Timely news thodupuzha

logo

Crime

തൃശൂരിൽ യുദ്ധ വിരുദ്ധ റാലി നടത്തിയ ആറ് പേർ കരുതൽ തടങ്കലിൽ

തൃശൂർ: തൃശൂർ സാഹിത‍്യ അക്കാഡമി പരിസരത്ത് യുദ്ധ വിരുദ്ധ റാലിക്കെത്തിയ ആളുകളെ പൊലീസ് തടഞ്ഞു. തുടർന്ന് യുദ്ധവിരുദ്ധ ജനകീയ പ്രവർത്തകരായ പ്രമോദ് പുഴങ്കര, ജയപ്രകാശ് ഒളരി, ഐ. ഗോപിനാഥ്, സുജോ എന്നിവർ ഉൾപ്പെടെയുള്ള 6 പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. ഇന്ത‍്യ പാക് സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ യുദ്ധവിരുദ്ധ പ്രകടനം നടത്തുന്നതിന് എത്തിയതായിരുന്നു ഇവർ. റാലി തടയുമെന്ന് നേരത്തെ ബിജെപി വ‍്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പൊലീസ് നീക്കം.

ഇന്ത്യയ്‌ക്കെതിരായ ഏത് ഭീകരപ്രവർത്തനവും യുദ്ധമായി കണക്കാക്കും, ശക്തമായി തിരിച്ചടിക്കുമെന്നും സർക്കാർ

ന്യൂഡൽഹി: ഭീകരാക്രമണത്തിനെതിരേ കർശന നടപടിയുമായി ഇന്ത്യ. ഭാവിയിൽ നടക്കുന്ന ഏതൊരു ഭീകര പ്രവർത്തനവും ഔദ്യോഗികമായി ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വൈകിട്ട് ആറിന് വിളിച്ച് ചേർത്തിട്ടുള്ള വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഡൽ‌ഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം.

പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കശ്മീർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കശ്മീരിലെ രജൗറിയിൽ ഉണ്ടായ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് ഡെവലപ്‌മെൻറ് കമ്മിഷണർ രാജ് കുമാർ ഥാപ്പയാണ് മരിച്ചത്. മുഖ്യമന്ത്രി ഒമർ അബ്ദുല്ല മരണം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഞെട്ടിലുണ്ടാക്കി. മരണത്തിനു മണിക്കൂറുകൾക്കു മുൻപ് ഥാപ്പ തനിക്കൊപ്പം ഒരു ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നു. പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഥാപ്പയുടെ വീടിന് മുകളിലേക്ക് ഷെൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇദ്ദേഹത്തെ കൂടാതെ, …

പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കശ്മീർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു Read More »

ഇന്ത‍്യ- പാക് സംഘർഷത്തെ തുടർന്ന് പൊതുപരിപാടികൾ മാറ്റിവയ്ച്ച് സി.പി.ഐ

തിരുവനന്തപുരം: ഇന്ത‍്യ പാക്കിസ്ഥാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര‍്യത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കാൻ സിപിഐ. മണ്ഡലം, ലോക്കൽ സമ്മേളനങ്ങൾ, പ്രതിനിധി സമ്മേളനം എന്നിവ മാത്രമെ നടത്താവൂയെന്നും ഇവയോട് അനുബന്ധിച്ച് നിശ്ചയിച്ച പ്രകടനങ്ങളും പൊതു പരിപാടികളും മാറ്റിവയ്ക്കണമെന്ന് സിപിഐ സ്റ്റേറ്റ് കൗൺസിൽ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകി. ഇന്ത‍്യയിലെ ജനങ്ങൾ ഭീകരവാദ ശക്തികൾക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മതവിദ്വേഷം പരത്തി ജനകീയ ഐക‍്യം ദുർബലമാക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കവും രാജ‍്യ താത്പര‍്യത്തിന് …

ഇന്ത‍്യ- പാക് സംഘർഷത്തെ തുടർന്ന് പൊതുപരിപാടികൾ മാറ്റിവയ്ച്ച് സി.പി.ഐ Read More »

പാക്കിസ്ഥാൻറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും തകർത്തു

ശ്രീനഗർ: പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാക് സൈന്യത്തിൻറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സൈന്യം തകർത്തു. ഇന്ത്യയ്ക്കെതിരേ ഡ്രോണുകൾ വിക്ഷേപിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇതിൻറെ വീഡിയോദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, അതിർത്തിയിൽ പാക് പ്രകോപനങ്ങളും തുടർച്ചയായുള്ള സംഘർഷങ്ങൾക്കിയിൽ ഇന്ത്യയ്ക്കെതിരേ സൈനിക ഓപറേഷൻ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുര്യാൻ ഉൽ മസൂർ’ എന്നാണ് ഓപ്പറേഷന് പേരിട്ടിട്ടുള്ളത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിൻറെ അർഥം. പാക്കിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ …

പാക്കിസ്ഥാൻറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും തകർത്തു Read More »

ഇന്ത‍്യ – പാക് യുദ്ധം; മൊഹാലിയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ

മൊഹാലി: ഇന്ത‍്യ പാക്കിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ മൊഹാലിയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ. ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും കലക്റ്റർ നിർദേശിച്ചു. ജില്ലാ ഭരണകൂടവും രക്ഷാ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി. സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം നിർദേശമെന്നും പരിഭ്രാന്തരാകരുതെന്നും കലക്റ്റർ വ‍്യക്തമാക്കി. സൈറണുകൾ കേട്ടാൽ ജാഗ്രത പുലർത്തണം. മാളുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും കലക്റ്റർ നിർദേശിച്ചു.

മലയാളി വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

തിരുവനന്തപുരം: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു. വിദ്യാർത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണിൽ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാർത്ഥികൾ കശ്മീർ, പഞ്ചാബ് മേഖലകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികൾ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികൾ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന …

മലയാളി വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു Read More »

ഇന്ത്യ – പാക് യുദ്ധം; അതിർത്തിയിലെ സാഹചര്യങ്ങൾ രാജ്യത്തോട് വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതിരോധമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും വിളിച്ചു ചേർത്ത പ്രത്യേക ബ്രീഫിങ്ങിൽ അതിർത്തിയിലെ സാഹചര്യങ്ങൾ രാജ്യത്തോട് വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, വ്യോമ സിങ്ങ്. പാക് ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഇതിന് തക്കതായ മറുപടി സൈന്യം നൽകി. പാക് സൈനിക താവളങ്ങൾക്കു നേരെ ഇന്ത്യ തിരിച്ചടിച്ചു. സൈനിക മെഡിക്കൽ സെൻററും സ്കൂളുകളും പാക്കിസ്ഥാൻ ഉന്നമിട്ടിരുന്നു. ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്ഥാൻ ആക്രമണം നടത്തി. പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ …

ഇന്ത്യ – പാക് യുദ്ധം; അതിർത്തിയിലെ സാഹചര്യങ്ങൾ രാജ്യത്തോട് വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി Read More »

വ്യാജ ബോംബ് ഭീഷണി

മുംബൈ: മുംബൈയില ടാറ്റ മെമ്മോറിയൽ ആശുപത്രിക്കു നേരെയുണ്ടായ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. പരിശോധനയിൽ സംശയകരമായി യാതൊന്നും കണ്ടെത്താതെ വന്നതോടെയാണ് വ്യാജ ബോംബ് ഭീഷണിയാണെന്ന് വ്യക്തമായത്. ആശുപത്രിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രി പരിസരത്ത് ബോംബ് ഉണ്ടെന്നും രോഗികളെ രക്ഷിക്കണമെന്നുമായിരുന്നു ഇമെയിലിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. സംഭവത്തിൽ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെഹ്രീക് ഇ ഇൻസാഫ് പാർട്ടി

ഇസ്ലാമാബാദ്: ഇന്ത്യ – പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെഹ്രീക് ഇ ഇൻസാഫ് പാർട്ടി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പാർട്ടി നേതാവ് അലി അമിൻ ഗണ്ടാപുർ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജയിലിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായും ഹർജിയിൽ ഉണ്ട്. 72കാരനായ ഖാൻ അഡ്യാല ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. ഹർജിയിൽ കോടതി എന്നു വാദം കേൾക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

പാക് ഡ്രോണുകൾ ചാമ്പലാക്കി ഇന്ത്യ

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻറെ തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണ ശ്രമങ്ങളും പരാജയപ്പെടുത്തി ഇന്ത്യൻ സേന. ഒന്നിലധികം പാക് സൈനിക പോസ്റ്റുകൾ തകർത്തതായും ഡ്രോൺ ആക്രമണങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തിയതായും സൈനിക വക്താവ് അറിയിച്ചു. നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റ് തകർക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ ആർമി പങ്കുവച്ചു. വ്യാഴാഴ്ച രാത്രി പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തിയതായും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും …

പാക് ഡ്രോണുകൾ ചാമ്പലാക്കി ഇന്ത്യ Read More »

കേരളത്തിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: അതിർത്തികളിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു. അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിലും നോർക്കയിലുമായാണ് കൺട്രോൾ റൂമകൾ തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണിത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. ഫാക്സ് മുഖേനയോ ടെലിഫോൺ മുഖേനയോ ഇ മെയിൽ മുഖേനയോ സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് വിവരങ്ങൾ അറിയിക്കാം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി …

കേരളത്തിൽ കൺട്രോൾ റൂം തുറന്നു Read More »

ഇന്ത്യാ – പാക് യുദ്ധം; സമാധാന ശ്രമങ്ങളുമായി സൗദി അറേബ്യ

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സായുധ സംഘർഷം ഓരോ മിനിറ്റിലും വഷളായി വരുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങളുമായി സൗദി അറേബ്യ രംഗത്ത്. പാക്കിസ്ഥാൻ പ്രധാന സുഹൃദ് രാജ്യങ്ങളിലൊന്നായ സൗദി, പാക് നേതാക്കളോട് സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിനിടെ, സൗദി വിദേശകാര്യ സഹമന്ത്രി ഏദൽ അൽജുബൈർ ഇന്ത്യയിലേക്ക് അടിയന്തര സന്ദർശനം നടത്തി. മുൻകൂട്ടി തീരുമാനിക്കാത്ത സന്ദർശനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അൽജുബൈർ കൂടിക്കാഴ്ച നടത്തി. ഒരു വശത്ത് ഇന്ത്യയെയും പാക്കിസ്ഥാനെയും അനുനയിപ്പിക്കാൻ സൗദി അറേബ്യയും യുഎസും …

ഇന്ത്യാ – പാക് യുദ്ധം; സമാധാന ശ്രമങ്ങളുമായി സൗദി അറേബ്യ Read More »

ഡൽഹിയിൽ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുന്നു

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻറെ തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണങ്ങളും രൂക്ഷമാകുന്നതിനിടെ, ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച അടിയന്തരയോഗം നടക്കുന്നു. കര – വ്യോമ – നാവിക സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വ്യാഴാഴ്ചനടന്ന ഏറ്റുമുട്ടലും ഇന്ത്യ നൽകിയ തിരിച്ചടിയും അടക്കമുള്ള വിവരങ്ങൾ വിശകലനം ചെയ്യുമെന്നാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. …

ഡൽഹിയിൽ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുന്നു Read More »

അതിർത്തിയിൽ വീണ്ടും പാക് ഷെല്ലിങ്ങ് ആക്രമണം

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് ഷെല്ലിങ്ങ് ആക്രമണം. രണ്ട് പേർ മരിച്ചതായി വിവരം. കശ്മീരിലെ പൂഞ്ചിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ആൺകുട്ടിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. നേരത്തെ, ഉറിയിലുണ്ടായ ഷെൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അതിർത്തിയിൽ സാധാരണക്കാർക്ക് നേരെ പാക് സൈന്യം ആക്രമണം തുടരുകയാണ്. പാക് ഷെല്ലിങ്ങിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി എന്നാണ് സൂചന. പരുക്കേറ്റവരുടെ ആകെ എണ്ണം 40 ആയി …

അതിർത്തിയിൽ വീണ്ടും പാക് ഷെല്ലിങ്ങ് ആക്രമണം Read More »

ലാഹോറിൽ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോറിൽ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയോടെയാണ് നഗരത്തിൽ 3 തുടർ സ്‌ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷൻ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. എന്നാൽ സ്‌ഫോടനങ്ങൾ നടന്നതിൻറെ കാരണം ഇതുവരെ വ്യക്തമല്ല. പ്രദേശത്തു നിന്നും വലിയ രീതിയിൽ പുക ഉയരുന്നതായും കാണപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വാൾട്ടൻ വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാൽ നഗർ, നസീറാബാദ് എന്നിവിടങ്ങളിലും …

ലാഹോറിൽ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട് Read More »

ബി.എൽ.എയുടെ സ്ഫോടനത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിടുന്നതിനിടെ, പാക്കിസ്ഥാന് തലവേദനയായി ബലൂച് ലിബറേഷൻ ആർമി. പാക്കിസ്ഥാനിലെ ബലൂചിസ്താനിൽ 2 വ്യത്യസ്ത ആക്രമണങ്ങളിലായി 14 പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെടുന്നു. 2 പാക് സൈനിക വാഹനങ്ങൾ കുഴിബോംബ് സ്‌ഫോടനത്തിൽ തകർത്തതായാണ് അവകാശം. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇത്തരം ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും ബിഎൽഎ നൽകിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാൻറെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് …

ബി.എൽ.എയുടെ സ്ഫോടനത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു Read More »

400 ലധികം വിമാനങ്ങൾ റദ്ദാക്കി, 27 വിമാനത്താവളങ്ങൾ അടച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ തുടരുന്നു. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ സാഹചര്യം മുൻനിർത്തി രാജ്യത്തെ 27 ഓളം വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച വരെയാണ് ജമ്മു കശ്മീർ മേഖലയിലെ അടക്കം വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, ചില വിദേശ വിമാനക്കമ്പനികൾ എന്നിവ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ പൂർണമായും റദ്ദാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 430 വിമാനങ്ങൾ റദ്ദാക്കിയതായും …

400 ലധികം വിമാനങ്ങൾ റദ്ദാക്കി, 27 വിമാനത്താവളങ്ങൾ അടച്ചു Read More »

ഇനി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ തിരിച്ചടിക്ക് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളോടാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. പാക്കിസ്ഥാൻ ആക്രമണത്തിനു മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാക്കിസ്ഥാൻറെ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്താൻ മടിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി വ്യാഴാഴ്ച (May 8) പ്രഖ്യാപിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മേയ് ആറിന് വിധി പ്രസ്താവിക്കുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത് എന്നാൽ, ഇത് വ‍്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേദൽ ജിൻസൺ രാജയാണ് കേസിലെ ഏക പ്രതി. 2017 ഏപ്രിൽ 5നായിരുന്നു നാടിനെ നടുക്കിയ കൊല നടന്നത്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊന്ന് മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു. നന്ദൻകോട് ക്ലിഫ് ഹൗസിന് …

നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന് Read More »

ഹെലികോപ്റ്റർ തകർന്ന് അപകടം; ഉത്തരാഖണ്ഡിൽ നാല് വിനോദസഞ്ചാരികൾ മരിച്ചു

ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് മരണം. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഡെറാഡൂണിൽ നിന്ന് ഹർസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകടകാരണം അന്വേഷിച്ചുവരികയാണ്. ഹെലികോപ്റ്ററിൽ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർക്ക് സാരമാല്ലാത്ത പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂട സംഘങ്ങളും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉത്തർകാശി ജില്ലാ മജിസ്‌ട്രേറ്റും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

പാലക്കാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

പാലക്കാട്: മണ്ണാർക്കാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കാഞ്ഞിരപ്പുഴ കരുവാൻതൊടിയിലുള്ള മുഹമ്മദ് ഷാനിബാണ്(28) മരിച്ചത്. ചൊവ്വാഴ്‌ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. ബാംഗ്ലൂരിൽ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെടുത്തപ്പോൾ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബാംഗ്ലൂരിൽ പോയ യുവാവ് എങ്ങനെ ജമ്മു കാശ്‌മീരിൽ …

പാലക്കാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത Read More »

ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എൻ; ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ലോകരാഷ്ട്രങ്ങൾ. ഇന്ത്യയും പാക്കിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്നും സൈനിക നീക്കത്തിൽ നിന്ന് പിന്മാറണമെന്നും യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സൈവനിക നീക്കമുണ്ടായാൽ ആത് ലോകത്തിന് താങ്ങാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ശത്രുത എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾ …

ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എൻ; ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ Read More »

ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി സച്ചിൻ ടെൻണ്ടുൽക്കർ

ന്യൂഡൽഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക്കിസ്ഥാനിലെ നാലും പാക് അധീന കശ്മീരിലെ അഞ്ചും ഭീകരതാവളങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻണ്ടുൽക്കർ. ലോകത്ത് തീവ്രവാദത്തിന് ഇടമില്ലെന്ന് സച്ചിൻ എക്‌സിൽ എഴുതി. ഇന്ത്യയുടെ ശക്തി അവരുടെ ജനങ്ങളാണെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിൽ നിർഭയം. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ കവചം അവളുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങൾ …

ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി സച്ചിൻ ടെൻണ്ടുൽക്കർ Read More »

പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഗൗതം ഗംഭീർ

ന‍്യൂഡൽഹി: ഭീകരാക്രാമണങ്ങൾക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ. ഇക്കാര‍്യം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും സർക്കാരിൻറെ തീരുമാനത്തോടൊപ്പം തന്നെ താൻ നിൽക്കുമെന്നും ഗംഭീർ പറഞ്ഞു. ഡൽഹിയിൽ വച്ചു നടന്ന എബിപി ഇന്ത‍്യ അറ്റ് 2047 ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത‍്യയിലെ ജനങ്ങളുടെയോ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ് മത്സരങ്ങളും ബോളിവുഡും. ഐസിസി ടൂർണമെൻറ് ആണെങ്കിലും ബഹിഷ്കരിക്കണം’ ഗംഭീർ പറഞ്ഞു.

പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദർശനം മാറ്റിവെച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം റദ്ദാക്കി. മേയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനമാണ് മാറ്റിവച്ചത്. സന്ദർശന മാറ്റത്തിലെ തീരുമാനം അതത് രാജ്യങ്ങളെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ രാജ്യം കനത്ത ജാഗ്രതയിലാണ് ഉള്ളത്. അതിർത്തിയിലടക്കം ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിൻറെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം മാറ്റിവച്ചത്. …

പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദർശനം മാറ്റിവെച്ചു Read More »

165 വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ

ന്യൂഡൽഹി: വ്യോമ ഗതാഗത നിയന്ത്രണത്തിൻറെ സാഹചര്യത്തിൽ മേയ് 10 വരെയുള്ള 165 ഡൊമസ്റ്റിക് വിമാനങ്ങൾ റദ്ദാക്കിയെന്ന് ഇൻഡിഗോ. അമൃത്‌സർ, ചണ്ഡിഗഡ്, ധരംശാല, ഗ്വാളിയോർ, ജമ്മു, ജോധ്പുർ, കിഷാൻഗഡ് , ലേ, ശ്രീനഗർ, രാജ്കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകലാണ് റദ്ദാക്കിയിരിക്കുന്നത്. ഫ്ലൈറ്റ് ടിക്കറ്റെടുത്തവർക്ക് മറ്റൊരു ദിവസത്തേക്ക് ഫ്ലൈറ്റ് മാറ്റിയെടുക്കാനോ റീഫണ്ടോടു കൂടി റദ്ദാക്കാനോ സാധ്യമാണെന്നും ഇൻഡിഗോ വ്യക്തമാക്കി.

സ്കാൽപ് മിസൈലുകളും ഹാമർ ബോംബുകളും ഉൾപ്പെടെ ഇന്ത്യ ഉപയോഗിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാൻ പിന്തുണയുള്ള ഒമ്പത് ഭീകര ക്യാംപുകളെയാണ് ഇന്ത്യ നിലംപരിശാക്കിയത്. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ക്യാംപുകളെല്ലാം ഇക്കൂട്ടത്തിൽ പെടും. കര, നാവിക, വ്യോമ സേനകൾ ഒരുമിച്ച ഓപ്പറേഷനിൽ ഹൈ – പ്രിസിഷൻ, ലോങ്ങ് റേഞ്ച് സ്ട്രൈക് ആയുധങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. സ്കാൽപ് ക്രൂസ് മിസൈലുകൾ, ഹാമ്മർ പ്രിസിഷൻ ഗൈഡഡ് ബോംബുകൾ, ലോയ്റ്ററിങ് മ്യൂണിഷൻസ് എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്.

ഭീകരൻ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ന‍്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകിയ സൈന‍്യത്തിന്‍റെ പ്രത‍്യാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവനും പുൽവാമ ഭീകരാക്രമണത്തിന്‍റെ മുഖ‍്യ സൂത്രധാരനുമായ മൗലാന മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി വിവരം. മസൂദ് അസറിന്‍റെ സഹോദരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മേയ് ഏഴിന് പുലർച്ചെയോടെയായിരുന്നു ഇന്ത‍്യൻ കരസേന, നാവികസേന, വ‍്യോമസേന എന്നിവ സംയുക്തമായി ചേർന്ന് പ്രത‍്യാക്രമണം നടത്തിയത്. പാക്കിസ്ഥാനിലും, പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക‍്യാംപുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചതായാണ് സൈന‍്യം വ‍്യക്തമാക്കിയത്. 25 മിനിറ്റ് കൊണ്ടാണ് …

ഭീകരൻ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More »

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ കമൻറിട്ടയാൾക്ക് മറുപടി നൽകി മന്ത്രി

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ കമൻറിട്ടയാൾക്ക് മറുപടി നൽകി മന്ത്രി ആർ ബിന്ദു. കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ബിന്ദു ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോയെന്ന് സംശയം ആണെന്നായിരുന്നു കമൻറ്. ഇതിന് പിന്നാലെ മറുപടിയുമായി മന്ത്രി രംഗത്തെത്തി. “എടോ ഞാൻ പൂരം കാണുക മാത്രമല്ല. അഞ്ചുകൊല്ലം തൃശൂർ മേയർ ആയി അഞ്ചു വർഷക്കാലം പൂരം നടത്താൻ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുവരുന്ന പൂരത്തിന് താൻ ബിന്ദു ടീച്ചർ വന്നിട്ടുണ്ടോയെന്ന് നോക്കുകയായിരുന്നു അല്ലേ. താനൊക്കെ എവിടെന്ന് …

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ കമൻറിട്ടയാൾക്ക് മറുപടി നൽകി മന്ത്രി Read More »

യു.പിയിൽ റെഡ് അലർട്ട്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട്. സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും സംസ്ഥാന പൊലീസിൻറെ എല്ലാ ഫീൽഡ് യൂണിറ്റുകളോടും സുരക്ഷാസേനകളുമായി ഏകോപിപ്പിച്ച് പ്രവർത്തനം തടത്താനും യുപി ഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്. പഹൽഗാം ഭീകരാക്രമണം നടന്ന് 15-ാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും 9 ഭീകരകേന്ദ്രങ്ങളിലായി …

യു.പിയിൽ റെഡ് അലർട്ട് Read More »

രാത്രി മുഴുവൻ ദൗത്യം നിരീക്ഷിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ തിരിച്ചടി നടത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി മുഴുവൻ സ്ഥിഗതികൾ നിരീക്ഷിച്ചിരുന്നുവെന്ന് വിവരം. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുതിർന്ന ഇൻറലിജൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ നിരന്തരം വിവരം അറിയിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മിൽ ഒന്നിലേറെ തവണ ആശയവിനിമയങ്ങൾ നടന്നിരുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നിർദേശിച്ചതും …

രാത്രി മുഴുവൻ ദൗത്യം നിരീക്ഷിച്ച് പ്രധാനമന്ത്രി Read More »

ഓപ്പറേഷൻ സിന്ദൂർ: രാജ്യം അതീവ ജാഗ്രതയിൽ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ. അതിർത്തിയിലുണ്ടായ കനത്ത ഏറ്റുമുട്ടലിനു പിന്നാലെ രാജ്യത്തെ വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങൾ താൽകാലികമായി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനസർവീസുകൾ നിർത്തിവച്ചതായും വിമാനത്താവളങ്ങൾ അടച്ചതായും അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിൻറെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് …

ഓപ്പറേഷൻ സിന്ദൂർ: രാജ്യം അതീവ ജാഗ്രതയിൽ Read More »

നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻറെ ഷെല്ലാക്രമണം

ശ്രീനഗർ: പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം. ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ, ഏഴ് മരണം. 38 പേർക്ക് പരുക്കേറ്റതായാണ് വിവരം. നിയന്ത്രണരേഖയിൽ പാക് സൈന്യം വെടിയ്പ്പും തുടരുകയാണ്. ഉറി മേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചു.

പാക് ഭീകര ക്യാംപുകളിൽ ഇന്ത്യൻ വ്യോമാക്രമണം

ന്യൂഡൽഹി: പാക്കിസ്ഥാനും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമാക്രമണം. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായും തിരിച്ചടി നൽകുമെന്നും പാക്കിസ്ഥാൻ. ഭീകര ക്യാംപുകളെ ലക്ഷ്യമിട്ട പ്രിസിഷൻ സ്ട്രൈക്കുകളാണ് നടത്തിയതെന്ന് ഇന്ത്യയുടെ വിശദീകരണം. അതേസമയം, മൂന്ന് സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ പറയുന്നു. പാക് അധീന കശ്മീരിലും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പല സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ആക്രമണം പ്രകോപനമാണെന്നും ഉചിതമായ സമയത്ത് തിരിച്ചടി നൽകുമെന്നുമാണ് …

പാക് ഭീകര ക്യാംപുകളിൽ ഇന്ത്യൻ വ്യോമാക്രമണം Read More »

ഓപറേഷൻ സിന്ദൂർ; പഹൽഗാം ആക്രമണത്തിൽ പ്രതിരോധിക്കാനും ആക്രമിക്കാനും ഇന്ത്യ നിർബന്ധിക്കപ്പെട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൻറെ ഭാഗമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ച വാർത്താ സമ്മേളനം ആരംഭിച്ചു. വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവർ മാധ്യമത്തെ കാണുന്നു. ഒരു ചോദ്യങ്ങൾക്കും അനുവാദമില്ലെന്ന് നേരത്തെ തന്നെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. ഭീകരക്രമണ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങളോടെയായിരുന്നു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൻറെ തുടക്കം. തുടർച്ചയായുള്ള പാക് പ്രകോപനങ്ങളിൽ നിന്നും പഹൽഗാം ആക്രമണത്തിൽ പാക് പങ്ക് ഇതോടെ വ്യക്തമായി. അതിർത്തി കടന്നുള്ള പാക് …

ഓപറേഷൻ സിന്ദൂർ; പഹൽഗാം ആക്രമണത്തിൽ പ്രതിരോധിക്കാനും ആക്രമിക്കാനും ഇന്ത്യ നിർബന്ധിക്കപ്പെട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി Read More »

മറുനാടൻ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച് ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. യാതൊരുവിധ ജനാധിപത്യ മര്യാദയും അറസ്റ്റ് ചെയ്യുമ്പോൾ കാണിച്ചില്ല. ഇത് പത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറൽ സെക്രട്ടറി ജോസ് എം ജോർജ് എന്നിവർ പറഞ്ഞു. അൽപസമയം മുൻപാണ് മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാഹി സ്വദേശിയായ ഘാന വിജയൻ …

മറുനാടൻ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച് ചീഫ് എഡിറ്റേഴ്സ് ഗിൽഡ് Read More »

നന്ദന്‍കോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച നന്ദന്‍കോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന്. കേദല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി. ജിൻസൺ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2017 ഏപ്രിൽ 5നാണ് നാടിനെ നടുക്കിയ കൊല നടക്കുന്നത്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊല്ലപെടുത്തി മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. …

നന്ദന്‍കോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന് Read More »

സഹ സംവിധായകൻ നദീഷ് നാരായണൻ കഞ്ചാവുമായി അറസ്റ്റിൽ

കണ്ണൂർ: സിനിമാ പ്രവർത്തകൻ കഞ്ചാവുമായി അറസ്റ്റിൽ. സഹ സംവിധായകൻ നദീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു. രഹസ‍്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് പയ്യന്നൂർ റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്. ഏറെ നാളുകളായി എക്സൈസിൻറെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ ഐക്യരാഷ്ട്ര സഭയിലെ യോ​ഗത്തിൽ പാക്കിസ്ഥാന് രൂക്ഷ വിമർശനം

യു.എൻ: പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ നടത്തിയ ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ പാക്കിസ്ഥാന് രൂക്ഷ വിമർശനം. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുമായുള്ള സംഘർഷാവസ്ഥ വഷളാക്കിയത് പാക്കിസ്ഥാൻറെ നടപടികളാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ എന്ന ഭീകര സംഘടനയ്ക്ക് ഭീകരാക്രമണത്തിലുള്ള പങ്കിനെക്കുറിച്ച് അംഗങ്ങൾ പാക്കിസ്ഥാനോട് വിശദീകരണം തേടി. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ നിരന്തരം ആണവായുധ ഭീഷണി മുഴക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും ചർച്ചയിൽ പങ്കെടുത്ത അംഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടി. സംഘർഷാവസ്ഥ ഉടലെടുത്ത ശേഷം പാക്കിസ്ഥാൻ രണ്ടു വട്ടം മിസൈൽ …

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ ഐക്യരാഷ്ട്ര സഭയിലെ യോ​ഗത്തിൽ പാക്കിസ്ഥാന് രൂക്ഷ വിമർശനം Read More »

അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. തൊഴിലാളികൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അട്ടപ്പാടി റാവുട്ടം കല്ലിൽ വൈകിട്ടോടെയാണ് സംഭവം. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവിൽ പോയി. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

മകന് നൽകേണ്ടിയിരുന്ന പണം മറ്റൊരാൾക്ക് അയച്ചു നൽകി, തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് 84,000 രൂപ

ബാംഗ്ലൂർ: മകന് യോഗ ക്ലാസിൽ ചേരാൻ വേണ്ടി അക്കൗണ്ടിലേക്ക് നൽകിയ പണം അബദ്ധത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുത്തത് തിരിച്ചെടുക്കാൻ ശ്രമിച്ച അധ‍്യാപികയ്ക്ക് നഷ്ടമായത് 84,000 രൂപ. ബംഗളൂരുവിലാണ് സംഭവം. സിംഗസാന്ദ്ര സ്വദേശിക്കാണ് പണം നഷ്ടമായത്. യോഗ ക്ലാസിൽ ചേരുന്നതിനു വേണ്ടി 2360 രൂപയായിരുന്നു അധ‍്യാപിക മകന് അയച്ചു നൽകിയത്. എന്നാൽ പണം ലഭിച്ചില്ലെന്ന് മകൻ വിളിച്ചു പറഞ്ഞതോടെ പണം മറ്റൊരാൾക്കാണ് അയച്ചതെന്ന് മനസിലായി. പരിശോധനയ്ക്കു ശേഷം മനോജ് എന്നയാൾക്കാണ് പണം നൽകിയതെന്ന് തിരിച്ചറിഞ്ഞു. മുമ്പ് ഒരു ഓൺലൈൻ ടാക്സി …

മകന് നൽകേണ്ടിയിരുന്ന പണം മറ്റൊരാൾക്ക് അയച്ചു നൽകി, തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് 84,000 രൂപ Read More »

പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാറാണെന്ന് കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

ബാംഗ്ലൂർ: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാറാണെന്ന് കർണാടക മന്ത്രി. ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ആക്രമണം നടത്താൻ തയാറാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്. പാക്കിസ്ഥാൻ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത്ഷായും അനുവദിക്കുകയാണെങ്കിൽ ചാവേറായി പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ തയാറാണ്. താൻ തമാശ പറയുകയല്ല, കാര്യമായി തന്നെയാണ് സംസാരിക്കുന്നതെന്നും സമീർ പറഞ്ഞു.

ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം

യുപി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതിക്കു നേരെ നേരെ ആസിഡ് ആക്രമണം. റീമയെന്ന(25) യുവതിക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ റാം ജനം സിങ് പട്ടേൽ എന്നയാളെയും ഇയാളുടെ സുഹൃത്തുക്കളെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മാവു ജില്ലയിലെ അസംഗഡിലാണ് സംഭവം. ഇയാളും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ ഇയാൾ പെൺകുട്ടിയുടെ വിവാഹത്തിൽ എതിർപ്പു കാണിച്ചു. മെയ് 27നായിരുന്നു യുവതിയുടെ വിവഹാം നിശ്ചയിച്ചിരുന്നത്. …

ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം Read More »

പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടികൾ കടുപ്പിക്കാൻ ഇന്ത്യ. ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. 2018 – 2022 കാലഘട്ടത്തിൽ പാക്കിസ്ഥാൻ ഈ പട്ടികയിലായിരുന്നു. ഏജൻസിയുടെ അടുത്ത യോഗത്തിൽ തന്നെ വിഷയം ഉന്നയിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷ‍ക സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത് പാക്കിസ്ഥാൻറെ വിദേശ നിക്ഷേപത്തെയും രാജ്യാന്തര ഇടപാടുകളെയും ബാധിക്കും. …

പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തെ തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളെജ് തീപിടിത്തത്തിനു പിന്നാലെ അ‍ഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, ഗംഗ, നസീറ എന്നിവരുടെ മരണത്തിലാണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. അ‍ഞ്ച് പേരും പുക ശ്വസിച്ച് ശ്വാസം കിട്ടാതെ മരിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നീക്കം. ഇതിന് പുറമേ അഞ്ച് പേരുടെയും പോസ്റ്റ് മോർട്ടം നടത്താനും തീരുമാനിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് വ്യക്തമാക്കാനാണ് പോസ്റ്റുമോർട്ടം നടത്തുന്നതെന്ന് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ അറിയിച്ചു. വെള്ളിയാഴ്ച …

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തെ തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു Read More »

ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു

മാംഗ്ലൂർ: ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേർ പിടിയിൽ. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണമെന്നും നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പൊലീസ് അറിയിച്ചു. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്തായ പ്രശാന്ത് എന്നയാൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയായിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതെന്ന് പൊലീസ് …

ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു Read More »

അതിർത്തി വിവരങ്ങൾ പാക്കിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ജയ്പൂർ: പാക്കിസ്ഥാൻ ചാരസംഘടനയ്ക്കു വേണ്ടി പണം വാങ്ങി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ജയ്സൽമേർ സ്വദേശിയായ പത്താൻ ഖാനാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക്(പാക്കിസ്ഥാൻ ഇൻറർ സർവീസ് ഇൻറലിജൻസ്) വേണ്ടി പത്താൻ ഖാൻ 2013 മുതൽ അതിർത്തിയിലെ വിവരങ്ങൾ കൈമാറിയതായാണ് വിവരം. 2013ൽ പത്താൻ ഖാൻ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും ഇൻറലിജൻസ് ഏജൻസി ഉദ‍്യോഗസ്ഥരുമായും സംസാരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ബോംബ് സ്വാക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഹിസ്ബുള്ള മുജാഹിദീൻറെ പേരിലാണ് സന്ദേശം എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുട നീളം വ്യാജ ബോംബ് ഭീഷണികളെത്തുന്നുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഓഫ്, ഓദ്യോഗിക വസതി. ട്രാൻസ്ഫോർട്ട് കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിലേക്കാണ് മുൻപ് ഭീഷണി സന്ദേശം എത്തിയത്.

വ‍യോധിക മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; കൊല്ലത്താണ് സംഭവം

കൊല്ലം: വ‍യോധികയെ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര ചിരട്ടക്കോണത്താണ് 74 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വപ്ന വിലാസത്തിൽ ഓമനയാണ് മരിച്ചത്. ഓമനയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഓമനയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അസ്വഭാവിക മരണത്തിനാണ് വിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.