സർവ്വീസിൽ നിന്നും വിരമിച്ചു
ഇടുക്കി: ഇലക്ടിസിറ്റി ബോർഡ് മൂലമറ്റം ഡിസ്ട്രിബ്യൂഷൻ ഓഫീസ് ഇൻചാർജ് ലിൻസി ജോസ് സർവ്വീസിൽ നിന്നും വിരമിച്ചു. ഇലക്ട്രിക്കൽ എൻജിനീയറിംഗിലും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും, പ്രൊജക്ട് മാനേജ്മെൻറിലും ബിരുദങ്ങളുള്ള ലിൻസിജോസ് 1999 ൽ സ്കോളർഷിപ്പോടെ ജപ്പാനിലെ നിപ്പോൺ ഇലക്ട്രിക് കമ്പിനിയിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കി. മൂലമറ്റം സെക്ഷനിലെ നിരവധി പ്രൊജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ സുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. നെയ്യശ്ശേരി പാടത്തിൽ കുടുംബാഗമായ ലിൻസി ജോസ് എഫ്.എ.സി.ടി മുൻ ഡെ ചീഫ് എൻജിനീയർ പോൾ മാത്യുവിന്റെ ഭാര്യയാണ്.