എം.റ്റിയ്ക്ക് അന്ത്യവിശ്രമത്തിനായി സ്മൃതി പഥം ഒരുങ്ങി
കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയസാഹിത്യകാരന് അന്ത്യവിശ്രമത്തിനായി സ്മൃതി പഥം ഒരുങ്ങി. ദിവസങ്ങൾക്ക് മുൻപാണ് കോഴിക്കോട് മാവൂർ റോഡിലെ പൊതുശ്മശാനമായ സ്മൃതിപഥത്തിന്‍റെ നവീകരണം പൂർത്തിയായത്. പുതുക്കി നിർമിച്ചതിന് ശേഷം അവിടെ എത്തുന്ന ആദ്യ വിലാപയാത്ര എം.റ്റി വാസുദേവൻ നായരെന്ന അതികായന്‍റേതാണ്. എം.റ്റിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയാണ് വിലാപയാത്ര സ്മൃതിപഥത്തിൽ എത്തിയത്.