Timely news thodupuzha

logo

Kerala news

ഡോക്റ്റർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്ജ്‌‌

തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്റ്റർക്കെതിരേയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഡോക്റ്റർക്കു നേരെയുണ്ടായത് അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിൽ ശക്തമായ നിയമനടപടിയും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. താമരശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിൻറെ തലയ്ക്കാണു വെട്ടേറ്റത്. താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസുകാരിയുടെ അച്ഛൻ സനൂപാണ് ഡോ. വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ഡോക്റ്റർക്കു നേരെ ആക്രമണം നടന്നത്. വെട്ടേറ്റ …

ഡോക്റ്റർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്ജ്‌‌ Read More »

സ്വർണപ്പാളി വിവാദം; ക്ലിഫ് ഹൗസിലേക്ക് മാർച്ചുമായി ബി.ജെ.പി

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ. വാസവനും രാജി വയ്ക്കണമെന്നാവശ‍്യപ്പെട്ട് ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിയുടെ സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പൊതുസമൂഹത്തെ ബോധ‍്യപ്പെടുത്തനതിനു വേണ്ടിയാണ് മാർച്ച് നടത്തുന്നതെന്നും എല്ലാ ശരിയാവുമെന്ന് മുഖ‍്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാൽ 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എവിടെ നോക്കിയാലും അനാസ്ഥയും അഴിമതിയുമാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പത്തു കൊല്ലമായി സിപിഎം …

സ്വർണപ്പാളി വിവാദം; ക്ലിഫ് ഹൗസിലേക്ക് മാർച്ചുമായി ബി.ജെ.പി Read More »

വയനാട് ഉരുൾപ്പൊട്ടൽ; വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാടിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാടിനെതിരേ വിമർശനവുമായി ഹൈക്കോടതി. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ തുറന്നു പറയണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് പറഞ്ഞു. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വായ്പകൾ എഴുതി തള്ളാൻ വ്യവസ്ഥയില്ല. അതാത് ബാങ്കുകളാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും ഇത് കേന്ദ്രത്തിൻറെ അധികാര പരിധിക്ക് പുറത്തു വരുന്ന കാര്യമാണെന്നുമാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഈ വർഷം ജനുവരിയിലാണ് …

വയനാട് ഉരുൾപ്പൊട്ടൽ; വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാടിന് ഹൈക്കോടതിയുടെ വിമർശനം Read More »

കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകി

തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ സാക്ഷരതാ മിഷൻ്റെ കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകി. സാക്ഷരതാ മിഷൻ്റെ കീഴിലുള്ള കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിലെ പഠിതാക്കൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകിയത്. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീമിന് ലാപ്ടോപ്പ് …

കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകി Read More »

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്റ്റർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിൻറെ തലയ്ക്കാണു വെട്ടേറ്റത്. താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുള്ള പെൺകുട്ടിയുടെ അച്ഛൻ സനൂപാണ് ഡോ. വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ഡോക്റ്റർക്കു നേരെ ആക്രമണം നടന്നത്. വെട്ടേറ്റ ഡോക്റ്ററുടെ പരുക്ക് ഗുരുതരമല്ല. 2025 ആഗസ്റ്റ് 14നായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സനൂപിൻറെ മകൾ അനയ മരിച്ചത്. ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. …

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു Read More »

ഇടുക്കി ജില്ലാ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് 12ന്

തൊടുപുഴ: പതിനാലാമത് ഇടുക്കി ജില്ലാ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച(ഒക്ടോബർ 12ന്) ഉച്ച കഴിഞ്ഞ് രണ്ട് മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടക്കും. 25 – 29 വരെും, 30 – 34, 35 -39, 80 വയസിനു മുകളിൽ തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്ക് പ്രത്യേകം ക്യാറ്റ​ഗറികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒക്ടോബർ 18, 19 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (UlD നമ്പർ …

ഇടുക്കി ജില്ലാ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് 12ന് Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: ആറ്റിങ്ങലിൽ അമ്പത്തേഴ് വയസ്സുള്ളയാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമൺ സ്വദേശിയായ 57 കാരൻ കാലിനു പരുക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു. എന്നാൽ പിന്നീട് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

മയിലുകുഴിയിൽ പരുക്കുകളോടെ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് മയക്കു വെടി വെച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ചു

കാലടി: കാലടി റേഞ്ച് കണ്ണിമംഗലം സ്റ്റേഷൻ പരിധിയിൽ വരുന്ന കമ്പിപ്പടി ജനവാസമേഖലയോട് ചേർന്ന് കിടക്കുന്ന മയിലുകുഴിയിൽ പരുക്കുകളോടെ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് മയക്കു വെടി വെച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ചു. കഴിഞ്ഞ മാസം 19ന് അതിരപ്പള്ളി റേഞ്ചിനു കീഴിൽ പിൻ കാലിനു പരുക്കേറ്റ ഈ ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. പിന്നീട് കാലടി റേഞ്ച് പരിധിയിലേക്ക് നീങ്ങിയ ഈ ആനയെ ദിവസവും മരുന്ന് നൽകി ചികിത്സ നൽകി വരുകയായിരുന്നു. എന്നാൽ പഴുപ്പ് കാലിൽ കെട്ടിക്കിടന്ന് …

മയിലുകുഴിയിൽ പരുക്കുകളോടെ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് മയക്കു വെടി വെച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ചു Read More »

ദുൽക്കർ സൽമാൻ്റെ വീട്ടിലുൾപ്പടെ ഇ.ഡി റെയ്ഡ്

കൊച്ചി: വ്യാജരേഖകളുണ്ടാക്കി ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കു കടത്തിയെന്ന കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റ്(ഇ.ഡി) നടൻ ദുൽഖർ സൽമാൻറെ വീട്ടിൽ ഉൾപ്പടെ 17 ഇടങ്ങളിൽ റെയ്ഡ് നടത്തി. നേരത്തെ ഇതേ കേസിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും നടൻ അമിത് ചക്കാലയ്ക്കൽ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലും ദുൽക്കറിൻറെ മൂന്നു വീട്ടിലും ഇഡി റെയ്ഡ് നടത്തി. പ്രാഥമികാന്വേഷണത്തിൻറെ ഭാഗമായിട്ടാണ് ഇഡി കൊച്ചി യൂണിറ്റിലെ ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിയമസഭയിൽ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് ബുധനാഴ്ചയും നിയമസഭയിൽ പ്രതിഷേധം. മൂന്നാം ദിനമാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തുന്നത്. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താനും ശ്രമിച്ചു. ഇതോടെ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജി വയ്ക്കുന്നതു വരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ‍്യക്തമാക്കി.

ഇടുക്കി ജില്ലയിലെ ആദ്യ വികസന സദസിന് ആലക്കോട് തുടക്കം

ഇടുക്കി: ജില്ലയിലെ തദ്ദേശ സ്ഥാപനതല വികസന സദസിന് ആലക്കോട് ഗ്രാമപഞ്ചായത്തിൽ തുടക്കം. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് പഞ്ചായത്തുകൾ തോറും വികസന സദസുകൾ സംഘടിപ്പിക്കുന്നത്. ആലക്കോടിന്റെ ഭാവി വികസനത്തിന് ഇനി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നു വന്നു. ഇളംദേശം ബ്‌ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വികസന സദസ് ഗ്രാമപഞ്ചായത്തംഗം ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്തംഗം കെ.എ സുലോചന അധ്യക്ഷത …

ഇടുക്കി ജില്ലയിലെ ആദ്യ വികസന സദസിന് ആലക്കോട് തുടക്കം Read More »

ദുൽക്കർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത കാർ വിദേശത്ത് നിന്ന് കടത്തിയത്

കൊച്ചി: നടൻ ദുൽക്കർ സൽമാൻ്റെ പക്കൽനിന്ന് പിടിച്ചെടുത്ത കാർ വിദേശത്ത് നിന്ന് കടത്തിയതെന്ന് കസ്റ്റംസ്. തൻറെ ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുൽക്കർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, അന്വേഷണം നടക്കുകയാണെന്നും കേസിൽ ഇപ്പോൾ ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ദുൽക്കറിൻ്റെ മറ്റ് രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനെ ദുൽക്കർ ചോദ്യം ചെയ്തിരുന്നില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്റ്റ് പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എന്നാൽ, വർഷങ്ങളായി ഒരാളുടെ ഉടമസ്ഥതയിലുളള വാഹനമാണ് പിടിച്ചെടുത്തത്. …

ദുൽക്കർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത കാർ വിദേശത്ത് നിന്ന് കടത്തിയത് Read More »

രാജാക്കാട് വാഹനാപകടത്തിൽ വഴിയാത്രികനായ യുവാവ് മരിച്ചു; നടന്നു പോകുന്നതിനിടയിൽ അലക്ഷ്യമായി എത്തിയ ബൊലേറോ ഇടിക്കുകയായിരുന്നു

രാജാക്കാട്: ബൊലേറോയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശ്രീനാരായണപുരം സ്വദേശി അനൂപാണ്(38) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ രാജാക്കാട് പൂപ്പാറ റോഡിൽ യൂണിയൻ ബാങ്കിന് എതിർവശത്ത് വച്ചായിരുന്നു അപകടം നടന്നത്. റോഡിലൂടെ കടന്നു പോകുകയായിരുന്ന അനൂപിന്റെ ദേഹത്തു ബൊലേറോ വാഹനത്തിന്റെ സൈഡ് മിറർ തട്ടുകയും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കെറ്റ അനൂപ് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ബൊലേറോ വാഹനം രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മേൽ നടപടികൾ …

രാജാക്കാട് വാഹനാപകടത്തിൽ വഴിയാത്രികനായ യുവാവ് മരിച്ചു; നടന്നു പോകുന്നതിനിടയിൽ അലക്ഷ്യമായി എത്തിയ ബൊലേറോ ഇടിക്കുകയായിരുന്നു Read More »

കേരളം ഭരിക്കുന്നത് അധ്യാപക – അയ്യപ്പ ശാപം ഏറ്റുവാങ്ങിയവർ; കെ മുരളീധരൻ

തിരുവനന്തപുരം: അധ്യാപകശാപവും അയ്യപ്പശാപവും ഒരു പോലെ ഏറ്റുവാങ്ങിയ ആചാരാനുഷ്ഠാന ലംഘനത്തിന് കുടപിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതി അംഗം കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കേരളാ റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ്(കെ.ആർ.റ്റി.സി)സംഘടിപ്പിച്ച ലോകാധ്യാപകദിനാചരണവും ഗുരുശ്രേഷ്ഠ, കർമ്മശ്രേഷ്ഠ, ആചാര്യശ്രീ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ നടത്തിയ മഹാസംഗമത്തെ പിന്തുണച്ചവർക്കും അയ്യപ്പൻ്റെ കോപം ഏൽക്കേണ്ടിവരും.പേപ്പട്ടികടിച്ചാൽ ഒരാഴ്ച്ച കഴിഞ്ഞ് മരിക്കും, എന്നാൽ അവർക്ക് മരുന്ന് കുത്തിവെച്ചാൽ അന്നുതന്നെ മരിക്കുമെന്നതാണ് ഇന്നത്തെ ആരോഗ്യകേരളത്തിൻ്റെ അവസ്ഥ. …

കേരളം ഭരിക്കുന്നത് അധ്യാപക – അയ്യപ്പ ശാപം ഏറ്റുവാങ്ങിയവർ; കെ മുരളീധരൻ Read More »

കോതമംഗലം കോട്ടപ്പടിയിൽ 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

കോതമംഗലം: കോട്ടപ്പടി ചീനിക്കുഴിയിൽ കിണറ്റിൽ വീണയാളെ കോതമംഗലം അഗ്നി രക്ഷസേന സാഹസികമായി രക്ഷപ്പെടുത്തി. പരുത്തുവയലിൽ എൽദോസ്(60) എന്നയാളാണ് കിണറിൽ വീണത്. ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ സേനാംഗങ്ങൾ ആയ ഒ.എ. ആബിദ്, സൽമാൻ ഖാൻ എന്നിവർ കിണറിൽ ഇറങ്ങി റോപ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിൻറെ നേതൃത്വത്തിൽ എത്തിയ …

കോതമംഗലം കോട്ടപ്പടിയിൽ 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി Read More »

ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ വാസു

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഒരു കാര‍്യത്തിനും സമീപിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. സ്വർണപ്പാളി നൽകുന്ന സമയത്ത് താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രിസഡൻറായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ‍്യാജ മരുന്ന് വിതരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു

ന‍്യൂഡൽഹി: വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ‍്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത‍്യയോട് വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കാൻ നിർദേശിക്കണമെന്നാണ് നോട്ടീസിലെ ആവശ‍്യം. സംസ്ഥാനങ്ങളിലുള്ള പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകാനും മനുഷ‍്യാവകാശ കമ്മിഷൻ ആവശ‍്യപ്പെട്ടിട്ടുണ്ട്. കഫ് സിറപ്പ് കഴിച്ച് രാജ‍്യത്ത് നിരവധി കുട്ടികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് മനുഷ‍്യാവകാശ …

വ‍്യാജ മരുന്ന് വിതരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു Read More »

സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധവുമായി നിയമസഭയിൽ പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് നിയമസഭയിൽ പ്രതിഷേധം. ചോദ‍്യോത്തരവേള ആരംഭിച്ച സമയം തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ‍്യപ്പെട്ടു. എന്നാൽ ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്നായിരുന്നു വ‍്യവസായ മന്ത്രി പി രാജീവിൻറെ പ്രതികരണം. രാഷ്ട്രീയ കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തിനോട് പറഞ്ഞത് കഴിഞ്ഞ ദിവസമാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. ഇതേത്തുടർന്ന് …

സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധവുമായി നിയമസഭയിൽ പ്രതിപക്ഷം Read More »

സ്വർണപ്പാളി വിവാദം; സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിക്കും

പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെത്തുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിക്കാനാണ് തീരുമാനം. ഇതിന് ശേഷമാവും ഇനി സ്പോൺസർഷിപ്പുകൾ നൽകുക. ഈ അനുഭവം ഒരു പാഠമാണെന്നും സ്പോൺസർമാരില്ലാതെ മുന്നോട്ട് പോവാൻ കഴിയാത്ത സാഹചര്യമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഒരോരുത്തരുടെ പശ്ചാത്തലം വിജിലൻസ് അന്വേഷിക്കുമെന്നും പറഞ്ഞ പ്രശാന്ത് തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

‌ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ 2025-ലെ ഫെലോഷിപ്പ് തൊടുപുഴ സ്വദേശിക്ക്

തൊടുപുഴ: ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ 2025-ലെ ഫെലോഷിപ്പ് തൊടുപുഴ സ്വദേശിക്ക്. തൊടുപുഴ വണ്ണപ്പുറം നമ്പ്യാപറമ്പിൽ കുടുംബാംഗമായ ഡോ. സന്തോഷ് നമ്പിയാണ് ഫെലോഷിപ്പിന് അർഹനായത്. കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പിലെ സീനിയർ പ്രൊഫസറാണ്. സസ്യവർഗീകരണ ശാസ്ത്ര രംഗത്തെ അതുല്യമായ ഗവേഷണ സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര അക്കാദമികളിലൊന്നായ എൻ.എ.എസ്.ഐയുടെ ബഹുമതി. ഡിസംബർ എട്ടിന് ഗുവാഹട്ടി ഐ.ഐ.ടിയിൽ നടക്കുന്ന എൻ.എ.എസ്.ഐയുടെ 95-ാം വാർഷിക സമ്മേളനത്തിൽ ഫെലോഷിപ്പ് സമ്മാനിക്കും. കാലിക്കറ്റിൽ നിന്ന് എൻ.എ.എസ്.ഐ ഫെലോഷിപ്പ് ലഭിക്കുന്ന …

‌ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ 2025-ലെ ഫെലോഷിപ്പ് തൊടുപുഴ സ്വദേശിക്ക് Read More »

ചക്കുപള്ളം സർവീസ് സഹകരണ ബാങ്കിന്റെ അണക്കരയിലുള്ള ബ്രാഞ്ച് പെട്രോൾ പമ്പിന് സമീപം മാറ്റി പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: ചക്കുപള്ളം സർവീസ് സഹകരണ ബാങ്കിന്റെ അണക്കരയിലുള്ള ബ്രാഞ്ച് പെട്രോൾ പമ്പിന് സമീപം മാറ്റി പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ശാഖായുടെ ഉദ്ഘാടനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അജി കിഴുവാറ്റ് അധ്യക്ഷത വഹിച്ചു. ലോക്കർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാക്കുന്നേലും കൗണ്ടർ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പുതുമനയും നിർവഹിച്ചു. നിക്ഷേപ സ്വീകരണം ഉടുമ്പൻചോല സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ മോൻസി ജേക്കബ് സ്വീകരിച്ചു. മുൻ ഇടുക്കി ജില്ലാ ബാങ്ക് …

ചക്കുപള്ളം സർവീസ് സഹകരണ ബാങ്കിന്റെ അണക്കരയിലുള്ള ബ്രാഞ്ച് പെട്രോൾ പമ്പിന് സമീപം മാറ്റി പ്രവർത്തനം ആരംഭിച്ചു Read More »

ഉടുമ്പന്നൂരിൽ ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു

തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് കെ.എസ്.ആർ.റ്റി.സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു. ആദ്യ സർവ്വീസ് ഉടുമ്പന്നൂർ പാറേക്കവലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ലതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ആതിര രാമചന്ദ്രൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം സെക്രട്ടറി ബിന്ദു ബി നായർ തുടങ്ങിയവർ പ്രസംഗിച്ചു. തട്ടക്കുഴ കുടുംബാരോഗ്യ കേന്ദ്രം, ചെപ്പുകുളം , ഓലിക്കാമറ്റം, ഉപ്പുകുന്ന്, അമയപ്ര …

ഉടുമ്പന്നൂരിൽ ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു Read More »

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫിസിലേയ്ക്ക് പ്രതിക്ഷേധ മാർച്ച് നടത്തി

ഇടുക്കി: ഭൂപതിവ് ചട്ട ഭേദഗതിയിൽ ഇടുക്കി ജനതയെ മന്ത്രി റോഷി അഗസ്റ്റിൻ വഞ്ചിച്ചു എന്ന് ആരോപിച്ചാണ്യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണി ഓഫിസിലേ യ്ക്ക് മാർച്ചും ധർണ്ണയും നടത്തിയത്. ചെറുതോണി അടിമാലി റോഡിൽ പോലിസ് ബാരിക്കെട് കെട്ടി വഴിതടഞ്ഞ് ഗതാഗതം വാഴത്തോപ്പ് വഴി തിരിച്ച് വിട്ടിരുന്നു.സെന്റ്ട്രൽ ജംഗ്ഷനിൽന്നി ആരംഭിച്ച പ്രതിക്ഷേധ മാർച്ച് മന്ത്രി ഓഫിസിന് സമീപനം പോലിസ് തടഞ്ഞു. തുടർന്ന നടന്ന ധർണ്ണാ സമരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് …

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫിസിലേയ്ക്ക് പ്രതിക്ഷേധ മാർച്ച് നടത്തി Read More »

സ്ട്രീറ്റ് ലൈറ്റ് ഫ്യൂസുകൾ ഊരികൊണ്ടുപോയത് കെ.എസ്.ഇ.ബിയുടെ ധിക്കാരപരമായ നടപടി, മന്ത്രിക്ക് നിവേദനം നൽകും; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ

തൊടുപുഴ: നഗരത്തെ കൂരിരുട്ടിലാക്കി കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബിയുടെ ധാർഷ്ട്യം അവസാനിപ്പിക്കുണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പകൽ സമയത്ത് ലൈറ്റ് തെളിഞ്ഞ് കിടന്നു എന്ന ഒറ്റ കാരണം പറഞ്ഞ് തൊടുപുഴ പട്ടണത്തിലെ സ്ട്രീറ്റ് ലൈറ്റ് ഫ്യൂസുകൾ ഊരികൊണ്ടുപോയത് കെ.എസ്.ഇ.ബിയുടെ ധിക്കാരപരമായ നടപടിയാണെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പല നഗരങ്ങളിലും വ്യാപകമായ മോഷണവും പിടിച്ചുപറിയും നടക്കുന്ന ഈ വേളയിൽ അവർക്ക് അവസരം ഒരുക്കിക്കൊടുക്കും വിധം പ്രവർത്തിക്കുന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്ന് പ്രസിഡൻ്റ് ഇൻചാർജ് …

സ്ട്രീറ്റ് ലൈറ്റ് ഫ്യൂസുകൾ ഊരികൊണ്ടുപോയത് കെ.എസ്.ഇ.ബിയുടെ ധിക്കാരപരമായ നടപടി, മന്ത്രിക്ക് നിവേദനം നൽകും; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ Read More »

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലുകൾ വേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മുഖ മാസിക യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ദേവസ്വം ക്ഷേത്രങ്ങളിൽ ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ട ഗൂഢസംഘം വിളയാടുന്നു. ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങളെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്ന ദേവസ്വം ജീവനക്കാരും ഇടനിലക്കാരുമുൾപ്പെടുന്ന ഗൂഢസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുകയാണെന്നതാണ് വസ്തുത. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെ കേരളത്തിൽ സ്വയംഭരണാവകാശമുള്ള അഞ്ച് ദേവസ്വം …

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലുകൾ വേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ Read More »

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു

തിരുവനന്തപുരം: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയോഗിച്ചു. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജാണ് ജൂറി ചെയർമാൻ. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, …

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു Read More »

ട്രെഡ്മില്ലിൽ നിന്ന് വീണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്ക്

തിരുവനന്തപുരം: ട്രെഡ്മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്കേറ്റു. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്കു പറ്റാനുമുള്ള സാധ്യത കൂടുതലാണെന്നും തൻറെ ചിത്രം പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഫെയ്സ്ബുക്ക് പേസ്റ്റ് ഇങ്ങനെ: “”തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു. ട്രെഡ് …

ട്രെഡ്മില്ലിൽ നിന്ന് വീണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്ക് Read More »

രാഷ്‌ട്രപതി ദ്രൗപദി മുർമു 22ന് ശബരിമലയിൽ ദർശനം നടത്തും

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമലയിൽ എത്തും. തുലാമാസ പൂജയുടെ അവസാന ദിനമാണു രാഷ്‌ട്രപതി സന്നിധാനത്തെത്തുന്നത്. ദർശനം നടത്തി അന്നു തന്നെ മലയിറങ്ങുന്ന രാഷ്‌ട്രപതി രാത്രി തിരുവനന്തപുരത്തെത്തും. 24 വരെ രാഷ്‌ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങുന്ന രാഷ്‌ട്രപതി ഹെലികോപ്റ്ററിൽ നിലയ്ക്കലിലെത്തും. തുടർന്നാണു ശബരിമലയിലേക്കു പോകുക. 16നാണു തുലാമാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. രാഷ്‌ട്രപതി ഈ മാസം ശബരിമല ദർശനത്തിന് എത്തുമെന്ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിൽ ‌ …

രാഷ്‌ട്രപതി ദ്രൗപദി മുർമു 22ന് ശബരിമലയിൽ ദർശനം നടത്തും Read More »

തൊടുപുഴയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ ഓഫീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തൊടുപുഴ: തൊടുപുഴയിൽ പുതിയതായി അനുവദിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. തൊടുപുഴ ബോയ്സ് ഹൈസ്കൂൾ കോമ്പൌണ്ടിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. അഡ്മിഷൻ ഫോം വിതരണത്തിന്റെ ഉദ്ഘാടനം കേന്ദ്രീയ വിദ്യാലയ സംഗതൻ എറണാകുളം റീജണൽ ഡപ്യൂട്ടി കമ്മീഷണർ എൻ.സന്തോഷ്കുമാർ നിർവ്വഹിച്ചു. ഇടുക്കി കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ അജിമോൻ എം ചെല്ലംകോട്ട്, തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ-ഇൻ-ചാർജ്ജ് അലക്സ് ജോസ്, സുരേഷ് കുമാർ എസ്.കെ മുതലായവരുടെ നേതൃത്വത്തിലാണ് ഓഫീസ് …

തൊടുപുഴയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ ഓഫീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു Read More »

സ്ത്രീയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ: കൊലപാതകത്തിന് കാരണം പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാ​ഗ്യം

ഇടുക്കി: കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഇടുക്കിയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി രത്നഗിരിപള്ളിക്കു സമീപം താമസിക്കുന്ന കപ്പടക്കുന്നേൽ സാം ജോർജിനെയാണ്(59) പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ജെസിയെ(49) ഇയാൾ കൊലപ്പെടുത്തി കൊക്കയിൽ തള്ളുകയായിരുന്നു. സാം ജോർജ്ജും ഭാര്യ ജെസ്സിയും മൂന്നു കുട്ടികളും കഴിഞ്ഞ 15 വർഷമായി രത്നഗിരിപ്പള്ളിക്കു സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുനില വീട്ടിൽ മുകളിലും താഴെയുമായി ഇരുവരും പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞുവരുകയായിരുന്നു. മക്കൾ മൂന്ന് പേരും വിദേശത്ത് പോയതിനുശേഷം കഴിഞ്ഞ …

സ്ത്രീയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ: കൊലപാതകത്തിന് കാരണം പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാ​ഗ്യം Read More »

ഭൂമിപതിവ് ചട്ടഭേദഗതി നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ബിൽഡിംഗ് ഓണേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

തൊടുപുഴ: ചട്ടഭേദഗതികളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഭേഗതി നിർദ്ദേശങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. പുതിയ നിർമ്മാണ അനുമതി നിഷേധിയ്ക്കുകയും കെട്ടിടം നിർമ്മിച്ചവരെ കുറ്റക്കാരാക്കി ചാപ്പ ചുമത്തുകയുമാണ് സർക്കാർ. കുറ്റവിമുക്തി ലഭിയ്ക്കണമെ ങ്കിൽ ഭീമമായ ഫീസ് പിഴയായി നൽകിയാൽ ക്രമവൽക്കരിക്കാമെന്ന നടപടി പുനർ പരിശോധിക്കണം. നിയമ കുരുക്ക് ഉണ്ടാക്കി സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ നടത്തുന്ന സമരങ്ങൾക്ക് കക്ഷി രാഷ്ട്രീയത്തിന് അതി തമായി സഹകരിക്കണമെന്നും വേണ്ടി വന്നാൽ കോടതിയെ സമീപിമെന്നും അവർ പറഞ്ഞു. …

ഭൂമിപതിവ് ചട്ടഭേദഗതി നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ബിൽഡിംഗ് ഓണേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു Read More »

തിരുവോണം ബമ്പർ, ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ ഭഗവതി ഏജൻസി പാലക്കാട് വിറ്റ TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം. ഈ നമ്പറിലെ മറ്റു സീരീസകൾക്ക് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ വീതം ലഭിക്കും. TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, …

തിരുവോണം ബമ്പർ, ഫലം പ്രഖ്യാപിച്ചു Read More »

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ആന്ധ്രാ പ്രദേശിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ്

കോട്ടയം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൻറെ സ്വർണപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രാ പ്രദേശിലെ പെന്തൂർത്തി ക്ഷേത്രത്തിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ്. സ്വർണപ്പാളി എത്തിച്ചതിൻറെ പേരിൽ പണപ്പിരിവ് നടന്നതായും സംശയമുണ്ട്. ഇക്കാര‍്യം സ്ഥിരീകരിക്കാനായി ആന്ധ്രയിലുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് വിജിലൻസിൻറെ തീരുമാനം. പെന്തുർത്തിയിലെ അയ്യപ്പ ക്ഷേത്രം ഉത്തര ആന്ധ്ര ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിന് പേര് നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് സൂചന. അതേസമയം, ദേവസ്വം ബോർഡ് നൽകിയത് ചെമ്പുപാളികളാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. ദേവസ്വം മഹസറിൽ ഇക്കാര‍്യം …

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ആന്ധ്രാ പ്രദേശിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ് Read More »

കോഴിക്കോട് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട്: നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശ്വാസം മുട്ടിലിനെ തുടർന്ന് ബോധരഹിതയായ കുട്ടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഡോക്റ്ററാണ് പരുക്കുകൾ സംബന്ധിച്ച വിവരം പൊലീസിന് നൽകിയത്. പോസ്റ്റുമോർട്ടത്തിലും പരുക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം: വി.ഡി സതീശൻ

അടിമാലി: ഇടുക്കിയിലെ ജനങ്ങൾ ഭൂപ്രശ്നങ്ങളും, കിരാത നിയമങ്ങളും മൂലം അരക്ഷിതരാണെന്നും, അവരുടെ സങ്കടങ്ങളിൽ നിന്നും ഉടലെടുത്ത വികാരമാണ് ഇടുക്കിയിലെ കർഷക പോരാട്ടങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അടിമാലിയിൽ നടന്ന കർഷകകോൺക്ലേവിൽ വിവിധ മേഖലകളിലെ പ്രതിനിധികളുടെ നിർദ്ദേശങ്ങൾ കേട്ട ശേഷം പ്രസംഗിക്കവേ യു.ഡി.എഫ് സംസ്ഥാന തലത്തിൽ കർഷകരുടെ സങ്കടങ്ങളും, ദുരിതങ്ങളും കേൾക്കാൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടതുമുന്നണി സർക്കാർ ഭൂപ്രശ്നങ്ങളിൽ കോടതികളിൽ വിത്യസ്ത നിലപാടുകൾ സ്വീകരിച്ചതാണ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും തിരിച്ചടികൾക്ക് കാരണം.ദേശീയപാത 85-ൻ്റെ …

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം: വി.ഡി സതീശൻ Read More »

കേന്ദ്രീയ വിദ്യാലയം നവംബറിൽ പ്രവർത്തനം ആരംഭിക്കും; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: ഇടുക്കി ജില്ലക്കായി പുതിയതായി അനുവദിച്ചിരിക്കുന്ന കേന്ദ്രീയ വിദ്യാലയം നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. തൊടുപുഴ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൺഡറി സ്‌കൂളിലാണ് താത്കാലികമായി ആരംഭിക്കുന്നത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസിലേക്കാണ് ആദ്യഘട്ടം പ്രവേശനം നടത്തുക.

ക്ഷേത്രത്തിൻ്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക സ്വർണപാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൻ്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയതായാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ. സ്വർണം പൂശുന്നതിനും അന്നദാനത്തിനും വേണ്ടി പണപ്പിരിവ് നടത്തി. ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയെന്നും സൂചനയുണ്ട്. പോറ്റിയുടെ ഭൂമിയിടപാടുകൾ സംബന്ധിച്ച് പൊലീസിൻറെ രഹസ‍്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ പോറ്റി നടത്തിയതായാണ് വിജിലൻസിൻറെ കണ്ടെത്തൽ. അറ്റകുറ്റപണികൾക്കു വേണ്ടി ശബരിമലയിൽ നിന്നും കൊണ്ടുപോയതായി കരുതുന്ന …

ക്ഷേത്രത്തിൻ്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് Read More »

സ്വർണം അടിച്ചു മാറ്റിയ ശേഷം ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളികൾ; ശബരിമലയിലെ സ്വർണ്ണ കവർച്ചയ്ക്ക് ദേവസ്വം ബോർഡും സർക്കാരും കൂട്ടു നിന്നുവെന്ന് പ്രതിപക്ഷ നേതാവ്

ഇടുക്കി: ശബരിമലയിലെ സ്വർണം കട്ടെടുത്തത് സംബന്ധിച്ച് എല്ലാ തെളിവുകളും പുറത്തുവരികയാ ണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചെമ്പ് പാളികൾ മാത്രമെ എത്തിയിട്ടുള്ളെന്നാണ് പണി ഏറ്റെടുത്ത കമ്പനി പറയുന്നത്. സ്വർണം ഇവിടെ വച്ച് തന്നെ അടിച്ചു മാറ്റി ചെമ്പ് പാളികൾ മാത്രം ചെന്നൈയിൽ എത്തിച്ചെന്നാണ് അതിന്റെ അർത്ഥം. സ്വർണപാളികൾ ശബരിമലയിൽ നിന്നും കൊണ്ടു പോയതിനു ശേഷം 40 ദിവസം കഴിഞ്ഞാണ് ചെന്നൈയിൽ എത്തിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്രയും ദിവസം സ്വർണപാളികൾ എവിടെയായിരുന്നു? അതുപോലുള്ള ചെമ്പ് മോൾഡ് …

സ്വർണം അടിച്ചു മാറ്റിയ ശേഷം ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളികൾ; ശബരിമലയിലെ സ്വർണ്ണ കവർച്ചയ്ക്ക് ദേവസ്വം ബോർഡും സർക്കാരും കൂട്ടു നിന്നുവെന്ന് പ്രതിപക്ഷ നേതാവ് Read More »

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത മുട്ടം സ്വദേശി ബിഎസ്എഫ് ജവാൻ റ്റി.കെ അനീഷ് കുമാറിനെ ആദരിച്ചു

ഇടുക്കി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത മുട്ടം സ്വദേശി ബിഎസ്എഫ് ജവാൻ റ്റി.കെ അനീഷ് കുമാറിനെ ബി.എസ്.എഫിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മുട്ടം തോട്ടുങ്കരയിൽ വീട്ടിൽ പരേതനായ കുട്ടപ്പൻ – രാധ ദമ്പതികളുടെ മകനാണ്. ഭാര്യ നീതു. മകൾ ആവന്തിക. സഹോദരങ്ങൾ: അയ്യപ്പദാസ് ടി.കെ(സിവിൽ പോലീസ് ഓഫീസർ മുട്ടം), മൂകാംബിക അനൂപ്.

പാലക്കാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജി(40) അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽപ്പന നടത്തുന്ന കടയുടെ ഉടമയാണ് പ്രതി. കടയിലെത്തിയ പത്താക്ലാസ് വിദ്യാർഥിയ്ക്ക് മുൻപിൽ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും കുട്ടിയുടെ സ്വകാര്യ അവയവത്തിൽ സ്പർശിച്ചുവെന്നുമാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

കണ്ണൂരിൽ കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെ നാട്ടുകാർ കൈയേറ്റം ചെയ്തു

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. മാലിന്യ പ്രശ്നം പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്കിടയിലൂടെ പോയ എംഎൽഎയെ നാട്ടുകാർ പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എംഎൽഎക്കൊപ്പം പാർട്ടിക്കാരോ പൊലീസോ ആരും തന്നെ ഉണ്ടായിരുന്നില്ല.

ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമെന്ന് സി.പി.എം

ന‍്യൂഡൽഹി: ആർഎസ്എസിൻറെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത‍്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെതിരേ സിപിഎം പോളിറ്റ് ബ‍്യൂറോ. ഇത് ഭരണഘടനയെ അപമാനിക്കുന്നതാണെന്നും ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്നും പോളിറ്റ് ബ‍്യൂറോ വിമർശിച്ചു. ഭരണഘടനാ പദവിയുടെ അന്തസ് പ്രധാനമന്ത്രി നരേന്ദ്രമോദി താഴ്ത്തികെട്ടിയെന്നും പോളിറ്റ് ബ‍്യൂറോയിൽ വിമർശനമുണ്ടായി. ആർഎസ്എസിൻറെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറു രൂപയുടെ നാണയമായിരുന്നു റിസർവ് ബാങ്ക് പുറത്തിറക്കിയത്. ഭാരതാംബയുടെയും ആർഎസ്എസ് പ്രവർത്തകരുടെയും ചിത്രം ഉൾപ്പെടുന്നതായിരുന്നു നാണയം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രത‍്യേക തപാൽ സ്റ്റാംപും …

ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമെന്ന് സി.പി.എം Read More »

ഷാഫി പറമ്പിലിനെതിരെ ഇ.എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരേ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി.വി. സതീഷ് നൽകിയ പരാതിയിലാണ് പാലക്കാട് നോർത്ത് പൊലീസ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. പാലക്കാട് എഎസ്പിക്ക് ഇക്കാര‍്യം ചൂണ്ടിക്കാട്ടി സിഐ റിപ്പോർട്ട് നൽകി. ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണ് കേസെടുക്കാൻ കഴിയാത്തതെന്ന് പൊലീസ് അറിയിച്ചു. ഭംഗിയുള്ള സ്ത്രീകളെ …

ഷാഫി പറമ്പിലിനെതിരെ ഇ.എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ് Read More »

ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ

ഇടുക്കി: ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ. കുമളി മൂന്നാർ സംസ്ഥാന പായതിൽ കൈലാസപ്പാറമുതൽ നെടുങ്കണ്ടം വരെറോഡിനിരുവശത്തുമുള്ള സിഗ്നൽ ബോർഡുകളാണ് തുടച്ച് വുത്തിയാക്കിയത്. കാട് പിടിച്ച് കിടന്നത് വെട്ടിതെളിച്ചും പൊടിപിടിച്ചു കിടന്നത് വെള്ളംമുക്കി തുടച്ചുമാണ് വൃത്തിയാക്കിയത്. പിറന്നാൾ ദിനത്തിലും പരിസ്ഥിതി ദിനത്തിലും പാതയോരങ്ങളിലും സർക്കാർ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മറ്റുമായി ഇതിനോടകം 1500 ലധികം തൈകൾ നട്ടിരുന്നു. വിഷരഹിത പച്ചക്കറികൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിറന്നാൾ ദിനത്തിൽ സഹപാഠികൾക്കും …

ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ Read More »

പ്രത‍്യേക തപാൽ സ്റ്റാംമ്പും നാണയവും പുറത്തിറക്കിയ സംഭവം; വിമർശനവുമായി മുഖ‍്യമന്ത്രി

തിരുവനന്തപുരം: ആർ.എസ്.എസിൻറെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത‍്യേക തപാൽ സ്റ്റാംമ്പും നാണയവും പുറത്തിറക്കിയ സംഭവത്തിൽ വിമർശനവുമായി മുഖ‍്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയോടുള്ള കടുത്ത അപമാനമാണിതെന്ന് മുഖ‍്യമന്ത്രി എക്സിൽ കുറിച്ചു. അതേസമയം, നാണയവും തപാൽ സ്റ്റാംമ്പും പുറത്തിറക്കിയതിനെതിരേ കഴിഞ്ഞ ദിവസം പോളിറ്റ് ബ‍്യൂറോയും വിമർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ‍്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരിക്കുന്നത്. ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്നും ഭരണഘടനാ പദവിയുടെ അന്തസ് പ്രധാനമന്ത്രി നരേന്ദ്രമോദി താഴ്ത്തികെട്ടിയെന്നുമായിരുന്നു പോളിറ്റ് ബ‍്യൂറോയിൽ വിമർശനമുണ്ടായത്.

കണ്ണൂരിൽ കല‍്യാശ്ശേരി ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബ് ആക്രമണം

കണ്ണൂർ: ബി.ജെ.പി നേതാവിൻറെ വീടിനു നേരെ ബോംബേറ്. കല‍്യാശ്ശേരി ബി.ജെ.പി മണ്ഡലം സെക്രട്ടറി ബിജു നാരായണൻറെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വ‍്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമണത്തെത്തുടർന്ന് ബിജു നാരായണൻറെ വീടിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കോഴിക്കോട്: ആരാധനാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും മറ്റും ഒരുക്കിയ വിദ്യാരംഭ ചടങ്ങുകളിൽ നിരവധി പേരാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ 4ന് വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് ചടങ്ങ്. സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തി ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്‍റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് …

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ Read More »

ആലപ്പുഴയിൽ പതിനേഴ് വയസ്സുള്ള പെൺകുട്ടി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

ആലപ്പുഴ: മകൾ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ ഷാനിക്കാണ് 17 വയസുകാരിയായ മകളിൽ നിന്നും കുത്തേറ്റത്. കഴുത്തിന് കുത്തേറ്റത്തിനെത്തുടർന്ന് ഷാനിയെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗാന്ധി ജയന്തി വാരാഘോഷം; ഇടുക്കി ജില്ലയിൽ വിപുലമായ പരിപാടികൾ

ഇടുക്കി: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേർന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 2) രാവിലെ 8.30 ന് സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ പുഷ്പാർച്ചന നടത്തും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു.പി ജേക്കബ്, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ …

ഗാന്ധി ജയന്തി വാരാഘോഷം; ഇടുക്കി ജില്ലയിൽ വിപുലമായ പരിപാടികൾ Read More »

കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ

കോതമംഗലം: താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കോട്ടപ്പടി ചേറങ്ങനാൽ കവലക്ക് സമീപമുള്ള ഒരു വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടിയിരുന്നു. കോട്ടപ്പടി സ്വദേശി ജൂവൽ ജൂഡിയാണ് പിടികൂടി നാട്ടുകാരുടെ ഭീതി അകറ്റിയത്. പൊതുവേ വന്യമൃഗ ശല്യങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന കോട്ടപ്പടി പഞ്ചായത്തിലെ വന മേഖലകളിൽ ഇവയുടെ ആക്രമണങ്ങളിൽ …

കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ Read More »