VBC News 10/1/2025
VBC News
VBC News
ഇടുക്കി: ക്ഷയരോഗനിവാരണ പ്രവർത്തനത്തിനായുള്ള നൂറുദിന കർമ്മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ് സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.ശരത് ജി റാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടി. ബി ഓഫീസർ ഡോ. ആശിഷ് മോഹൻ കുമാർ സ്വാഗതം ആശംസിച്ചു. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന ടിബി കേസുകൾ കണ്ടുപിടിക്കുക, അവർക്ക് ഫലപ്രദമായ ചികിത്സ നൽകുക …
ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിൻ: ജില്ലാതല പരിപാടി സംഘടിപ്പിച്ചു Read More »
ഇടുക്കി: കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിത്തീർക്കാൻ കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാതല സംരംഭകസഭ കട്ടപ്പന നഗരസഭ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുൻപ് വ്യവസായ സൗഹൃദ സൂചികയിൽ ഇരുപത്തിയെട്ടാമതായിരുന്നു കേരളം. എന്നാൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപ്പാക്കിയതോടെ കേരളം ഒന്നാമതായി. നിശ്ചയാർഢ്യത്തോടെ കൂട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണിത്. സംസ്ഥാനത്ത്പുതിയ വ്യവസായ നയം രൂപീകരിക്കാൻ സാധിച്ചു. സംരംഭകത്വ വർഷത്തിൻ്റെ ഭാഗമായി ഒരു ലക്ഷത്തിലധികം …
ഷിംല: 200 കോടിയിലധികം രൂപയുടെ വൈദ്യുതി ബിൽ കണ്ടതിൻ്റെ ഞെട്ടൽ മാറാതെ ഉപഭോക്താവ്. ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ഒരു ബിസിനസുകാരന് 2,10,42,08,405 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്. സംഭവം കണ്ടപ്പോൾ ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും ലളിത് ധിമാൻ എന്ന ബിസിനസുകാരൻ നേരെ ഇലക്ട്രിസിറ്റി ഓഫീസിൽ പോയി പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബിൽ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലമാണ് ബില്ലിൽ പിശക് വന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. …
200 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതിൻ്റെ ഞെട്ടൽ മാറാതെ യുവാവ് Read More »
തിരുവനന്തപുരം: സി.പി.എം പ്രവർത്തകൻ അശോകൻ വധക്കേസിൽ എട്ട് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ മറ്റ് എട്ട് പേരെ വെറുതെ വിടുകയും ചെയ്തു. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെടുന്നത്. 19 പ്രതികളുള്ള കേസിൽ ഒരാൾ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികൾ ആവുകയും ചെയ്തു. മുഖ‍്യപ്രതി ശംഭു പലിശയ്ക്ക് പണം …
അശോകൻ വധക്കേസിൽ എട്ട് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി Read More »
മാനന്തവാടി: വയനാട് ഉരുൾപട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി 120 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേന്ദ്ര-സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളിൽ ഇളവ് നൽകിക്കൊണ്ടാണ് അനുമതി നൽകിയതെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയത്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സത്യവാങ്മൂലം നല്‍കി. കേന്ദ്ര …
വയനാട് പുനരധിവാസത്തിനായി 120 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ Read More »
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ദ്വയാര്‍ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാറിന്‍റെ നടപടി. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ നടത്തുന്ന …
കൊച്ചി: ലൈംഗികാതിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. ഹർജി ചൊവ്വാഴ്ച പരിഗണിക്കാമെന്നും സാധാരണക്കാർക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുവിടങ്ങളിൽ പരാമർശങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. സാധാരണക്കാർക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിനും നൽകാനാവില്ല. അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമെന്താണെന്നും കോടതി ചോദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കാത്തതിനാൽ ചൊവ്വാഴ്ച വരെ ബോബി ചെമ്മണൂർ ജയിലിൽ …
ഷാർജ: പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ പരിഹാരം തേടി ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ നിവേദനം നൽകി. കസ്റ്റംസ് അധികാരികൾക്ക് യാത്രക്കാരുടെ വിശദാംശങ്ങൾ നൽകാൻ എയർലൈനുകളെ നിർബന്ധിതമാക്കുന്ന പുതിയ നിയമത്തിനെതിരായ ആശങ്കകളാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉയർത്തിയത്. ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കു വേണ്ടിയാണ് അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കരയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമർപ്പിച്ചത്. ഇമെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ, പേയ്‌മെന്‍റ് മോഡുകൾ, …
പ്രവാസികളുടെ പ്രശ്നങ്ങൾ; നിവേദനം നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ Read More »
ദുബായ്: അഞ്ച് ആഗോള, തദ്ദേശ കൺസോർഷ്യങ്ങളും പ്രമുഖ കമ്പനിയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോട്ട് അഥോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് 2025ൻറെ നാലാമത്തെ ദുബായ് വേൾഡ് ചലഞ്ചിൻറെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദുബായ് ഓട്ടോണമസ് ട്രാൻസ്‌പോർട്ട് സോൺ’ എന്ന പ്രമേയത്തിൻ കീഴിൽ ഒരു പ്രദേശത്തിനുള്ളിൽ ഒന്നിലധികം ഗതാഗത ഉപാധികൾ തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന മാതൃകാ മേഖല സൃഷ്ടിക്കാൻ പങ്കാളികളോട് ആവശ്യപ്പെടുന്നതാണ് ചലഞ്ച്. മികച്ച സേവന നിലവാരം നൽകി അവരുടെ ആവശ്യങ്ങൾക്കനുസൃതമായി ഇഷ്ടപ്പെട്ട ഗതാഗത മാർഗം തെരഞ്ഞെടുക്കാൻ താമസക്കാരെ …
ദുബായ് സെൽഫ് ഡ്രൈവിങ്ങ് ചലഞ്ച് അവസാന ഘട്ടത്തിലേക്ക് 5 കൺസോർഷ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു Read More »
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരേ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ. മതാടിസ്ഥനത്തിൽ ഉദ്യോഗസ്ഥരെ വേര്‍തിരിക്കും വിധം ഹിന്ദു മല്ലു ഗ്രൂപ്പുണ്ടാക്കിയ വിവാദമായതിന് പിന്നാലെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും കെ ഗോപാലകൃഷ്ണൻ ഉണ്ടാക്കിയിരുന്നു. വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു വാദം. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് …
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണവും മൂടൽമഞ്ഞും കാരണം പൊറുതിമുട്ടി രാജ്യതലസ്ഥാനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് ഡിഗ്രി സെൽഷ്യസായിരുന്നു അന്തരീക്ഷ തീപനില. ഇതുമൂലമുള്ള കനത്ത മഞ്ഞും ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണവും മൂലമുള്ള പുകയും കാരണം നഗരങ്ങളില്‍ പലയിടങ്ങളിലും കാഴ്ച പരിധി വളരെ കുറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അന്തരീക്ഷം തെളിഞ്ഞ് കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങള്‍ വൈകി. എയര്‍ ക്വാളിറ്റി ഇൻഡക്സ് പ്രകാരം ഡൽഹിയിലെ വെള്ളിയാഴ്ചത്തെ …
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം, കനത്ത മൂടൽ മഞ്ഞും: നൂറോളം വിമാനങ്ങൾ വൈകി Read More »
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ ബോബി ചെമ്മണൂർ വെള്ളിയാഴ്ച വീണ്ടും ജാമ‍്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വ‍്യാഴാഴ്ച അഭിഭാഷകൻ അറിയിച്ചത്. ഹൈക്കോടതിയിൽ ഹർജി നൽകുന്ന കാര‍്യവും പരിഗണനയിലുണ്ട്. റിമാൻഡിലായ ബോബി ചെമ്മണൂരിനെ വ‍്യാഴാഴ്ച രാത്രിയോടെയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വ‍്യാജ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നുമുള്ള ബോബി ചെമ്മണൂരിൻറെ വാദങ്ങൾ തള്ളിക്കൊണ്ടായിരുന്നു എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. …
കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമമ്ദ് ആട്ടൂരിന്‍റെ തിരോധന കേസ് പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. സംഭവത്തിൽ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെയും ഭാര്യയേയും കാണാതായതായാണ് കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നത്. മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിത് കുമാറിനെ കാണാതാകുന്നത്. കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാന്‍റിന് സമീപത്തെ ലോഡ്ജിൽ …
കോഴിക്കോട്ടെ തിരോധാന കേസിൽ ദുരൂഹത; ഡ്രൈവറെയും ഭാര്യയേയും കാണാനില്ല Read More »
തിരുവനന്തപുരം: എൻ പ്രശാന്ത് ഐ.എ.എസിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. നാല് മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. റിവ‍്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് തിരുമാനം. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ‍്യൂ കമ്മിറ്റിയുടെ വിലയിരുത്തൽ. അഡീഷണൽ സെക്രട്ടറി ജയതിലകിനെയും വ‍്യവസായ വകുപ്പ് ഡയറക്‌ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫെയ്സ്ബുക്കിലൂടെ അപമാനിച്ചതിന്‍റെ പേരിലായിരുന്നു സസ്പെൻഷൻ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ ചാർജ് മെമ്മോയ്ക്ക് മറുപടി നൽകുന്നതിന് പകരം അങ്ങോട്ട് വിശദീകരണം തേടിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സർക്കാർ രേഖയിൽ കൃത്രിമം …
എൻ പ്രശാന്ത് ഐ.എ.എസിന്‍റെ സസ്പെൻഷൻ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി Read More »
VBC News
തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച കേസിൽ പ്രതിയായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി വി.എസ്. ബിന്ദുകുമാരിയുടേയാണ് വിധി. കഴിഞ്ഞ മാസം ഏഴിനു പരിഗണിച്ച ഹർജിയിൽ വിധി പറയുന്നതിനായി ഇന്നേക്കു മാറ്റുകയായിരുന്നു. അതേസമയം, പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മുൻകൂർ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ ഉടനെ പൊലീസ് കസ്റ്റഡിയിലെടുക്കും. എംഎസ് സൊലൂഷൻസിൻറെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ക്രൈം …
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് നൃത്ത പരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്. സംസ്ഥാന ഡിഎസ്ടി ഇന്‍റലിജൻസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. തൃശൂരിലെ ഓസ്കർ ഇവന്‍റണ്, കൊച്ചിയിലെ ഇവന്‍റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗ വിഷൻ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ്. പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റത് വലിയ വിവാദമായിരുന്നു. പിന്നാലെ സാമ്പത്തിക അട്ടിമറികളും പുറത്തു വന്നിരുന്നു. തുടർന്ന് മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും …
പാലക്കാട്: വാളയാര്‍ കേസിൽ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ. ഇവര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തിക്കൊണ്ടാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. പെണ്‍കുട്ടികള്‍ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നുമുള്ള വാദം ഉന്നയിച്ചുകൊണ്ടാണ് സിബിഐ ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നേരത്തെ …
വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സി.ബി.ഐയുടെ കുറ്റപത്രം Read More »
തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടറിയറ്റിന് മുന്നിൽ സിപിഐ സംഘടനയായ ജോയിൻറ് കൗൺസിൽ നടത്തിയ സമരത്തിലും നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. വഞ്ചിയൂരിലെ സംഭവം പ്രതിഷേധത്തിൻറെ ഭാഗമല്ല. ഇത്തരം സംഭവങ്ങൾ എല്ലാ ദിവസവും കാണുന്നു. ഇതിനെ ചെറുതായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ‍്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് …
കൊച്ചി: ഉമ തോമസിൻറെ ആരോഗ‍്യ നിലയിൽ മികച്ച പുരോഗതി. എംഎൽഎ നടന്നു തുടങ്ങിയതായും വ‍്യാഴാഴ്ച റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അപകടത്തിൻറെ ദൃശൃങ്ങൾ കാണിച്ചു കൊടുത്തിരുന്നുവെങ്കിലും എംഎൽഎയ്ക്ക് അതോർമയുണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം സന്ദർശകരെ അനുവദിച്ചു തുടങ്ങുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ബുധനാഴ്ച എംഎൽഎയുടെ ആരോഗ‍്യനിലയിലെ പുരോഗതിയെ പറ്റി ഫെയ്സ്ബുക്കിലൂടെ അഡ്മിൻ ടീം പങ്ക് വച്ചിരുന്നു. കോൺഫറൻസ് കോളിലൂടെ കഴിഞ്ഞ പത്ത് ദിവസമായി ക്വാറൻറീനിൽ കഴിയുന്നതിൻറെ നിരാശയാണ് എംഎൽഎ പ്രകടിപ്പിച്ചത്. ഓഫീസ് കൃത‍്യമായി പ്രവർത്തിക്കണമന്നും എംഎൽഎയുടെ സഹായം …
ഉമ തോമസിന്റെ ആരോഗ‍്യ നിലയിൽ മികച്ച പുരോഗതിയെന്ന് ആശുപത്രി അധികൃതർ Read More »
തൊടുപുഴ: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിൻറെ ആറാം നിലയിൽ നിന്ന് വീണ് ഒവ്പത് വയസുകാരൻ മരിച്ചു. മതാപിതാക്കൾക്കൊപ്പം വിനോദയാത്രക്കെത്തിയ മധ്യപ്രദേശ് സ്വദേശി പ്രാരംഭ ദലാൽ ആണ് മരിച്ചത്. റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോൾ പുറത്തേക്കു വീഴുകയായിരുന്നെന്നാണ് വിവരം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു അപകടം, ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെ കുട്ടി മരിക്കുകായിരുന്നു. തലയോട്ടിയിലെ പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്റ്റര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരുകയാണ്. അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്. വീട് നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളില്‍ …
ഈ വർഷം കേരളം അതിദാരിദ്ര്യമുക്തമാകുമെന്ന് മുഖ്യമന്ത്രി Read More »
തിരുവനന്തപുരം: രാഷ്‌ട്രീയ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നിൽ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനൽ ചർച്ച. സർക്കാരുകളോടും നയങ്ങളോടും വിയോജിക്കുമ്പോഴും ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കണം എന്ന ഒറ്റ കാഴ്ചപ്പാടിൽ അവർ അവരവരുടെ രാഷ്‌ട്രീയം ഉറപ്പിച്ചുനിർത്തി. സമകാലിക ഇന്ത്യൻ രാഷ്‌ട്രീയമെന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് പുറമെ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസും അഭിപ്രായം രേഖപ്പെടുത്തി. ജോൺ ബ്രിട്ടാസ് എം.പി ചർച്ചയ്ക്ക് മോഡറേറ്ററായി. …
ഭരണഘടന കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും Read More »
കൊച്ചി: സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി. സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യമായ വർണനകൾ നടത്തുന്നത് ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സഹപ്രവർത്തകയുടെ പരാതിയിൽ തനിക്കെതിരേ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര സ്വദേശി ആർ രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീൻറെ ഉത്തരവ്. സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തതിന് ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ …
സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും ലൈംഗിക അതിക്രമമാണെന്ന് ഹൈക്കോടതി Read More »
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. കർണാടക സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ മരിച്ചു. റിസർവ് വനത്തിനുള്ളിലാണ് സംഭവം. പുൽപ്പള്ളിയിലെ കൊല്ലിവയൽ കോളനിയിൽ വന്ന വിഷ്ണുവാണ് മരിച്ചത്. കബനി നദി കടന്ന് കർണാടകയിലേക്കുള്ള മടക്ക യാത്രക്കിടെയാണ് സംഭവം. വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി വിഷ്ണുവിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. രാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും ബോബി ചെമ്മണ്ണൂർ ന്യായീകരണം തുടരുകയായിരുന്നു. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമാണ് നിലപാട്. …
ഹണി റോസിൻ്റെ പരാതി: ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കും Read More »
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാലു പ്രതികൾ പുറത്തിറങ്ങി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെ.വി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ തുടങ്ങിയവരാണ് ശിക്ഷാ വിധി സ്റ്റേ ചെയ്തതിനെ തുടർന്ന് പുറത്തിറങ്ങിയത്. പി ജയരാജനും എം.വി ജയരാജനുമടക്കമുള്ളവർ സ്വീകരിക്കാനെത്തി. അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷയ്ക്ക് സ്റ്റേ. 5 വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സി.ബി.ഐ …
പെരിയ കൊലപാതകം; ജയിൽ മോചിതരായ പ്രതികളെ സ്വീകരിച്ച് സി.പി.എം നേതാക്കൾ Read More »
ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം വിജയന്‍റെയും മകന്‍റേയും ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തു. ഡി.സി.സി പ്രസിഡൻറ് എൻ.ഡി അപ്പച്ചൻ, കെ.കെ ഗോപിനാഥൻ, കെ.എൽ പൗലോസ് തുടങ്ങിയവരാണ് പ്രതിപട്ടികയിലുള്ള മറ്റ് കോൺഗ്രസ് നേതാക്കൾ. ഇവർക്ക് പുറമേ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പരേതനായ പി.വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എൻ.എം വിജയൻ കെ.പി.സി.സി നേതൃത്വത്തിന് എഴുതിയ കത്ത് കുടുംബം പുറത്തുവിട്ടിരുന്നു. ഇതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം …
എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ പ്രേരണക്കുറ്റം Read More »
ആലുവ: ഫ്ലാറ്റിൽ നിന്ന് ചാടി വയോധിക മരിച്ചു. ശാന്ത മണിയമ്മയാണ്(71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്ലാറ്റിൻറെ ഏഴാം നിലയിൽ നിന്നാണു ശാന്ത ചാടിയത്. ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
കോഴിക്കോട്: വടകരയിൽ എലിവിഷം ചേർന്ന ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിൻറെ പരാതിയിൽ സുഹൃത്ത് വൈക്കിലശേരി സ്വദേശി മഹേഷിനെതിരേയാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ജനുവരി ആറിന് ഇരുവരും മദ‍്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫ് നീധിഷ് കഴിക്കുകയും ചെയ്തു. ബീഫിൽ എലിവിഷം ചേർത്ത കാര‍്യം മഹേഷിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നുവെന്നാണ് മഹേഷ് പൊലീസിന് നൽകിയ മൊഴി. ബീഫ് കഴിച്ചതിന് പിന്നാലെ ആരോഗ‍്യാവസ്ഥ മോശമായതിനെ തുടർന്ന് …
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ജില്ലാഭരണകൂടത്തിന്‍റേതാണ് നടപടി. 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയതായും ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ അറിയിച്ചു. 11 മുതൽ 14 വരെ ഭക്തർക്ക് മുക്കുഴി കാനനപാത വഴി പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമാകും പ്രവേശനം സാധ്യമാവുക. വേർച്ച്വൽ ക്യൂവിൽ മുക്കുഴി വഴി ബുക്ക് ചെയ്തവർ പമ്പ വഴി കയറണം. സന്നിധാനത്ത് …
ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാഭരണകൂടം Read More »
VBC News
തിരുവനന്തപുരം: തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയ്‌നിന് വെള്ളിയാഴ്ച മുതൽ 20 റേക്കുകൾ. ഇതിലൂടെ 312 സീറ്റുകൾ കൂടുതലായി ലഭിക്കും. നിലവിൽ 16 കോച്ചുള്ള വന്ദേഭാരതിന് (20634/20633) പകരമാണ് ഈ പുതിയ ട്രെയ്‌ൻ. 20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെ റെയ്ൽവേ അവതരിപ്പിച്ചപ്പോൾ രണ്ടെണ്ണം ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററിയിൽനിന്ന് പുറത്തിറങ്ങി. അതിലൊന്ന് ദക്ഷിണ- മധ്യ റെയ്ൽവേയ്ക്കും രണ്ടാമത്തേത് ദക്ഷിണ റെയ്ൽവേയ്ക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയ്‌ൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നര മാസം കിടന്നു. …
സംസ്ഥാനത്ത് വന്ദേ ഭാരത് കോച്ചുകൾ വർധിപ്പിക്കുന്നു Read More »
മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. സംഭവത്തിൽ 17 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. തിക്കിലും തിരക്കിലും പെട്ടാണ് മിക്കവർക്കും പേർക്കും പരുക്കേറ്റത്. പിന്നീട് ബുധനാഴ്ച പുലർച്ചെ 2.15 ഓടെ പാപ്പാന്മാർ എത്തി …
മലപ്പുറത്ത് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരം Read More »
മട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിലേക്ക് അടിച്ചു കയറി രമ്ട് മരണം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ച്ത. 4 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഉളിക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ – ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലേക്കാണ് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി …
മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി, രണ്ടേ പേർ മരിച്ചു Read More »
തിരുവനന്തപുരം: യൂട്യൂബ് വഴി സിനിമ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിച്ചെന്നാരോപിച്ച് നടി മാല പാർവതി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകളുടെ ലിങ്കുകളുൾപ്പെടെയായിരുന്നു പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ …
മാലാ പാര്‍വതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ് Read More »
ഇടുക്കി: വെള്ളാപ്പാറ ഫോറസ്റ്റ് വൈൽഡ്‌ലൈഫ് ഓഡിറ്റോറിയത്തിൽ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജി വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡെപ്യൂട്ടി എക്സൈസ്കമ്മീഷർ കെ.എസ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിനോദ് ജി കൃഷ്ണ(മാനേജർ, ഇടുക്കി), മുഹമ്മദ് റിയാസ്(ജനമൈത്രി, ദേവികുളം), അമൽ രാജ്(പീരുമേട്), മനൂപ്(അടിമാലി), സുനിൽ അൻ്റോ(തൊടുപുഴ), പ്രമോദ്(തങ്കമണി) എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ജില്ലാ സെക്രട്ടി പി.കെ സുരേഷ് കണക്കും റിപ്പോർട്ടും …
എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു Read More »
ന്യൂഡൽഹി: ലോകത്തിലെ ഏ റ്റവും വലിയ ജനാധിപത്യ രാ ഷ്ട്രീയ പ്രസ്ഥാനത്തിന് പുതിയ ആസ്ഥാനമന്ദിരം: ഇന്ത്യയുടെ രാഷ്ട്രീയ സത്തയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതി യ വിലാസത്തിലേക്കു വൈകാ തെ മാറും. ഇന്ത്യൻ നാഷണൽ കോൺഗ്ര സിന്റെ പുതിയ ആസ്ഥാനമന്ദി രം ‘ഇന്ദിരാഗാന്ധി’ ഭവൻ ഉദ് ഘാടനത്തിനൊരുങ്ങി. ജനുവ രി 15ന് രാവിലെ 10 മണിക്ക് പുതിയ ആസ്ഥാനമന്ദിരത്തി ൻ്റെ ഉദ്ഘാടനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ ഗെ, ലോക്സഭാ പ്രതിപക്ഷനേ താവ് രാഹുൽ ഗാന്ധി, സിപി …
വയനാട്: ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഹണി റോസിന്‍റെ പരാതിലാണ് പൊലീസ് നടപടി. വയനാട്ടിൽ നിന്നുമാണ് ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ഹണി റോസിന്‍റെ പരാതി.
മുതലക്കോടം: ഞറുക്കുറ്റി തുണ്ടത്തിൽ പരേതനായ അഗസ്റ്റിൻ്റെ(കുഞ്ഞേട്ടൻ) ഭാര്യ റോസമ്മ അഗസ്റ്റിൻ(87) നിര്യാതയായി. സംസ്കാരം 9/1/2025 വ്യാഴം രാവിലെ 9.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: മാണി, ജോർജ്, പരേതനായ തോമസ്, ജോസ്, ജോയി, ബിജു, പരേതയായ ത്രേസ്യാമ്മ, മേരി, ഡോളി, പൗളി, അൽഫോൺസാ, ബിനു. മരുമക്കൾ: ജോസഫ്(ഇളയിടത്ത്), ജോസ്(വാണിയകിഴക്കേൽ), റോയി(തെക്കെതൊട്ടിയിൽ), കുട്ടിച്ചൻ(ചങ്ങാംതടത്തിൽ), ജോർജ്(വലിയവീട്ടിൽപറമ്പിൽ), സിബി(പാലമൂട്ടിൽ), സാലി(കൂനാനിക്കൽ), റോസമ്മ(കട്ടിക്കാനായിൽ), സാലി(മൊടൂർ), ഷെൻസി, അരിമ്പൂർ(മുത്തുപീടിക), ഷീന(പാംപ്ലാനിയിൽ), ജെസ്സി(കട്ടക്കയം). ഫാദർ ചാൾസ് എം.എസ്.ജെ തെക്കെതൊട്ടിയിൽ ചെറുമകനാണ്.
കൊച്ചി: സൈബർ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെൻട്രൽ എസിപി ജയകുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഘത്തിൽ സെൻട്രൽ സിഐയും സൈബർ സെൽ അംഗങ്ങളും ഉൾപ്പെടുന്നതായും ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിൻറെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്. മുൻകൂർ ജാമ്യം തേടി കോടതിയെ …
കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിനവും മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഇന്ന് (8/1/2025) പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ജനുവരി 1-നാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. ഡിസംബർ മാസത്തിന്‍റെ തുടക്കത്തിൽ ഒരു പവന്‍ സ്വർണത്തിന്‍റെ വില 57,200 രൂപയായിരുന്നു. എന്നാൽ വർഷാന്ത്യദിനമായ ചൊവ്വാഴ്ച 56,880 രൂപയായിരുന്നു വിപണി വില. എന്നാല്‍ കഴിഞ്ഞ …
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷാ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ അഞ്ച് വർഷം തടവ് ശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. വിചാരണ കോടതിയായിരുന്നു ഇവർക്ക് ശിക്ഷ വിധിച്ചത്.
VBC News
തിരുവനന്തപുരം: മലയാളികളെ നൂറ്റാണ്ടുകളായി ഗൾഫ് നാടുമായി ബന്ധിപ്പിക്കുന്ന പാലമാണ് അറബി ഭാഷയെന്നും നാനാത്വത്തിന്‍റെ ഇടയിൽ ഏകത്വത്തെ പ്രാപിക്കുവാനായി ഈ ഭാഷ നമ്മെ സഹായിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മലയാളികളുടെ സർഗാത്മക ആവിഷ്കാരത്തിനും ഭൗതിക വളർച്ചയ്ക്കും സാംസ്കാരിക മുന്നേറ്റത്തിനും അവസരം ഉണ്ടാക്കുന്ന അറബിക് ഭാഷയെ പ്രാപിക്കുവാനുള്ള അതുല്യമായ അവസരമാണ് ഈ കലോത്സവത്തിലൂടെ കുട്ടികൾക്ക് പ്രാപ്തമാകുന്നത്. അറബിക് കലോത്സവത്തോടനുബന്ധിച്ചു നടത്തിയ അറബി ഭാഷ സെമിനാറിന്‍റെറെയും ഭാഷ പണ്ഡിതരെ ആദരിക്കുന്ന ചടങ്ങിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …
അറബിക് കലോത്സവം, ഭാഷയെ കൂടുതൽ അറിയാനുള്ള അവസരമെന്ന് മന്ത്രി വി ശിവൻകുട്ടി Read More »
അറക്കുളം: ഗ്രാമപഞ്ചായത്തിലെ വികസനം തടസ്സപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥ നിയമനം നടത്താത്ത ഇടത് വലത് സംയുക്ത ഭരണ സമിതിക്കെതിരെ ശക്തമായ താക്കീതായി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഉപരോധസമരം. പഞ്ചായത്തിൻ്റെ വികസന ഫണ്ടി ൻ്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്ന ഗ്രാമസേവകരുടെ ഒഴിവ് കഴിഞ്ഞ 4 മാസക്കാലമായി നികത്താനാവാത്തത് വികസനത്തെ സാരമായി ബാധിച്ചിരിക്കയാണ്.പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇത്തവണ പഞ്ചായത്തിൽ 350 ഓളം വീടുകൾ അനുവദിച്ചതിൽ 27 വീടുകൾക്ക് മാത്രമാണ് പഞ്ചായത്തിൻ്റെ വിഹിതം നൽകി എഗ്രിമെൻ്റ് വച്ചിട്ടുള്ളത്. അവരുടെ ആദ്യ …
നവിമുംബൈ: പൻവേൽ ജിആർപിയിൽ ജോലി ചെയ്തിരുന്ന ജിആർപി കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകൻ ഉൾപ്പെടെ നാലു പേർ പിടിയിൽ. ജനുവരി ഒന്നിന് പുലർച്ചെയാണ് കൊല നടന്നത്. പ്രതിയെ തിരിച്ചറിയാൻ 24 രൂപയുടെ ജി പേ ഇടപാട് സഹായകമായി. കൊല്ലപ്പെട്ടത് പോലീസ് കോൺസ്റ്റബിൾ വിജയ് ചവാൻ (42) ആണെന്ന് കണ്ടെത്തിയിരുന്നു . ഭാര്യ പൂജ ചവാൻ തന്‍റെ കാമുകനും സുഹൃത്തുക്കളുമായ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ചവാൻ കൊല്ലപ്പെട്ടത്. പൂജയുടെ കാമുകൻ ഭൂഷൺ നിംബ ബ്രാഹ്മണെ (29) …
വൈത്തിരി: വയനാട്ടിൽ പുരുഷനേയും സ്ത്രീയേയും തൂങ്ങി മനരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിന്‍റെ പരിസരത്തുള്ള മരത്തിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ്(54), ഉള്ള്യേരി നാറാത്ത് ബിൻസി(34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. രാവിലെയാണ് റിസോർട്ടിലെ ജീവനക്കാർ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി നടപടി ക്രമങ്ങൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.