവള്ളി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്യും.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി. എൻ പണിക്കരുടെ ചരമ വാർഷിക ദിനമായ ജൂൺ 19 മുതൽ ഐ.വി ദാസ് അനുസ്മരണ ദിനമായ ജൂലൈ 7 വരെയാണ് വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാപക്ഷാ ചരണം സംഘടിപ്പി ക്കുന്നത്.

ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തംഗം രാജു ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ വിനോദ് ജി.എസ്, ഇ.എം.ആർ എസ് സ്‌കൂൾ പ്രധാന അധ്യാപിക ജെ. രാധ, പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ജോസ് വഴുതനാപ്പിള്ളി, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ലാലു ചക്കനാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ എം.എൻ സുനിൽ കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ അരുൺ എം, ഫാ. മനോജ് എന്നിവർ സന്നിഹിതരാകും.

Leave a Comment

Your email address will not be published. Required fields are marked *