Timely news thodupuzha

logo

Politics

ത്സാർഖണ്ഡിൽ ബി.ജെ.പിക്ക് തിരിച്ചടി

റാഞ്ചി: ത്സാർഖണ്ഡിൽ ബി.ജെ.പി നേതാവ് കോൺഗ്രസിൽ ചേർന്നു. മണ്ഡു എം.എല്‍.എ ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പി.സി.സി അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, മന്ത്രി അലംഗിര്‍ ആലം, ദേശീയ വക്താവ് പവന്‍ ഖേര എന്നിവർ ചേർന്നാണ് ജയ്പ്രകാശ് ഭായ് പട്ടേലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ബി.ജെ.പിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ജെ.എം.എം ടിക്കറ്റില്‍ എം.എല്‍.എയായിരുന്നു. ജെ.എം.എമ്മിന്‍റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ടേക് ലാല്‍ മഹ്‌തോയുടെ മകനാണ് ജയപ്രകാശ് ഭായ് പട്ടേൽ. …

ത്സാർഖണ്ഡിൽ ബി.ജെ.പിക്ക് തിരിച്ചടി Read More »

സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ നടനും തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സുരേഷ് ഗോപിക്ക് തന്നെ കാണാനോ തന്‍റെ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം നോക്കേണ്ടതില്ല, എന്നും എപ്പോഴും സ്വാഗതമുണ്ടെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ ക്ഷണിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹ ബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ …

സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി Read More »

അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തൻ: ഇ.പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. സതീശന്‍റെ നിലവാരത്തിലേക്ക് താഴാൻ ഉദ്യോശിക്കുന്നില്ലെന്നും ഇ.പി വ്യക്തമാക്കി. തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരേ അശ്ലീല വീഡിയോ ഇറക്കിയതിനു പിന്നിൽ സതീശനാണ്. എല്ലാവരേയും ആക്ഷേപിച്ച് വെള്ളക്കുപ്പായവുമിട്ട് നടക്കുകയാണ് സതീശൻ. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ വി.ഡി സതീശനാണെമന്നും കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നും ഇപി പറഞ്ഞു. സ്വപ്ന സുരേഷിനെ …

അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തൻ: ഇ.പി ജയരാജൻ Read More »

ബി.ജെ.പി താമര ചിഹ്നമായി ഉപയോഗിക്കുന്നത് തടയണം; മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി

ചെന്നൈ: ബി.ജെ.പി താമര ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. താമര മതവുമായി ബന്ധപ്പെട്ടതും ദേശീയ പുഷ്പവുമാണെന്നും അതിനാൽ അത് പാർട്ടി ചിഹ്നമായി ഉപയോഗിക്കാൻ അനുവദിക്കരുത്, താമര ചിഹ്നം ബി.ജെ.പിക്ക് നൽകിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നുമായിരുന്നു ഹർജിയിലെ വാദം.

‌തമിഴ്നാടിനോട് മാപ്പു പറഞ്ഞു, കേരളത്തിനെതിരായ പരാമർശം പിൻവലിക്കാതെ കേന്ദ്ര സഹമന്ത്രി ശോഭാ കരന്ദലജെ

ബാംഗ്ലൂർ: തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബാംഗ്ലൂർ നോർത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ശോഭാ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബാംഗ്ലൂരിൽ സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തിലാണ് ശോഭ മാപ്പു പറഞ്ഞത്. തമിഴ്നാട്ടുകാരെ മൊത്തതിൽ ഉദ്ദേശിച്ചല്ല പരാമർശമെന്നാണ് ശോഭ‍യുടെ വിശദീകരണം. എന്നാൽ കേരളത്തെക്കുറിച്ചുള്ള പരാമർശം ശോഭ പിൻവലിച്ചിട്ടില്ല. കേരളത്തിൽ നിന്നും ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു കേരളത്തിനെതിരായ പരാമർശം. ”ഒരാൾ തമിഴ്നാട്ടിൽ‌ നിന്നു വന്ന് ഒരു കഫേയിൽ ബോംബ് …

‌തമിഴ്നാടിനോട് മാപ്പു പറഞ്ഞു, കേരളത്തിനെതിരായ പരാമർശം പിൻവലിക്കാതെ കേന്ദ്ര സഹമന്ത്രി ശോഭാ കരന്ദലജെ Read More »

ഇ.എം.എസ് അനുസ്മരണം നടത്തി, എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി

തിരുവനന്തപുരം: ഇ.എം.എസിന്റെ ഇരുപത്തിയാറാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണ പുതുക്കി കേരളം. സി.പി.ഐ(എം) നേതൃത്വത്തിൽ സംസ്ഥാനത്തെങ്ങും പ്രഭാതഭേരിയും അനുസ്മരണ പരിപാടികളും നടന്നു. പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാകയുയർത്തി. തിരുവനന്തപുരം എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി. നിയമസഭാ വളപ്പിലെ ഇ.എം.എസ്‌ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പാർച്ചന നടത്തി. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, എൽ.ഡി.എഫ്‌ …

ഇ.എം.എസ് അനുസ്മരണം നടത്തി, എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി Read More »

ബാം​​ഗ്ലൂരിലെത്തുന്ന തമിഴ്‌നാട്ടുകാർ സ്‌ഫോടനവും കേരളീയർ ആസിഡ് ആക്രമണവും നടത്തുന്നു; ശോഭാ കരന്തലജേ

ബാംഗ്ലൂർ: നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുമ്പിലുണ്ടായ സംഘര്‍ത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശവുമായി കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭാ കരന്തലജേ. തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബാംഗ്ലൂരില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ പറഞ്ഞത്. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമാണ് ശോഭ പറഞ്ഞത്. കരന്തലജേയുടെ വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇവര്‍ക്കെതിരെ നടപടി …

ബാം​​ഗ്ലൂരിലെത്തുന്ന തമിഴ്‌നാട്ടുകാർ സ്‌ഫോടനവും കേരളീയർ ആസിഡ് ആക്രമണവും നടത്തുന്നു; ശോഭാ കരന്തലജേ Read More »

തന്‍റെ വാക്കുകളെ മോദി വളച്ചൊടിക്കുകയാണെന്ന് രാഹുൽ

ന്യൂഡൽഹി: തന്‍റെ വാക്കുകളെ പ്രധാനമന്ത്രി എപ്പോഴും വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ശക്തി’ പരാമർശം വിവാദമായതോടെ സാമൂഹ്യമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ പറഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളെയടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയേക്കുറിച്ചാണ്. അത് പ്രധാനമന്ത്രിയാണ്. ഞാൻ പറഞ്ഞതിന്‍റെ അർഥം അദ്ദേഹത്തിന് നല്ല രീതിയിൽ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുന്നതെന്നും തെറ്റിധാരണ പരത്തുന്നതെന്നും രാഹുൽ ആരോപിച്ചു. സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ്,തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും മോദി കീഴടക്കിവെച്ചിരിക്കുകയാണെന്നും …

തന്‍റെ വാക്കുകളെ മോദി വളച്ചൊടിക്കുകയാണെന്ന് രാഹുൽ Read More »

ഝാർഖണ്ഡ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു

റാഞ്ചി: ഝാർഖണ്ഡ് എം.എൽ.എ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ സഹോദര ഭാര്യയും ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടി എം.എൽ.എയുമായ സീതാ സോറൻ ബി.ജെ.പിയിൽ ചേർന്നു. ഝാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് രാജി വച്ച് മണിക്കൂറുകൾക്കുള്ളിലാണ് സീതാ സോറൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ജമയിൽ നിന്നുള്ള എം.എൽ.എ ആയ സീത ഝാർഖണ്ഡ് മുക്തി മോർച്ച തന്നെ നിരന്തരമായി അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ഝാർഖണ്ഡ് തെരഞ്ഞെടുപ്പു ചുമതലയുള്ള ലക്ഷ്മികാന്ത് ബാജ്പേയ് എന്നിവരുടെ …

ഝാർഖണ്ഡ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു Read More »

നരേന്ദ്രമോദിയുടെ ഗ്യാരന്‍റി പാഴാകും, രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്: മല്ലികാർ‌ജുൻ ഖാർഗെ

ന്യൂഡൽ‌ഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർ‌ജുൻ ഖാർഗെ. നരേന്ദ്രമോദിയുടെ ഗ്യാരന്‍റി പാഴാകുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങളെടുക്കുന്നതിനായാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്. ഭാഗിദാരി ന്യായ്, കിസാൻ ന്യായ്, നാരി ന്യായ്, ശ്രമിക് ന്യായ്, യുവ ന്യായ് തുടങ്ങി അഞ്ചുന്യായങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യോഗത്തിൽ സോണിയ ഗാന്ധി, അംബിക സോണി, പ്രിയങ്ക ഗാന്ധി, പി.ചിദംബരം, ദിഗ്‌വിജയ …

നരേന്ദ്രമോദിയുടെ ഗ്യാരന്‍റി പാഴാകും, രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്: മല്ലികാർ‌ജുൻ ഖാർഗെ Read More »

മോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും തവണ കോൺഗ്രസ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും പൂർണമായി ഇല്ലാതാകുന്ന നടപടികളിലേക്ക് കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്രമോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും തവണ കോൺഗ്രസ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും. മോദിയുടെ ഓരോ വാഗ്ദാനങ്ങളും നുണകളായിരുന്നു. ഭരണഘടന ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന പൗരവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും പരിപൂർണമായി എടുത്തുകളഞ്ഞുകൊണ്ട് ഇന്ത്യൻ ഭരണഘടന മാറ്റും എന്നതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്ന് കെ.പി.സി.സി, ഇലക്ഷൻ കമ്മീഷന് കത്തയച്ചു

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് നോട്ടീസയച്ച് കെ.പി.സി.സി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണെന്നാവശ്യപ്പെട്ടാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ചേർന്ന് തെരഞ്ഞെടുപ്പു കമ്മിഷന് കത്തയച്ചത്. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തീയതി മാറ്റണമെന്നും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പു നടക്കുന്നത്. ജൂൺ നാലിന് ഫല പ്രഖ്യാപനവും നടക്കും. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന …

കേരളത്തിൽ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്ന് കെ.പി.സി.സി, ഇലക്ഷൻ കമ്മീഷന് കത്തയച്ചു Read More »

കേന്ദ്രമന്ത്രി പശുപതി പരാസ് രാജി വച്ചു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നതിനിടെ ബിഹാറിൽ എൻഡിഎക്കു തിരിച്ചടി. സീറ്റ് വിഭജനത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ആർജെഡി നേതാവ് പശുപതി പരാസ് കേന്ദ്ര മന്ത്രിസ്ഥാനം രാജി വച്ചു. ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ എൻഡിഎ ആർജെഡിയെ തഴഞ്ഞിരുന്നു. അതു മാത്രമല്ല ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിലുള്ള എൽജെപിക്ക് അഞ്ച് സീറ്റുകൾ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് പരാസ് വാർത്താസമ്മേളനം വിളിച്ചു കൂട്ടി രാജി പ്രഖ്യാപിച്ചത്. എൻഡിഎയോട് ആത്മാർഥത കാണിച്ചിട്ടും തനിക്ക് അനീതിയാണ് തിരിച്ചു കിട്ടിയതെന്നും അതിനാൽ രാജി വയ്ക്കുന്നുവെന്നുമാണ് പരാസ് …

കേന്ദ്രമന്ത്രി പശുപതി പരാസ് രാജി വച്ചു Read More »

എം.എം മണിയുടേത് തെറിയഭിഷേകം, നാടൻപ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡീൻ; തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും

ഇടുക്കി: വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സി.പി.എം എം.എൽ.എ എം.എം മണിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും. അതിനിടെ മണിക്കെതിരെ പ്രതികരണവുമായി ഇടുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രംഗത്തു വന്നു. എം.എം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി.ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എം.എം മണി നടത്തിയത്. നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ഇങ്ങനെ പദപ്രയോഗം നടത്താൻ …

എം.എം മണിയുടേത് തെറിയഭിഷേകം, നാടൻപ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡീൻ; തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും Read More »

ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ തിങ്കളാഴ്ചത്തെ പര്യടനം പൂർത്തിയായി

കോലഞ്ചേരി: മീനച്ചൂടിനെയും കൂസാതെ നാടിന്റെ പ്രിയ മാഷിന്‌ വിജയാശംസ നേരാൻ പാർട്ടി പ്രവർത്തകരും വീട്ടമ്മമാരും തൊഴിലുറപ്പ് തൊഴിലാളികളും അധ്യാപകരും. പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ, വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തുകളിലായിരുന്നു ചാലക്കുടി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ തിങ്കളാഴ്ചത്തെ പര്യടനം. മുതിർന്ന സി.പി.ഐ(എം) നേതാവായിരുന്ന സി.എ വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസിനെ മീമ്പാറയിലെ വീട്ടിലെത്തി സന്ദർശിച്ചു. 100ആം വയസ്സിലും ചുറുചുറുക്കോടെ സ്ഥാനാർഥിയെ സ്വീകരിച്ചു ശോശാമ്മ. സംഭാഷണത്തിൽ നിറഞ്ഞൂ രാഷ്ട്രീയം. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് …

ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ തിങ്കളാഴ്ചത്തെ പര്യടനം പൂർത്തിയായി Read More »

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനമാക്കിയെന്ന് ഡെറിക് ഒബ്രയാൻ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബി.ജെ.പിയുടെ വൃത്തികെട്ട തന്ത്രങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ തകർക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനമാക്കിയെന്ന് തൃണമൂൽ നേതാവും എം.പിയുമായ് ഡെറിക് ഒബ്രയാൻ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് സുപ്രീംകോടതി മേൽനോട്ടത്തിൽ വേണമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചരണം; മോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ തുടങ്ങി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചുളള മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ആരംഭിച്ചു. രാവിലെ 10.20 ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്‌സി കോളെജ് മൈതാനത്ത് എത്തുന്ന മോദി റോഡ് മാര്‍ഗം അഞ്ചു വിളക്കിലെത്തി അവിടെ നിന്നാണ് റോഡ് ഷോയില്‍ പങ്കെടുക്കുക. അഞ്ചു വിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ …

തിരഞ്ഞെടുപ്പ് പ്രചരണം; മോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ തുടങ്ങി Read More »

തെരഞ്ഞെടുപ്പ് മാത്രമാണ് മുന്നിൽ, ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും: എസ് രാജേന്ദ്രൻ

മൂന്നാർ: പാർലമെന്റ്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവർത്തനത്തിൽ സജീവമായുണ്ടാകുമെന്ന് മുൻ എം.എൽ.എ എസ് രാജേന്ദ്രൻ. എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ പന്തലിലെത്തിയപ്പോഴാണ്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. മറ്റ് പാർട്ടിയിലേക്ക് പോകുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണ്‌. തെരഞ്ഞെടുപ്പ് മാത്രമാണ് മുന്നിലുള്ളതെന്നും അഡ്വ. ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ്‌ ദേവികുളം മണ്ഡലം കൺവൻഷനിലെത്തിയ എസ് രാജേന്ദ്രനെ സി.പി.ഐ(എം) മൂന്നാർ ഏരിയ സെക്രട്ടറി കെ.കെ വിജയൻ സ്വീകരിച്ച് വേദിയിലെത്തിച്ചു. വേദിയിലുണ്ടായിരുന്ന സി.പി.ഐ(എം) …

തെരഞ്ഞെടുപ്പ് മാത്രമാണ് മുന്നിൽ, ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും: എസ് രാജേന്ദ്രൻ Read More »

സി.എ.എ ഭരണഘടനാ വിരുദ്ധം; മന്ത്രി പി രാജീവ്‌

കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന പൗരത്വ ദേഭഗതി നിയമം(സി.എ.എ) ഭരണഘടനാ വിരുദ്ധമെന്ന്‌ മന്ത്രി പി രാജീവ്‌. ബെഫി സംസ്ഥാന യൂത്ത്‌ കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വത്തിന്‌ മതം ആധാരമാക്കുന്നതിലൂടെ മത നിരപേക്ഷതയിൽ നിന്ന്‌ മത രാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന്‌ തുടക്കമാകും. അതോടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക്‌ പ്രയാണം ആരംഭിക്കും. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു. ഫെഡറലിസം തകർക്കുന്നു. അഴിമതിക്ക്‌ ബാങ്കിങ് സംവിധാനം ദുരുപയോഗിച്ചതാണ്‌ ഇലക്ടറൽ ബോണ്ടിൽ കണ്ടതെന്നും മന്ത്രി പറഞ്ഞു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം വിനിത …

സി.എ.എ ഭരണഘടനാ വിരുദ്ധം; മന്ത്രി പി രാജീവ്‌ Read More »

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ.

ഫോട്ടോകൾ :നിഖിൽ ലോയൽ ഇടുക്കി : ഫാസിസത്തിന്റെ മറ്റൊരു പതിപ്പായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളെ എങ്ങനെ ദ്രോഹിക്കാം എന്നാലോചിച്ചാണ് മുഖ്യമന്ത്രിയുടെ ഓരോ ദിവസവും തുടങ്ങുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണ്. അവർ എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്യും. 55 ലക്ഷം ആളുകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷനും 44 ലക്ഷം ആളുകൾക്ക് ക്ഷേമ നിധി പെൻഷനും നൽകാനുണ്ട്. കേരളത്തിലെ …

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. Read More »

ആകാംക്ഷകൾക്ക് വിരാമം; ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തrയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26ന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. …

ആകാംക്ഷകൾക്ക് വിരാമം; ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു Read More »

കേരള യൂണിവേഴ്സിറ്റി കലോത്സവ വിവാദം; വൊളന്‍റിയറായി എത്തിയത് എസ്.എഫ്.ഐ പുറത്താക്കിയ കത്തിക്കുത്ത് കേസ് പ്രതി

തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവ കോഴ വിവാദത്തിൽ എസ്.എഫ്.ഐ പുറത്താക്കിയ കത്തിക്കുത്ത് കേസിലെ പ്രതിയും വോളന്‍റിയറായി പ്രവർത്തിച്ചിരുന്നതായി വിവരം. എസ്.എഫ്.ഐയിൽ നിന്നും പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയാ സെക്രട്ടറി ആരോമലാണ് വോളന്‍റിയറായി പ്രവര്‍ത്തിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർ‌ട്ട്. അതേസമയം, വിധി കർത്താവ് ഷാജിയുടെ മരണത്തിൽ കണ്ണൂരിൽ നിന്നുളള അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തി. ഇവർ യൂണിവേഴ്സിറ്റി കോളെജിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകി.

ബി.ഡി.ജെ.എസ് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസിന്‍റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് ഇന്ന് കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് നാല് സ്ഥലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍. ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ബി.ഡി.ജെ.എസ് മത്സരിച്ച ആലത്തൂർ, …

ബി.ഡി.ജെ.എസ് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു Read More »

ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത് രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെ താൻ പൂർണമായി മാനിക്കുന്നുവെന്നും അത് ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു. ബാക്കി ബോണ്ടുകള്‍ എവിടേക്കാണ് പോയത്..??. തൃണമൂല്‍ കോണ്‍ഗ്രസിന് 1600 കോടിയും കോണ്‍ഗ്രസിന് 1400 …

ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത് രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണെന്ന് അമിത് ഷാ Read More »

മോദി കുടുംബം ക്യാംപെയിൻ; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ന് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെ വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട കുടുംബാംഗമെന്ന അഭിസംബോധന ചെയ്ത തുടങ്ങുന്ന കത്തിൽ കഴിഞ്ഞ 10 വർഷത്തെ തന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നു. വികസിത് ഭാരത് സങ്കല്‍പ്പെന്ന പേരിലുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. മോദി കുടുംബം ക്യാംപെയിന്‍റെ ഭാഗമായാണ് കത്ത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിൽ ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു ഏറ്റവും വലിയ നേട്ടം. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്‍റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമാണ് …

മോദി കുടുംബം ക്യാംപെയിൻ; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി Read More »

തമിഴ്നാട്ടിലെ സി.പി.ഐ(എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധുര, ദിണ്ടിഗൽ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ സി.പി.ഐ(എം). മധുരയിൽ സിറ്റിങ്ങ്‌ എം.പിയും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായ സാഹിത്യകാരൻ സു വെങ്കടേശനാണ്‌(54) സ്ഥാനാർഥി. ദിണ്ടിഗലിൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ സച്ചിദാനന്ദം മത്സരിക്കും. ചെന്നൈയിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനാണ്‌ വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌. അഞ്ചുവർഷം പാർലമെന്റിൽ അവകാശപോരാട്ടങ്ങളുടെ തമിഴ്‌ ശബ്ദമായിരുന്നു സു വെങ്കടേശൻ. സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്‌. 34 …

തമിഴ്നാട്ടിലെ സി.പി.ഐ(എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു Read More »

ജനുവരിയിൽ ബി.ജെ.പിക്ക് കിട്ടിയത് 202 കോടി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി ഇലക്ടറൽ ബോണ്ടുകൾ വഴി വൻകിട കോർപറേറ്റുകളിൽ നിന്നും തട്ടിപ്പ്‌ കമ്പനികളിൽ നിന്നുമായി കോടികൾ സമാഹരിക്കാനിരിക്കെയാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ ബി.ജെ.പിക്ക്‌ അപ്രതീക്ഷിത തിരിച്ചടിയായത്‌. ഈ വർഷം ജനുവരിയിൽമാത്രം 202 കോടി രൂപ ബി.ജെ.പി ഇലക്ടറൽ ബോണ്ടുകളിലൂടെ സമാഹരിച്ചു. ജനുവരി 12ന്‌ 110 കോടി രൂപയും ജനുവരി 17ന്‌ 35 കോടി രൂപയും ബി.ജെ.പിക്ക്‌ ബോണ്ടുകളിലൂടെ ലഭിച്ചു. ജനുവരി 18ന്‌ അമ്പത്‌ കോടിയും ജനുവരി 24ന്‌ ഏഴു കോടിയും ബി.ജെ.പി കൈക്കലാക്കി. ആന്ധ്രയിൽ ബി.ജെ.പിയുമായി …

ജനുവരിയിൽ ബി.ജെ.പിക്ക് കിട്ടിയത് 202 കോടി Read More »

കേരളത്തിൽ ബി.ജെ.പി സീറ്റ് രണ്ടക്കം കടക്കും; പ്രധാനമന്ത്രി

പത്തനംതിട്ട: ഇത്തവണ കേരളത്തിൽ നിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി അനിൽ ആൻറണിയുടെ തെരഞ്ഞെടുപ്പു പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു മോദി. സ്വാമിയേ ശരണമയ്യപ്പാ എന്നു പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. പത്തനംതിട്ടയിലെ എൻറെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എൻറെ നമസ്കാരമെന്നു മലയാളത്തിൽ അഭിസംബോധന ചെയ്തതിനു ശേഷം ഇത്തവണ നാനൂറിൽ അധികം എന്നും മോദി മലയാളത്തിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിൻറെ ഊർജം നൽകാൻ ആഗ്രഹിക്കുകയാണ്. പത്തനംതിട്ടയിലെ സ്ഥാനാർഥി …

കേരളത്തിൽ ബി.ജെ.പി സീറ്റ് രണ്ടക്കം കടക്കും; പ്രധാനമന്ത്രി Read More »

കർണാടക മുൻമുഖ്യമന്ത്രിക്കെതിരെ പോക്സോ കേസ്

ബാംഗ്ലൂർ: കർണാടക മുൻമുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബംഗളൂരു സദാശിവ നഗർ പൊലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. യെദിയൂരപ്പയുടെ വസതി സന്ദർശിച്ച പ്രായപൂർത്തിയാകാത്ത മകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയാലാണ് പൊലീസ് കേസെടുത്തത്.

അക്കൗണ്ടുകൾ മരവിപ്പിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണമില്ല, മോദി സർക്കാരിൻറെ പ്രതികാരമെന്ന് ഖാർഗെ

ന്യൂഡൽഹി: ആദായ നികുതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ പണമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് മോദി സർക്കാരിൻറെ പ്രതികാര നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ പണമാണ് പാർട്ടി അക്കൗണ്ടുകളിലുള്ളത്. ഇതാണ് കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം ഇലക്‌ടറൽ ബോണ്ടിനെക്കുറിച്ച് വെളിപ്പെടുത്താൻ ബിജെപി തയാറല്ലെന്നും അതവരുടെ കള്ളത്തരം പുറത്ത് വരുന്നതുകൊണ്ടാണെന്നും ഖാർഗെ വിമർശിച്ചു. മോഷണവും തെറ്റായ കാര്യങ്ങളും പുറത്ത് വരുമെന്നത് കൊണ്ടാണ് സമയം നീട്ടിച്ചോദിച്ചതെന്നും ഖാർഗെ ആരോപിച്ചു. അഞ്ചുകൊല്ലം മുമ്പ് ആദായ നികുതി റിട്ടേൺ …

അക്കൗണ്ടുകൾ മരവിപ്പിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണമില്ല, മോദി സർക്കാരിൻറെ പ്രതികാരമെന്ന് ഖാർഗെ Read More »

പൗരത്വ ഭേദ​ഗതി നിയമം കേരളത്തിലും നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: കേരളത്തിൽ സി.എ.എ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സി.എ.എയുടെ കാര്യത്തിൽ സർക്കാരിന് വീട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന തരത്തിൽ കേരളം, പശ്ചിമബംഗാൾ,തമിഴ്നാട് മുഖ്യമന്ത്രിമാർ സ്വീകരിച്ച നിലപാട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.എ.എ ഭരണഘടനാവിരുദ്ധമല്ല. ഭരണഘടനയുടെ പതിനൊന്നാം അനുച്ഛേദം പൗരത്വം സംബന്ധിച്ചുള്ള നിയമങ്ങൾ ഉണ്ടാക്കാനുള്ള എല്ലാ അധികാരങ്ങളും പാർലമെന്‍റിന് നൽകുന്നുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രീണന രാഷ്ട്രീയത്തിനായി അവർ തെറ്റായ …

പൗരത്വ ഭേദ​ഗതി നിയമം കേരളത്തിലും നടപ്പാക്കുമെന്ന് അമിത് ഷാ Read More »

പൊൻമുടി വീണ്ടും മന്ത്രി സഭയിലേക്ക്

ചെന്നൈ: കെ പൊൻമുടിയെ വീണ്ടും മന്ത്രി സഭയിൽ ഉൾപ്പെടുത്താണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ. അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് സ്റ്റാലിൽ ഗവർണർക്കു കത്ത് നൽകി. അതേസമയം, കത്തിന് മറുപടി നൽകാതെ ഗവർണർ ഇന്നു ഡൽഹിയിലേക്ക് പോകും. പൊൻമുടിയുടെ ശിക്ഷ തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് തമിഴ്നാട് നിയമസഭ സെക്രട്ടറിക്കു ലഭിച്ചതിനു പിന്നാലെ തിരുക്കോവിലൂർ മണ്ഡലം ഒഴിഞ്ഞു കിടക്കുകയാണെന്ന പ്രഖ്യാപനവും പിൻവലിച്ചു. ഇതേ തുടർന്നാണ് പൊൻമുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി …

പൊൻമുടി വീണ്ടും മന്ത്രി സഭയിലേക്ക് Read More »

പത്മിനി തോമസും ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ഉദയകുമാറും 18 പ്രവർത്തകരും ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജോതാവും കോൺഗ്രസ് അംഗവുമായ പത്മിനി തോമസ് ഇന്ന് ബി.ജെ.പിയിൽ ചേരും. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു കൂടിയാണ് പത്മിനി തോമസ് ബി.ജെ.പിയിൽ ചേരുന്നത്. തിരുവനന്തപുരത്ത് വച്ച് അംഗത്വം സ്വീകരിക്കും. ഇതിനൊപ്പം ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ഉദയകുമാറും 18 പ്രവർത്തകരും ബി.ജെ.പിയിൽ ചേരും. വട്ടിയൂർക്കാവ് മേഖലയിൽ നിന്നുള്ള കൂടുതൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി അംഗത്വമെടുക്കുമെന്നാണ് സൂചന.

കോൺഗ്രസിന് മൃദുഹിന്ദുത്വ നയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കോൺഗ്രസിന് മൃദുഹിന്ദുത്വ നയമാണെന്ന് മുസ്ലീംലീഗ്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അത് ആരോപിച്ച് പാർട്ടിയെ തളർത്തുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാകുമെന്നും അഖിലേന്ത്യ ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിന്റെ മൃദുഹിദുത്വ സമീപനം സംബന്ധിച്ച് ലീഗീന് നേരത്തെ പരാതിയുണ്ട്. എന്നാൽ സി.എ.എ പോലുള്ള വിഷയങ്ങൾ തെരഞ്ഞെുടുപ്പിന് തൊട്ടു മുമ്പ് പുറത്തെടുത്തിട്ട് ന്യൂനപക്ഷങ്ങളെ പ്രകാപിതരാക്കി വിഭാഗീയത ഉണ്ടാക്കൽ ബിജെപിയുടെ തന്ത്രമാണ്. അല്ലാത്ത ചില ഘട്ടത്തിൽ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതായി ലീഗിന് പരാതിയുണ്ട്. അത് കോൺഗ്രസിനോട് തുറന്നു …

കോൺഗ്രസിന് മൃദുഹിന്ദുത്വ നയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി Read More »

വിശ്വാസവോട്ട്‌ നേടി നേപ്പാൾ പ്രധാനമന്ത്രി

കാഠ്‌മണ്ഡു: നേപ്പാൾ പാർലമെന്റിൽ വിശ്വാസവോട്ട്‌ നേടി പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ. കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ നേപ്പാൾ മാവോയിസ്റ്റ്‌ സെന്റർ നേതാവായ പ്രചണ്ഡയ്ക്ക്‌ 275 അംഗ പ്രതിനിധി സഭയിൽ 157 പേരുടെ പിന്തുണ ലഭിച്ചു. 138 വോട്ടാണ്‌ വിശ്വാസ പ്രമേയം പാസാകാൻ ആവശ്യം. നേപ്പാളി കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതിന്‌ ദിവസങ്ങൾക്കുശേഷമാണ്‌ വിശ്വാസ വോട്ടെടുപ്പ്‌. ഒന്നര വർഷത്തിനിടെ ഇത്‌ മൂന്നാം തവണയാണ്‌ പ്രചണ്ഡ വിശ്വാസവോട്ട്‌ തേടുന്നത്‌. മുൻ പ്രധാനമന്ത്രി കെ പി ഒലിയുടെ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ …

വിശ്വാസവോട്ട്‌ നേടി നേപ്പാൾ പ്രധാനമന്ത്രി Read More »

5000 കോടി നൽകാമെന്ന് കേന്ദ്രം, 10,000 കോടി തന്നെ വേണമെന്ന് കേരളം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതിയുടെ നിർദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. എന്നാൽ ഇത് കേരളം തള്ളുകയായിരുന്നു. നിബന്ധനകളോടെയാകും പണം അനുവദിക്കുക. കേരളത്തിന് 5000 കോടി ഈ മാസം നൽകാം. ‌ എന്നാൽ അടുത്ത സാമ്പത്തിക വർഷത്തെ ആദ്യത്തെ ഒമ്പത് മാസത്തെ വായ്പാപരിധിയിൽ നിന്നും ഈ തുക കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ 5000 കോടി പോരെന്നും, 10,000 …

5000 കോടി നൽകാമെന്ന് കേന്ദ്രം, 10,000 കോടി തന്നെ വേണമെന്ന് കേരളം Read More »

ഇലക്ടറൽ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും: ഇലക്ഷൻ കമ്മീഷൻ

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ചൊവ്വാഴ്ച എസ്.ബി.ഐ കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. എസ്.ബി.ഐ വിവരങ്ങള്‍ സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷനും എക്‌സിലൂടെ അറിയിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും പരിശോധന നടക്കുക. സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാക്കി അദ്ദേഹം …

ഇലക്ടറൽ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും: ഇലക്ഷൻ കമ്മീഷൻ Read More »

സി.എ.എ തമിഴ്‌നാട്ടിൽ നടപ്പാക്കില്ല

ചെന്നൈ: പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭരണഘടനാ തത്വങ്ങൾക്ക്‌ എതിരായ സി.എ.എ ഇന്ത്യൻ ജനതയ്ക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. ഈ നിയമം തികച്ചും അനാവശ്യമാണ്‌. സി.എ.എ റദ്ദാക്കണമെന്നാണ്‌ തമിഴ്‌നാട്‌ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. സി.എ.എ നടപ്പാക്കില്ലെന്ന്‌ നേരത്തെ കേരള സർക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമം അസാധുവാക്കാൻ 
ശ്രമം തുടരുമെന്ന് സി.പി.ഐ(എം)

ന്യൂഡൽഹി: സി.എ.എയുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതിൽ സി.പി.ഐ(എം) പൊളിറ്റ്‌ ബ്യൂറോ ശക്തിയായ എതിർപ്പ്‌ പ്രകടിപ്പിച്ചു. ദ്രോഹകരമായ ഈ നിയമം അസാധുവാക്കാനുള്ള ശ്രമങ്ങൾ സി.പി.ഐ(എം) തുടരും. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരത്വത്തിന്റെ അടിസ്ഥാനം മതനിരപേക്ഷത ആയിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ്‌ കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങളിൽനിന്ന്‌ എത്തുന്ന മുസ്ലിങ്ങളോട്‌ വിവേചനപരമായ സമീപനം പ്രാവർത്തികമാക്കുന്നതാണ്‌ സിഎഎയുടെ ചട്ടങ്ങൾ. ഈ നിയമം നടപ്പാക്കുന്നതിനെ ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി) രൂപീകരണവുമായി ബന്ധപ്പെടുത്തുന്നതും മുസ്ലിം വിഭാഗത്തിലെ പൗരന്മാരെ വേട്ടയാടാനാണെന്ന്‌ ആശങ്ക ഉയർത്തുന്നു. പൗരത്വ നിർണയ പ്രക്രിയയിൽനിന്ന്‌ …

പൗരത്വ ഭേദഗതി നിയമം അസാധുവാക്കാൻ 
ശ്രമം തുടരുമെന്ന് സി.പി.ഐ(എം) Read More »

മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം നടത്തിയതിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. വീട്ടുകാരുടെ സമ്മതമില്ലാതെയല്ലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ, അതിനെതിരെ കേസ് എടുക്കരുതെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചെയ്ത തെറ്റുകൾ ശരിയാണെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു. സമരം നടത്തിയതിന്‍റെ പേരില്‍ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നല്‍കിയ …

മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം Read More »

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെച്ചു

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെച്ചു. ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും തമ്മിൽ വലിയ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഖട്ടറിന്‍റെ രാജി. രാവിലെ ബിജെപി എംഎൽഎമ്മാരുടെയും സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎമാരുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. ബിജെപി-ജെജപി സഖ്യമന്ത്രിസഭ പിരിച്ചുവിട്ടതിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണ മണ്ഡലത്തിൽ ഖട്ടർ മത്സരിക്കുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. കേന്ദ്രമന്ത്രി അർജുൻ മുണ്ടെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുങ് എന്നിവർ നിരീക്ഷകരായി …

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെച്ചു Read More »

പൗരത്വ ഭേദഗതി നിയമം: മുസ്ലീം ലീ​ഗ് സുപ്രീം കോടതയിൽ ​ഹർജി നൽകി

മലപ്പുറം: സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി ഫയൽ ചെയ്തത്. വിഷയം ചർച്ച ചെയ്യാൻ ലീഗിന്‍റെ അടിയന്തര യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാണക്കാട് ചേരും. അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനോട് ലീഗിന് എതിർപ്പില്ല. എന്നാൽ, മുസ്ലിംകളെ മാത്രം മാറ്റിനിർത്തുന്ന സമീപനം ശരിയല്ല. മുസ്ലിംകൾക്കും പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കണമെന്നും ലീഗ് ഹർജിയിൽ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ കോടതിയിലെ ഉറപ്പ് …

പൗരത്വ ഭേദഗതി നിയമം: മുസ്ലീം ലീ​ഗ് സുപ്രീം കോടതയിൽ ​ഹർജി നൽകി Read More »

പൗരത്വ ഭേ​ദ​ഗതി നിയമം അംഗീകരിക്കാനാവില്ലെന്ന് വിജയ്

ചെന്നൈ: പൗരത്വ ഭേ​ദ​ഗതി നിയമം അം​ഗീകരിക്കാനാവില്ലെന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. മത മൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് പൗരത്വ ഭേ​ദ​ഗതി നിയമമെന്ന് വിജയ് പ്രതികരിച്ചു. തമിഴ്നാട്ടിൽ സി.എ.എ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന പേരിൽ പാർടി രൂപീകരിച്ച ശേഷമുള്ള നടന്റെ അദ്യത്തെ ഔദ്യോ​ഗിക രാഷ്ട്രീയ പ്രതികരണമാണിത്. മനുഷ്യത്വത്തിന് പകരം വിവേചനം കാട്ടുന്ന നിയമമാണ് ഇതെന്നും ഇന്ത്യ ബി.ജെ.പിയോട് ക്ഷമിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പ്രതികരിച്ചിരുന്നു. ഇന്നലെയാണ് …

പൗരത്വ ഭേ​ദ​ഗതി നിയമം അംഗീകരിക്കാനാവില്ലെന്ന് വിജയ് Read More »

പെറുക്കികളെന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്; എം.എ ബേബി

കൊച്ചി: മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹനെന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ പെറുക്കികളെന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണെന്ന് എം.എ ബേബി. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് മഞ്ഞുമ്മൽ ബോയ്‌സെന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങളെന്നും കേരളസ്‌റ്റോറിയെന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹന്റെ കർസേവയെന്നും എം.എ ബേബി വ്യക്തമാക്കി പക്ഷെ, എനിക്കു പറയാനുള്ളത് ഇതാണ്. അതെ, ഞങ്ങൾ പെറുക്കികൾ ആണ്!(പണ്ട് കേശവദേവും കെടാമംഗലം …

പെറുക്കികളെന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്; എം.എ ബേബി Read More »

ലോ കോളേജിലെ വിദ്യാർഥിനിയെ മർദിച്ച കേസ്: ഡി.വൈ.എഫ്.ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായിരുന്നു. അറസ്റ്റു ചെയ്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി അംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജെയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. 13നു മുമ്പ് പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കഴിഞ്ഞ മാസം ജെയ്സണെ കോളെജിൽ നിന്നും …

ലോ കോളേജിലെ വിദ്യാർഥിനിയെ മർദിച്ച കേസ്: ഡി.വൈ.എഫ്.ഐ നേതാവ് കീഴടങ്ങി Read More »

ഇലക്ടറൽ ബോണ്ട് കേസ്; എസ്.ബി.ഐയുടെ ഹർജി തള്ളി, നാളെ തന്നെ വിവരങ്ങൾ കെെമാറണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാഷ്ട്രീയ പാർടികൾക്ക് 2019 മുതൽ ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രീംകോടതി. വിവരങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്.ബി.ഐ സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവരങ്ങൾ കെെമാറാൻ ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി നാളെപ്രവൃത്തി സമയം അവസാനിക്കുന്നതിനു മുമ്പ് വിവരങ്ങൾ നൽകണമെന്നും നിർദേശിച്ചു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ …

ഇലക്ടറൽ ബോണ്ട് കേസ്; എസ്.ബി.ഐയുടെ ഹർജി തള്ളി, നാളെ തന്നെ വിവരങ്ങൾ കെെമാറണമെന്ന് സുപ്രീംകോടതി Read More »

ഒരു കാരണവശാലും വടകരക്കില്ല, ഡൽഹിയിൽ ഇത് അറിയിക്കണം, രാത്രി ഒന്നര മണിക്ക് ഷാഫി തന്നെ വിളിച്ച് കരഞ്ഞതായി എം.കെ രാഘവന്‍

തിരുവനന്തപുരം: വടകര സീറ്റുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ തന്നെ വിളിച്ച് കരഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ രാഘവന്‍. ഒരു കാരണവശാലും വടകരക്കില്ലെന്നു പറഞ്ഞാണ് ഷാഫി കരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വടകരക്കില്ല, ഒന്ന് ഡല്‍ഹിയില്‍ ഇത് പറയണം. എന്നെ ഒഴിവാക്കണമെന്ന്’ ഷാഫി കരഞ്ഞുകൊണ്ട് പറഞ്ഞതായി രാഘവന്‍ വ്യക്തമാക്കി. രാത്രി ഒന്നര മണിക്കാണ് ഷാഫി വിളിച്ചത്. എന്നാല്‍ അക്കാര്യത്തില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് താന്‍ ഷാഫിയോട് പറഞ്ഞുവെന്നും രാഘവന്‍ പറഞ്ഞു. ഷാഫി പേടിക്കേണ്ടെന്നും വലിയ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കുമെന്നും രാഘവന്‍ …

ഒരു കാരണവശാലും വടകരക്കില്ല, ഡൽഹിയിൽ ഇത് അറിയിക്കണം, രാത്രി ഒന്നര മണിക്ക് ഷാഫി തന്നെ വിളിച്ച് കരഞ്ഞതായി എം.കെ രാഘവന്‍ Read More »

പട്ടിണി കിടക്കേണ്ടി വന്നാലും മലയാളി ബി.ജെ.പിയെ വിജയിപ്പിക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

കൊട്ടാരക്കര: ഫെഡറൽ സംവിധാനത്തെ തകർത്ത് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ഭയപ്പെടുത്തി ജനങ്ങളെ ബി.ജെ.പിക്ക് അനുകൂലമാക്കാം എന്നുള്ളത് വെറും സ്വപ്നനമാണെന്ന് ​കേരള കോൺഗ്രസ്‌ ബി ചെയർമാനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍. പട്ടിണി കിടന്നു മണ്ണുവാരി തിന്നേണ്ടിവന്നാലും മലയാളി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്‌ ബി മാവേലിക്കര, കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ നേതൃത്വ സംഗമം കൊട്ടാരക്കരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാർ നന്ദിയില്ലാത്തവരാണ്, പത്മജയുടെ പിതൃത്വത്തെ ചോദ്യംചെയ്തപ്പോൾ മിണ്ടാതിരുന്ന കോൺഗ്രസുകാർ കരുണാകരന്റെ ആത്മാവിനോട് കാണിച്ച വഞ്ചനയാണ്. …

പട്ടിണി കിടക്കേണ്ടി വന്നാലും മലയാളി ബി.ജെ.പിയെ വിജയിപ്പിക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ Read More »

രണ്ടാം മോദി സർക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗം 12ന്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയോടെ ഉണ്ടാവുമെന്ന് സൂചന. ആഭ്യന്തര മന്ത്രാലയവുമായി തെരഞ്ഞെടിപ്പു കമ്മിഷൻ ചർച്ച നടത്തി. തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന കേന്ദ്ര മന്ത്രിസഭായോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളുടെ നയപരമായ തീരുമാനങ്ങളുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പദ്ധതികളുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീർ സന്ദർശിക്കും. പിന്നാലെ സമ്പൂര്‍ണയോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് …

രണ്ടാം മോദി സർക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗം 12ന് Read More »

തമിഴ്നാട്ടിൽ ഇന്ത്യ മുന്നണി സീറ്റ് ചർച്ചകൾ അന്തിമ ഘട്ടത്തിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണി സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ സീറ്റ് വിഹിതം നല്‍കാനാവില്ലെന്ന നിലപാടില്‍ ഡി എം കെ. സംസ്ഥാനത്തെ ഇതര പാര്‍ട്ടികളുമായുളള മുന്നണി ധാരണകള്‍ രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായുള്ള ചര്‍ച്ചകളാണ് നീളുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിയെ ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസ് അവകാശപ്പെട്ട വിഹിതത്തില്‍ നിന്നാവണമെന്ന ഉപാധി ഡി എം കെ മുന്നോട്ട് വെച്ചു. കഴിഞ്ഞതവണ തമിഴ്‌നാട്ടില്‍ ഒമ്പതുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ ഏഴുസീറ്റില്‍ കൂടുതല്‍ …

തമിഴ്നാട്ടിൽ ഇന്ത്യ മുന്നണി സീറ്റ് ചർച്ചകൾ അന്തിമ ഘട്ടത്തിൽ Read More »