Timely news thodupuzha

logo

Timely A

ആംബുലന്‍സിൽ കയറിയില്ലെന്ന് പറഞ്ഞത് നുണയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂർ പൂര ദിനത്തിൽ താന്‍ വന്നിറങ്ങിയത് ആംബുലന്‍സിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആംബുലൻസിലല്ല, കാറിലാണ് പൂര നഗരിയിലെത്തിയതെന്നും, തന്തയ്ക്ക് പിറന്നവരാണെങ്കിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം എന്നുമായിരുന്നു കഴിഞ്ഞ ദിസവത്തെ വെല്ലുവിളി. ഇതാണിപ്പോൾ കേന്ദ്ര മന്ത്രി സ്വയം വിഴുങ്ങിയിരിക്കുന്നത്. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയത് എന്നാണ് പുതിയ വിശദീകരണം. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു. എന്നാൽ അവിടെ നിന്ന് ഒരു …

ആംബുലന്‍സിൽ കയറിയില്ലെന്ന് പറഞ്ഞത് നുണയെന്ന് സുരേഷ് ഗോപി Read More »

കൊച്ചി ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം

കൊച്ചി: ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ​ഗുരുതരമായി പരുക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപത്തായി വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം. ഇരുമ്പനം ഭാ​ഗത്ത് നിന്ന് കാക്കനാട് ഭാ​ഗത്തേക്ക് പോകുകയായിരുന്നു കാർ. ഇതേസമയം, സിമൻറ് കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. പരുക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജസ്ഥാൻ സഞ്ജു സാംസണെ നിലനിർത്തും

ജയ്പുർ: ഐ.പി.എൽ മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് നിലനിർത്തുന്ന താരങ്ങളിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ, ഓപ്പണർ യശസ്വി ജയ്സ്വാൾ, മധ്യനിര ബാറ്റർ റിയാൻ പരാഗ്, സ്വിങ് ബൗളർ സന്ദീപ് ശർമ എന്നിവർ ഉൾപ്പെടുന്നു. അതേസമയം, ഇംഗ്ലണ്ടിൻറെ ടി20 ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്ലറെയും ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേസന്ദ്ര ചഹലിനെയും ഒഴിവാക്കും. ഒഴിവാക്കുന്ന താരങ്ങളെ തിരിച്ചുപിടിക്കാൻ റൈറ്റ് ടു മാച്ച് സൗകര്യം രാജസ്ഥാന് ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിൽ ബട്ലറെയും ചഹലിനെയും ടീമിൽ തിരിച്ചെത്തിക്കാനുള്ള സാധ്യതയും …

രാജസ്ഥാൻ സഞ്ജു സാംസണെ നിലനിർത്തും Read More »

ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി

ന്യൂഡൽഹി: കിഴക്കൻ ലഡാഖിലെ ഡെംചോക്കിലും ദെപ്സാങ് സമതലത്തിലും ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി. ഇവിടെ പട്രോളിങ്ങ് ഉടൻ പുനരാരംഭിക്കും. സൈനിക പിന്മാറ്റത്തിനൊപ്പം ഇവിടെ നടത്തിയ താത്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്ക് തിരികെ കൊണ്ടുപോയി. ഇരുസേനകളും ദീപാവലി ആശംസകളും മധുരവും കൈമാറുമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇത് എവിടെ വച്ചായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതിർത്തിയിലുടനീളം വിവിധ സൈനിക പോസ്റ്റുകളിൽ മധുരം കൈമാറുന്നതാണു സംഘർഷത്തിന് മുമ്പുപുള്ള രീതി. ഇരുപക്ഷത്തിൻറെയും പരിശോധനകൾ‌ തുടരുകയാണ്. …

ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി Read More »

നാളെ മുതൽ മഴ കനക്കും, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽ‌കി. 01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം. 02/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്. 03/11/2024 : തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. …

നാളെ മുതൽ മഴ കനക്കും, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില 60,000 ലക്ഷ്യം വച്ചുള്ള മുന്നേറ്റം തുടരുന്നു. ഇന്ന്(31/10/2024) പവന് 120 വര്‍ധിച്ച് 59,640 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ 3 ദിവസം കൊണ്ട് സ്വര്‍ണ വില 1000ലധികം രൂപയാണ് വര്‍ധിച്ചത്. ഒക്ടോബർ 29 നാണ് സ്വര്‍ണ വില ആദ്യമായി 59,000 തൊട്ടത്. കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 29ന് പവന്‍ വില 45,920 …

സ്വർണ വില ഉയർന്നു Read More »

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ദിവ്യോത്സവമായ ഈ ദിനത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്ത് ചേരുന്ന ജീവിതം ആശംസിക്കുന്നു, ലക്ഷ്മീദേവിയുടെയും ഗണേശ ഭ​ഗവാന്‍റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അതേസമയം, സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം കൂടിയായ ഇന്ന് സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി ആദരിച്ചു. ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരേഡിന് പ്രധാനമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡിൽ ഒമ്പത് …

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി Read More »

28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങി അയോധ്യ രാമ ക്ഷേത്രം

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ദീപാവലി വേളയിൽ 28 ലക്ഷത്തോളം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനുള്ള തായാറെടുപ്പിലാണ് ഉത്തർ പ്രദേശ് സർക്കാർ. രാമന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ആദ്യ ദീപാവലി ആഘോഷമാണിത്. ഈ ഉത്സവത്തിന് ദൈവികതയും മഹത്വവുവും നൽകാനുള്ള ശ്രമത്തിലാണെന്ന് യു.പി സർക്കാർ വ്യക്തമാക്കി. അതിന് പുറമേ മറ്റൊരു റെക്കോഡിന് കൂടി ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സരയൂ ഘട്ടിൽ 1,100-ലധികം വേദാചാര്യന്മാരടക്കമുള്ളവർ ഒരുമിച്ച് ഏറ്റവും വലിയ ആരതി ഉഴിയുന്ന ചടങ്ങുകൂടി ദീപോത്സവത്തോടനുബന്ധിച്ച് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി …

28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങി അയോധ്യ രാമ ക്ഷേത്രം Read More »

സംസ്ഥാന ഗുസ്തി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി: ചെറുതോണിയിൽ വെച്ച് നടക്കുന്ന സംസ്ഥാന വനിതാ, പുരുഷ വിഭാഗം ​ഗുസതി മത്സരത്തിന് മുന്നോടിയായി ലോഗോ പ്രകാശനം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഐ.എ.എസ് നിർവഹിച്ചു. നവംബർ ഒന്ന് മുതൽ മൂന്ന് വരെ ചെറുതോണി ടൗൺ ഹാളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിന് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കളക്ടറേറ്റിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ റസ്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെയിൻ അഗസ്റ്റിൻ, റസ്ലിംഗ് ഫെഡഡറേഷൻ ഓഫ് ഇന്ത്യ മുൻ സെക്രട്ടറി ജനറൽ …

സംസ്ഥാന ഗുസ്തി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു Read More »

ടൂറിസം മേഖലയ്ക്ക് താങ്ങായി പ്രവർത്തിക്കും; കെ.എച്ച്.എഫ്.എ

തൊടുപുഴ: ടൂറിസം മേഖലക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടൽസ് ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇടുക്കി കുളമാവിൽ നടന്ന നേതൃത്വ ക്യാമ്പിലാണ് ആവശ്യം ഉയർന്നത്. ജില്ലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ആയത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ലാത്ത അവസ്ഥയാണ്. തൊടുപുഴയിൽ ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ള മലങ്കര ജലാശയത്തിൽ മാട്ടുപ്പെട്ടിയിലേപോലെ പെഡൽ ബോട്ടുകളും, സ്പീഡ് ബോട്ടുകളും സാധ്യമാക്കാവുന്നതാണ്. ടൂറിസം മേഖലയിൽ പ്രകടമായ മാറ്റം വരുത്തുന്നതിലേക്കായി വിവിധ സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും കെ.എച്ച്.എഫ്.എ നേതൃത്വം കൊടുക്കുമെന്ന് ക്യാമ്പിൽ …

ടൂറിസം മേഖലയ്ക്ക് താങ്ങായി പ്രവർത്തിക്കും; കെ.എച്ച്.എഫ്.എ Read More »

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണമാണ് നിലനിൽക്കുന്നത്. ഇതിനെതിരേ ബി.ജെ.പി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറയുന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും ആംആദ്മി പാർട്ടി ഹിന്ദുവിരോധികളാണെന്നും ബി.ജെ.പി വിമർശനം ഉന്നയിച്ചു. ഇതിനിടെ വീണ്ടും ഓർമ്മപ്പെടുത്തലുമായി ആംആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. നിയന്ത്രണം മതങ്ങളുടെ വ്യത്യാസത്തിലല്ലെന്നും മറിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആവർത്തിച്ചു. നിലവിൽ വായൂ മലിനീകരണ തോത് വളരെ അപകടമായ നിലയിൽ തുടരുന്ന സാഹചര്യത്തിൽ പടക്കങ്ങൾ പൊട്ടിക്കുക …

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ Read More »

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു

കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു. അതേസമയം, വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 154 പേർക്കാണ് നീലേശ്വരം അപകടത്തിൽ പൊള്ളലേറ്റത്. ഇതിൽ 98 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ അറിയിച്ചു. അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് പടക്കപ്പുരയ്ക്കു തീപിടിച്ചത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് തന്നെയാണ് പടക്കങ്ങൾ പൊട്ടിച്ചിരുന്നത്. ഇതിൽ നിന്നുള്ള തീപ്പൊരി …

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു Read More »

കോൺഗ്രസ് കൺവെൻഷൻ നവംബർ മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ

ഉപ്പുതോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുതോട്, ചിറ്റടിക്കവല വാർഡ് കൺവെൻഷൻ നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ സംഘടിപ്പിക്കും. പ്രകടനത്തിന് ശേഷം ആരംഭിക്കുന്ന യോ​ഗം കെ.പി.സി.സി ജനറൽ സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. വാർഡ് പ്രസിഡന്റ്മാരായ റോയി ജോർജ് പതാക ഉയർത്തും. കൺവെൻഷനിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ആദ്യകാല കുടിയേറ്റ കർഷകരേയും ആദരിക്കും. റെജി എൻ.എസ് അധ്യക്ഷത വഹിക്കും. ഡി.സി.സി മെമ്പർ ജോസഫ് മാണി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് …

കോൺഗ്രസ് കൺവെൻഷൻ നവംബർ മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ Read More »

കട്ടപ്പനയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തെളിച്ചു

കട്ടപ്പന: ടൗണിലെ പ്രധാന സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് 6 മാസങ്ങൾ കഴിഞ്ഞിരുന്നു. രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധശല്യവും മോഷണവും വർദ്ധിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങൾ വിവരം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് നഗരസഭ 6 ലക്ഷം രൂപ മുടക്കി സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കിക്കവല, കൊച്ചു തോള തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ കേടുപാടുകൾ പരിഹരിച്ച് പ്രകാശ പൂരിതമാക്കിയത്. കൂടാതെ 34 വാർഡുകളിലെ വഴി വിളക്കുകൾ ശരിയാക്കുന്നതിന് 15 ലക്ഷം രൂപായും …

കട്ടപ്പനയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തെളിച്ചു Read More »

ഫ്രിഡ്ജ് റിപ്പയറിങ്ങ് കടയിൽ പൊട്ടിത്തെറിയുണ്ടായി, മലപ്പുറത്ത് ഒരാൾ മരിച്ചു

മലപ്പുറം: ഊർക്കടവ് ഫ്രിഡ്ജ് റിപ്പയറിങ്ങ് കടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർതഥ കാരണം വ്യക്തമാകുകയുള്ളൂ. കടയിലെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ …

ഫ്രിഡ്ജ് റിപ്പയറിങ്ങ് കടയിൽ പൊട്ടിത്തെറിയുണ്ടായി, മലപ്പുറത്ത് ഒരാൾ മരിച്ചു Read More »

രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ജാമ്യം

ബാംഗ്ലൂർ: തൻ്റെ ആരാധികയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുള്ള മെഡിക്കൽ കാരണത്താലാണ് ജാമ്യം തേടിയത്. ദർശൻറെ രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദേഹത്തിൻറെ നിയമോപദേശകൻ ഹാജരാക്കി. മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ദർശൻറെ ആവശ‍്യം. ചെലവുകൾ സ്വയം ഏറ്റെടുത്തോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്. …

രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ജാമ്യം Read More »

സരിൻ, അൻവറിനെ പോലെ ആകില്ലെന്ന് എം.വി ഗോവിന്ദൻ

പാലക്കാട്: എൽ.ഡി.എഫ് സ്ഥാനാർഥിയായി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ. പി സരിൻ. ഒരിക്കലും പി.വി അൻവറിനെ പോലെ ആകില്ലെന്നും പൂർണ കമ്മ‍്യൂണിസ്റ്റായി മാറാൻ ശ്രമിക്കുന്ന ചെറുപ്പകാരനാണ് സരിനെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സരിൻ ഇടതുപക്ഷത്തിനൊപ്പം നിന്നാൽ അദേഹത്തിന് വലിയ ഉയരങ്ങളിലെത്താമെന്നും നല്ല രാഷ്ട്രീയ ഭാവി കാണുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. അൻവർ ഒരിക്കലും കമ്മ‍്യൂണിസ്റ്റാകാൻ ശ്രമിച്ചിട്ടില്ല കമ്മ‍്യൂണിസ്റ്റാകാൻ ശ്രമിച്ചിരുന്നെങ്കിൽ അൻവറിന് എന്നെ പാർട്ടി മെമ്പർഷിപ്പ് ലഭിക്കുമായിരുന്നുവെന്നും അദേഹം പറഞ്ഞു. അതേസമയം എ.ഡി.എം നവീൻ ബാബുവിൻറെ മരണവുമായി …

സരിൻ, അൻവറിനെ പോലെ ആകില്ലെന്ന് എം.വി ഗോവിന്ദൻ Read More »

ഹൈക്കോടതിയിൽ പുതിയ 5 ജഡ്‌ജിമാരെ നിയമിച്ചു

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിൽ പുതിയതായി അഞ്ച് ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപ​​ന​​മി​​റ​​ക്കി. പി.കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. ഇ​​തോ​​ടെ, ഹൈ​​ക്കോ​​ട​​തി​​യി​​ലെ ജ​​ഡ്ജി​​മാ​​രു​​ടെ എ​​ണ്ണം 45 ആ​​കും. കേരള ഹൈക്കോടതിയിൽ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. ഇവർ ഇന്ന് മുതൽ ചുമതലയേൽക്കും. നിലവിൽ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാ​​ണ് പി കൃഷ്ണകുമാർ. എറണാകുളം എന്‍.ഐ.​​എ/സി​.​ബി.​​ഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദം, സുബാനി ഹാജ ഐ​​.എസ്‌, നയതന്ത്ര …

ഹൈക്കോടതിയിൽ പുതിയ 5 ജഡ്‌ജിമാരെ നിയമിച്ചു Read More »

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ടെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഓഫീസ് സമയത്ത് സർക്കാർ ഓഫീസുകളിൽ വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ വേണ്ടെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓഫീസ് സമയം അല്ലാത്തപ്പോൾ മാത്രമേ ഇത്തരം പരിപാടികൾ നടത്താവൂ. അല്ലാത്തപക്ഷം ഉത്തരവ് ലംഘിച്ചാൽ നടപടിയുണ്ടാകമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഓഫീസ് സമയത്ത് സാംസ്‌കാരിക …

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ടെന്ന് സർക്കാർ ഉത്തരവ് Read More »

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി എസി ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ച ബസിൽ പോലീസ് പരിശോധനയും നടത്തി. ഉടൻ റിപ്പോർട്ട് നൽകും. കെ.എസ്.ആർ.റ്റി.സിയും തീപിടിത്തം അന്വേഷിക്കുന്നുണ്ട്. റീജണൽ വർക്ക്ഷോപ്പ് ഡിപ്പോ എൻജിനീയർ പി അബൂബക്കർ, എറണാകുളം ഡിപ്പോ എൻജിനീയർ എസ് സുഭാഷ് എന്നിവരടങ്ങിയ സംഘം ബസ് പരിശോധിച്ചു. ഇതു കൂടാതെ ബസ് നിർമാണകമ്പനിയുടെ പ്രതിനിധികളും പരിശോധന നടത്തി. ബസ് എന്‍ജിന്‍റെ താഴ് ഭാഗത്ത് നിന്ന് …

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവം; കേസെടുത്ത് പൊലീസ് Read More »

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സർക്കാർ

കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ 100ലധികം പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ഏഴു പേർക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാൾക്കുമെതിരേ നീലേശ്വരം പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് …

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സർക്കാർ Read More »

ഹൈദരാബാദിൽ മകൻ മരിച്ചതറിയാതെ മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസം

ഹൈദരബാദ്: 30 വയസുള്ള മകൻ മരിച്ചതറിയാതെ കാഴ്ച പരിമിതിയുള്ള വയോധികരായ മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവാവ് മരിച്ചെന്ന് ബോധ്യപ്പെടുന്നത്. ഹൈദരബാദിലാണ് സംഭവം. വയോധികരായ മാതാപിതാക്കൾ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. വയോധികരായതിനാൽ തന്നെ അവരുടെ ശബ്ദം ദുർബലമായതുകൊണ്ടാകാം അയൽക്കാരും കേൾക്കാതെ പോയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വീട്ടിലെത്തിയപ്പോൾ വയോധികർ അർധബോധാവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് ഇവർക്ക് വെള്ളവും …

ഹൈദരാബാദിൽ മകൻ മരിച്ചതറിയാതെ മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസം Read More »

മൂലമറ്റത്ത് നടന്ന സംരഭകത്വ ശിൽപശാലയിൽ വൻ ജനപങ്കാളിത്തം

ഇടുക്കി: ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൻ അറക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സംരഭകത്വ ശിൽപശാലയില ജനപങ്കാളിത്തം ശ്രദ്ധേയമായി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്കും നിലവിൽ സംരംഭങ്ങൾ ഉള്ളവർക്കും വേണ്ടിയായിരുന്നു ശിൽപശാല സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകള്ളടേയും വിവിധ സർക്കാർ ഏജൻസികളുടേയും പദ്ധതികളെക്കുറിച്ചും ഇതിനാവശ്യമായ ധനസഹായം സബ്സീഡി, മാർക്കറ്റിങ്ങ് അടക്കം സംരംഭങ്ങൾ തുടങ്ങുന്നവർക്കും നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ഉള്ള മുഴുവൻ സംശയങ്ങൾക്കും ശിൽപശാലയിൽ മറുപടി ലഭിച്ചു. ഹാൾ നിറഞ്ഞ് നൂറ് കണക്കിന് ആൾക്കാരാണ് ശിൽപശാലയിൽ എത്തിച്ചേർന്നത്. ഗ്രാമ …

മൂലമറ്റത്ത് നടന്ന സംരഭകത്വ ശിൽപശാലയിൽ വൻ ജനപങ്കാളിത്തം Read More »

നവംബർ ഒന്ന് കരിദിനമായി ആചരിക്കും കെ.ജി.ഒ.എ

തൊടുപുഴ: സംസ്ഥന ജീവനക്കാരുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ എട്ട് വർഷമായി തടഞ്ഞ് വെച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് ജീവനക്കാർ കരിദിനം ആചരിക്കും. ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക, അർഹതപ്പെട്ട ശമ്പള പരിഷ്കരണ കുടിശ്ശിക ലഭിച്ച എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകരിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ഉത്തരവ് അർഹതയുള്ള കുടിശ്ശിക നൽകിയ ഡി.ഡി.ഒമാരിൽ നിന്നും ലക്ഷങ്ങളുടെ പിഴ പലിശ ഈടാക്കൽ തുടങ്ങി തൊഴിലാളി വിരുദ്ധ നടപടികളാണ് ഈ സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. അന്നേദിവസം എല്ലാ …

നവംബർ ഒന്ന് കരിദിനമായി ആചരിക്കും കെ.ജി.ഒ.എ Read More »

വെള്ളിയാഴ്ച മുതൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് നൽ‌കി. വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. ശനി: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, ഒക്ടോബർ 31, …

വെള്ളിയാഴ്ച മുതൽ മഴ കനക്കും Read More »

കൊരട്ടിമുത്തിയെ വണങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ചാലക്കുടി: കൊരട്ടി മുത്തിയുടെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊരട്ടി മുത്തിയുടെ പ്രധാന വഴിപാടായ പൂവൻ കുല മുത്തിക്ക് സമർപ്പിച്ച ശേഷം മുട്ടിലിഴഞ്ഞ് പ്രാർത്ഥിച്ച് അനുഗ്രഹം തേടിയാണ് സുരേഷ് ഗോപി മടങ്ങിയത്. പള്ളിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വികാരി ജോൺസൺ കക്കാട് പൊന്നാടയണിച്ച് സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് സജീവ് പള്ളത്ത്, ജനറൽ സെക്രട്ടറി റ്റി.എസ് മുകേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, വി.സി സിജു, പ്രസാദ് റ്റി.ഡി ബിജു വട്ടലായി, …

കൊരട്ടിമുത്തിയെ വണങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി Read More »

പി.പി ദിവ്യ റിമാൻഡിൽ

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) കെ നവീൻ ബാബുവിൻറെ മരണത്തിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ജില്ലാ കമ്മറ്റിയംഗവുമായ പി.പി ദിവ്യയെ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. തുടർന്ന് രാത്രിയോടെ പള്ളിക്കുന്ന് വനിതാ ജയിലിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.റ്റി നിസാർ അഹമ്മദ് ദിവ്യയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തുടർന്ന് അവർ കീഴടങ്ങുകയായിരുന്നു. എന്നാൽ കീഴങ്ങാനെത്തുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. 13 ദിവസമായി ദിവ്യ …

പി.പി ദിവ്യ റിമാൻഡിൽ Read More »

വൈദ്യുതി നിരക്ക് വർധന ഉടനില്ലെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് കൂട്ടുന്നതിനുള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഉടൻ വർധിപ്പിച്ചേക്കില്ല. നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരാനാണ് റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ്. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതു വരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക. കെ.എസ്.ഇ.ബി സമപ്പിച്ച അപേക്ഷ പരിഗണിച്ച് പുതിയ നിരക്കുകളുടെ പ്രഖ്യാപനം നവംബർ അവസാനത്തോടെ ഉണ്ടാവുമെന്നാണ് സൂചന. നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കിയിരുന്നു. ഇലക്ട്രിസിറ്റി ആക്റ്റിലെ സെക്ഷൻ …

വൈദ്യുതി നിരക്ക് വർധന ഉടനില്ലെന്ന് തീരുമാനം Read More »

ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരള ഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഇടുക്കി: നിലവിലും ഭാവിയിലും അനന്ത സാധ്യതകളുള്ളതും ഏറ്റവും വലിയവരുമാന ശ്രോതസായി മാറുവാന്‍ സാദ്ധ്യതയുള്ളതുമായ ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇടുക്കി കുളമാവ് ഗ്രീന്‍ ബര്‍ഗ്ഗ് റിസോര്‍ട്ടില്‍ നടത്തിയ ലീഡേഴ്സ് ക്യാമ്പ് ഐകകണ്ഠേന ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ആയത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ല. നാടുകാണി പോലുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളതല്ലാതെ കാര്യക്ഷമമായ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊ, അറ്റകുറ്റപ്പണികളോ നടത്തുന്നില്ല. ജില്ലയിലെ …

ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരള ഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ Read More »

42 വർഷത്തെ സർവീസ്; അപൂർവ്വ നേട്ടവുമായി എ.ഡി ജോളി

അടിമാലി: പള്ളിവാസൽ ക്ഷീരോൽപാദന സഹകരണ സംഘം ജീവനിക്കാരനും കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട്(കെ.സി.ഇ.എഫ്) സംസ്ഥാന നിർവ്വാഹക സമിതി അംഗവും ആയ ജോളിയാണ് 42 വർഷം സേവനമനുഷ്ഠിച്ചിരിക്കുന്നത്. 1982ലാണ് പള്ളിവാസൽ മിൽക്ക് സഹകരണ സംഘത്തിൽ അദ്ദേഹം ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. മേരി, ദേവസ്യ എന്നിവരാണ് മതാപിതാക്കൾ. ഭാര്യ ജെസ്സി. മക്കൾ സിസ്റ്റർ അഞ്ജു, സിസ്റ്റർ അനു, ആൻജോസി. 58 വർഷ ജീവിതത്തിന് ഇടയിൽ 40 വർഷവും സ്ഥാപനത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയാണ് അദ്ദേഹം.

സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു

തൊടുപുഴ: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ട് ഹാളില്‍ നടന്ന ദ്വദിന ശില്‍പശാല അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തില്‍ വിവിധ വ്യവസ്ഥകളെ കുറിച്ച് നടന്ന ചര്‍ച്ചകളില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം ചെറിയാന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍, സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി.പി താജുദീന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയില്‍ ഉയര്‍ന്ന ശുപാര്‍ശകള്‍ …

സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു Read More »

പി.പി ദിവ്യയുടെ പ്രസംഗം ആസൂത്രിതം; ജാമ്യം നൽകിയാലത് തെറ്റായ സന്ദേശമാവുമെന്ന് കോടതി

തലശേരി: എ.ഡി.എം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം നിഷേധിച്ച കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. 38 പേജുകളിലായാണ് വിധി പ്രസ്താവം. വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. എ.ഡി.എമ്മിനെ അപമാനിക്കാനും അപഹസിക്കാനുമാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുത്തതെന്നും മുൻകൂർ ജാമ്യം അനുവദിച്ചാലത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി …

പി.പി ദിവ്യയുടെ പ്രസംഗം ആസൂത്രിതം; ജാമ്യം നൽകിയാലത് തെറ്റായ സന്ദേശമാവുമെന്ന് കോടതി Read More »

മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വാഹനം റോഡ് മലിനമാക്കി; ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു

തൊടുപുഴ: മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വാഹനം റോഡ് മലിനമാക്കിയതായി പരാതി. ഈ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബോലോറ ജീപ്പിൽ നിന്നും ഓയിൽ റോഡിൽ വീണാണ് മലിനീകരണം നടന്നത്. ഇഞ്ചിയാനി – ആനക്കയം റോഡിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡിൽ വീണ ഓയിലിൽ തെന്നി ഇരുചക്ര വാഹന യാത്രക്കാർ മറിഞ്ഞ് വീണു. ദമ്പതികളും കുട്ടികളും സഞ്ചരിച്ചതുൾപ്പെടെ മൂന്നോളം ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടു. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും തൊടുപുഴ പോലിസ് പ്രതികരിച്ചില്ല.പിന്നീട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡ് വൃത്തിയാക്കി. …

മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വാഹനം റോഡ് മലിനമാക്കി; ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു Read More »

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും 31ന്

തൊടുപുഴ: കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും ഒക്ടോബർ 31ന് രാവിലെ 11ന് തൊടുപുഴ പാപ്പൂട്ടി ഹാൾ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സതീശൻ എസ് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡൻ് ജഗൻ ജോർജ് അധ്യഷത വഹിക്കും. സംസ്ഥാന ട്രഷറൻ സാജൻ ചാണ്ടി, സംസ്ഥാന സെക്രട്ടറി ജോഷി ഒ.ജെ, റീജിയണൽ സെക്രട്ടറി ദാമോദരൻ തൃശൂർ തുടങ്ങയ പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും. ജില്ലയിലെ ടെക്നിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന …

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും 31ന് Read More »

ഏലക്കായ് മോഷ്ടാക്കളെ പിടി കൂടി

രാജാക്കാട്: മൂന്നുറേക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഏലക്കായ് മോഷ്ടിച്ചു വിറ്റ രണ്ടു പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ബോഡി മല്ലിംഗാപുരം കർണരാജ(28), മാവടി ചന്ദനപ്പാറ വീരസാമി മകൻ മുത്തുക്കറുപ്പൻ(31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19 ന് രാത്രി 11 ന് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിൻ്റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 3 ചാക്ക് ഏലക്കായയിൽ നിന്നും 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലക്കായ് ആണ് പ്രതികൾ സ്റ്റോറിൻ്റെ പൂട്ട് തകർത്ത ശേഷം മോഷ്ടിച്ചത്. മോഷ്ടിച്ച ഏലക്കായ് …

ഏലക്കായ് മോഷ്ടാക്കളെ പിടി കൂടി Read More »

റബറിന്റെ വിലയിടിവ് തടയാൻ സർക്കാരുകൾ ഇടപെടണം; കേരള കർഷക യൂണിയൻ

തൊടുപുഴ: റബറിന്റെ വിലയിടിവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ബേബിച്ചൻ കൊച്ചു കരൂർ സംസ്ഥാന സെക്രട്ടറിയേറ്റംഗവും തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ടുമായ ടോമി കാവാലം എന്നിവർ ആവശ്യപ്പെട്ടു. ഒരു കിലോ റബറിന് 250 രൂപ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ റബറിന് അടിക്കടിയുണ്ടാകുന്ന വിലയിടിവ് ശ്രദ്ധിക്കാതിരിക്കുന്നത് കർഷകരോടുള്ള അവഗണനയാണ്. വിലസ്ഥിരതാ പദ്ധതിക്കായി സംസ്ഥാന സർക്കാർഓരോ വർഷവും ബജറ്റിൽ നീക്കിവയ്ക്കുന്നതുക പോലും …

റബറിന്റെ വിലയിടിവ് തടയാൻ സർക്കാരുകൾ ഇടപെടണം; കേരള കർഷക യൂണിയൻ Read More »

ദിവ്യയോട് കീഴടങ്ങാൻ സി.പി.എം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ പി.പി ദിവ്യയോട് കീഴടങ്ങാൻ പാർട്ടി നിർദേശം. മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് സി.പി.എം നിർദേശം നൽകിയത്. ജാമ്യ ഹർജി നിഷേധിച്ചതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമത്തിലേക്ക് കടന്നിട്ടുണ്ട്. ദിവ്യ കണ്ണൂരിൽ തന്നെ ഉണ്ടെന്നാണ് വിവരം.

സൽമാൻ ഖാനും ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി; 20കാരൻ അറസ്റ്റിൽ

നോയിഡ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയുടെ മകനും എം.എൽ.എയുമായ സീഷൻ സിദ്ദിഖിക്കും നടൻ സൽമാൻ ഖാനുമെതിരെ വധഭീഷണി മുഴക്കിയ 20 വയസുകാരൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ നോയിഡയിലെ സെക്ടർ 39 ഏരിയയിൽ നിന്ന് 20 കാരനായ തയ്യബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സീഷൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് പണം ആവശ‍്യപ്പെട്ടുകൊണ്ട് ഫോൺ കോൾ വന്നു. പണം നൽകിയില്ലെങ്കിൽ ഇരുവരെയും വകവരുത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. തുടർന്ന് നൽകിയ പരാതിയിലാണ് ഗുർഫാനെന്ന മുഹമ്മദ് തയ്യബിനെ …

സൽമാൻ ഖാനും ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി; 20കാരൻ അറസ്റ്റിൽ Read More »

10 വയസുകാരന് നേരെ ഭീഷണിയുമായി ബിഷ്ണോയി സംഘം

ലഖ്നൗ: 10 വയസുകാരനെ ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം. 10 വയസുകാരനായ അഭിനവ് അറോറയെയാണ് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തിയത്. അഭിനവ് അറോറ ഡൽഹിയിൽ നിന്നുള്ള ആത്മീയ ഉള്ളടക്കങ്ങളടങ്ങുന്ന വീഡിയോകൾ ചെയ്യുന്ന ഇൻഫ്ളുവൻസറാണ്. ചൊവ്വാഴ്ചയാണ് അഭിനവിനും കുടുംബത്തിനും ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഫോൺകോൾ വന്നതായും അഭിനവിനെ കൊല്ലുമെന്നായിരുന്നു സന്ദേശമെന്നും അഭിനവിന്‍റെ അമ്മ ജ‍്യോതി അറോറ വെളിപ്പെടുത്തി. തങ്ങളുടെ മകൻ തുടർച്ചയായി ഭീഷണി നേരിടുന്നതിനാൽ ഈ ഭയം എത്രനാൾ സഹിക്കുമെന്നും അധികാരികൾ ഇടപെടണമെന്ന് അഭിനവിന്‍റെ …

10 വയസുകാരന് നേരെ ഭീഷണിയുമായി ബിഷ്ണോയി സംഘം Read More »

എ.ഡി.എം ആത്മഹ​ത്യ; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി

തലശേരി: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി കോടതി. തലശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് ഹർജി തള്ളിയത്. ഒറ്റവരി വിധി പ്രസ്താവമായിരുന്നു കോടതിയുടേത്. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു. വളരെ ആഗ്രഹിച്ച വിധിയാണെന്നും ദിവ്യയെ ഉടൻ അറസ്റ്റു ചെയ്യണമെന്നും നവീന്‍റെ കുടുംബം പ്രതികരിച്ചു. എ.ഡി.എം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പി.പി …

എ.ഡി.എം ആത്മഹ​ത്യ; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി Read More »

നീലേശ്വരം അപകടം: യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചിരുന്നില്ല; ജില്ലാ പൊലീസ് മേധാവി

കാസർഗോഡ്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപുരയ്ക്ക് തീപിടിച്ചതിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. ചെറിയ തോതിൽ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. എന്നാൽ‌ ഇത്തരമൊരു നടപടി കമ്മിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും …

നീലേശ്വരം അപകടം: യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചിരുന്നില്ല; ജില്ലാ പൊലീസ് മേധാവി Read More »

ചിത്തിര ആട്ടത്തിരുനാള്‍: ശബരിമല ക്ഷേത്രനട 30ന് തുറക്കും

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും(30-10-2024). തന്ത്രില കണ്ഠര് ബ്രഹ്മദത്തന്‍റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് നട തുറക്കും. 31നാണ് ചിത്തിര ആട്ടത്തിരുനാള്‍. വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും. പൂജ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും. ഇപ്പോഴത്തെ മേല്‍ശാന്തിമാരായ പി.എന്‍ മഹേഷ്, പി.ജി മുരളി(മാളികപ്പുറം), എന്നിവരുടെ ശബരിമലയിലെ അവസാന പൂജയാണ്. മണ്ഡല തീർഥാടനം ആരംഭിക്കുന്ന നവംബർ 15ന് വൈകീട്ട് പുതിയ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട എസ് അരുണ്‍കുമാര്‍ …

ചിത്തിര ആട്ടത്തിരുനാള്‍: ശബരിമല ക്ഷേത്രനട 30ന് തുറക്കും Read More »

നീലേശ്വരം അപകടം; 5 പേർ വെറ്റിലേറ്ററിൽ, 8 പേർക്കെതിരേ കേസ് എടുത്തു

കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്ക പുരയ്ക്ക് തീപിടിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരേയും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായി സ്ഫോടന വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. നിലവിൽ‌ ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിലാണ്. നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരുക്ക്; എട്ട് പേരുടെ നില ഗുരുതരം, രണ്ട് പേർ കസ്റ്റഡിയിൽ. കാസർഗോഡ് നീലേശ്വരത്ത് ആഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ …

നീലേശ്വരം അപകടം; 5 പേർ വെറ്റിലേറ്ററിൽ, 8 പേർക്കെതിരേ കേസ് എടുത്തു Read More »

പി.പി ദിവ്യയെ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ നൽകണമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയ്ക്ക് പരാമവധി ശിക്ഷ നൽകണമെന്ന് ആത്മഹത്യ ചെയ്ത എ.ഡി.എം നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. ജാമ്യം നിഷേധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ ദിവ്യയെ കലക്റ്റർ അനുവദിക്കരുതായിരുന്നെന്നും ബന്ധുക്കളെത്തും മുമ്പേ പോസ്റ്റുമോർട്ടം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും മഞ്ജുഷ പറഞ്ഞു. പ്രസംഗം ലോക്കൽ ചാനലിനെകൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും മഞ്ജുഷ പ്രതികരിച്ചു.

കെ.എസ്.ആർ.ടി.സി ലോ ഫ്ലാർ ബസിന് തീപിടിച്ചു

കൊച്ചി: ചിറ്റൂരിൽ കെ.എസ്.ആർ.ടി.സിലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു. ആളപായമില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസിന് പിന്നിൽ നിന്നാണ് തീപടർന്നതെന്ന് ജീവനക്കാർ പറയുന്നു. 23 ഓളം പേരാണ് ബസിലുണ്ടായിരുന്നത്. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല.

സെന്‍സസ് നടപടികൾ 2025ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് നടപടികൾ കേന്ദ്രസർക്കാർ 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അതേസമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന. 2026ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് 4 വര്‍ഷം വൈകി ആരംഭിക്കുന്നത്. കൊവിഡ് അടുക്കമുള്ള പ്രതിസന്ധികളാണ് സെൻസസ് വൈകാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ 2011ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. സെന്‍സസ് ഡാറ്റ പുറത്ത് വിട്ടാൽ പിന്നാലെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമുണ്ടാകും. ഇത് 2028ഓടെ പൂര്‍ത്തിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ …

സെന്‍സസ് നടപടികൾ 2025ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട് Read More »

എറണാകുളം കളക്റ്ററേറ്റിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: എറണാകുളം കലക്‌റ്ററേറ്റിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പള്ളുരുത്തി സ്വദേശി ഷീജയാണ് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിൽ പെട്രൊളൊഴിച്ചതിനു പിന്നാലെ ഷീജ കുഴഞ്ഞു വീഴുകയായിരുന്നു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍റെ പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. ഒരു കെട്ടിടത്തിന്‍റെ പ്ലാൻ വരച്ചു നൽകിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയെന്ന പരാതിയിൽ ഷീജയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്റ്ററേറ്റിലെത്തിയപ്പോഴാണ് ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.