Timely news thodupuzha

logo

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

നെടുങ്കണ്ടം: താലൂക്കാശുപത്രിയിലേക്കുള്ള റോഡിനിരുവശവും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് വിനയാകുന്നു. നന്നേ വീതി കുറഞ്ഞ്് ഒരു വാഹനത്തിന് കടന്നുപോകാന്‍മാത്രം സൗകര്യമുള്ള റോഡിലാണ് അനധികൃത പാര്‍ക്കിംഗ്്്. റോഡിന് ഇരുവശങ്ങളിലുമായി ദീര്‍ഘ ദൂരത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതോടൊപ്പമാണ് ഓട്ടോകളുടെ പാര്‍ക്കിങ് ഏരിയ. രോഗികളുമായി അമിത വേഗത്തില്‍ എത്തുന്ന ആംബുലന്‍സുകള്‍ പലപ്പോഴും വഴിയില്‍ കുടുങ്ങുക പതിവാണ്. ദിനേന 750 ഓളം രോഗികളും അത്ര തന്നെ കൂട്ടിരിപ്പുകാരും മറ്റും എത്തുന്ന ജില്ലയിലെ പ്രമുഖ താലൂക്കാശുപത്രിയാണിത്.

ജില്ല ആശുപത്രിയായി ്രപഖ്യാപിക്കുകയും മികച്ച ഡോക്ടര്‍മാരുടെ സേവനവൂം ലഭിച്ചു തുടങ്ങിയതോടെ രോഗികളുടെ എണ്ണവും വര്‍ധിച്ചു. പല വാഹനങ്ങളും റോഡില്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുക പതിവാണ്. വാണിജ്യനികുതി ഓഫീസ്,ബി.എസ്.എന്‍.എല്‍ ഓഫീസ്,ഗ്രാമീണ കോടതി,ബ്ലോക് പഞ്ചായത്ത് ഓഫീസ്,ഐ.സി.ഡി.എസ് ഓഫീസ്,ഡയറിമില്‍ക് ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍, സെന്റ് മേരീസ് ചറച്ച്് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതും ഈ ആശുപത്രിക്ക് സമീപത്താണ്.

വിവിധ ഓഫീസുകളിലെ ജീവനക്കാരുടെയും ഇവിടെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരുടെ വാഹനങ്ങളാണ് റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിലധികവും. റോഡിന്റെ ഒരു വശത്ത് മാത്രം പാര്‍ക്ക ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെയും ആംബുലന്‍സ് ജീവനക്കാരുടെയും ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *