Timely news thodupuzha

ഐ.ഡി.സിക്കെതിരെ എഫ്.എൻ.പി.ഒ ധർണ്ണ നടത്തി

തൊടുപുഴ: പോസ്റ്റൽ ഡയരക്ടറേറ്റ് നിർദ്ദേശിച്ച പ്രാഥമിക സംവിധാനങ്ങൾ ഉൾപ്പടെ മുഴുവൻ സൗകര്യങ്ങളും ഉറപ്പാക്കും വരെ സ്വതന്ത്ര വിതരണ കേന്ദ്രം(ഇൻഡിപെന്റന്റ് ഡെലിവറി സെന്റർ) നിർത്തി വെക്കുക, കത്തുകളുടെ വിതരണത്തിന് ആൻഡ്രോയ്ഡ് ഫോണും ഇലക്ട്രിക് വാഹനങ്ങും അനുവദിക്കുക, പാർസൽ വിതരണത്തിനായി പ്രത്യേകം ജീവനക്കാരെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ(എഫ്.എൻ.പി.ഒ.) ഇടുക്കി ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ തൊടുപുഴ യിലുള്ള ഇടുക്കി ജില്ലാ പോസ്റ്റൽ സൂപ്രെൻഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

ഐ.എൻ.റ്റി.യു.സി ഇടുക്കി ജില്ലാ സെക്രട്ടറി ജോർജ് താന്നിക്കൽ ഉദ്ഘാടനം ചെയ്തു.

എഫ്.എൻ.പി.ഒ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി യും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും ആയ ഡോ. ഗിന്നെസ്സ് മാഡസാമി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ജോർജ്കുട്ടി ജോസ്, പ്രസിഡന്റ്‌ ബെന്നി കെ.എ, എഫ്.എൻ.പി.ഒ. ഗ്രാമീണ ഡാക് സേവക് വിഭാഗം സർക്കിൾ അസി. സെക്രട്ടറി ജോസ് കെ.എ, അജോ ആഗസ്റ്റിനെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *