Timely news thodupuzha

പി.ജെ ജോസഫ് നടപ്പിലാക്കിയ പ്ലസ് റ്റു വിദ്യാഭ്യാസമാണ് ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് കാരണം: അപു ജോൺ ജോസഫ്

തൊടുപുഴ: ഇന്ന് കേരള സമൂഹത്തിൽ കാണുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണം പ്ലസ് റ്റു വിദ്യാഭ്യാസം പി.ജെ ജോസഫ് നടപ്പിലാക്കിയത് കൊണ്ടാണന്ന് കേരളാ യൂത്ത്ഫ്രണ്ടിൻ്റെ ഉടമ്പനൂർ മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുവേ കേരളാ കോൺഗ്രസ് കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ് അഭിപ്രായപെട്ടു.

പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിയ്ക്കേ മുന്നണിയിലെ എതിർപ്പ് വകവെയ്ക്കാതെ പി.ജെ ജോസഫ് നടപ്പിലാക്കിയ പ്ലസ് റ്റു വിദ്യാഭ്യാസം മൂലം യുവജനങ്ങൾ ആരോഗ്യമേഖലയിലും, വിവര സങ്കേതിക വിദ്യാഭ്യാസത്തിലും കൂടതൽ അവസരങ്ങൾ ലഭിച്ചതിലൂടെ തങ്ങളുടെ കുടുംബത്തിനും, സമൂഹത്തിനും ഗുണപ്രദമായ സാമ്പത്തിക മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചുവെന്നും അപു അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് അബിൻ ടോമിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലയിസ് ജി വാഴയിൽ, കമൻ്റ് ഇമ്മാനുവേൽ, ബിജോ ചേരിയിൽ, എ.ജെ മാമച്ചൻ, റ്റോമി കൈതവേലി,ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *