Timely news thodupuzha

logo

National

നഷ്ടമായത് പ്രിയ സുഹൃത്തിനെയെന്ന് അംബാനി; രത്തൻ ടാറ്റക്ക് അനുശോചനം അർപ്പിച്ച് പ്രമുഖർ

മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി. രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്‍റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് മുകേഷ് അംബാനി. രത്തൻ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടുത്തോളം വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രീയപ്പെട്ട ഒരു സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിത്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ …

നഷ്ടമായത് പ്രിയ സുഹൃത്തിനെയെന്ന് അംബാനി; രത്തൻ ടാറ്റക്ക് അനുശോചനം അർപ്പിച്ച് പ്രമുഖർ Read More »

രത്തൻ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായിയെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവും അസാധാരണ മനുഷ്യനാണെന്നും അദ്ദേഹമെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. രത്തന്‍ ടാറ്റ ജി ഒരു ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നല്‍കി. അതേസമയം, അദ്ദേഹത്തിന്‍റെ സംഭാവന ബോര്‍ഡ് റൂമിനപ്പുറത്തേക്ക് പോയി. അദ്ദേഹം നിരവധിപ്പേര്‍ക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്‍റെ വിനയത്തിനും ദയയ്ക്കും …

രത്തൻ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായിയെന്ന് പ്രധാനമന്ത്രി Read More »

ഹരിയാനയിലെ വിജയം വികസനത്തിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: നുണ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ ഹരിയാന ജനത വികസനത്തിന്‍റെ വിജയമുറപ്പാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനായത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഹരിയാനയിൽ ബിജെപിയുടെ ഹാട്രിക് വിജയം സദ്ഭരണത്തിനുള്ള സമ്മാനമാണ്. ബി.ജെ.പി ഏതു സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചാലും ജനങ്ങൾ ദീർഘകാലത്തേക്ക് പിന്തുണയ്ക്കും. അവർ കോൺഗ്രസിന് പ്രവേശനം നിഷേധിച്ച് ബോർഡ് വയ്ക്കും. കോൺഗ്രസ് അധികാരത്തിലേക്ക് തിരികെയെത്തുന്നത് അത്യപൂർവമാണ്. അസമിൽ അവർക്കു ഭരണം നഷ്ടമായിട്ടു …

ഹരിയാനയിലെ വിജയം വികസനത്തിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

റിസർവ് ബാങ്കിന്‍റെ നയ പ്രഖ്യാപനം; പലിശ നിരക്ക് കുറയാൻ സാധ്യത

മുംബൈ: പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവലോകന യോഗം. റിപ്പോ നിരക്ക് ആറര ശതമാനത്തിൽ നിലനിർത്തിയിരിക്കുകയാണ്. അതേസമയം, പോളിസി നിലപാട് ‘ന്യൂട്രൽ’ ആക്കുകയാണെന്ന പ്രഖ്യാപനം, ഭാവിയിലെ പലിശ നിരക്ക് ഇളവുകളിലേക്കുള്ള സൂചനയയാണ് വിലയിരുത്തപ്പെടുന്നത്. ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ മൂന്ന് ദിവസത്തെ അവലോകന യോഗത്തിനു ശേഷമാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വായ്പാ നയം പ്രഖ്യാപിച്ചത്. തുടരെ പത്താം തവണയും റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തന്നെ ആർ.ബി.ഐ നിലനിർത്തുമെന്നാണ് നേരത്തെ …

റിസർവ് ബാങ്കിന്‍റെ നയ പ്രഖ്യാപനം; പലിശ നിരക്ക് കുറയാൻ സാധ്യത Read More »

രാജ‍്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 2030 ഓടെ 30 കോടിയാകുമെന്ന് കേന്ദ്ര മന്ത്രി

ന‍്യൂഡൽഹി: രാജ‍്യത്തെ ആഭ‍്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2030 ഓടെ 30 കോടിയാകുമെന്ന് സിവിൽ വ‍്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു. ന‍്യൂഡൽഹിയിൽ ഫ്രഞ്ച് എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സമ്മേളനത്തിനിടെയാണ് മന്ത്രി ഈ കാര‍്യം വ‍്യക്തമാക്കിയത്. രാജ്യത്തെ ആഗോള വ്യോമയാന കേന്ദ്രമായി ഉയർത്തുന്നതിന് ഇന്ത്യൻ വ്യോമയാനം വിവിധ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 2030 അവസാനത്തോടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 300 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരം തിരിച്ചറിഞ്ഞ് പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണത്തിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി ഏകദേശം …

രാജ‍്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 2030 ഓടെ 30 കോടിയാകുമെന്ന് കേന്ദ്ര മന്ത്രി Read More »

ആ​ഗ്രയിൽ ദളിത് യുവാവ് കസേരയിൽ ഇരുന്നതിൽ അക്രമം; മനം നൊന്ത് ആത്മഹത്യ

ആഗ്ര: പൊതുപരിപാടിക്കിടെ കസേരയിൽ ഇരുന്നതിൽ മർദ്ദനമേറ്റതിന് പിന്നാലെ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സലേംപൂരിൽ വിവിയിൽ രമേഷിനെയാണ്(48) ഞായറാഴ്ച രാത്രി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ഗ്രാമത്തിൽ ഗ്രാമത്തിൽ നടക്കുന്ന രാമലീല കാണാനായി പോയ യുവാവ് ഒരു ഒഴിഞ്ഞ കസേരയിൽ ഇരുന്നിരുന്നു. ദളിത് യുവാവ് കസേരയിൽ ഇരുന്നതിൽ പ്രകോപിതരായ പരിപാടിയുടെ സംഘാടകർ പൊലീസുകാരെ ഉപയോഗിച്ച് ഇയാളെ മർദ്ദിക്കുകയും പരിപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തും. മറ്റുളളവരുടെ മുന്നിലിട്ട് ക്രൂര മർദ്ദനമേൽക്കുകയും …

ആ​ഗ്രയിൽ ദളിത് യുവാവ് കസേരയിൽ ഇരുന്നതിൽ അക്രമം; മനം നൊന്ത് ആത്മഹത്യ Read More »

തെരഞ്ഞെടുപ്പ് ഫലം യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി; കോൺഗ്രസ് പരാതി നൽകി

ന്യൂഡൽഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് ഔപചാരികമായി പരാതി നൽകി. രാവിലെ ഒമ്പതിനും പതിനൊന്നിനും ഇടയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ ലീഡ് നില അപ്ഡേറ്റ് ചെയ്യുന്ന കാര്യത്തിൽ വിശദീകരണമില്ലാത്ത വൈകിക്കൽ ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ലീഡ് നില വെളിപ്പെടുത്താൻ വൈകിയത് വ്യാജ പ്രചാരണങ്ങൾ നടത്താനും തെറ്റിദ്ധാരണ പരത്താനും കാത്തിരുന്നവർക്ക് സഹായകമായി. വോട്ടെണ്ണൽ പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുമെന്ന ആശങ്കയാണ് പാർട്ടി നേതാക്കൾ പങ്കുവച്ചിരിക്കുന്നത്. യഥാർത്ഥ ലീഡ് …

തെരഞ്ഞെടുപ്പ് ഫലം യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി; കോൺഗ്രസ് പരാതി നൽകി Read More »

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വിനേഷ് ഫോഗട്ട്

ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഗുസ്തി താരവും കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ട്. 6140 വോട്ടുകൾക്കാണ് വിനേഷ് വിജയിച്ചത്. ജുലാന മണ്ഡലത്തിൽ നിന്നാണ് വിനേഷ് മത്സരിച്ചിരുന്നത്. ബി.ജെ.പിയുടെ യോഗേഷ് കുമാറാണ് വിനേഷിന് പുറകിൽ. ഗുസ്തിതാരങ്ങളുടെ സമരത്തിൽ വിനേഷ് സജീവമായിരുന്നു. അതിന് പുറകേ ഒളിമ്പിക്സിൽ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭാരക്കൂടുതൽ കാരണം മത്സരത്തിൽ അയോഗ്യയായി. പിന്നാലെയാണ് വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. തൊട്ട് പുറകേ കോൺഗ്രസിൽ അംഗമായി. വോട്ടെണ്ണലിൽ ഉടനീളം കടുത്ത പോരാട്ടമാണ് വിനേഷ് കാഴ്ച വച്ചത്. പല …

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വിനേഷ് ഫോഗട്ട് Read More »

ബാംഗ്ലൂരിൽ കേക്ക് കഴിച്ച് 5 വയസ്സുള്ള കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐ.സി.യുവിൽ

ബാംഗ്ലൂർ: കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ ഭുവനേശ്വരി നഗറിലുള്ള കെ.പി അഗ്രഹാരയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവായ ബലരാജിന് കിട്ടിയ കേക്ക് ആണ് പിഞ്ച് ജീവനെടുത്തത്. ഓർഡർ ചെയ്ത കേക്ക് ഒരു കസ്റ്റമർ ക്യാൻസൽ ചെയ്തതോടെയാണ് ബലരാജിന്‍റെ കരങ്ങളിൽ അത് എത്തിയത്. വീട്ടിൽ എത്തിയ ബലരാജും ഭാര്യയും കുഞ്ഞും കേക്ക് കഴിച്ച് അധികം വൈകാതെ തന്നെ ആരോഗ്യ നില ഗുരുതരമാകുകയായിരുന്നു. ബലരാജും ഭാര്യ നാഗലക്ഷ്മിയും ഇപ്പോഴും ബാംഗ്ലൂർ കിംസ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. അവരുടെ അഞ്ച് …

ബാംഗ്ലൂരിൽ കേക്ക് കഴിച്ച് 5 വയസ്സുള്ള കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐ.സി.യുവിൽ Read More »

കോൺഗ്രസ് നേതാക്കൾ കശ്മീരിൽ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി

ശ്രീനഗർ: കശ്മീരിൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടെ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. 10 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നത് മുന്നിൽ കണ്ടാണ് ഈ നീക്കം. തൂക്കുസഭ അധികാരത്തിലെത്തിയാൽ സ്വതന്ത്രരുടെ നിലപാട് നിർണായകമായേക്കും. ഇത് മുന്നിൽ കണ്ടാണ് ബി.ജെ.പിക്ക് മുന്നേ കോൺഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ജമ്മു കാശ്മീർ ലഫ്. ഗവർണറുടെ അധികാരം വോട്ടെണ്ണലിനു മുന്നോടിയായി വൻ തർക്കത്തിന് വഴിയൊരുക്കിയിരുന്നു. ജനഹിതത്തെ അട്ടിമറിച്ച് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് നാഷനൽ കോൺഫറൻസ്(എൻ.സി) …

കോൺഗ്രസ് നേതാക്കൾ കശ്മീരിൽ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി Read More »

ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്

ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണൽ തുടങ്ങി. ഹരിയാനയിൽ കേവല ഭൂരിപക്ഷവും ജമ്മു കശ്മീരിൽ മേൽക്കൈയും പ്രവചിച്ച എക്സിറ്റ് പോളുകൾ നൽകിയ ആവേശത്തിലാണ് ഇന്ത്യ മുന്നണിയും കോൺഗ്രസും. ഹരിയാനയിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യത്തിന് മേൽക്കൈ ലഭിക്കുമെന്നും പി.ഡി.പി പിന്തുണച്ചാൽ സർക്കാർ രൂപീകരിക്കാനാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. പ്രവചനങ്ങൾ പിഴയ്ക്കുമെന്നും ഹരിയാനയിൽ അധികാരം …

ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് Read More »

മുംബൈ വിമാനത്താവളത്തിൽ കോടികൾ വില വരുന്ന സ്വർണവും പണവും പിടികൂടി

മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) മുംബൈ കസ്റ്റംസ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വിദേശ കറൻസിയും പിടികൂടി. രണ്ട് യാത്രക്കാർ അറസ്റ്റിലായിട്ടുണ്ട്. ഒക്‌ടോബർ 4, 5 തീയതികളിൽ രാത്രിയിൽ നടത്തിയ ഓപ്പറേഷനിൽ 84 ലക്ഷം രൂപ വിലമതിക്കുന്ന 1.165 കിലോ സ്വർണവും 63.98 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടിയതായി മുംബൈ കസ്റ്റംസ് അറിയിച്ചു. പ്രതിയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 4-5 രാത്രിയിൽ മുംബൈ കസ്റ്റംസ് വിമാനത്താവളത്തിൽ …

മുംബൈ വിമാനത്താവളത്തിൽ കോടികൾ വില വരുന്ന സ്വർണവും പണവും പിടികൂടി Read More »

ഉത്തർ പ്രദേശിൽ സർക്കാർ സമൂഹ വിവാഹത്തിൽ തട്ടിപ്പ്: സഹോദരിയെ വിവാഹം കഴിച്ചു

ഹത്രാസ്: ഉത്തർപ്രദേശ് സർക്കാരിലെ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന വഴിയുള്ള ആനുകൂല്യത്തിനായി സഹോദരങ്ങൾ പരസ്പരം വിവാഹം കഴിച്ചു. സമീപവാസി പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പ് പുറത്ത് വന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്. സർക്കാർ പദ്ധതി പ്രകാരം സമൂഹ വിവാഹത്തിൽ വിവാഹം കഴിക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. വധുവിൻറെ പേരിലുള്ള അക്കൗണ്ടിൽ 35,000 രൂപ, അത്യാവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി വധൂവരന്മാർക്കായി 10,000 രൂപ, ആചാരങ്ങൾക്ക് വേണ്ടി 6000 രൂപ എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരുന്നത്. ഈ തുക സ്വന്തമാക്കുന്നതിനായാണ് പലരും തട്ടിപ്പു …

ഉത്തർ പ്രദേശിൽ സർക്കാർ സമൂഹ വിവാഹത്തിൽ തട്ടിപ്പ്: സഹോദരിയെ വിവാഹം കഴിച്ചു Read More »

ഗുരുതരാവസ്ഥയിലെന്നത് വ്യാജ വാർത്തയെന്ന് രത്തൻ ടാറ്റ

മുംബൈ: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ. ഇൻസ്റ്റഗ്രാമിലൂടെയാണ് രത്തൻ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ ശ്രദ്ധയിൽ പെട്ടതായും നിലവിൽ ആശങ്കാജനകമായി യാതൊന്നും ഇല്ലെന്നും വ്യാജവാർത്തകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രായാധിക്യവും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മൂലം മെഡിക്കൽ ചെക്ക് അപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രക്തസമ്മർദം കുറഞ്ഞത് മൂലം രത്തൻ …

ഗുരുതരാവസ്ഥയിലെന്നത് വ്യാജ വാർത്തയെന്ന് രത്തൻ ടാറ്റ Read More »

വനിതാ 2020 ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

ദുബായ്: ഐ.സി.സി വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകളുടെ ഗംഭീര തിരിച്ചുവരവ്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ സംഘം പാക്കിസ്ഥാനെതിരേ ആറ് വിക്കറ്റിന്‍റെ ആധികാരിക വിജയമാണ് കുറിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യൻ ബൗളർമാർ ഇരുപത് ഓവറിൽ 105/8 – നിലയിൽ ഒതുക്കി നിർത്തി. 28 റൺസെടുത്ത നിദ ദർ പാക്കിസ്ഥാന്‍റെ ടോപ് സ്കോററായപ്പോൾ, ഇന്ത്യക്കു വേണ്ടി പേസ് ബൗളിങ് ഓൾറൗണ്ടർ …

വനിതാ 2020 ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ Read More »

വയനാട്ടിൽ ലഹരിക്കടത്തിനിടെ ബാംഗ്ലൂർ സ്വദേശി പിടിയിൽ

വയനാട്: മാനന്തവാടിയിൽ ആഡംബര കാറിൽ കടത്തിക്കൊണ്ട് വന്ന മാജിക് മഷ്‌റൂം എക്സൈസ് പിടികൂടി. സംഭവത്തിൽ ബാംഗ്ലൂർ സ്വദേശിയായ രാഹുൽ റായിയെയാണ്(38) അറസ്റ്റ് ചെയ്തത്. 276 ഗ്രാം സിലോസൈബിൻ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവ ഇയാളുടെ കാറിൽ നിന്നും പിടിച്ചെടുത്തു. മാജിക് മഷ്റൂം എന്നറിയപ്പെടുന്ന മയക്കുമരുന്ന് കുമിൾ ഇയാൾ ബംഗളൂരുവിൽ സ്വന്തമായി ഉത്പാദിപ്പിച്ച് കച്ചവടം നടത്തിവരികയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യമായി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. …

വയനാട്ടിൽ ലഹരിക്കടത്തിനിടെ ബാംഗ്ലൂർ സ്വദേശി പിടിയിൽ Read More »

ജമ്മു കശ്മീരിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

കുപ്‌വാര: ജമ്മു കശ്മീരിൽ കുപ്‌വായിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഓപ്പറേഷൻ ഗുഗൽധാർ എന്ന് പേരിട്ട തിരച്ചിലിന് പിന്നാലെയാണ് ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സേന സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്‍റേയും ജമ്മു കശ്മീർ പൊലീസിന്‍റേയും സംയുക്ത സൈന്യവും കുപ്‌വാരയിലെ ഗുഗൽധറിൽ തെരച്ചിൽ നടത്തിയത്. ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതായാണ് വിവരം. മേഖലയിൽ സേനയും പൊലീസും തെരച്ചിൽ തുടരുകയാണ്.

സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്‌ടോബർ 23ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കാൻ കോടതി നിർദേശം നൽകി. രാഹുൽ ലണ്ടനിൽ വച്ച് നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിന്‍റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ചിൽ ലണ്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്. ഏപ്രിലിലാണ് സത്യകി കേസ് ഫയല്‍ ചെയ്തത്. സവർക്കറെന്ന കുടുംബപ്പേര് അപകീർത്തിപ്പെടുത്താനും …

സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ നേരിട്ട് ഹാജരാകണമെന്ന് കോടതി Read More »

ഛത്തിസ്ഗഡിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ വധിച്ചു

ദന്തേവാഡ: ഛത്തിസ്ഗഡിലെ ബസ്തറിൽ 36 മാവോയിസ്റ്റുകളെ രക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് നാരായൺപുർ – ദന്തേവാഡ ജില്ലാ അതിർത്തിയിലെ അഭുജ്മാഡിലാണു സംഭവം. ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകൾക്ക് എതിരേ നടന്നിട്ടുള്ള ഏറ്റവും വലിയ സൈനിക നടപടികളിൽ ഒന്നാണ് ഇത്. രക്ഷാസേനയിൽ ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തെരച്ചിൽ നടത്തുക ആയിരുന്ന ജവാന്മാർക്ക് നേരേ നക്സലുകൾ വെടിവച്ചപ്പോൾ ആയിരുന്നു രക്ഷാസേനയുടെ തിരിച്ചടി. പ്രത്യാക്രമണത്തിൽ ആണ് 36 പേരും കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് എകെ 47 ഉൾപ്പെടെ …

ഛത്തിസ്ഗഡിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ വധിച്ചു Read More »

വനിതാ 2020 ലോക കപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ദുബായ്: ഐ.സി.സി വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 58 റൺസിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കിവികൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് എടുത്തത്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിന് അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് സൂസി ബേറ്റ്സും(27) ജോർജിയ പ്ലിമ്മറും(34) ചേർന്ന് മോശമല്ലാത്ത തുടക്കം നൽകി. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യൻ ബൗളർമാർ …

വനിതാ 2020 ലോക കപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം Read More »

ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു, ഒ​റ്റ​ഘ​ട്ട​മാ​യി

ച​ണ്ഡി​ഗ​ഡ്: തൊ​ണ്ണൂ​റം​ഗ ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇ​ന്ന് ഒ​റ്റ​ഘ​ട്ട​മാ​യി വോ​ട്ടെ​ടു​പ്പ്. മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സി​ങ്ങ് സൈ​നി, മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ സി​ങ് ഹൂ​ഡ, ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്, ദു​ഷ്യ​ന്ത് ചൗ​താ​ല തു​ട​ങ്ങി 1031സ്ഥാ​നാ​ർത്ഥി​ക​ളു​ടെ വി​ധി​യാ​ണ് ര​ണ്ട് കോ​ടി​യി​ലേ​റെ വോ​ട്ട​ർ​മാ​ർ നി​ർ​ണ​യി​ക്കു​ന്ന​ത്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മെ​ന്ന ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും ഹാ​ട്രി​ക് വി​ജ​യ​മാ​ണ് ബി.​ജെ​.പി​യു​ടെ ല​ക്ഷ്യം.10 വ​ർ​ഷം പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ട്ടി​ന് ജ​മ്മു ക​ശ്മീ​രി​നൊ​പ്പം വോ​ട്ടെ​ണ്ണ​ൽ. 2019ൽ ​ബി.​ജെ.​പി​ക്ക് 40ഉം ​കോ​ൺ​ഗ്ര​സി​ന് 31ഉം ​സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. 89 സീ​റ്റു​ക​ളി​ൽ …

ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു, ഒ​റ്റ​ഘ​ട്ട​മാ​യി Read More »

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണം; രാഷ്ട്രീയം കലർത്തരുതെന്ന് സുപ്രീം കോടതി: അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോകത്താകമാനമുള്ള കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ് തിരുപ്പതി ക്ഷേത്രവും അവിടത്തെ ലഡ്ഡുവുമെന്ന് സുപ്രീം കോടതി. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ പാടില്ലെന്നു നിഷ്കർഷിച്ച കോടതി, പ്രത്യേക സംഘത്തിന്‍റെ സ്വതന്ത്ര അന്വേഷണവും പ്രഖ്യാപിച്ചു. തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും ചേർത്തെന്ന ആരോപണം ഉന്നയിച്ചത് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെയാണ്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാരിനെ വ്യക്തമായി ലക്ഷ്യം വച്ചുള്ളതായിരുന്നു ആരോപണം.

മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന് വ്യാജ വിവരം ലഭിച്ചു: അധ്യാപികയായ അമ്പത്തെട്ടുകാരി ഹൃദയം പൊട്ടി മരിച്ചു

ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന വ്യാജ ഫോൺ കോളിന് പിന്നാലെ അമ്മ ഹൃദയം പൊട്ടി മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സർക്കാർ സ്കൂളിലെ അധ്യാപികയായ മാലതി വർമയാണ്(58) മരിച്ചത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വ്യാജ ഫോൺകോൾ. പിന്നാലെ തന്നെ മാലതിക്ക് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പിലൂടെയായിരുന്നു കോൾ. മകൾ സെക്സ് റാക്കറ്റിന്‍റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കിൽ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇടണമെന്നുമായിരുന്നു ഫോൺ കോൾ. …

മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന് വ്യാജ വിവരം ലഭിച്ചു: അധ്യാപികയായ അമ്പത്തെട്ടുകാരി ഹൃദയം പൊട്ടി മരിച്ചു Read More »

ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് സംബന്ധിച്ച കേസുകൾ ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം. ഇത് ക്രിമിനൽ കുറ്റമെന്നതിനെക്കാൾ സാമൂഹിക പ്രശ്നമാണ്. സമൂഹത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്നമാണിതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിവാഹിതയായ സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ശാരീരിക ബന്ധം തടയാൻ നിലവിലുള്ള നിയമങ്ങൾക്കൊപ്പം പാർലമെന്‍റ് മറ്റ് പരിഹാരമാർഗങ്ങളും നൽകിയിട്ടുണ്ട്. ശരിയായ കൂടിയാലോചനകളില്ലാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകരുതെന്നും കേന്ദ്രം. ഭാര്യയുടെ വിസമ്മതത്തെ മറികടക്കാൻ ഭർത്താവിന് ഒരു മൗലികാവകാശവുമില്ലെങ്കിലും, അത്തരമൊരു കുറ്റകൃത്യത്തെ ബലാത്സംഗമായി നിർവചിക്കുന്നത് വിവാഹമെന്ന …

ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ Read More »

സദ്ഗുരുവിന്‍റെ ഇഷ ഫൗണ്ടേഷനെതിരെയുള്ള ക്രിമിനൽ കേസുകൾ; മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളെക്കുറിച്ച് തമിഴ്നാട് പൊലീസിൽ നിന്നു റിപ്പോർട്ട് തേടിയ മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗിയാണ് ഫൗണ്ടേഷനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന രോഹത്ഗിയുടെ വാദത്തെ കേന്ദ്ര സർക്കാർ പിന്തുണച്ചു. മദ്രാസ് ഹൈക്കോടതി കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരുന്നു എന്നാണ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത അഭിപ്രായപ്പെട്ടത്. ലക്ഷണക്കണക്കിന് ആരാധകരുള്ള, ഏറെ …

സദ്ഗുരുവിന്‍റെ ഇഷ ഫൗണ്ടേഷനെതിരെയുള്ള ക്രിമിനൽ കേസുകൾ; മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു Read More »

സ്പെഷ്യൽ ട്രെയിൻ ഇല്ല, കൊച്ചുവേളി – താംബരം ട്രെയിൻ നിർത്തി

ചെന്നൈ: പൂജ അവധിയോടനുബന്ധിച്ച് നാട്ടിലെത്താൻ തയാറെടുക്കുന്നവർക്ക് വൻ തിരിച്ചടി. ട്രെയിനുകളെല്ലാം നേരത്തെ തന്നെ ഫുള്ളായതോടെ നാട്ടിലെത്താൻ മാർഗമില്ലാതായിരിക്കുകയാണ്. സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തണമെന്ന ആവശ്യം ദക്ഷിണ റെയിൽവേ ഇത് വരെ പരിഗണിച്ചിട്ടില്ലെന്നതും തിരിച്ചടിയാണ്. ഓണക്കാലത്തും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് ഓണത്തിന് തലേ ദിവസം മാത്രമാണ് ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിൻ അനുവദിച്ചത്. അത്തരം പ്രതിസന്ധിയുണ്ടാകുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ. അതിനിടെ, നഷ്ടക്കണക്കിൻറെ പേരിൽ കൊച്ചുവേളി– താംബരം എസി സ്പെഷൽ ട്രെയിൻ നിർത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം മലയാളികൾക്ക് തിരിച്ചടിയായി. …

സ്പെഷ്യൽ ട്രെയിൻ ഇല്ല, കൊച്ചുവേളി – താംബരം ട്രെയിൻ നിർത്തി Read More »

ഡൽഹിയിൽ ക്ലിനിക്കിനുള്ളിൽ ഡോക്ടറെ വെടിവച്ച് കൊന്നു; പ്രതികൾ ചികിത്സയ്‌ക്കെത്തിയവര്‍

ന്യൂഡല്‍ഹി: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ മുപ്പത്തൊന്നുകാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് രണ്ട് മാസം തികയുന്നതിന് മുമ്പ് ജയ്ത്പുരില്‍ ചികിത്സയ്‌ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു. ഡോക്ടറായ മൊഹമ്മദ് ഷംഷാദാണ്(55) ഗാസിയാബാദിലുള്ള ക്ലിനിക്കിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. കാളിന്ദി കുഞ്ചിലെ നീമ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ചികിത്സയ്ക്കായി എത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയത്. പ്രതികൾക്ക് 16/17 വയസ് പ്രായമുണ്ടെന്ന് ആശുപത്രി ജീവനക്കാർ പൊലീസിനോട് പറഞ്ഞു. അവരിൽ ഒരാൾ തന്‍റെ കാൽവിരലിന് പരിക്കേറ്റത് ചികിത്സിക്കാന്‍ എത്തിയതായിരുന്നു. …

ഡൽഹിയിൽ ക്ലിനിക്കിനുള്ളിൽ ഡോക്ടറെ വെടിവച്ച് കൊന്നു; പ്രതികൾ ചികിത്സയ്‌ക്കെത്തിയവര്‍ Read More »

ശുക്രയാൻ 1 വിക്ഷേപണം 2028ൽ

ബാംഗ്ലൂർ: ഇന്ത്യയുടെ രണ്ടാം ഗ്രഹാന്തര ദൗത്യം ശുക്രയാൻ 1ന്‍റെ വിക്ഷേപണം 2028 മാർച്ച് 29ന്. ഇസ്രൊയുടെ എൽ.വി.എം മൂന്ന് റോക്കറ്റിൽ കുതിച്ചുയരുന്ന ശുക്രയാൻ 112 ദിവസത്തെ യാത്രയ്ക്കൊടുവിൽ 2028 ജൂലൈ 19ന് ശുക്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തും. ഒക്ടോബർ ഒന്നിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയാണ് (ഇസ്രൊ) ബഹിരാകാശത്ത് രാജ്യത്തിന്‍റെ പുതിയ ചുവടുവയ്പ്പ് സംബന്ധിച്ച തീയതികൾ പ്രഖ്യാപിച്ചത്. ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗൾയാൻ ഒന്നിന് ശേഷം ഇസ്രൊ നടത്തുന്ന ആദ്യ ഗ്രഹാന്തര ദൗത്യമാണിത്. 2013ലായിരുന്നു മംഗൾയാൻ 1 വിക്ഷേപിച്ചത്. …

ശുക്രയാൻ 1 വിക്ഷേപണം 2028ൽ Read More »

ഗാന്ധിജിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാന മന്ത്രി

ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. ”എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും.”– പ്രധാനമന്ത്രി …

ഗാന്ധിജിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാന മന്ത്രി Read More »

ബോളിവുഡ് നടന് സ്വന്തം റിവോൾവറിൽ നിന്ന് വെടിയേറ്റു

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതായി റിപ്പോർട്ടുകൾ. അബദ്ധത്തിൽ കാലിൽ വെടിയേറ്റ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കൊൽക്കത്തയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ അദ്ദേഹത്തിൻറെ വസതിയിൽ വെച്ചായിരുന്നു സംഭവം. ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗോവിന്ദയുടെ മാനേജർ സ്ഥിരീകരിച്ചു.‌കൊൽക്കത്തയിൽ ഒരു ഷോയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് രാവിലെ ആറ് മണിക്കുള്ള ഫ്ലൈറ്റ് ഉണ്ടായിരുന്നു, താൻ എയർപോർട്ടിൽ എത്തിയിരുന്നു. ഗോവിന്ദ ജി തൻറെ വസതിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്,” നടൻറെ മാനേജർ ശശി സിൻഹ …

ബോളിവുഡ് നടന് സ്വന്തം റിവോൾവറിൽ നിന്ന് വെടിയേറ്റു Read More »

പാചക വാതക സിലിണ്ടറിന്‍റെ വില ഉയർന്നു

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയുമായി ഉയർന്നു. ചെന്നൈയിലിത് 1903 രൂപയും കൊച്ചിയിൽ1749 രൂപയുമാണ് പുതുക്കിയ വില.

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരേ അമിത് ഷാ

ന്യൂഡൽഹി: നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം അരോചകവും അപമാനകരവുമാണെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ആരോഗ്യ പ്രശ്നത്തിൽ അനാവശ്യമായ മോദിയുടെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കോൺഗ്രസ് നേതാക്കൾക്ക് മോദിയോട് എത്രത്തോളം ഭയവും വെറുപ്പുമുണ്ടെന്നാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസ്റ്റർ ഖാർഗെ ജി, അങ്ങയുടെ ആരോഗ്യത്തെത്തിനായി മോദി ജി പ്രാർഥിക്കുന്നുണ്ട്, ഞാനും പ്രാർഥിക്കുന്നു, ഞങ്ങൾ എല്ലാവരും പ്രാർഥിക്കുന്നു, അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം …

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരേ അമിത് ഷാ Read More »

ദാദാസാഹേബ് ഫാൽക്കെ; നടൻ മിഥുൻ ചക്രവർത്തിക്ക്

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം 8ന് പുരസ്കാരം സമ്മാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മിഥുൻ ചക്രവർത്തിയെ(74) അടുത്തിടെയാണ് പത്മഭൂഷൺ പുരസ്‌കാരം നൽകി കേന്ദ്രസർക്കാർ ആദരിച്ചത്. 1976ൽ മൃഗയയെന്ന ചലചിത്രത്തിലൂടെ തൻറെ സിനിമാ ജീവിതം ആരംഭിച്ചത്. ആദ്യ സിനിമയിൽത്തന്നെ മികച്ച നടനുള്ള ദേശീയ …

ദാദാസാഹേബ് ഫാൽക്കെ; നടൻ മിഥുൻ ചക്രവർത്തിക്ക് Read More »

കയറ്റുമതി നിരോധനം പിൻവലിച്ച് ഇന്ത്യ

ദുബായ്: ചരക്ക് കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചതോടെ യു.എ.ഇയിൽ ബസ്മതി ഇതര അരിയുടെ വില 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. ഈ മാസം 28ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിലായിരുന്നു തീരുമാനം. പ്രതി വർഷം ദശ ലക്ഷക്കണക്കിന് ടൺ ബസ്മതിയും ബസ്മതി ഇതര അരിയും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. യു.എ.ഇ ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ ഈ സീസണിൽ മികച്ച വിളവ് ലഭിച്ച സാഹചര്യത്തിലാണ് കയറ്റുമതി നിരോധനം …

കയറ്റുമതി നിരോധനം പിൻവലിച്ച് ഇന്ത്യ Read More »

മുംബൈയിൽ ഭീകരാക്രമണ ഭീഷണി

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിലെ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസിപിമാരോട് അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകരുതൽ നടപടിയായി, നഗരത്തിലെ ക്ഷേത്രങ്ങളിൽ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്തുകണ്ടാലും റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്. പ്രശസ്തമായ …

മുംബൈയിൽ ഭീകരാക്രമണ ഭീഷണി Read More »

കൊൽക്കട്ടയിൽ പശുവിനെ രക്ഷിക്കുന്നതിനിടെ ഷോക്കേറ്റ് 2 വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ 4 പേർക്ക് മരിച്ചു

കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം തകിമാരി എന്ന സ്ഥലത്താണ് സംഭവമുണ്ടാകുന്നത്. മിഥുൻ പറമ്പിൽ നിന്ന് പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നു. എന്നാൽ ഇതിൽ വൈദ്യുതലൈൻ പൊട്ടി വീണതറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന് …

കൊൽക്കട്ടയിൽ പശുവിനെ രക്ഷിക്കുന്നതിനിടെ ഷോക്കേറ്റ് 2 വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ 4 പേർക്ക് മരിച്ചു Read More »

അന്‍വറിന്‍റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പി.വി അന്‍വറിന്‍റെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി അന്‍വറിന്‍റെ നീക്കം പാര്‍ട്ടി നേരത്തേ സംശയിച്ചത് പോലെ എല്‍.ഡി.എഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ്. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അന്‍വറിന്‍റെ ഉദ്ദേശ്യം വ്യക്തമാണ്. ഇടത് മുന്നണിക്ക് എതിരെയാണ് അന്‍വര്‍ സംസാരിക്കുന്നത്. എല്‍.ഡി.എഫ് ശത്രുക്കളുടെ പ്രചാരണമാണ് എം.എല്‍.എ ഏറ്റെടുക്കുന്നത്. പാര്‍ട്ടിക്ക് എതിരായ അന്‍വറിന്‍റെ ആരോപണങ്ങളും …

അന്‍വറിന്‍റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി Read More »

അർജുന്റെ ലോറി കരയിൽ എത്തിച്ചു

ഷിരൂർ: ഗം​ഗാവലിപുഴയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ അർജുന്റെ ലോറി കരയിലേക്ക് എത്തിക്കുന്നു. ക്രെയിനുകൾ ഉപയോ​ഗിച്ച് ലോറി മുകളിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലോറി പൂർണമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്. റോഡിലേക്ക് വലിച്ചുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ലോറിക്കുള്ളിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തിയതായും വിവരമുണ്ട്. ഇന്നലെ തന്നെ ലോറി കരയിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ലോറിയിൽ കെട്ടിയ വടം രണ്ട് തവണ പൊട്ടിയതിനാൽ കരയ്ക്കെത്തിക്കാനായിരുന്നില്ല. ഇന്ന് കൂടുതൽ ക്രെയിനുകളെത്തിച്ച് ദൗത്യം തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കോൺടാക്ട് പോയിന്റിൽ പന്ത്രണ്ടടി താഴ്ചയിൽ നിന്നാണ് നാവികസേന ലോറി കണ്ടെത്തിയത്. …

അർജുന്റെ ലോറി കരയിൽ എത്തിച്ചു Read More »

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട്

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ രാജ്യത്ത് ഏറെ ഉപയോഗിക്കപ്പെടുന്ന 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നു പരിശോധനാ റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ(സി.ഡി.എസ്‌.സി.ഒ) നടത്തിയ പ്രതിമാസ സാംപ്‌ൾ പരിശോധനയിലാണ് ഗൗരവമേറിയ മുന്നറിയിപ്പ്. ഡ്രഗ് ഓഫിസർമാർ എല്ലാ മാസവും ശേഖരിക്കുന്ന സാംപ്‌ളുകൾ പരിശോധിച്ച് സിഡിഎസ്‌സിഒ ജാഗ്രതാ നിർദേശം നൽകാറുണ്ട്. ഏറ്റവും ഒടുവിൽ നൽകിയ നിർദേശത്തിലാണ് പാരസെറ്റമോൾ ഐ.പി 500, വിറ്റാമിൻ സി-ഡി3 ഗുളികയായ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽ, അന്‍റാസിഡ് പാൻ ഡി തുടങ്ങിയ മരുന്നുകൾക്ക് …

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട് Read More »

അർജുന്‍റെ ലോറിയും മൃതദേഹവും കണ്ടെത്തി

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ക്യാബിനാണ് പുഴയിൽ നിന്നും ഉയർത്തിയത്. ഇത് അർജുന്‍റെ ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയിൽ നിന്നും ശരീര ഭാഗങ്ങൾ ഡിങ്കി ബോട്ടിലേക്ക് മാറ്റി. ശരീരഭാഗങ്ങൾ‌ അർജുന്‍റേത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവിനായി ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഫലം വരുവരെ ലോറിയിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ‌ മോർ‌ച്ചറിയിൽ സൂക്ഷിക്കും. …

അർജുന്‍റെ ലോറിയും മൃതദേഹവും കണ്ടെത്തി Read More »

തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 മരണം

ചെന്നൈ: ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് തീർത്ഥാടകർക്ക് ദാരുണാന്ത്യം. പരുക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് വാഹനാപകടം നടന്നത്. ഭക്തർ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിലാണ് അപകടം ഉണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും.

ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർത്ഥികളുടെ വിധിയാണ് നിർണയിക്കപ്പെടുന്നത്. ജമ്മുവിലും കശ്മീരിലും മൂന്ന് ജില്ലകളിൽ വീതം നടക്കുന്ന വോട്ടെടുപ്പിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ആകെ 3502 പോളിങ്ങ് സ്റ്റേഷനുകളാണുള്ളത്. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജെ.കെ.പി.സി.സി അധ്യക്ഷൻ താരിഖ് ഹമീദ് കാര, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്ങ്. …

ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു Read More »

ഉ​ത്ത​ർ​പ്ര​ദേ​ശിൽ അ​ധ്യാ​പ​ക​ൻ എ​റി​ഞ്ഞ വ​ടി​കൊ​ണ്ട് വി​ദ്യാ​ർ​ത്ഥി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു

യു.പി: അ​ധ്യാ​പ​ക​ൻ എ​റി​ഞ്ഞ വ​ടി കൊ​ണ്ട് വി​ദ്യാ​ർത്​ഥി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. ആ​ദി​ത്യ കു​ശ്‌​വാ​ഹയെ​ന്ന കു​ട്ടി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ലഖ്നൗവിലെ കൗ​ശാം​ബി​യി​ലാണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം നടന്നത്. അ​ധ്യാ​പ​ക​നാ​യ ശൈ​ലേ​ന്ദ്ര തി​വാ​രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ട് ത​വ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ആ​ദി​ത്യ​യു​ടെ ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ആ​ദി​ത്യ​യു​ടെ അ​മ്മ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യെ സ​മീ​പി​ച്ച് പരാതി നൽകി. പു​റ​ത്ത് ക​ളി​ക്കു​ന്ന ചി​ല വി​ദ്യാ​ർ​ഥി​ക​ളെ വി​ളി​ക്കാ​ൻ അ​ധ്യാ​പ​ക​ൻ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കു​ട്ടി പ​റ​ഞ്ഞു. ആ​ദി​ത്യ അ​വ​രെ വി​ളി​ച്ചെ​ങ്കി​ലും അ​വ​ർ …

ഉ​ത്ത​ർ​പ്ര​ദേ​ശിൽ അ​ധ്യാ​പ​ക​ൻ എ​റി​ഞ്ഞ വ​ടി​കൊ​ണ്ട് വി​ദ്യാ​ർ​ത്ഥി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു Read More »

തൃശൂരിൽ കാറിലെത്തിയ സംഘം കോയമ്പത്തൂർ സ്വദേശിയെ തല്ലിക്കൊന്ന ശേഷം ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിച്ചു

തൃശൂർ: കയ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ(40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് …

തൃശൂരിൽ കാറിലെത്തിയ സംഘം കോയമ്പത്തൂർ സ്വദേശിയെ തല്ലിക്കൊന്ന ശേഷം ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിച്ചു Read More »

ബലാത്സംഗത്തെ എതിർത്ത 6 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

അഹമ്മദാബാദ്: സ്കൂളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റു ചെയ്തു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രിൻസിപ്പലിലേക്ക് എത്തിയത്. ബലാത്സംഗം ചെയ്യാൻ‌ ശ്രമിച്ചതിനെ എതിർത്തതോടെ കുട്ടിയെ പ്രിൻസിപ്പലായ അമ്പത്തഞ്ചുകാരൻ‌ ഗോവിന്ദ് നാട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ സ്കൂൾ ഗ്രൗണ്ടിലും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപവുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ 10 അംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.

പുതിയ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്തില്ലെന്ന് പറഞ്ഞ് ഡൽഹിയിൽ 16 വയസുകാരനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു

ന‍്യൂഡൽഹി: ഡൽഹിയിലെ ഷകർപൂരിൽ പുതിയ ഫോൺ വാങ്ങിയതിന് ശേഷം ചെലവ് നൽകാത്തതിനെ തുടർന്ന് 16 വയസ്സുള്ള ആൺകുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു. സമീപത്ത് താമസിച്ചിരുന്ന സച്ചിനാണ്(16) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് സംഭവം ഷകർപൂരിലെ റാംജി സമൂസ കടയ്ക്ക് സമീപമുള്ള തെരുവിൽ പട്രോളിംഗ് സംഘം രക്തക്കറ കണ്ടതായും അന്വേഷണം നടത്തിയതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അപൂർവ ഗുപ്ത പറഞ്ഞു. സച്ചിനെ ഒരു കൂട്ടം …

പുതിയ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്തില്ലെന്ന് പറഞ്ഞ് ഡൽഹിയിൽ 16 വയസുകാരനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു Read More »

പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ് സംവിധായകൻ അറസ്റ്റിൽ

ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് തമിഴ് സംവിധായകൻ മോഹൻ ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി സംവിധായകൻ രംഗത്തെത്തിയത്.‌ പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്ന് കലർന്നിട്ടുണ്ടെന്നായിരുന്നു പരാമർശം. സാമൂഹ‍്യമാധ‍്യമത്തിൽ മോഹന്‍റെ പോസ്റ്റ് വലിയ ചർച്ചയായതിനു പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവാഴ്ച രാവിലെ കാസിമേട്ടിലെ വസതിയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് …

പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ് സംവിധായകൻ അറസ്റ്റിൽ Read More »

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി

മുംബൈ: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിനു പിന്നാലെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ കിടക്കുന്ന വീഡിയോ പുറത്ത് വന്നു. വീഡിയോ വൈറലായതോടെ ശ്രീ സിദ്ധിവിനായക് ഗണപതി ടെമ്പിൾ ട്രസ്റ്റ്(SSGT) സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ട്രസ്റ്റ് അധ്യക്ഷനും ശിവസേനാ നേതാവുമായ സദാ സർവാങ്കർ ആരോപണം നിഷേധിച്ചിട്ടുണ്ട്. വീഡിയോ എടുത്തിരിക്കുന്നത് ക്ഷേത്രത്തിൽ നിന്നല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ക്ഷേത്രത്തിൽ നിന്ന് ദിവസേന ലക്ഷണക്കിന് ലഡ്ഡുവാണ് പ്രസാദമായി വിതരണം ചെയ്യുന്നത്. ഇവ തയാറാക്കുന്നത് വൃത്തിയുള്ള സ്ഥലത്താണ്. …

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി Read More »

മഹാരാഷ്ട്ര ബദ്‌ലാപുർ പോക്സോ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നഴ്സറി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. സ്കൂളിലെ മുൻ ശുചീകരണത്തൊഴിലാളി അക്ഷയ് ഷിൻഡെയാണ് തലോജ ജയിലിൽ നിന്ന് ബദ്‌ലാപുരിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസ് വാനിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചത്. വാൻ മുംബ്ര ബൈപ്പാസിലൂടെ പോകുമ്പോൾ പൊലീസ് കോൺസ്റ്റബിളിന്‍റെ തോക്ക് തട്ടിയെടുത്ത് വെടിവച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെന്നും പ്രത്യാക്രമണത്തിലാണ് ഷിൻഡെ കൊല്ലപ്പെട്ടതെന്നും പൊലീസ്. ഒരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. ഓഗസ്റ്റ് 12നാണ് സ്കൂളിലെ ടൊയ്‌ലെറ്റിൽ നാലു വയസുകാരായ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. …

മഹാരാഷ്ട്ര ബദ്‌ലാപുർ പോക്സോ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി Read More »

ബാംഗ്ലൂരിൽ ഫ്ലാറ്റിലെ റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം

ബാംഗ്ലൂർ: നഗരത്തിലെ ഫ്ലാറ്റിൽ യുവതിയുടെ മൃതദേഹം അമ്പതിലേറെ കഷണങ്ങളായി റഫ്രിജറേറ്ററിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. പശ്ചിമ ബംഗാൾ സ്വദേശിയാണ് പ്രതിയെന്നും മന്ത്രി. ഇരുപത്തൊമ്പതുകാരി മഹാലക്ഷ്മിയാണ് വ്യാളികാവലിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ അറിയിച്ചതിനെ തുടർന്ന് അമ്മയും മൂത്ത സഹോദരിയുമെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഒരു ബാർബർ ഷോപ് ജീവനക്കാരനെ പൊലീസ് …

ബാംഗ്ലൂരിൽ ഫ്ലാറ്റിലെ റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം Read More »