Timely news thodupuzha

logo

Politics

കായികമേളയിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയതിരേ മന്ത്രിക്ക് കത്തയച്ച് നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: 2024ൽ നടന്ന സ്കൂൾ കായികമേളയിൽ പ്രതിഷേധിച്ചുവെന്നതിൻറെ പേരിൽ അടുത്ത കായികമേളയിൽ 2 സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ തിരുമാനത്തിനെതിരേ വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന ചടങ്ങിൽ പ്രതിഷേധിച്ചുവെന്നതിൻറെ പേരിലാണ് തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിനെയും കോതമംഗലം മാർബേസിൽ സ്കൂളിനെയും കായികമേളയിൽ നിന്ന് വിലക്കിയത്. ജനാധിപത‍്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. അധികാരത്തിലിരിക്കുന്നവർ അതിനെയൊക്കെ സഹിഷ്ണതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത‍്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ …

കായികമേളയിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയതിരേ മന്ത്രിക്ക് കത്തയച്ച് നേതാവ് വി.ഡി സതീശൻ Read More »

എസ്.എൻ ട്രസ്റ്റിനെയും മുഖ്യമന്ത്രിയെയും തള്ളി ഗണേഷ് കുമാർ

തിരുവനന്തപുരം: ഷർട്ടിട്ട് ക്ഷേത്ര ദർശനം നടത്താൻ അനുവദിക്കാത്തത് സംബന്ധിച്ച് ശ്രീനാരാ‍യണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച നിലപാടുകൾ നിരാകരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. എൻ.എസ്.എസ് ഡയറക്റ്റർ ബോർഡ് അംഗം കൂടിയാണ് ഗണേഷ്. പൂണൂൽ ഉണ്ടോ എന്നറിയാനാണ് മേൽ വസ്ത്രം ധരിക്കാതെ ക്ഷേത്ര ദർശനം നടത്തണമെന്ന ചട്ടമുണ്ടായതെന്നും, അതു പിന്നീട് ആചാരമായി മാറുകയായിരുന്നു എന്നുമാണ് ശിവഗിരി തീർഥാടന സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടത്. ട്രസ്റ്റിന്‍റെ ക്ഷേത്രങ്ങളിൽ ഈ ആചാരം വേണ്ടെന്നും …

എസ്.എൻ ട്രസ്റ്റിനെയും മുഖ്യമന്ത്രിയെയും തള്ളി ഗണേഷ് കുമാർ Read More »

കേരളാ കോൺഗ്രസ്‌ (സ്‌കറിയാ തോമസ്‌ വിഭാഗം) സംസ്ഥാന സമിതി അംഗം സി ജയകൃഷ്‌ണൻ കേരളാ കോൺഗ്രസ്‌ എമ്മിൽ ചേർന്നു

പാല: കേരളാ കോണ്‍ഗ്രസ്‌ (സ്‌കറിയാ തോമസ്‌ വിഭാഗം) സംസ്ഥാന സമിതി അംഗവും ഇടുക്കി ജില്ലാ വൈസ്‌ പ്രസിഡന്റുമായ സി. ജയകൃഷ്‌ണനും സഹ പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ്‌ (എം) ല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു പാലായില്‍ നടന്ന ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി ജയകൃഷ്‌ണന്‌ അംഗത്വം നല്‍കി സ്വീകരിച്ചു. കേരള കോണ്‍ഗ്രസ്സുകളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണന്നും സ്‌കറിയാ തോമസ്‌ വിഭാഗത്തില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ല്‍ …

കേരളാ കോൺഗ്രസ്‌ (സ്‌കറിയാ തോമസ്‌ വിഭാഗം) സംസ്ഥാന സമിതി അംഗം സി ജയകൃഷ്‌ണൻ കേരളാ കോൺഗ്രസ്‌ എമ്മിൽ ചേർന്നു Read More »

കെ.കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ, തിരുവനന്തപുരം സ്വദേശി എൻ വിനിൽ കുമാറാണ് അറസ്റ്റിലായത്

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയിൽ എൻ വിനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ശൈലജയെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നാണ് പരാതി. തെരഞ്ഞെടുപ്പ് സമയത്ത് റാണിയമ്മ കേരളത്തിൻ്റെ പുണ്യമാണ് ടീച്ചറമ്മയെന്ന അടികുറിപ്പോടെ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മലപ്പുറം: മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ബന്ധത്തിൻറെ പേരിലാണ് മുസ്ലിം ലീഗിനെതിരേ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. സുന്നി വിഭാഗം എക്കാലവും അകറ്റി നിർത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. ഇവർ യുഡിഎഫിനൊപ്പം ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുന്നു. മുസ്ലിം ലീഗിന് അവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഇത് അപകടകരമാണ്. മുസ്ലിം ലീഗ് വർഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയാണ്. ഭാവിയിൽ …

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി Read More »

പെരിയ ഇരട്ടക്കൊല; 10 പ്രതികൾക്ക് ഇരട്ട ജീവപര‍്യന്തം, മുൻ എംഎൽഎ ഉൾപ്പെടെ 4 പേർക്ക് 5 വർഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര‍്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയും. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് നിർണായക വിധി. സിപിഎം മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമനടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചി പ്രത‍്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഉദുമ സിപിഎം മുൻ ഏരിയാ സെക്രട്ടറി …

പെരിയ ഇരട്ടക്കൊല; 10 പ്രതികൾക്ക് ഇരട്ട ജീവപര‍്യന്തം, മുൻ എംഎൽഎ ഉൾപ്പെടെ 4 പേർക്ക് 5 വർഷം തടവ് Read More »

മുൻ ഗവർണറുടെ വിശ്വസ്തരെ മാറ്റിയതിൽ സംശയമെന്ന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

തിരുവനന്തപുരം: ഗവർണർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സർക്കാരിന്‍റെ നടപടിക്ക് തടയിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിശ്വസ്തരായിരുന്ന പൊലീസ് ഉദ‍്യോഗസ്ഥരെ മാറ്റിയ നടപടിയാണ് ആർലേക്കർ തടഞ്ഞത്. പകരം സർക്കാരിനും ആഭ‍്യന്തര വകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിച്ചു. ഒഴിവാക്കപ്പെട്ടവർ പരാതിയുമായി ഗവർണറെ സമീപിച്ചിരുന്നതായാണ് വിവരം. സർക്കാർ നീക്കത്തിൽ സംശയം തോന്നിയ ഗവർണർ എ.ഡി.ജി.പി മനോജ് ഏബ്രഹാമിനെ രാജ് ഭവനിലേക്ക് വിളിച്ചുവരുത്തി ഉദ‍്യോഗസ്ഥരെ നീക്കം ചെയ്തത് ചോദിച്ച് അറിഞ്ഞു. തുടർന്ന് ഗവർണറുടെ ആവശ‍്യ …

മുൻ ഗവർണറുടെ വിശ്വസ്തരെ മാറ്റിയതിൽ സംശയമെന്ന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ Read More »

ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തിൽ മുഖ്യമന്ത്രി പിമറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ രം​ഗത്ത്

കോട്ടയം: ക്ഷേത്രങ്ങളിൽ പുരിഷന്മാരുടെ മേൽവസ്ത്ര വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു.‌ അവരുടെയൊക്കെ ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ട് പോകണമെങ്കിൽ പൊയ്ക്കോട്ടെ. കാലാകാലങ്ങളിൽ നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി …

ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തിൽ മുഖ്യമന്ത്രി പിമറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ രം​ഗത്ത് Read More »

കട്ടപ്പനയിൽ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകന് മാനസിക പ്രശ്നമെന്ന് എം.എം മണി എം.എൽ.എ

കട്ടപ്പന: റൂറൽ ഡെവലപ്മെൻറ് കോഓപ്പറേറ്റിവ് സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനയുമായി സി.പി.എം നേതാവ് എം.എം മണി എം.എൽ.എ. സാമ്പത്തിക ഭദ്രതയുള്ള സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് മണിയുടെ കണ്ടെത്തൽ. എന്തുകൊണ്ട് ആത്മഹത്യ ചെയ്തെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ എൽ.ഡി.എഫിൻ്റെ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പരാമർശം. സാബുവിനു വല്ല മാനസിക പ്രശ്നമുണ്ടായിരുന്നോ എന്നും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിക്കണമെന്നും മണി പറഞ്ഞു. വഴിയേ പോയ …

കട്ടപ്പനയിൽ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകന് മാനസിക പ്രശ്നമെന്ന് എം.എം മണി എം.എൽ.എ Read More »

റ്റി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്താണ് മഹാപരാധമെന്ന് പി ജയരാജൻ

കൊച്ചി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിനെ അനുകൂലിച്ച് സി.പി.എം നേതാവ് പി ജയരാജൻ. കഴിഞ്ഞ ആറ് വർഷമായി സുനിക്ക് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിന് കാരണം. ആ തീരുമാനം ശരിയായിരുന്നു. സുനിയുടെ അമ്മ നൽകിയ പരാതിയിൽ മാനുഷിക പരിഗണന കണക്കിലെടുത്താണ് സുനിക്ക് പരോൾ നൽകിയതെന്നും ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയിൽ കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ നൽകിയിട്ടുണ്ടെന്നും …

റ്റി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്താണ് മഹാപരാധമെന്ന് പി ജയരാജൻ Read More »

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ

ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഒൻപതാം പ്രതിയായി എഫ്.ഐ.ആർ. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും റിപ്പോർട്ടിലുണ്ട്. കനിവ് അടക്കമുള്ള ഒൻപതംഗ സംഘത്തെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ജയരാജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവം വാർത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എം.എൽ.എ രംഗത്തെത്തിയിരുന്നു. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിൻറെ …

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ Read More »

കൃപേഷ് – ശരത് ലാൽ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞത് ആശ്വാസകരം; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: കൃപേഷ് ശരത് ലാൽ വധക്കേസിലെ വിധി പ്രഖ്യാപിന് ശേഷം പ്രതികരിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. സി.പി.ഐ(എം) ഗൂഡാലോചന നടത്തി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്നും പ്രതികൾ കുറ്റക്കാരാണെന്നും തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സി.പി.ഐ(എം) മുൻ എം.എൽ.എ ഈ കേസിൽ മുഖ്യപ്രതിയാണെന്ന് തെളിഞ്ഞു. ഇടതുപക്ഷ സർക്കാർ തേച്ചു മായ്ച്ച് കളയാൻ ശ്രമിച്ചപ്പോൾ പാർട്ടി നേതൃത്വം സി.ബി.ഐയ്ക്ക് വിടണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയതിനാലാണ് നീതി നടപ്പിലാകുന്നത്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വയ്പിക്കാൻ …

കൃപേഷ് – ശരത് ലാൽ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞത് ആശ്വാസകരം; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

പെരിയ ഇരട്ടക്കൊലക്കേസ് വിധി: കോടതിയിൽ പൂർണ വിശ്വാസമുണ്ട്, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും അമ്മമാർ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാര്‍ മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നുമാണ് അമ്മമാർ പറഞ്ഞത്. വിധിയിൽ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി‌യുളള വരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയിൽ ആശ്വാസമുണ്ട്. കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ഒരുപാട് കളിച്ചിരുന്നുവെന്ന് കൃപേഷിന്‍റെ അമ്മ ബാലാമണി. ഇത്രയും കാലം കാത്തിരുന്നത് ഈ …

പെരിയ ഇരട്ടക്കൊലക്കേസ് വിധി: കോടതിയിൽ പൂർണ വിശ്വാസമുണ്ട്, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും അമ്മമാർ Read More »

നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ഹർജി; വിധി ഇന്ന്

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻറെ ഹർജിയിൽ വിധി ശനിയാഴ്ച. കണ്ണൂർ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കേസിലെ പ്രതികളായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ‍്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ റ്റി.വി പ്രശാന്തൻ, ജില്ലാ കളക്റ്റർ അരുൺ. കെ വിജയൻ തുടങ്ങിയവരുടെ ഫോൺ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ‍്യങ്ങളുമടക്കമുള്ള തെളിവുകൾ സൂക്ഷിക്കണമെന്ന ഹർജിയിലാണ് വിധി. മൂന്ന് പേരോടും വിശദീകരണം ആവശ‍്യപ്പെട്ടെങ്കിലും റ്റി.വി പ്രശാന്തൻ …

നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ഹർജി; വിധി ഇന്ന് Read More »

ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപിച്ച പകുതി ദിന അവധി കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് ബാധകം ആക്കിയില്ലന്ന് പരാതി

തിരുവനന്തപുരം: മുൻ പ്രധാനമതി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തോട് അനുബന്ധിച്ചുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ നടക്കുന്ന ദിവസമായ ഡിസംബർ 28 ശനിയാഴ്ച കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി കേന്ദ്ര ക്യാബിനറ്റ് യോഗം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പത്രകുറിപ്പും ഗവണ്മെന്റ് പുറത്ത് ഇറക്കിയിരുന്നു. എന്നാൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് പോസ്റ്റൽ ഡയറക്ടറേറ്റിൽ നിന്നും ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് പകുതി ദിന അവധി ബാധകമാക്കിയില്ല. മറ്റ് കേന്ദ്ര സർക്കാർ …

ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപിച്ച പകുതി ദിന അവധി കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് ബാധകം ആക്കിയില്ലന്ന് പരാതി Read More »

ഡി.എം.കെ സർക്കാരിനെ താഴെയിറക്കും വരെ ചെരുപ്പിടില്ലെന്ന് അണ്ണാമലൈ

കോയമ്പത്തൂർ: തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാരിനെ താഴെയിറക്കുന്നതുവരെ ചെരുപ്പിടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഇന്നലെ കോയമ്പത്തൂരിൽ പത്രസമ്മേളനത്തിൽ തൻറെ ഷൂസുകൾ ഊരിയെടുത്തുകൊണ്ടാണു പ്രഖ്യാപനം. സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലാണ്. സ്ത്രീകൾക്ക് സുരക്ഷയില്ല. ഡി.എം.കെ സർക്കാർ പ്രതികൾക്ക് സംരക്ഷണം നൽകുകയാണെന്നും അണ്ണാമലൈ. അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായതിൻറെ പശ്ചാത്തലത്തിലാണ് ഡി.എം.കെയ്ക്കെതിരേ അണ്ണാമലൈയുടെ യുദ്ധപ്രഖ്യാപനം. ഡി.എം.കെ സർക്കാരിനെ മറിച്ചിടും വരെ ഞാൻ നഗ്നപാദനായിരിക്കും. ഞങ്ങൾ ഒരിക്കലും പണം കൊടുത്തായിരിക്കില്ല തെരഞ്ഞെടുപ്പ് വിജയിക്കുന്നത്. എല്ലാ തിന്മകളെയും ഇല്ലാതാക്കാൻ തൻറെ വസതിക്കു …

ഡി.എം.കെ സർക്കാരിനെ താഴെയിറക്കും വരെ ചെരുപ്പിടില്ലെന്ന് അണ്ണാമലൈ Read More »

കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേട്; കേസിൽ പ്രസിഡൻ്റിനെയും ഡയറക്‌ടർ ബോർഡ് അംഗത്തെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊല്ലം: യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേടിൽ ഡയറക്‌ടർ ബോർഡ് അംഗം അൻവറുദ്ദീനെയും ബാങ്ക് പ്രസിഡൻറ് അൻസാർ അസീസിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതികളുടെ മുൻകൂർ ജാമ‍്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ‍്യപേക്ഷ തള്ളിയ കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്നും അറസ്റ്റില്ലാതെ വന്നതോടെ പ്രതിഷേധം ശക്തമായി. 120 കോടിയുടെ ക്രമക്കേടായിരുന്നു കൊല്ലൂർവിള സഹകരണ ബാങ്കിൽ കണ്ടെത്തിയത്. സ്ഥിര നിക്ഷേപകർക്ക് ചട്ടവിരുദ്ധമായി പലിശ നൽകി, ഒരു പ്രമാണം ഉപയോഗിച്ച് പലർക്കും വായ്പ നൽകി, …

കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേട്; കേസിൽ പ്രസിഡൻ്റിനെയും ഡയറക്‌ടർ ബോർഡ് അംഗത്തെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു Read More »

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരേ കേസെടുത്തു

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരേ കേസെടുത്തു. കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടപ്പോൾ പി ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്ഐ പി.പി. ഷമീലിൻ്റെ പരാതിയിലാണ് കേസ്.

മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല മതങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിൻ്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിൻ്റെ പാരമ്പര്യമാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു. ഫെയ്‌സ് ബുക്കിൽ നിന്നും – മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം …

മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല മതങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

ബി.ജെ.പി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 31ന്

ഇടുക്കി: ഭാരതീയ ജനതാ പാർട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരം അരവിന്ദം എന്ന പേരിൽ ചെറുതോണി പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻ്റിന് എതിർവശത്തായി 31ന് പ്രവർത്തനം തുടങ്ങും. രാവിലെ 10ന് പാലുകാച്ചൽ ചടങ്ങിന് ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. പാർട്ടി ഇടുക്കി ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം യോഗത്തിൽ പങ്കെടുത്തതായി മൊഴി

തൃശൂർ: തിരുവമ്പാടി ദേവസ്വ യോഗത്തിൽ സുരേഷ് ഗോപിയും പങ്കെടുത്തതായി മൊഴി. തിരുവമ്പാടി ദേവസ്വം ജോയിൻറ് സെക്രട്ടറി പി ശശിധരനാണ് മൊഴി നൽകിയത്. വെടിക്കെട്ട് നടത്തണമെന്ന് സുരേഷ് ഗോപി നിർദേശിച്ചുവെന്നും ദേവസ്വത്തിൻറെ തീരുമാനങ്ങൾക്ക് ബി.ജെ.പി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കരി എന്നിവരും സുരേഷ്ഗോപിക്കൊപ്പം വന്നുവെന്ന് പി ശശിധരൻ വ്യക്തമാക്കി. അട്ടിമറിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായി ജനവികാരം തിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സുന്ദർമേനോൻ, …

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം യോഗത്തിൽ പങ്കെടുത്തതായി മൊഴി Read More »

വിജയരാഘവനെ പിന്തുണച്ചും ന്യായീകരിച്ചും സി.പി.എം നേതാക്കൾ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പിബി അംഗം എ. വിജയരാഘവനെ ന്യായീകരിച്ച് സിപിഎം നേതാക്കൾ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരാണ് എ. വിജയരാഘവൻറെ പ്രസ്താവനയെ ന്യൂയീകരിച്ച് രംഗത്തെത്തിയത്. വിജയരാഘവൻറെ പ്രതികരണം വളരെ കൃത്യമാണെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൻറെ ഭാഗമായി, കോൺഗ്രസിൻറേയും യുഡിഎഫിൻറെയും ജയം ജമാഅത്തെ സ്ലാമിൻറേയും എസ്ഡിപിഐയുടെയും സഖ്യകക്ഷി എന്ന നിലയിലുള്ള വോട്ടോട് കൂടിയാണ്. …

വിജയരാഘവനെ പിന്തുണച്ചും ന്യായീകരിച്ചും സി.പി.എം നേതാക്കൾ Read More »

വയനാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ മാറ്റി, പകരം കെ റഫീഖിന് ചുമതല കൈമാറി

കൽപ്പറ്റ: വയനാട്ടിൽ സി.പി.എം ജില്ലാ സെക്രട്ടറിയെ മാറ്റി. യുവ നേതാവ് കെ റഫീക്കാണ് പുതിയ ജില്ലാ സെക്രട്ടറി. മുൻ ജില്ലാ സെക്രട്ടറി പി ഗഗാറിൻ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായ മാറ്റം. തെരഞ്ഞെടുപ്പിലൂടെയാണ് റഫീക്കിനെ തെരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗ കമ്മറ്റിയിൽ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 36 കാരനായ റഫീക്ക് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സി.പി.എം …

വയനാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ മാറ്റി, പകരം കെ റഫീഖിന് ചുമതല കൈമാറി Read More »

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട്

തൃശൂർ: തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ റിപ്പോർട്ട്. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തിരുമാനിച്ചതായും സുന്ദർ മേനോൻ, ഗിരീഷ്, വിജയമേനോൻ, ഉണ്ണി കൃഷ്ണൻ, രവി തുടങ്ങിയവർ ഇതിനായി പ്രവർത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ‍്യമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ചിലരാണ് കുഴപ്പങ്ങൾ സൃഷ്ട്ടിച്ചതെന്നും തൽപ്പരകക്ഷികളുമായി ചേർന്ന് ഗൂഡാലോചന നടത്തി ഉത്സവം അട്ടിമറിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് നിയമപരമായിട്ടാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ …

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട് Read More »

മഹാത്മാഗാന്ധി പാക്കിസ്ഥാൻ്റെ രാഷ്‌ട്രപിതാവെന്ന് ഗായകൻ അഭിജിത് ഭട്ടാചാര്യ

മുംബൈ: മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ പരാമർശം വിവാദത്തിൽ. മഹാത്മാഗാന്ധി പാക്കിസ്ഥാൻറെ രാഷ്ട്രപിതാവാണ്, ഇന്ത്യയുടേതല്ലെന്നായിരുന്നു അഭിജിത്തിൻറെ പരാമർശം. ഇതിനെതിരേ സാമൂഹിക, സാംസ്കാരിക രംഗത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമ പ്രവർത്തകൻ ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റ് ഷോയിൽ സം​ഗീത സംവിധായകൻ ആർ.ഡി ബർമനെക്കുറിച്ച് പറയുമ്പോഴാണ് അഭിജിത് ഭട്ടാചാര്യ മഹാത്മാ ​ഗാന്ധിയെക്കുറിച്ച് പരാമർശം നടത്തിയത്. മഹാത്മാ ​ഗാന്ധിയേക്കാൾ വലിയയാളാണ് പഞ്ചം ദായെന്ന് വിശേഷണമുള്ള ആർ.ഡി ബർമനെന്ന് അഭിജിത് പറഞ്ഞു. മഹാത്മാ ​ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവെങ്കിൽ സം​ഗീതത്തിലെ പിതാവ് …

മഹാത്മാഗാന്ധി പാക്കിസ്ഥാൻ്റെ രാഷ്‌ട്രപിതാവെന്ന് ഗായകൻ അഭിജിത് ഭട്ടാചാര്യ Read More »

വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് വർഗീയ ചേരിയുടെ കൂട്ട് പിടിച്ചാണെന്ന സി.പി.എം പൊളിറ്റ്ബ‍്യൂറോ അംഗം വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. സി.പി.എം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്നും സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയമാവരുത് സിപിഎമ്മിനെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറ‍യുന്നു. ഇസ്ലാമോഫോബിയ വളർത്തുന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന തിരുത്താൻ തയാറായില്ലെങ്കിൽ ചവിട്ടി നിൽക്കുന്ന മണ്ണും സംഘപരിവാർ കൂടാരത്തിലേക്ക് ഒലിച്ചുപോവുമെന്നും മുഖപ്രസംഗത്തിലൂടെ സമസ്ത കുറ്റപ്പെടുത്തി. ബി.ജെ.പിയെ പോലെ സി.പി.എമ്മും ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുന്നു. പുതിയ വോട്ട് ബാങ്ക് സൃഷ്ട്ടിക്കാൻ …

വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം Read More »

മദ‍്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ പ്രൊസിക‍്യൂട്ട് ചെയ്യാൻ ലെഫ്. ഗവർണർ അനുമതി നൽകി

ന‍്യൂഡൽഹി: ഡൽഹി മദ‍്യനയ കേസിൽ ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മുഖ‍്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രൊസിക‍്യൂട്ട് ചെയ്യാൻ അനുമതി. ഇ.ഡിയുടെ അപേക്ഷയിൽ ലെഫ്. ഗവ. വി.കെ സക്സേനയാണ് അനുമതി നൽകിയത്. കഴിഞ്ഞ മാർച്ചിൽ 100 കോടി അഴിമതി ആരോപിക്കപ്പെട്ട കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ‍്യം അനുവദിക്കുകയും ചെയ്തിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പി.എം.എൽ.എ) പ്രകാരം പ്രോസിക്യൂഷന് അനുമതി നൽകണമെന്നാണ് ഇഡിയുടെ ആവശ‍്യം. കെജ്‌രിവാൾ ഗുരുതരമായി അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക‍്യൂട്ട് …

മദ‍്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ പ്രൊസിക‍്യൂട്ട് ചെയ്യാൻ ലെഫ്. ഗവർണർ അനുമതി നൽകി Read More »

മാധ‍്യമങ്ങൾക്കെതിരെ പട്ടി പരാമർശം നടത്തിയ എൻ.എൻ കൃഷ്ണദാസിന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് മാധ‍്യമങ്ങൾക്കെതിരേ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ‍്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണദാസിന് മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്നും വിമർശനമുണ്ടായി. പെട്ടി പരാമർശത്തെ സംബന്ധിച്ചും വിമർശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലായിരുന്നു വിമർശനം. പാർട്ടി വിട്ട ഷുക്കൂറിനെ …

മാധ‍്യമങ്ങൾക്കെതിരെ പട്ടി പരാമർശം നടത്തിയ എൻ.എൻ കൃഷ്ണദാസിന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം Read More »

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്, പി.കെ ശശിയെ പദവികളിൽ നിന്നും ഒഴിവാക്കി

പാലക്കാട്: പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻറ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളിൽ നിന്നും നീക്കി. കെ.റ്റി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനനായിരിക്കും പുതിയ സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻറ്. അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി പദവികളിൽ നിന്നും പി.കെ ശശിയെ ഒഴിവാക്കിയത്. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയെ …

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്, പി.കെ ശശിയെ പദവികളിൽ നിന്നും ഒഴിവാക്കി Read More »

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സഹകരണ മേഖലയിലെ സി.പി.എം കൊള്ളയുടെ രക്തസാക്ഷി; മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം

തിരുവനന്തപുരം: സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്ക് നിക്ഷേപം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അതിന് തയാറായില്ല. നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ഇന്നലെയും …

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സഹകരണ മേഖലയിലെ സി.പി.എം കൊള്ളയുടെ രക്തസാക്ഷി; മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം Read More »

രാഹുൽ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ബി.ജെ.പി എം.പി, പരാതി നൽകി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രാജ്യസഭാ ചെയർമാന് പരാതി നൽകി ബി.ജെ.പി വനിതാ എം.പി. സ്ത്രീത്വത്തെ അപമാനിച്ചെന്നു കാച്ചി നാഗാലാൻഡിലെ എം.പി ഫോങ്നോൻ കോന്യാക് ആണ് രാഹുൽ ഗാന്ധിക്കെതിരേ പരാതി നൽകിയിരിക്കുന്നത്. പാർലമെൻറിന് പുറത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെ രാഹുൽ തൻറെ തൊട്ടടുത്ത് വന്ന് നിന്നുവെന്ന് ഉച്ചത്തിൽ ആക്രോശിച്ചെന്നും തന്നോട് മോശമായി പെരുമാറിയെന്നും എം.പി പരാതിയിൽ പറയുന്നു. സ്ത്രീയെന്ന പരിഗണന നൽകാതെ വളരെ അടുത്തു വന്ന് നിന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ബി.ആർ അംബേക്കർക്കെതിരായ കേന്ദ്ര മന്ത്രി അമിത്ഷായുടെ അപകീർത്തി പരാമർശത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെൻ്റിന് പുറത്ത് അബേദ്ക്കറുടെ ചിത്രവും ആയാണ് എം.പിമാർ എത്തിയത്. അമിത്ഷാ മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. തുടർന്ന് സഭയിൽ അബേദ്ക്കറുടെ ചിത്രം ഉയർത്തിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് സ്പീക്കർ ലോക്സഭ നടപടിക്രമങ്ങൾ നിർത്തി വച്ചു. രാജ്യസഭയിലും ഇതേ വിഷയത്തിൽ ബഹളമുണ്ടായി. രണ്ട് മണിവരെ രാജ്യസഭയും നിർത്തി വച്ചത്.

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: എം.ആർ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവിലെ ഡി.ജി.പി ദർവേഷ് സാഹിബ് 2025 ജൂലൈയിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിനെ പരിഗണിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് സ്ഥാനക്കയറ്റം. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസമല്ലെന്നായിരുന്നു ശുപാർശ. സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരുടെ …

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം Read More »

യൂണിവേഴ്സിറ്റി കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് നിരന്തരം സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നത് ഉൾപ്പടെ കോളെജിൽ നിരന്തരമായി ഉണ്ടാകുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് പാർട്ടി നടപടി. ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ ഈയിടെ എസ്എഫ്ഐ പ്രവർത്തകർ യൂണിറ്റ് കമ്മിറ്റി ഓഫീസിന് മുന്നിൽ ബന്ദിയാക്കി മർദിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്ഐക്കെതിരായ പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയതോടെയാണ് പാർട്ടി കർശനമായ നടപടിയെടുത്തത്. ഭിന്നശേഷിക്കാരനായ ബിരുദ വിദ‍്യാർത്ഥി മുഹമ്മദ് അനസിനെയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. എസ്എഫ്ഐയിലെ തന്നെ അംഗം കൂടിയാണ് അനസ്. പാർട്ടി പരിപാടിയുടെ ഭാഗമായി കൊടിയും …

യൂണിവേഴ്സിറ്റി കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് നിരന്തരം സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ ബില്ലിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ബില്ല് പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും ബിൽ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും പ്രതിപക്ഷപാർട്ടികൾ അവകാശപ്പെട്ടു. ബിൽ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ …

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു Read More »

ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്ന് രാഹുൽ ഗാന്ധി

ന‍്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ സവർക്കറെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത‍്യയുടെതായി ഒന്നുമില്ലെന്നാണ് സവർക്കാർ പറഞ്ഞതെന്നും ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിലേന്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഗാന്ധിയുടെയും, അംബേദ്കറിൻറെയും, നെഹ്റുവിൻറെയും ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും ഭരണഘടനയ്ക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ‍്യത്തെ പിന്നിലേക്ക് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കുമെന്നും ഭരണഘടന ഇന്ത‍്യയുടെ നവീന രേഖയാണെന്നും രാഹുൽ ഗാന്ധി …

ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്ന് രാഹുൽ ഗാന്ധി Read More »

പരസ്യത്തിൽ പിണറായിയുടെ മുഖം മറച്ച് ചന്ദ്രിക

കോഴിക്കോട്: പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രിക. കോഴിക്കോട് എഡിഷന്‍റെ ഇ-പേപ്പറിലാണ് എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിലെ പിണറായിയുടെ മുഖം മറച്ചത്. പത്രത്തിൽ അച്ചടിച്ച പരസ്യത്തിലോ മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനുകളോ മുഖം മറച്ചിട്ടില്ല. കോഴിക്കോട് ജില്ലയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയിൽ ഉള്ളത്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം.

കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ലെന്ന് കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ ആഘാതം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എം.പി. ദുരന്തം നേരിട്ട കേരളത്തെ കുറ്റപ്പെടുത്താനും സാങ്കേതിക തടസങ്ങൾ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. വലിയ താമസമില്ലാതെ തന്നെ കേരളം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചെലവിന്‍റെ തുക നൽകണം എന്നുള്ളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും പണം ചെലവഴിക്കുന്നതിനു മാനദണ്ഡങ്ങൾ ഉണ്ട്. ആ മാനദണ്ഡങ്ങൾ മാറ്റി തരാനെങ്കിലും കേന്ദ്രം തയ്യാറാക്കണം. …

കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ലെന്ന് കെ രാധാകൃഷ്ണൻ Read More »

ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്‍റ് യുൻ സുക് യോളിനെ ഇംപീച്ച് തെയ്തു

സോൾ: ഈ മാസം ആദ്യം രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യുൻ സുക് യോളിനെ ഇംപീച്ച് തെയ്തു. 300 എംപിമാരില്‍ ഇംപീച്ച്‌മെന്‍റിനെ അനുകൂലിച്ച് 204 പേര്‍ വോട്ട് ചെയ്തപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിന്നപ്പോള്‍ എട്ടു വോട്ടുകള്‍ അസാധുവായി. ഇംപീച്ച്‌മെന്‍റ് പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്‍റില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം …

ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്‍റ് യുൻ സുക് യോളിനെ ഇംപീച്ച് തെയ്തു Read More »

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു

കരിമണ്ണൂർ: ഗ്രാമപഞ്ചായത്ത് മെമ്പറായി പന്നൂർ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ, ചടങ്ങിൽ മെമ്പർമാരായ ബൈജു വറവുങ്കൽ, ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, ടെസ്സി വിൽസൺ, ഷേർലി സെബാസ്റ്റ്യൻ, സോണിയ ജോബിൻ, സന്തോഷ്‌ കുമാർ, സെക്രട്ടറി വി.എ അഗസ്റ്റിൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസ് കുന്നപ്പിള്ളിൽ, രാഷ്ട്രീയ നേതാക്കളായ ജോൺ നെടിയപാല, പോൾ കുഴിപ്പിള്ളിൽ, ബേബി …

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു Read More »

തിരിച്ചു തല്ലാത്തതിനാലാണ് ഗാന്ധിജിയെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നതെന്ന് എം.എം മണി

ഇടുക്കി: അടിക്ക് തിരിച്ചടി പരാമർശം ആവർത്തിച്ച് എം.എം. മണി എംഎൽഎ. നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് എം.എം. മണി വീണ്ടും പരാമർശം നടത്തിയത്. ഗാന്ധിജി തിരിച്ചു തല്ലാത്തതിനാലാണ് അദ്ദേഹത്തെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നത്. തല്ല് കൊണ്ട് വീട്ടിൽ പോവണമെന്നല്ല, മറിച്ച് അടിച്ചാൽ തിരിച്ചടിക്കണമെന്നതാണ് നമ്മുടെ നിലപാട്. അടിച്ചാൽ കേസ് വരും, അതിന് നല്ല വക്കീലിനെ വച്ച് വാദിക്കണം. ഇതൊക്കെ ചെയ്തിട്ടു തന്നെയാണ് ഞാനിവിടെ വരെ എത്തിയതെന്നും പാർട്ടി വളർന്നതെന്നും അദ്ദേഹം പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങൾ ഇതൊക്കെ …

തിരിച്ചു തല്ലാത്തതിനാലാണ് ഗാന്ധിജിയെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നതെന്ന് എം.എം മണി Read More »

കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ്‌ പ്രതിഷേധം

മൂലമറ്റം: അന്യായമായി വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ നേതൃത്വത്തിൽ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ മൂലമറ്റത്ത് നടത്തിയ പ്രതിഷേധ സമരം കെ.എസ്.ഇ.ബിയ്ക്ക് ഷോക്കടിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ -ഗ്രഹോപകരണങ്ങൾ സെക്ഷൻ ഓഫീസിനുമുമ്പിൽ പ്രദർശിപ്പിച്ചു നടത്തിയ പ്രതീകാത്മക പ്രതിഷേധസമര മാണ് ജനങ്ങൾക്ക് കൗതുകവും വൈദ്യുതി ബോർഡിന് താക്കീതുമായത്. പാള വിശറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്സ്, വിറകുകെട്ട്, കിണർ കപ്പി, റാട്, ആട്ടുകല്ല്,ഉരൽ, ഉലക്ക, അരിക്കലാമ്പ്, ബാറ്ററി ടോർച്ച്, തീപ്പെട്ടി, …

കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ്‌ പ്രതിഷേധം Read More »

ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ് അഖിലിനെതിരെ നടപടി

തിരുവനന്തപുരം: ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ് അഖിലിനെതിരേ പാർട്ടി നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്നും ഒഴിവാക്കി. ചാണ്ടി ഉമ്മൻ വിഷയത്തിൽ അനുമതിയില്ലാതെ ചർച്ചയിൽ പങ്കെടുത്തെന്നും ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അനിലിനെതിരേ നടപടി. അതേസമയം വിവാദങ്ങൾക്കിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറിയൽ ഒറ്റയ്ക്ക് നിൽക്കുന്ന ചാണ്ടി ഉമ്മൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പർട്ടിയിൽ പരിഗണന കിട്ടുന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ വെളിപ്പെടുത്തൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ചുമതലകളൊന്നും …

ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ് അഖിലിനെതിരെ നടപടി Read More »

സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളത്; സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

കൊല്ലം: ഇന്നലെ വരെയുണ്ടായിരുന്ന വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്ന് സന്ദീപ് വാരിയരെ ഉത്തമനായ സഖാവാക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളതെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് വന്നാൽ സ്വീകരിക്കുമെന്ന കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍റെ പ്രസ്താവനയെയാണ് കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രവർത്തകർ വിമർശിച്ചത്. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രവർത്തകർ ആരോപിച്ചു. പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ആത്മകഥ എഴുതുന്ന പരിപാടിയാണെന്നും പരിഹാസം …

സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളത്; സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം Read More »

ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മമത വരട്ടെയെന്ന് ലാലു പ്രസാദ് യാദവ്

പട്ന: ഇന്ത്യ സഖ്യത്തിൻറെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വരട്ടെയെന്ന് ലാലു പ്രസാദ് യാദവ്. കോൺഗ്രസിൻറെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയിക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാർ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതയെ ഇന്ത്യ സഖ്യത്തിൻറെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യം മമതയാണെന്നായിരുന്നു പാർട്ടി എം.പി കീർത്തി ആസാദിൻറെ പരാമർശം. എന്നാൽ മമതയ്ക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിനിടെയാണ് മമതയെ …

ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മമത വരട്ടെയെന്ന് ലാലു പ്രസാദ് യാദവ് Read More »

വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ജനങ്ങളെ കൊള്ളയടിക്കാനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ 7500 കോടിയുടെ അധിക ഭാരം ജനങ്ങൾക്ക് മേലെ പിണറായി സർക്കാർ കെട്ടിവച്ചെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയാറാണ്. എന്നിട്ടും അദാനിമാർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. നെയ്‌വേലി ലീഗ്നെറ്റ് കോർപറേഷനുമായി ചർച്ച നടന്നോയെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിനു പിന്നിൽ പവർ ബ്രോക്കർമാർ ഉണ്ടെന്നും പറഞ്ഞ ചെന്നിത്തല മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു. എട്ട് …

വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ജനങ്ങളെ കൊള്ളയടിക്കാനെന്ന് രമേശ് ചെന്നിത്തല Read More »

പി.ആർ സലീംകുമാർ അടിമാലി സഹകരണ ബാങ്ക് പ്രസിഡൻ്റ്

അടിമാലി: അടിമാലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കോൺ​ഗ്രസിലെ പി.ആർ സലീംകുമാർ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺ​ഗ്രസ്സ് രാഷ്ട്രീയത്തിൽ സജ്ജീവമായ സലീംകുമാറിന് അർഹമായ സ്ഥാനമാണ് ലഭിച്ചത്. 1983ൽ അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റായാണ് തുടക്കം. 1986ൽ കെ.എസ്.യു ജില്ലാ എക്സിക്ക്യൂട്ടീവ് അം​ഗം, 1992ൽ ദേവികുളം ബ്ലോക്ക് യൂത്ത് കോൺ​ഗ്രസ്സ് പ്രസിഡന്റ്, 2000ൽ ഡി.സി.സി മെമ്പർ, ഇപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അഞ്ച് വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത മെമ്പറായി പ്രവർത്തിച്ച കാലഘട്ടത്തിൽ സർക്കാരിൽ …

പി.ആർ സലീംകുമാർ അടിമാലി സഹകരണ ബാങ്ക് പ്രസിഡൻ്റ് Read More »

കേരളത്തിൽ പുതിയ പരിഷ്ക്കരണവുമായി ബി.ജെ.പി

തിരുവനന്തപുരം: കേരള ബി.ജെ.പിയിൽ വൻ അഴിച്ചുപണിക്ക് നേതൃത്വം. സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കാൻ കോർ കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം ഇരട്ടിയിലധികമാകും. 31 ജില്ലാ പ്രസിഡൻറുമാരും ഭാരവാഹികളുമുണ്ടാകും. 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ തിരിച്ചാണ് ഓരോ ജില്ലയാക്കുക. അഞ്ച് ജില്ലകൾക്ക് മൂന്ന് ജില്ലാ പ്രസിഡന് വീതമാവും ഉണ്ടാവുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകൾക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികൾ രൂപവൽകരിക്കുക.

ബി.ജെ.പി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് വി മുരളീധരൻ

കൊച്ചി: ബിജെപി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. നിലവിൽ പാർട്ടി നൽകിയിരിക്കുന്ന ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാനായി കോർകമ്മിറ്റി യോഗത്തിന് എത്തിയതിനിടെയായിരുന്നു പ്രതികരണം. സംസ്ഥാന പ്രസിഡന്‍റാവാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഒറ്റതവണ സംസ്ഥാന പ്രസിഡന്‍റായി. ആറ് വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. നിലവിൽ പാർട്ടി മറ്റ് ചുമതലകൾ നൽകിയിട്ടുണ്ട്. അത് നിർവഹിക്കുന്നുണ്ട്. വി. മുരളീധരൻ പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് …

ബി.ജെ.പി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് വി മുരളീധരൻ Read More »

രാജ്യസഭയിൽ കോൺഗ്രസ് എം.പിയുടെ സീറ്റിൽ നോട്ടുകെട്ട്

ന്യൂഡൽഹി: കോൺഗ്രസ് എം.പി അഭിഷേക് മനു സിംഘ്വിയുടെ രാജ്യസഭയിലെ സീറ്റിൽ കറൻസി നോട്ടുകളുടെ കെട്ട് കണ്ടെത്തി. വ്യാഴാഴ്ച സഭ പിരിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയതെന്ന് രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അറിയിച്ചു. തെലങ്കാനയിൽ നിന്നാണ് സിംഘ്വി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 222 ആണ് അദ്ദേഹത്തിൻറെ സീറ്റ് നമ്പർ. ഈ സീറ്റിൽ നിന്നാണ് പണം കണ്ടെടുത്തതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ധൻകർ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തിലിരിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എംപിയുടെ പേര് വെളിപ്പെടുത്തിയ ഉപരാഷ്ട്രപതിയുടെ നടപടിയെ കോൺഗ്രസ് …

രാജ്യസഭയിൽ കോൺഗ്രസ് എം.പിയുടെ സീറ്റിൽ നോട്ടുകെട്ട് Read More »