പോലീസിനുണ്ടാകേണ്ട ഗുണത്തെക്കുറിച്ച് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമെന്ന നിലയിൽ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുന്ന വിഭാഗമാണു പോലീസ്. ആരൊക്കെയായി കൂട്ടുകൂടണമെന്നും കൂട്ടുകൂടരുതെന്നും ഉദ്യോഗസ്ഥർ തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുതാര്യമായ പ്രവർത്തനമായിരിക്കണം ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകേണ്ടത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യേണ്ടാത്തതുമെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുന്നതിനിടെയാണ്, അടുത്തിടെയുണ്ടായ സംഭവങ്ങളെ പരോക്ഷമായി പരാമർശിച്ചു മുഖ്യമന്ത്രിയുടെ വിമർശനം. പോലീസിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ബോധപൂർവമായ …