കൊച്ചി: ഒറ്റ ദിവസത്തെ ഇടിവിനു ശേഷം സ്വർണവിലയിൽ വർധന. ശനിയാഴ്ച (21/06/2025) പവന് 200 രൂപ വർധിച്ച് 73,880 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വർധിച്ചത്. 9,235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്. ജൂൺ 13നാണ് 74,320 രൂപ എന്ന റെക്കോർഡ് വില ആദ്യമായി മറികടന്നത്. എന്നാൽ 75,000 വും കടന്ന് കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് വില വെള്ളിയാഴ്ച ഇടിഞ്ഞത്.
ഇറാൻ- ഇസ്രയേൽ സംഘർഷം അടക്കമുള്ള വിഷയങ്ങൾ മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതാണ് വില ഉയരാൻ കാരണമാകുന്നത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില: ജൂൺ 14 – 74,560 രൂപ (+), ജൂൺ 15 – മാറ്റമില്ല.






