Timely news thodupuzha

logo

Kerala news

ശബരിമല സന്നിധാനത്ത് മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു

ശബരിമല: മണ്ഡല – മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സാഹയത്തിനും പ്രചാരണത്തിനുമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ആരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ സന്നിധാനത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. കെ. അജികുമാര്‍, സി.ജി. …

ശബരിമല സന്നിധാനത്ത് മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു Read More »

ഇടമലയാർ താളും കണ്ടം – പൊങ്ങിൻ ചുവട് ആദിവാസി നഗറുകളെ ബന്ധപ്പെടുത്തി കെ.എസ്.ആർ.റ്റി.സി ബസ് സർവീസ്

എറണാകുളം: കോതമംഗലത്ത് നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ.എസ്.ആർ.റ്റി.സി ബസ് സർവീസ് ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി രണ്ട് പ്രദേശങ്ങളിലെയും ജനങ്ങങ്ങളുടെ ആവശ്യമായിരുന്നു ഈ മേഖലകളിലേക്ക് കെ.എസ്.ആർ.റ്റി.സി വേണമെന്നുള്ളത്. ആന്റണി ജോൺ എം.എൽ.എയുടെയും എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെയും നേതൃത്വത്തിൽ കെ.എസ്.ആർ.റ്റി.സി ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ കെ.എസ്.ആർ.റ്റി.സി ബസ്സിൽ യാത്ര ചെയ്ത് പ്രദേശങ്ങൾ സന്ദർശിച്ച് സർവീസിന്റെ സാധ്യതകൾ വിലയിരുത്തി. തുടർ നടപടികൾ വേഗത്തിൽ ആക്കുമെന്ന് ആന്റണി ജോൺ എം.എൽ.എയും, എൽദോസ് …

ഇടമലയാർ താളും കണ്ടം – പൊങ്ങിൻ ചുവട് ആദിവാസി നഗറുകളെ ബന്ധപ്പെടുത്തി കെ.എസ്.ആർ.റ്റി.സി ബസ് സർവീസ് Read More »

മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരകർഷക സംഘം 2024 – 2025 നടത്തി

മുവാറ്റുപുഴ: ക്ഷീരകർഷകർക്കുള്ള ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷീര വികസന വകുപ്പിന്റെയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരകർഷക സംഘം 2024 25 മഞ്ഞള്ളൂർ ക്ഷീരോൽപ്പാതക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്നു. ക്ഷീര കർഷക സംഗമം ഡോക്ടർ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷീര സംഗമത്തോടെ അനുബന്ധിച്ച് ക്ഷീരവികസന സെമിനാർ, മികച്ച …

മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരകർഷക സംഘം 2024 – 2025 നടത്തി Read More »

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം നടന്നു

തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവും തിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച് നടന്നു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം ജെ എം എ നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി ജി കൃഷ്ണകുമാർ സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തനമാർഗരേഖയും നിർദ്ദേശങ്ങളും നൽകി. ജെ എം എ ജില്ലാ സെക്രട്ടറി സന്തോഷ് രാജശേഖരൻ ജില്ലാ റിപ്പോർട്ടും, …

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം നടന്നു Read More »

വെറുപ്പിൻറെ ഫാക്റ്ററിയിൽ ഇത്രയും കാലം ജോലി ചെയ്തതിൽ ജാള്യതയുണ്ടെന്ന് സന്ദീപ് വാര്യർ

പാലക്കാട്: വെറുപ്പും വിദ്വേഷവും മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്റ്ററിയിൽ ഇത്രയും കാലം ജോലി ചെയ്തതിൽ ജാള്യതയുണ്ടെന്ന് സന്ദീപ് വാര്യർ. ഇനി സ്നേഹത്തിൻറെ കടയിൽ മെംബർഷിപ്പ് എടുക്കാനാണ് തൻറെ തീരുമാനമെന്നും ബി.ജെ.പി വിട്ട് കോൺഗ്രസ‌ിൽ ചേർന്നതിനെക്കുറിച്ച് സന്ദീപ് വാര്യർ വ്യക്തമാക്കി. സി.പി.എം – ബി.ജെ.പി ഒത്തുകളിയെ എതിർത്തതാണ് ബിജെപിയിൽ താൻ ചവിട്ടിമെതിക്കപ്പെടാൻ കാരണമായതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. അവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ജനാധിപത്യവിരുദ്ധമായ സംവിധാനമാണ് ബിജെപിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സംഘവും …

വെറുപ്പിൻറെ ഫാക്റ്ററിയിൽ ഇത്രയും കാലം ജോലി ചെയ്തതിൽ ജാള്യതയുണ്ടെന്ന് സന്ദീപ് വാര്യർ Read More »

സന്ദീപ് ചെന്നെത്തിയിരിക്കുന്നത് വെറുപ്പിൻറെയും പാപികളുടെയും ഇടയിലേക്കാണെന്ന് പത്മജ

പാലക്കാട്: ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യർക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകി ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. സ്നേഹത്തിൻറെ കടയിൽ അല്ല നിങ്ങൾ മെമ്പർഷിപ്പ് എടുത്തതെന്നും വെറുപ്പിൻറെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്നെത്തിയിരിക്കുന്നതെന്നും അത് കാലം തെളിയിക്കുമെന്നുമാണ് പത്മജ കുറിപ്പിൽ വ്യക്തമാക്കിയത്. എത്ര വലിയ കുഴിയിലാണ് വീണിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ഛർദിച്ചതൊക്കെ വിഴുങ്ങണ്ടേെന്നും പത്മജ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ – കഷ്ടം സന്ദീപേ, നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് …

സന്ദീപ് ചെന്നെത്തിയിരിക്കുന്നത് വെറുപ്പിൻറെയും പാപികളുടെയും ഇടയിലേക്കാണെന്ന് പത്മജ Read More »

സന്ദീപ് വാര്യരെ പരിഹാസിച്ച് കെ മുരളീധര‌ൻ

പാലക്കാട്: ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചാരണം നടത്തമായിരുന്നു എന്നാണ് മുരളീധരൻ പറഞ്ഞത്. രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആയുർവേദ ചികിത്സയ്ക്കു പോയപ്പോൾ, കോട്ടയ്ക്കൽ അല്ല കുതിരവട്ടത്താണ് പോകേണ്ടതെന്ന് പറഞ്ഞയാളാണ് സന്ദീപ് വാര്യർ. അങ്ങനെയുള്ള സന്ദീപ് വാര്യർ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയാൽ രാഹുൽ ഗാന്ധിയോട് ചെയ്യുന്ന തെറ്റാകുമായിരുന്നുവെന്നും മുരളീധരൻ …

സന്ദീപ് വാര്യരെ പരിഹാസിച്ച് കെ മുരളീധര‌ൻ Read More »

എറണാകുളത്തെ 10 വീടുകളിൽ മോഷണശ്രമം; കുറുവ സംഘമെന്ന് സംശയം

കൊച്ചി: ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളം ജില്ലയിലും കുറവ സംഘം മോഷണശ്രമം നടത്തിയതായി സംശയം. ചേന്ദമംഗലം, വടക്കൻ പറവൂർ മേഖലകളിൽ പത്തോളം വീടുകളിൽ ഇവർ എത്തിയതായാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആലപ്പുഴ ജില്ലയിലെ ചേർത്തല, മണ്ണാഞ്ചേരി, മാരാരിക്കുളം മേഖലകളിൽ പത്തിടത്ത് മോഷണം നടത്തിയത് ഇവരാണെന്നാണ് കരുതുന്നത്. മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ സി.സി.ടി.വി ദൃശ്യങ്ങളാണ് കുറുവാസംഘത്തിലേക്ക് വിരൽ ചൂണ്ടിയത്. ഇത് സ്ഥിരീകരിക്കാൻ തമിഴ്നാട് പൊലീസിൻറെ സഹായം തേടിയിരിക്കുകയാണ് കേരള പൊലീസ്. വടക്കൻ …

എറണാകുളത്തെ 10 വീടുകളിൽ മോഷണശ്രമം; കുറുവ സംഘമെന്ന് സംശയം Read More »

ഇസ്രയേൽ സഞ്ചാരികളെ അപമാനിച്ച് തേക്കടിയിലെ കശ്മീർ സ്വദേശികളായ കച്ചവടക്കാർ

തേക്കടി: ഇസ്രയേലിൽ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെയാണ് തേക്കടിയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്ന കശ്മീർ സ്വദേശികൾ കടയിൽ നിന്ന് ഇറക്കി വിട്ടത്. സാധനങ്ങൾ വാങ്ങാനെത്തിയവർ ഇസ്രയേൽ സ്വദേശികൾ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. എന്നാല്‍ അപമാന ഭാരവുമായി അവിടെ നിന്ന് അവര്‍ക്ക് മടങ്ങേണ്ടി വന്നില്ല. ഇതിന് കാരണം മലയാളികള്‍ അടക്കമുള്ള നാട്ടുകാരുടെ സമയോചിത ഇടപെടലായിരുന്നു. കേരളത്തെ ആകെ നാണം കെടുത്തുന്ന സാഹചര്യം ഇതൊഴിവാക്കി. സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്നം …

ഇസ്രയേൽ സഞ്ചാരികളെ അപമാനിച്ച് തേക്കടിയിലെ കശ്മീർ സ്വദേശികളായ കച്ചവടക്കാർ Read More »

ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂർ: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്തുന്നത് പ്രായോഗികമല്ലെന്ന് തിരുവമ്പാടി ദേവസ്വം. നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം ഏതെങ്കിലും പാടത്ത് നടത്തേണ്ടി വരും. മഠത്തിൽ വരവും തെക്കോട്ടിറക്കവും മുടങ്ങുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകൾ പറയുന്നതു മാത്രം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ഗിരീഷ് കുമാർ ആരോപിക്കുന്നു. കേസിൽ ദേവസ്വം കക്ഷി ചേരുമെന്നും അദ്ദേഹം അറിയിച്ചു. എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ …

ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം Read More »

ഉരുൾപൊട്ടൽ ധനസഹായം നിഷേധിക്കുന്നു; കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ

തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് ധനസഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും, ദുരന്തബാധിതർക്കുള്ള ദുരിതാശ്വാസവും നഷ്ടപരിഹാരവും സംസ്ഥാനം സ്വന്തം നിലയ്ക്ക് നൽകണമെന്നും കാണിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കേരളത്തിന്‍റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് കത്ത് നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിനു ശ്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ …

ഉരുൾപൊട്ടൽ ധനസഹായം നിഷേധിക്കുന്നു; കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ Read More »

ദേവ കമ്മ്യൂണിക്കേഷൻ കായംകുളം നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു

കണ്ണൂർ: മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …

ദേവ കമ്മ്യൂണിക്കേഷൻ കായംകുളം നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു Read More »

മത്തി വില കുറഞ്ഞു

തിരുവനന്തപുരം: കിലോയ്ക്ക് 400 കടന്ന മത്തിക്ക് കുത്തനെ വിലയിടിഞ്ഞ് 15 രൂപയായി കുറഞ്ഞു. വളളക്കാർ കാത്ത് കാത്തിരുന്ന് നിറയെ മത്തി കിട്ടിയപ്പോൾ വിലയാണെങ്കിൽ കുറഞ്ഞു. ചെല്ലാനം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെയാണ് വിലയിടിവ് കാരണം ദുരിതത്തിലാക്കിയത്. മൂന്ന് മാസം മുൻപ് 400 രൂപവരെ വിലയാണ് ഉയർന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു കിലോഗ്രാം മത്തി 15 രൂപയ്ക്കാണ് ചെല്ലാനം ഹാർബറിൽ നിന്നും മൊത്ത ഏജൻസികൾ എടുത്തത്. അമിതമായി മത്തി …

മത്തി വില കുറഞ്ഞു Read More »

സരിനെ പുകഴ്ത്തി ജയരാജൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി സരിനെ പുകഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കഴിഞ്ഞ ദിവസം ഡി.സി ബുക്‌സ് പങ്കുവെച്ച ഇ.പി ജയരാജൻറെ ആത്മകഥയിൽ സരിനെതിരെ പരാമർശമുണ്ടായിരുന്നു. സ്ഥാനം മോഹിച്ച് വരുന്നവർ വയ്യാവേലിയാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപിയുടെ പ്രതികരണം. സരിൻ പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാർത്ഥിയാണെന്നും വിശ്വസിച്ച കോൺഗ്രസിൽ നിന്ന് സരിന് നീതി കിട്ടിയില്ലയെന്നും ഇ.പി പറഞ്ഞു. സരിൻ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതസമൂഹത്തോട് പ്രതിബദ്ധതയുള്ള ജനസേവനത്തിന് വേണ്ടി ജോലി …

സരിനെ പുകഴ്ത്തി ജയരാജൻ Read More »

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു

കൊല്ലം: സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്ക്. കൊല്ലം കുന്നത്തൂർ തുരുത്തിക്കര എം.റ്റി.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് പരുക്കേറ്റത്. സ്‌കൂൾ ജീവനക്കാരൻ കിണറ്റിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. എന്നാൽ കുട്ടി എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. കുട്ടിയുടെ തലയ്ക്കും നടുവിനും പരുക്കേറ്റിട്ടുണ്ട്. ആദ്യം ശാസ്താകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ശബരിമല സർവീസിൽ കെ.എസ്.ആർ‌.ടി.സിയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: ശബരിമല സർവീസിൽ കെ.എസ്.ആർ‌.ടി.സിയ്ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഹിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഒരു ബസ് പോലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ട് പോവാൻ പാടില്ല, അത്തരത്തിലെന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ നടപടിയുണ്ടാവുമെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച മണ്ഡലകാലത്തിന് തുടക്കമാവുകയാണ്. പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശനസമയം. ശബരിമല മേൽശാന്തിയായ എസ് അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും …

ശബരിമല സർവീസിൽ കെ.എസ്.ആർ‌.ടി.സിയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ് Read More »

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ രത്നകുമാരി

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് സി.പി.എം സ്ഥാനാർത്ഥി കെ.കെ രത്നകുമാരി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ജൂബില ചാക്കോയെ പരാജയപ്പെടുത്തിയാണ് രത്നകുമാരി അധികാരത്തിലേറിയത്. എ.ഡി.എം നവീൻ ബാബുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി രാജി വച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷയായിരുന്നു. ‌ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ദിവ്യ എത്തിയില്ല. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ജില്ലാ കളക്റ്റർ മാധ്യമങ്ങളെ വിലക്കിയിരുന്നെങ്കിലും …

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ രത്നകുമാരി Read More »

ഡി.സി ബുക്സിനെതിരായ ഇ.പിയുടെ പരാതി എ.ഡി.ജി.പിക്ക് കൈമാറി

തിരുവനന്തപുരം: സി.പി.എമ്മിനെയും ഇ.പിയെയും പ്രതിരോധത്തിലാക്കിയ ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ഡി.ജി.പിക്ക് നൽകിയ പരാതി ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് കൈമാറി. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടി ഇ-മെയിലിലൂടെയാണ് ഇ.പി ജയരാജൻ ഇന്നലെ ഡി.ജി.പിക്ക് പരാതി നൽകിയത്. വിവാദത്തിന് പിന്നാലെ തന്നെ ഡി.സി ബുക്സിന് ഇ.പി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്‍റെ കക്ഷിയെ തേജോവധംചെയ്യാനും ഉദ്ദേശിച്ചാണ് …

ഡി.സി ബുക്സിനെതിരായ ഇ.പിയുടെ പരാതി എ.ഡി.ജി.പിക്ക് കൈമാറി Read More »

ആലപ്പുഴയിൽ ഭീതി പരത്തി കുറുവാ സംഘം; കൊല്ലാനും മടിക്കില്ല

ആലപ്പുഴ: ദേഹം മുഴുവൻ എണ്ണയും കരിയും, ലുങ്കിയും ഷർട്ടും അകത്താക്കി പുറത്തൊരു നിക്കർ ധരിക്കും, ദേഹം മുഴുവൻ എണ്ണയും കരിയും തേച്ചു പിടിച്ച് വീടിൻറെ മുറ്റത്തെത്തി കുട്ടികളെപ്പോലെ കരഞ്ഞോ പൈപ്പ് തുറന്ന് ശബ്ദമുണ്ടാക്കിയോ വീട്ടുകാരെക്കൊണ്ട് തന്നെ വാതിൽ തുറപ്പിക്കുന്ന കുറുവാ സംഘം. മോഷണം കുലത്തൊഴിലാക്കി മാറ്റിയ കുറുവാ സംഘം ഏറെ കാലത്തിനു ശേഷം കേരളത്തിൻറെ ഉറക്കം കെടുത്തുകയാണ്. ആലപ്പുഴയിൽ പല പ്രദേശങ്ങളിലും കുറുവാസംഘം മോഷണം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മോഷണങ്ങൾക്കു പിന്നിൽ കുറുവാ സംഘമാണോയെന്ന് വ്യക്തമല്ല. …

ആലപ്പുഴയിൽ ഭീതി പരത്തി കുറുവാ സംഘം; കൊല്ലാനും മടിക്കില്ല Read More »

കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇന്ന് എട്ട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല നവംബർ 16 വരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: അടിക്കടിയുള്ള വില വർധനവിനു ശേഷം സ്വർണ വില കുത്തനെ താഴേക്ക്. പവന് 880 രൂപ കുറഞ്ഞ് 55480 രൂപയാണ് വ്യാഴാഴ്ചയിലെ വില. ഒരാഴ്ചയ്ക്കിടെ 3,600 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയായി. കമ്മോഡിറ്റി വിപണിയായ എം.എ.സി.എക്സിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് ഡോളർ കരുത്താർജിച്ചതും യു.എസ് കേന്ദ്ര ബാങ്കായ ഫെഡിന്‍റെ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമാണ് സ്വർണത്തെ ബാധിച്ചത്.

ശബരിമല നട വെള്ളിയാഴ്ച തുറക്കും

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് പൂജകൾക്കായി വെള്ളിയാഴ്ച ശബരിമല നട തുടക്കും. പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശന സമയം. ശബരിമല മേൽശാന്തിയായ എസ് അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും വെള്ളിയാഴ്ച സ്ഥാനമേൽക്കും. വൈകിട്ട് ആറിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കലം പൂജിച്ച് അഭിഷേകം നടത്തും. ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം …

ശബരിമല നട വെള്ളിയാഴ്ച തുറക്കും Read More »

ആത്മകഥാ വിവാദത്തിനിടെ ഇ.പി പാലക്കാട്ടേക്ക്

പാലക്കാട്: ആത്മകഥാ വിവാദങ്ങൾക്കിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട് ഇടത് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ച് മണിക്ക് മുൻസിപ്പൽ ബസ്റ്റാൻൻറ് പരിസരത്ത് നടക്കുന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യാനാണ് ജയരാജൻ എത്തുന്നത്. ഇ.പി സരിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കും. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ പരാമർശമുണ്ട്. അവസരവാദ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോൾ പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യവും ചർച്ചയാകുമെന്നും ഡോ. പി സരിൻ തലേദിവസം വരെ യു.ഡി.എഫ് …

ആത്മകഥാ വിവാദത്തിനിടെ ഇ.പി പാലക്കാട്ടേക്ക് Read More »

ഇ.പിയുടെ ചാട്ടം ബി.ജെ.പിയിലേക്കെന്ന് കെ സുധാകരൻ

കണ്ണൂർ: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻറെ ചാട്ടം ബി.ജെ.പിയിലേക്കാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഇ.പിയുടെ ആത്മകഥാ വിവാദം കാലത്തിൻറെ കണക്ക് ചോദിക്കലാണ്. കൊടുത്താൽ കിട്ടും, സി.പി.എമ്മിന് കിട്ടിക്കൊണ്ടേയിരിക്കുകയാണെന്നും കെ സുധാകരൻ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡി.സി ബുക്സ് ഏറെ വിശ്വസ്ഥമായ സ്ഥാപനമാണെന്നും വരെ അവിശ്വസിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിൻറെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. ഇ.പിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്നും ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും കോൺഗ്രസ് നേടുമെന്നും …

ഇ.പിയുടെ ചാട്ടം ബി.ജെ.പിയിലേക്കെന്ന് കെ സുധാകരൻ Read More »

ചട്ടം ലംഘിച്ച് ചേലക്കരയിൽ വാർത്താ സമ്മേളനം നടത്തി അൻവർ; കേസെടുക്കാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം നടത്തിയ പി.വി അൻവറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. റിട്ടേണിങ്ങ് ഓഫിസറാണ് ചേലക്കര പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത്. ചേലക്കരയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിലക്ക് മറികടന്ന് നിശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ചയാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. ഇതിനിടെ ഉദ്യോഗസ്ഥരെത്തി വാർത്താ സമ്മേളനം വിലക്കിയെങ്കിലും അവരോട് തർക്കിച്ച് വാർത്താ സമ്മേളനം തുടരുകയായിരുന്നു. ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ …

ചട്ടം ലംഘിച്ച് ചേലക്കരയിൽ വാർത്താ സമ്മേളനം നടത്തി അൻവർ; കേസെടുക്കാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ Read More »

തൻ്റെ ആത്മകഥ ഇങ്ങനെയല്ലെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ്റെ ആത്മകഥ കട്ടൻ ചായയും പരിപ്പുവടയും വിവാദത്തിൽ. ആത്മകഥയുടേതെന്ന പേരിൽ പ്രചരിക്കുന്ന പല വിവാദ വിഷയങ്ങളും തൻ എഴുതി‍യതല്ലെന്നും നിയമനടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.‌ ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബി.ജെ.പിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തി തീർത്തതിന് പിന്നിൽ ശോഭാ സുരേന്ദ്രനാണെന്ന് ആത്മകഥയുടേ പ്രചരിക്കുന്ന ഭാഗങ്ങളിലുണ്ട്. എൽ.ഡി.എഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതിൽ പ്രയാസം മറച്ചു വയ്ക്കുന്നില്ലെന്ന് ഇ.പി പറയുന്നു. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി മനസിലാക്കാത്തതിലാണ് പ്രയാസം. …

തൻ്റെ ആത്മകഥ ഇങ്ങനെയല്ലെന്ന് ഇ.പി ജയരാജൻ Read More »

പമ്പയിൽ ചെറു വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് ഹൈക്കോടതി

ഇടുക്കി: ശബരിമല തീർഥാടകർക്ക് മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ഹിൽടോപ്പിലും, ചക്കുപാലത്തും ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. പാർക്കിങ്ങ് അനുവദിക്കണമെന്ന തിരുവിതാകൂർ ദേവസ്വം ബോർഡിൻറെ ഹർജിയിലാണ് തീരുമാനം. 2018 മുതൽ പമ്പയിലേക്ക് ചെറു വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. ഹൈക്കോടതിയുടെ അനുമതിയോടെ ഇനിമുതൽ ഏതാണ്ട് രണ്ടായിരത്തോളം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും. 24 മണികൂർ നേരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാണ് ഹൈക്കോടതിയുടെ അനുമതി. താൽക്കാലികമായിട്ടാണ് അനുമതിയെന്നും ഗതാഗതകുരുക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്തുമെന്നും …

പമ്പയിൽ ചെറു വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് ഹൈക്കോടതി Read More »

വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല എല്ലാ പരീക്ഷകളും മാറ്റി വച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ച് കേരള സർവകലാശാല. തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ ഉൾപ്പെടെയുള്ളവയാണ് മാറ്റി വച്ചിരിക്കുന്നത്. പുതുക്കിയ തീയതികൾ സർവകലാശാല വെബ്സൈറ്റിൽ www.keralauniversity.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം, പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

വയനാടും ചേലക്കരയും പോളിങ്ങ് ബൂത്തുകളിൽ നീണ്ട നിര

കൊച്ചി: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. പല പോളിങ്ങ് ബൂത്തുകളിലും നീണ്ട നിരയാണ്. സ്ഥാനാർത്ഥികൾ വോട്ട് രോഖപ്പെടുത്തി. 14 ലക്ഷം വോട്ടർമാർമാരാണ് വയനാട്ടിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താനെത്തേണ്ടത്. 72.69 ശതമാനം പോളിങ്ങാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ഇത്തവണ വർധനവുണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മുതൽ പഴകിയ ഭക്ഷ്യക്കിറ്റ് വരെ പ്രചാരണ രംഗത്ത് ചർച്ചാ …

വയനാടും ചേലക്കരയും പോളിങ്ങ് ബൂത്തുകളിൽ നീണ്ട നിര Read More »

സഭൈക്യ ശ്രമങ്ങൾക്ക് ശങ്കരപുരി കുടുംബം നേതൃത്വം നൽകണം: മാർ ജോർജ് ആലഞ്ചേരി

കുറവിലങ്ങാട്: എല്ലാ സഭകളിലും സാന്നിധ്യമുള്ള ശങ്കരപുരി കു ടുംബം സഭൈക്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണ മെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ശങ്കരപുരി ഗ്ലോബൽ എക്യുമെനിക്കൽ ക്രൈസ്തവ സംഗമത്തിന്റെ പൊതുസ മ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു കർദിനാൾ. വിശ്വാസ സംരക്ഷണമാണ് കുടുംബ യോഗങ്ങളുടെ വലിയ കടമയെ ന്നും കർദിനാൾ പറഞ്ഞു. ഡോ. യുയാക്കീം മാർ കുറി ലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ആർച്ച്ബിഷപ്‌ മാർ തോമസ് തറയിൽ, മന്ത്രി റോഷി അഗസ്റ്റിൻ, പ്രഫ.പി.ജെ. കുര്യൻ, തോമസ് കണ്ണന്തറ, ആൽവിൻ …

സഭൈക്യ ശ്രമങ്ങൾക്ക് ശങ്കരപുരി കുടുംബം നേതൃത്വം നൽകണം: മാർ ജോർജ് ആലഞ്ചേരി Read More »

ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തർസംസ്ഥാനയോഗം :ഹരിത തീർത്ഥാടനം പ്രോത്സാപ്പിക്കും*

ഇടുക്കി: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക്ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തർസംസ്ഥാനയോഗം ചേർന്നു. ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി തേനി കളക്ടർ ആർ വി ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്കായുള്ള പ്രവർത്തനങ്ങൾ തമിഴ്‌നാട്-കേരള സർക്കാരിന്റെ സംയുക്തഭിമുഖ്യത്തിൽ നടപ്പിലാക്കുമെന്ന് കളക്ടർമാർ അറിയിച്ചു.തമിഴ്‌നാട് സർക്കാരിന്റെ …

ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തർസംസ്ഥാനയോഗം :ഹരിത തീർത്ഥാടനം പ്രോത്സാപ്പിക്കും* Read More »

സംസ്ഥാന സ്‌കൂൾ കായിക മേള സമാപന ചടങ്ങിനിടെ സംഘർഷം

കൊച്ചി: കേരള സ്‌കൂൾ കായികമേളയുടെ സമാപന ദിവസം പൊലീസും വിദ്യാർത്ഥികളുമായി സംഘർഷം. വിദ്യാർത്ഥികളെ പൊലീസ് മർദിച്ചെന്നാരോപിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും വേദിയിലുണ്ടായിരുന്ന മന്ത്രി വി ശിവൻകുട്ടിയെ തടഞ്ഞ് വച്ചു. മന്ത്രിയെ വേദിയിൽ നിന്ന് മാറ്റിയ പൊലീസ് വിദ്യാർഥികളെ മർദിക്കുകയും സ്റ്റേഡിയത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അധ്യാപകരും രക്ഷിതാക്കളും ഉയർത്തിയത്. പുരുഷ പൊലീസുകാർ വനിതാ കായികതാരങ്ങളെ മർദിച്ചതായും വിദ്യാർഥികൾ ആരോപിച്ചു. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരി​ഗണിച്ചതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്. നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. …

സംസ്ഥാന സ്‌കൂൾ കായിക മേള സമാപന ചടങ്ങിനിടെ സംഘർഷം Read More »

തോമസ് കെ തോമസിന് എൻ.സി.പിയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ തോമസ് എം.എൽ.എയ്ക്ക് എൻ.സി.പിയുടെ ക്ലീൻ ചിറ്റ്. പാർട്ടി തല അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നരുന്നു. ഇത് ശരിവച്ചുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്. എൽ.ഡി.എഫ് എം.എൽ.എമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻ.സി.പി അജിത് പവാറിന്‍റെ ഭാഗത്തേക്ക് കൂറുമാറാനായി 50 ലക്ഷം വീതം കോഴ വാഗ്ദാനം ചെയ്തെന്ന പരാതി …

തോമസ് കെ തോമസിന് എൻ.സി.പിയുടെ ക്ലീൻ ചിറ്റ് Read More »

മുനമ്പം വിഷയം: മാധ്യമപ്രവർത്തകന് നേരെ കയർത്ത് സുരേഷ് ഗോപി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ ചോദ്യമുന്നറിയിച്ച മാധ്യമപ്രവർത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയതായി പരാതി. തിങ്കളാഴ്ച രാവിലെ ഹോട്ടൽ ഉദ്ഘാടനത്തിനെത്തിയപ്പോൾ മുനമ്പം വിഷയത്തിൽ നടത്തിയ വിവാദ പരാമർശത്തെക്കുറിച്ച് ചോദിച്ചതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. തുടർന്ന് മുറിയിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ചാനൽ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു. മാധ്യമപ്രവർത്തകർക്ക് നേരേയുള്ള മന്ത്രിയുടെ അധിക്ഷേപവും വിരട്ടലും അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കെ.യു.ഡബ്ലു.ജെ അറിയിച്ചു. ഇതിനെതിരേ ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിക്കുകയാണ്.

ഇരുപത്തിയേഴ് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ, പത്ത് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്കാരം

തിരുവനന്തപുരം: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 30-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മുതിർന്ന പൗരന്മാർക്കും വിശിഷ്ട വ്യക്തികൾക്കും നൽകുന്ന ആദരവിനും അർഹരായവരുടെ പേരുവിവരം പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് കെ സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി വി.എൻ സദാശിവൻപിള്ള. ട്രഷറർ പി.എ ജോർജ്, സെക്രട്ടറി അമ്മിണി എസ് ഭദ്രൻ എന്നിവർ ശാസ്‌താംകോട്ടയിൽ പ്രഖ്യാപിച്ചു. പ്രൈമറി, എൽ.പി വിഭാഗം – എലിസബത്ത് ലിസ്സി ജെ (ഹെഡ്‌മിസ്ട്രസ്, ബാലികാമറിയം എൽ.പി.എസ്. കൊല്ലം), വിജയകുമാരി എം.എം (എൽ.പി.എസ്.ടി, വേശാല …

ഇരുപത്തിയേഴ് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ, പത്ത് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്കാരം Read More »

ഓംപ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്. ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇതനുസരിച്ച് എൻഡിപിഎസ് ആക്ട് പ്രകാരം നടപടികൾ തുടരാൻ കൊച്ചി പോലീസ് നിർദ്ദേശം ലഭിച്ചു. കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതിനാൽ ഹോട്ടലിൽ കൊക്കെയിനിൻറെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയാത്തത് കേസിൽ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഹോട്ടലിലെ മുറിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കൊക്കെയ്ൻ സാന്നിധ്യം …

ഓംപ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു Read More »

കേരളത്തിൽ മഴ ശക്തി പ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധനാഴ്ച അഞ്ച് ജില്ലകളിലും വ്യാഴാഴ്ച ആറു ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിങ്കളാഴ്ചത്തേക്ക് പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകളില്ല. മത്സ്യബന്ധനത്തിനും തടസമില്ല.

കൊല്ലത്ത് മിഠായി വാങ്ങാനായി പണം എടുത്തതിന്റെ പേരിൽ നാല് വയസുകാരൻ്റെ കാലിൽ സ്പൂൺ ചൂടാക്കി വെച്ചു; അമ്മ കസ്റ്റഡിയിൽ

കൊല്ലം: നാല് വയസുകാരൻ്റെ കാലിൽ സ്പൂൺ ചൂടാക്കി വെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശിയായ അശ്വതിയാണ്(34) അങ്കണവാടി വിദ്യാർത്ഥിയായ മകനോട് ക്രൂരത കാണിച്ചത്. മിഠായി വാങ്ങാൻ പേഴ്സിൽ നിന്ന് പണമെടുത്തെന്ന് പറഞ്ഞായിരുന്നു ആക്രമണം. കുട്ടിയുടെ വലത് കാലിൽ ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പൊതുപ്രവർത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂർ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് പേഴ്സിൽ നിന്ന് പണമെടുത്ത ദേഷ്യത്തിൽ സ്പൂൺ ചൂടാക്കി കാൽ പൊള്ളിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു. ഇവരെ …

കൊല്ലത്ത് മിഠായി വാങ്ങാനായി പണം എടുത്തതിന്റെ പേരിൽ നാല് വയസുകാരൻ്റെ കാലിൽ സ്പൂൺ ചൂടാക്കി വെച്ചു; അമ്മ കസ്റ്റഡിയിൽ Read More »

മുനമ്പം പ്രശ്നം; വർഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എം.വി ഗോവിന്ദൻ

പാലക്കാട്: മുനമ്പത്തെ ജനങ്ങളെ കുടിയൊഴിക്കേണ്ട സാഹചര്യമില്ലെന്നും ഇതിൻറെ പേരിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുനമ്പത്തെന്നല്ല, കേരളത്തിൽ എവിടെയായാലും ജനങ്ങ‌ൾ താമസിക്കുന്ന ഭൂമിയിൽ നിന്നും അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്യൂണിസ്റ്റുകാർ. അതിൻറെ ഭാഗമായാണ് കേരളത്തിൽ ജൻമിത്തം ഇല്ലാതായത്. ഒരു കുടിയൊഴിക്കലിനെയും അനുകൂലിച്ച ചരിത്രം സി.പി.എമ്മിനില്ല. മുനമ്പത്ത് കോടതി ഇടപെടൽ അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇത് സർക്കാരിന് മാത്രം പരിഹരിക്കാനാകുന്ന പ്രശ്നമല്ല. അതൊക്കെ പരിശോധിച്ച് …

മുനമ്പം പ്രശ്നം; വർഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എം.വി ഗോവിന്ദൻ Read More »

തെരഞ്ഞെടുപ്പാണ് പ്രധാനം, മറ്റ് വിഷയങ്ങൾ അപ്രസക്തം; യു.ഡി.എഫിന് വേണ്ടി വോട്ട് ചോദിച്ച് മുരളീധരൻ

പാലക്കാട്: ഐക്യജനാധിപത്യ മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും വോട്ട് ചോദിച്ച് കെ മുരളീധരൻ പാലക്കാട് പ്രചാരണ വേദിയിൽ. തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റ് വിഷയങ്ങൾ അപ്രസക്തമെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. താൻ വോട്ട് ചോദിക്കുന്നത് ഐക്യജനാധിപത്യ മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും വേണ്ടിയാണ്. പാർട്ടി പറഞ്ഞതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചരണത്തിനായി വന്നതെന്നും അല്ലാതെ വ്യക്തിക്ക് വേണ്ടിയല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിൻറെ വിഡിയോ സി.പി.എം പേജിൽ അപ്‌ലോഡ് ചെയ്തത് അഡ്മിൻ

പത്തനംതിട്ട: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വിഡിയോ പത്തനംതിട്ട സി.പി.എമ്മിൻറെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ്ങല്ലെന്ന് കണ്ടെത്തൽ. ഇതോടെ ഗ്രൂപ്പ് അഡ്മിൻമാരിലൊരാളാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായി. വിഡിയോ വന്ന സംഭവം ഹാക്കിങ്ങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിനെ വിശദീകരണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും സി.പി.എം നേതാക്കളാരും പൊലീസിനെ സമീപിച്ചിട്ടില്ല. വിഡിയോ വന്നതിന് പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ച് പണിതു. സംഭവത്തിൽ സംസ്ഥാന നേതൃത്വം …

രാഹുൽ മാങ്കൂട്ടത്തിലിൻറെ വിഡിയോ സി.പി.എം പേജിൽ അപ്‌ലോഡ് ചെയ്തത് അഡ്മിൻ Read More »

വിഴിഞ്ഞത്ത് 4 മാസത്തിനിടെ എത്തിയത് ഒരു ലക്ഷം കണ്ടെയ്‌നറുകൾ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ട്രയൽ റൺ ആരംഭിച്ച് നാല് മാസത്തിനിടെ എത്തിയത് ഒരു ലക്ഷം റ്റി.ഇ.യു(ട്വിൻറി ഫൂട്ട് ഇക്വലൻറ് യൂണിറ്റ്) കണ്ടെയ്‌നർ. ഇതുവഴി 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്. ശനി‍യാഴ്ച രാത്രിയോടെയാണ് ഒരു ലക്ഷം റ്റി.ഇ.യുവെന്ന നാഴികക്കല്ല് തുറമുഖം പിന്നിട്ടതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. 1,00,807 ടിഇയു ആണ് ഇവിടെ കൈകാര്യം ചെയ്തത്. ഇതിനകം ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിൻറെ തീരത്തെത്തിക്കഴിഞ്ഞു. നവംബർ …

വിഴിഞ്ഞത്ത് 4 മാസത്തിനിടെ എത്തിയത് ഒരു ലക്ഷം കണ്ടെയ്‌നറുകൾ Read More »

ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ ചിന്ന ചിന്ന ആശൈ പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി: ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ ചിന്ന ചിന്ന ആശൈ പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. ശിശുദിനത്തോടനുബന്ധിച്ച് പതിനെട്ട് വയസുവരെയുള്ള1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതിയെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് പറഞ്ഞു. വനിതാ ശിശുവികസനവകുപ്പിന്റെ അംഗീകാരമുള്ള ജില്ലയിലെ 43 ചൈൽഡ് ഹോമുകളിലുള്ള കുട്ടികളിൽനിന്നും ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് താഴെയുള്ള 644 പെൺ കുട്ടികളും 444 ആൺ കുട്ടികളുമാണുള്ളത്. വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ …

ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ ചിന്ന ചിന്ന ആശൈ പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് (09/11/2024) പവന് ഒറ്റയടിക്ക് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7,275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വർണ വില 59,000 എത്തിയത്. പവൻ വില 60,000ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ ഒന്ന് മുതൽ സ്വർണ വില ഇടിഞ്ഞ് തുടങ്ങിയത്. വ്യാഴാഴ്ച 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം വെള്ളിയാഴ്ച …

സ്വർണ വില കുറഞ്ഞു Read More »

ബാഗ് വിവാദം; ഞാൻ പറഞ്ഞതാണ് പാർട്ടിയുടെ അഭിപ്രായമെന്ന് എം.വി ഗോവിന്ദൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരെയുള്ള കള്ളപണാരോപണം ചർച്ചയാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്തകളിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും താൻ പറഞ്ഞതാണ് പാർട്ടിയുടെ നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ കൃഷ്ണദാസിന് ഭിന്നാഭിപ്രായമാണുള്ളത്. ഇതിനോടനുബന്ധിച്ചുള്ള ചോദ‍്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. ട്രോളി ബാഗ് ഉപേക്ഷിക്കേണ്ട വിഷയമല്ലെന്നും ശരിയായി അന്വേഷിക്കേണ്ട വിഷയമാണെന്നും ഗോവിന്ദൻ പറഞ്ഞു. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽപ്പണ വിഷയവുമായി ബന്ധപ്പെട്ടതാണ് അതും ചർച്ച ചെയ്യണം. പെട്ടി വിഷ‍യം …

ബാഗ് വിവാദം; ഞാൻ പറഞ്ഞതാണ് പാർട്ടിയുടെ അഭിപ്രായമെന്ന് എം.വി ഗോവിന്ദൻ Read More »

പീരുമേട്ടിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് ഡോ. ഗിന്നസ് മാടസാമി

പീരുമേട്: കടുത്ത തലവേദനയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ചിന്നാർ സ്വദേശിനി ലിഷമോൾ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി. മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ പരാതിയെ തുടർന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജിയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ടായി. കഴിഞ്ഞ ജൂണിൽ നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രൂപീകരിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉചിതമായ നടപടികൾ അടിയന്തരമായി …

പീരുമേട്ടിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് ഡോ. ഗിന്നസ് മാടസാമി Read More »

സവാള കിലോയ്ക്ക് 88 രൂപ

കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്ത വിപണിയിൽ 72 മുതൽ 78 രൂപ വരെയാണ് സവാളയ്ക്ക വില. കൊച്ചിയിൽ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പുനെയിൽ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി ആഘോഷത്തിൻറെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്ട്രയിലെ മാർക്കറ്റ് അവധിയായിരുന്നതിനാലാണ് സവാള വില ഉയർന്നത്. മഹാരാഷ്ട്രയിലെ മാർക്കറ്റ് സജീവമാകുന്നതോടെ പതിയെ സവാള വില താഴുമെന്നാണ് പ്രതീക്ഷ. സവാളയുടെ …

സവാള കിലോയ്ക്ക് 88 രൂപ Read More »

സംസ്ഥാനത്ത് കനത്ത മഴ: തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലും മഴയിൽ വ്യാപക നാശമുണ്ടായി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മരുതൂർ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടർന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവൽ ക്രോസിന് സമീപം ഏഴ് വീടുകളിൽ വെള്ളം കയറിയതായാണ് വിവരം. മഴയെ തുടർന്ന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻറെ മതിൽ …

സംസ്ഥാനത്ത് കനത്ത മഴ: തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി Read More »

ചരിത്ര നേട്ടവുമായി സഞ്ജു സാംസൺ

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വൻറി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ സെഞ്ചുറി നേടി. തുടർച്ചയായ ട്വൻറി 20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും സഞ്ജു സെഞ്ചുറിയടിച്ചിരുന്നു. സഞ്ജുവിൻറെ മികവിൽ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, ആതിഥേയർ 17.4 ഓവറിൽ 141 റൺസിന് ഓൾഔട്ടായി; ഇന്ത്യക്ക് 61 റൺസ് ജയം. ഇക്കുറി സഞ്ജു സെഞ്ച്വറി തികച്ചത് 47 പന്തിൽ. ഏഴ് …

ചരിത്ര നേട്ടവുമായി സഞ്ജു സാംസൺ Read More »

തഹസിൽദാർ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് മഞ്ജുഷ

കോന്നി: തഹസിൽദാരുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ‍്യപ്പെട്ട് എഡിഎം നവീൻ ബാബുവിൻറെ ഭാര‍്യ മഞ്ജുഷ റവന‍്യൂ വകുപ്പിന് അപേക്ഷ നൽകി. ഉത്തരവാദിത്വപെട്ട തഹസിൽദാർ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലല്ലെന്നും കലക്റ്ററേറ്റിലെ സീനിയർ സുപ്രണ്ട് തസ്തികയിലേക്ക് മാറ്റി നൽക്കണമെന്നുമാണ് അപേക്ഷയിലുള്ളത്. നിലവിൽ കോന്നി തഹസിൽദാരായ മഞ്ജുഷ നവീൻ ബാബുവിൻറെ മരണത്തെ തുടർന്ന് അവധിയിലാണ്. ഡിസംബർ ആദ‍്യവാരം ജോലിയിൽ തിരികെ പ്രവേശിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അപേക്ഷ നൽകിയത്. അതേസമയം എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ പ്രതിയായിരുന്ന പി.പി ദിവ‍്യയ്ക്ക് കഴിഞ്ഞ ദിവസം …

തഹസിൽദാർ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് മഞ്ജുഷ Read More »