Timely news thodupuzha

തൃശൂരിൽ‌ കുറുനരി ആക്രമണം; ആറ് പേർക്ക് പരിക്ക്

തൃശൂർ: പാലയൂരിൽ കുറുനരിയുടെ ആക്രമണത്തിൽ ആറു പേർക്ക് പരുക്ക്. ചാവക്കാട് നഗരസഭയുടെ 19ആം വാർഡിലാണ് സംഭവം. മൂന്ന് പേരെ വെള്ളിയാഴ്ചയാണ് കുറുനരി ആക്രമിച്ചത്. മറ്റ് മൂന്ന് പേർക്ക് ശനിയാഴ്ച രാവിലെയാണ് കടിയേറ്റത്. പരുക്കേറ്റവരിൽ 17 വയസുകാരൻ മുതൽ 65 കാരൻ വരെ ഉൾപ്പെടുന്നു. ഇവരിൽ അഞ്ച് പേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഒരാളെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *