തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ വീണ്ടും അപകടം; അഞ്ച് പേർ യാത്ര ചെയ്തിരുന്ന വാഹനം 25 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു
മുട്ടം: ഒരു കുടംബത്തിലെ അഞ്ച് പേരടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം. തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിലെ പഞ്ചായത്തുപടിക്കു സമീപം 25 അടി താഴ്ചയിലുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. പിഞ്ചു കുഞ്ഞുൾപ്പെടെ വാഹനത്തിലുള്ളിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തേനി സന്ദർശനം കഴിഞ്ഞ് സ്വന്തം നാടായ ആലുവയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. സ്ഥിരം അപകട മേഖലയായ പഞ്ചായത്തുപടിയിലെ വളവിനെക്കുറിച്ച് വാഹനം ഓടിയച്ചയാൾക്ക് ധാരണയുണ്ടായിരുന്നില്ല. കൂടാതെ റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറും ആറ് മാസം …