Timely news thodupuzha

logo

Crime

തിരുവനന്തപുരത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കള്ളൻ പിടിയിലായി. കോവളം-വാഴമുട്ടം ബൈപ്പാസിലെ തുപ്പനത്ത് കാവിലെ ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിയാണ് പട്ടാപ്പകൽ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. പ്രതി കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ(24) പൊലീസ് അറസ്റ്റ് ചെയ്തു. കാണിക്കവഞ്ചിയിലെ പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വയോധികൻ അഭിഷേകിനെ തടയാൻ ശ്രമിച്ചു. എന്നാൽ വയോധികനെ തള്ളിയിട്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഓടിക്കൂടിയ നാട്ടുകാർ കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു.

കാസർകോഡ് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി സൂര്യപ്രകാശ്(60), ഭാര്യ ഗീത(55), അമ്മ ലീല(90) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുക ആയിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുവെന്നും പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തിവരികയായിരുന്നു സൂര്യപ്രകാശ്.

തൊടുപുഴയിൽ അതിഥി തൊഴിലാളിയുടെ അസഭ്യ വർഷവും ഭീഷണിയും മർ​ദന ശ്രമവും

തൊടുപുഴ: ലഹരിക്കടിമയായ അതിഥി തൊഴിലാളി തൊടുപുഴ നഗരത്തിൽ അസഭ്യവർഷവും വെല്ലുവിളിയുമായി അഴിഞ്ഞാടിയത് നാട്ടുകാർക്കും പോലീസിനും തലവേദനയായി. കാഞ്ഞിരമറ്റം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പൊലീസെത്തി ഇയാളെ പിടികൂടിയെങ്കിലും പേര് പറയാൻ തയ്യാറായില്ല. ഇയാൾ വന്ന ഇരുചക്ര വാഹനത്തിൻ്റെ നമ്പർ വ്യാജമാണോയെന്ന് സംശയിക്കുന്നതായും പോലീസ് സൂചിപ്പിച്ചു. മദ്യപിച്ച് ലക്ക് കെട്ട് ബൈക്കുമായാണ് അതിഥി തൊഴിലാളി എത്തിയത്. തിരക്കേറിയ കാഞ്ഞിരമറ്റം ജംഗ്ഷനിൽ എത്തിയപ്പോൾ ഇയാളുടെ ബൈക്ക് നിന്ന് പോയി. പല പ്രാവശ്യം റോഡിൽ നിന്നും ബൈക്ക് ഉയർത്തി ഓടിച്ച് …

തൊടുപുഴയിൽ അതിഥി തൊഴിലാളിയുടെ അസഭ്യ വർഷവും ഭീഷണിയും മർ​ദന ശ്രമവും Read More »

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

കലിഫോർണിയ: യു.എസിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ വീണ്ടും ദുരൂഹത. കലിഫോർണിയയിലെ സാൻ മറ്റെയോയിൽ 13നാണ് കൊല്ലം സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെന്റി(42), ഭാര്യ ആലിസ് പ്രിയങ്ക(40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ(4) എന്നിവരാണ് മരിച്ചത്. എ.സിയിൽ നിന്നുള്ള വാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. പ്രിയങ്കയെ വെടിവച്ച് കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തതായാണ് കരുതുന്നത്. യുവതിയുടെ ശരീരത്തിൽ വെടിയേറ്റതിന്റെ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും …

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം Read More »

മണിപ്പുരിൽ ഏറ്റുമുട്ടൽ: ഒരാൾ മരിച്ചു

ഇംഫാൽ: മണിപ്പുരിൽ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷത്തിൽ ഒരു മരണം. 25 പേർക്ക് പരിക്കേറ്റു. കുക്കി വിഭാഗത്തിന് സ്വാധീനമുള്ള ചർച്ചന്ദപുർ ജില്ലയിൽ വ്യാഴം രാത്രിയാണ് സംഭവം. പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർ എസ്‌.പി ഓഫീസ് കൈയേറുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഒരു ബസടക്കം നിരവധി വാഹനങ്ങൾ തീവച്ചു. ആയുധ ധാരികൾക്കൊപ്പമുള്ള സെൽഫിയെടുത്തതിന്റെ പേരിലാണ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ ശ്യാംലാൽ പോളിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തത്. …

മണിപ്പുരിൽ ഏറ്റുമുട്ടൽ: ഒരാൾ മരിച്ചു Read More »

ലബനനിൽ ഇസ്രയേൽ 
വ്യോമാക്രമണം നടത്തി: 10 പേർ മരിച്ചു

ബെയ്‌റൂട്ട്‌: അതിർത്തി രാജ്യമായ ലബനനിലേക്ക്‌ ഇസ്രയേൽ ബുധൻ വൈകിട്ട്‌ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തെക്കൻ ലബനനിലെ നബാത്തിയേ ഗ്രാമത്തിലേക്കായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ കുട്ടി ഉൾപ്പെടെ ഏഴുപേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്‌. മറ്റൊരു ഗ്രാമത്തിലേക്കുണ്ടായ ആക്രമണത്തിൽ സ്ത്രീയും രണ്ട്‌ മക്കളുമാണ്‌ കൊല്ലപ്പെട്ടത്‌. ഒക്ടോബർ ഏഴിന്‌ ഗാസയിൽ കടന്നാക്രമണം തുടങ്ങിയതുമുതൽ ഇസ്രയേലും ലബനനിലെ ഹിസ്‌ബുള്ളയും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ്‌ നടക്കുന്നത്‌. ഇക്കാലയളവിൽ ലബനനിലേക്ക്‌ ഇസ്രയേൽ നടത്തിയ ഏറ്റവും മാരകമായ ആക്രമണമാണിത്‌. നബാത്തിയേയിൽ കൊല്ലപ്പെട്ടവരിൽ ഹിസ്‌ബുള്ള കമാൻഡർ അലി …

ലബനനിൽ ഇസ്രയേൽ 
വ്യോമാക്രമണം നടത്തി: 10 പേർ മരിച്ചു Read More »

ഗാസയിൽ പട്ടിണി പെരുകുന്നതായി ലോകാരോഗ്യ സംഘടന

ഗാസ സിറ്റി: സർവനാശം അടുക്കും തോറും ഭയവും പട്ടിണിയും നിരാശയും പെരുകുകയാണ്‌ ഗാസയിലെന്ന്‌ ലോകാരോഗ്യ സംഘടന പറഞ്ഞു. ചീഞ്ഞ ഉരുള കിഴങ്ങിൽ നിന്ന്‌ പുഴുക്കളെ നീക്കംചെയ്ത്‌ കഴിക്കുകയാണ്‌ ജനങ്ങൾ. തലയിലും നട്ടെല്ലിലുമടക്കം വെടിയുണ്ടകൾ തുളച്ചുകയറിയവർക്ക്‌ പ്രാഥമിക ചികിത്സപോലും ലഭിക്കുന്നില്ല. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 28,663 ആയി.

വത്തിക്കാനെതിരെ ഇസ്രയേൽ 
പരാതി ഉയർത്തി

ഇസ്രയേൽ: ഗാസയിൽ ഇസ്രയേൽ നടത്തുന്നത്‌ കൂട്ടക്കുരുതിയെന്ന വത്തിക്കാൻ പ്രസ്താവനയ്ക്കെതിരെ പരാതി ഉയർത്തി ഇസ്രയേൽ. തിങ്കളാഴ്ച നടന്ന പരിപാടിയിൽ വത്തിക്കാൻ സ്‌റ്റേറ്റ്‌ സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ്‌ പരാമർശം നടത്തിയത്‌. ഒക്ടോബർ ഏഴിന്‌ ഹമാസ്‌ ഇസ്രയേലിലേക്ക്‌ നടത്തിയ ആക്രമണത്തെ അപലപിച്ച കർദിനാൾ, ഇസ്രയേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കുരുതി സ്വയംപ്രതിരോധമായി കാണാനാകില്ലെന്നും പറഞ്ഞു. കത്തോലിക്ക സഭയുടെ ആഗോള മുഖപത്രം ‘ഒസെർവത്തോരെ റൊമാനോ’യും ‘അരുംകൊല നിർത്തുകയെന്ന’ പേരിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. ഗാസയിൽ കുട്ടികളടക്കം 30,000 പേരെ കൊന്ന ഇസ്രയേൽ നടപടി ന്യായീകരിക്കാനാകില്ലെന്നും …

വത്തിക്കാനെതിരെ ഇസ്രയേൽ 
പരാതി ഉയർത്തി Read More »

റാഫയിലേക്ക് ഇസ്രയേലിന്റെ കരയാക്രമണം

ഗാസ സിറ്റി: അഞ്ചു മാസം പിന്നിട്ട ഇസ്രയേൽ കടന്നാക്രമണത്തിൽ സർവതും നഷ്ടപ്പെട്ട്‌ ഗാസ മുനമ്പിന്റെ തെക്കേ അറ്റത്ത്‌ തിങ്ങിക്കൂടിക്കഴിയുന്ന ജനങ്ങളെയും കൊന്നൊടുക്കാൻ ഇസ്രയേൽ. 14 ലക്ഷം ഗാസനിവാസികൾ തിങ്ങിപ്പാർക്കുന്ന റാഫയിലേക്കും കരയാക്രമണം വ്യാപിപ്പിക്കുന്നു. ഇതിന്‌ മുന്നോടിയായി റാഫയിലെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ വ്യോമാക്രമണം ശക്തമാക്കി. ചിലയിടങ്ങളിൽ വെടിവയ്പുമുണ്ടായി. മുനമ്പിലെ അവസാന അഭയകേന്ദ്രംകൂടി ഇല്ലാതാകുമെന്ന്‌ ഉറപ്പായിട്ടും രക്ഷതേടാൻ ഇടമില്ലാത്ത നിസ്സഹായാവസ്ഥയിലാണ്‌ ഇവിടത്തെ ജനങ്ങൾ. റാഫയിലെ അതിക്രമങ്ങൾ ഇസ്രയേൽ അവസാനിപ്പിക്കണമെന്ന്‌ യു.എൻ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, ക്യാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂട്ടക്കുരുതി …

റാഫയിലേക്ക് ഇസ്രയേലിന്റെ കരയാക്രമണം Read More »

മരട് ക്ഷേത്രത്തിൽ‌ വെടിക്കെട്ടിന് അനുമതിയില്ല

കൊച്ചി: എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തിൽ‌ വെടിക്കെട്ടിന് അനുമതിയില്ല. പൊലീസ്, റവന്യൂ, അഗ്നിരക്ഷാസേന എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. ഫെബ്രുവരി 21,22 തീയതികളിലാണ്ം മരട് ക്ഷേത്രോത്സവം. രണ്ടു വിഭാഗത്തിന്‍റെ വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളുടേയും അപേക്ഷകള്‍ തള്ളുകയായിരുന്നു. വെടിക്കെട്ടിനുവേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും മരട് തെക്കേ ചേരുവാരവും മരട് വടക്കേ ചേരുവാരവും മരട് എന്‍എസ്എസ് കരയോഗവും സംയുക്തമായി നിവേദനം നല്‍കിയിരുന്നു.

നെടുമ്പാശേരിയിൽ ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാളെ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ പിടിയിൽ. 1172 ഗ്രാം സ്വർണവുമായി എടപ്പാൾ സ്വദേശി റസാഖ് ആണ് പിടിയിലായത്. നാലു കാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്.

തൃശൂരിൽ ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധം: എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

തൃശൂർ: ഏത്തായിയിൽ ഗവർണർക്കു നേരെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വേലായുധൻ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവർണർക്കു നേരെ പ്രതിഷേധമുണ്ടായത്. ഇതിനിടെ പൊലീസുകാർ എസ്.എഫ്.ഐ പ്രവർത്തകരെ നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരിൽ ചിലരും പ്രവർത്തകരെ കയ്യേറ്റം ചെയ്തു. ബി.ജെ.പി പ്രവർത്തകരാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇന്നലെയും ഗവർണർക്കെതിരെ തൃശൂരിൽ വിവിധ ഇടങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഹൈക്കോടതിക്ക് ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശം. ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.കോടതി രജിസ്ട്രാർ ജനറലിനാണ് ഇമെയിൽ ലഭിച്ചത്. ഡൽഹി കണ്ടതിൽ വച്ച് ഏറ്റവും വലിയ സ്ഫോടനമാവും ഇതെന്നും കഴിയുന്നത്ര സുരക്ഷ വർദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കട്ടെയെന്നും സന്ദേശത്തിൽ പറയുന്നു. ബിഹാർ ഡി.ജി.പിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഓഡിയോ ക്ലിപ്പുകളിലൂടെയുമാണ് ഭീഷണി. പ്രതിയെന്ന് സംശയിക്കുന്നയാളെ കർണാടകയിൽ നിന്ന് പിടികൂടി …

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി Read More »

വിവാഹത്തിന് കുതിരപ്പുറത്ത് ഘോഷയാത്ര, ദളിത് വരന്‍റെ കരണത്തടിച്ചു, 4 പേർ അറസ്റ്റിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയ ദളിത് വരനു നേരെ ആക്രമണം. കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വരൻ വികാസ് ചാവ്ദയാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചദസന ഗ്രാമത്തിൽ വിവാഹ ഘോഷയാത്രയുടെ ഭാഗമായി വരൻ വധുവിന്‍റെ വീട്ടിലേക്ക് പോകവേ മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികളിൽ ഒരാൾ വരനെ കരണത്തടിക്കുകയും കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കുകയും ചെയ്തെന്നു ബന്ധുവായ സഞ്ജയ് നൽകിയ പരാതിയിൽ പറയുന്നു. തന്‍റെ സമുദായത്തിൽപ്പെട്ടവർക്ക് മാത്രമേ കുതിര …

വിവാഹത്തിന് കുതിരപ്പുറത്ത് ഘോഷയാത്ര, ദളിത് വരന്‍റെ കരണത്തടിച്ചു, 4 പേർ അറസ്റ്റിൽ Read More »

യു.എസിൽ മരിച്ച മലയാളി കുടുംബത്തിലെ ദമ്പതികൾക്ക് വെടിയേറ്റിരുന്നു

വാഷിങ്ങ്ടൺ: യു.എസിലെ കാലിഫോർണിയയിൽ രണ്ട് കുട്ടികൾ അടക്കമുള്ള മലയാളി കുടുംബം മരണപ്പെട്ടതിൽ ദുരൂഹത. കൊല്ലം സ്വദേശിയായ ആനന്ദ് സുജിത് ഹെൻറി, ഭാര്യ ആലീസ് പ്രിയങ്ക, ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ എന്നിവരെയാണ് കാലിഫോർണിയയിലെ വീടിനുള്ളിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ രണ്ടു പേർ മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങൾക്ക് അരികിൽ നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. ആനന്ദിന്‍റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയിൽ നിന്നും മക്കളുടെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണ് …

യു.എസിൽ മരിച്ച മലയാളി കുടുംബത്തിലെ ദമ്പതികൾക്ക് വെടിയേറ്റിരുന്നു Read More »

തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ശരദ് പവാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: യഥാർഥ എൻസിപി അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ളതാണെന്ന തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് ശരദ് പവാർ. തിങ്കളാഴ്ച വൈകിട്ട് അഭിഭാഷകനായ അഭിഷേക് ജെബരാജ് വഴിയാണ് ശരദ് പവാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് അജിത് പവാർ ഘടകമാണ് യഥാർഥ എൻസിപിയെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയത്. നിയമസഭയിൽ അജിത് പവാറിന് എംഎൽഎമാരിൽ കൂടുതൽ അംഗത്വം ഉള്ളതിനാൽ പാർട്ടിയും പാർട്ടിയുടെ ക്ലോക്ക് ചിഹ്നം അജിത് പവാറിന്‍റെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് …

തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ശരദ് പവാർ സുപ്രീം കോടതിയിൽ Read More »

ലാവലിന്‍ കേസ്; പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി ഷോൺ ജോർജ്. ലാവലിൻ കേസിൽ ക്ലീൻചിറ്റ് നൽകിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വിരമിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പ്രമുഖ സ്ഥാനത്തുള്ളത് ദുരൂഹമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. ആർ മോഹനൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ളത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പരാതി നൽകുമെന്നും ഷോൺ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2008 ൽ ലാവലിൻ കേസന്വേഷിച്ച് ആർ. മോഹനൻ 2016 മുതൽ മുഖ്യമന്ത്രിയുടെ പേഴിസണൽ സ്റ്റാഫിലുണ്ട്. …

ലാവലിന്‍ കേസ്; പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ Read More »

നവി മുംബൈയിൽ വീണ്ടും ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

താനെ: അനധികൃതമായി ഇന്ത്യയിൽ തങ്ങിയതിന് വീണ്ടും 2 ബംഗ്ലാദേശി പൗരന്മാരെ മഹാരാഷ്ട്രയിലെ നവി മുംബൈയിൽ അറസ്റ്റിലായതായി എടിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. 24 വയസുള്ള 2 പേരെയാണ് വെള്ളിയാഴ്ച പൻവേലിലെ നദ്‌വെയിലെ ഖിദുക്പാഡ ഗ്രാമത്തിൽ നിന്നും പിടികൂടിയതെന്ന് സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എടിഎസ് സംഘം, ഖിദുക്പാഡ പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഒരു ചാൾ റൂമിൽ താമസിക്കുന്ന 2 പേരെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വേണ്ട സാധുവായ രേഖകളൊന്നും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. …

നവി മുംബൈയിൽ വീണ്ടും ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ Read More »

പി.എസ്.സി പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയതായി റിപ്പോർട്ട്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികളും സഹോദരങ്ങളുമായ അമൽ ജിത്തും അഖിൽ ജിത്തും കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് …

പി.എസ്.സി പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയതായി റിപ്പോർട്ട് Read More »

തൊടുപുഴയിൽ സഹകരണ സംഘം ഓഫീസിൽ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം

തൊടുപുഴ: ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ പെട്രോൾ ഒഴിച്ച് യുവാവ് ഭീഷണി മുഴക്കി. ചിട്ടി പണം ആവശ്യപ്പെട്ടെത്തിയ യുവാവ് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ചത്. തുടർന്ന് ലാംബ് ഉപയോഗിച്ച് ബാങ്കിനുള്ളിൽ തീയിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. മുട്ടം സ്വദേശി പ്രസാദാണ് അക്രമം നടത്തിയത്. ഉടൻ തന്നെ തൊടുപുഴ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് മാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്.

ഗുജറാത്തികളുടെ തട്ടിപ്പുകൾ പൊറുക്കപ്പെടും; തേജസ്വി യാദവിനെതിരേയുള്ള അപകീർത്തിക്കേസ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരേയുള്ള അപകീർത്തിക്കേസ് റദ്ദാക്കി സുപ്രീം കോടതി. ഇന്നത്തെ കാലത്ത് ഗുജറാത്തികൾക്ക് മാത്രമേ തട്ടിപ്പു നടത്താൻ കഴിയൂ, അവരുടെ തട്ടിപ്പുകൾ പൊറുക്കപ്പെടുമെന്ന പ്രസ്താവനയാണ് തേജസ്വിയെ കുരുക്കിലാക്കിയിരുന്നത്. 2023 മാർച്ചിലായിരുന്നു വിവാദമായ പ്രസ്താവന. ഈ പ്രസ്താവന പിന്നീട് തേജസ്വി പിൻവലിച്ചിരുന്നു.

രാമായണവും മഹാഭാരതവും സാങ്കൽപ്പികമാണെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ട് നടപടി

ബാംഗ്ലൂർ: രാമായണത്തെയും മഹാഭാരതത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കർണാടകയിലെ സ്‌കൂളിൽ നിന്ന് അധ്യാപികയെ പിരിച്ചു വിട്ടു. ബി.ജെ.പി അനുകൂല സംഘടനകളുടെ പരാതിയെ തുടർന്നാണ് പിരിച്ചു വിടൽ. മാംഗ്ലൂരിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആർ പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപിക മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും ബി.ജെ.പി എം.എൽ.എ വേദ്യാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആരോപിച്ചു. ഗോധ്ര കലാപവും ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും പ്രധാന മന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിൽ ഉപയോഗിച്ചെന്നും ഇവർ …

രാമായണവും മഹാഭാരതവും സാങ്കൽപ്പികമാണെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ട് നടപടി Read More »

കോഴിക്കോട് വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന; കെെക്കൂലി വാങ്ങുന്നതിനിടെ ഫീൽഡ് അസിസ്റ്റൻറ് പിടിയിൽ

കോഴിക്കോട്: 500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ. പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനു സി.കെയാണ് പിടിയിലായത്. കല്ലായി സ്വദേശിക്കു വേണ്ടി പുനർ ഗേഹം പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് നൽകാനാണ് കെെക്കൂലി വാങ്ങിയത്. സാനു കെെകൂലി ആവശ്യപ്പെട്ട കാര്യം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുനിൽ കുമാറിനെ അറിയിക്കുയായിരുന്നു. തുടർന്നാണ് പിടികൂടിയത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇസ്രയേലിന്‌ അദാനി ഗ്രൂപ്പ് നിയന്ത്രണമുള്ള കമ്പനി സൈനിക ഡ്രോണുകളയച്ചതായി റിപ്പോർട്ട്‌

ടെൽ അവീവ്‌: ഗാസയിൽ വംശഹത്യ നടക്കുന്നതിനെതിരെ ലോകമാകെ പ്രതിഷേധം ഉയരുമ്പോൾ ഇസ്രയേലിന്‌ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള കമ്പനി സൈനിക ഡ്രോണുകളയച്ചതായി റിപ്പോർട്ട്‌. ഹൈദരാബാദ്‌ ആസ്ഥാനമാക്കിയുള്ള അദാനി – എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് 20 ഹെർമ്‌സ്‌ ഡ്രോണുകളാണ്‌ നിർമിച്ച്‌ നൽകിയത്‌. ഡ്രോണുകൾ നൽകിയത് ഇസ്രയേലോ ഇന്ത്യയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, എൽബിറ്റ് സിസ്റ്റംസ് അദാനിയുമായി സഹകരിക്കുന്നുണ്ടെന്ന് വക്താവ് സ്ഥിരീകരിച്ചു. ഇസ്രയേലിലെ എൽബിറ്റ്‌ സിസ്റ്റം 49 ശതമാനം ഓഹരിയോടെ 2018ലാണ്‌ അദാനി ഡിഫൻസ്‌ ആൻഡ്‌ ഏറോസ്‌പെയ്‌സുമായി സംയുക്ത …

ഇസ്രയേലിന്‌ അദാനി ഗ്രൂപ്പ് നിയന്ത്രണമുള്ള കമ്പനി സൈനിക ഡ്രോണുകളയച്ചതായി റിപ്പോർട്ട്‌ Read More »

തിരുവനന്തപുരത്ത് നിന്നും കാണാതായ വിദ്യർത്ഥിയെ കണ്ടെത്തി

തിരുവനന്തപുരം: നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെന്‍റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതൽ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.

മസാലബോണ്ട് കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരാവണോയെന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം; ഹൈക്കോടതി

എറണാകുളം: മസാലബോണ്ട് കേസിൽ നാളെ ഇഡിക്കു മുന്നിൽ ഹാജരാവണോ വേണ്ടയോ എന്നത് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. നാളെ ഹാജരാവാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിൻറെ അഭിഭാഷൻ ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി ഇത്തരത്തിലൊരു അഭിപ്രായം പുറപ്പെടുവിച്ചത്. ഹർജി നാളെ വീണ്ടും പരിഗണിക്കും. താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമാണ്. മറ്റാരേയും സമൻസ് നൽകി ഇഡി വിളിച്ചിട്ടില്ല. എന്തിനാണ് ഈ പുതിയ സമൻസ് എന്നത് വ്യക്തമല്ല. തോമസ് ഐസക്കിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരായി. ഹർജി അമെൻഡ് …

മസാലബോണ്ട് കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരാവണോയെന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം; ഹൈക്കോടതി Read More »

തൊടുപുഴ കോടികുളത്ത് കർഷകരുടെ നെല്ല് മോഷണം പോയതായി പരാതി

തൊടുപുഴ: കർഷകരുടെ നെല്ല് മോഷണം പോയതായി പരാതി കോടികുളം പാടശേഖര സമതിയുടെ ഭാഗമായ മേവള്ളി പാടത്തു നിന്നും കർഷകരായ ബേബി ചോട്ടാനി, ജിമ്മി കളപുരക്കൽ എന്നിവരടുടെ നെല്ലാണ് മോഷണം പോയത്, ഞായറാഴ്ച്ചഴിച മൂന്നിന് കൊയ്ത്തു കഴിഞ്ഞു നെല്ല് പാടത്തു മൂടികെട്ടിയിട്ട് പോയ ശേഷം തിങ്കളാഴ്ച രാവിലെയാണ് പടുത കീറിയ നിലയിൽ കാണുന്നതും മോഷണം നടന്ന വിവരം അറിയുന്നതും. ബേബി, ജിമ്മി എന്നിവരുടെയായി 25 ചാക്കോളം നെല്ല് മോഷണം പോയതായി കർഷകർ പറഞ്ഞു. വർഷങ്ങളായി കൃഷി ചെയുന്ന ഈ …

തൊടുപുഴ കോടികുളത്ത് കർഷകരുടെ നെല്ല് മോഷണം പോയതായി പരാതി Read More »

എക്‌സാലോജിക് വിഷയം വീണ്ടുമുയർത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: എക്‌സാലോജിക് വീണ്ടുമുയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടി എം.വി ​ഗോവിന്ദൻ. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നിൽ കൃത്യമായ അജണ്ടയാണ്. കേസുമായ ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയത് അഡ്വ. ഷോൺ ജോർജ് ആണ്. എസ്.എഫ്.ഐ.ഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ കത്ത് കൊടുത്തത്. പി.സി ജോർജും മകൻ ഷോൺ ജോർജു ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ കേന്ദ്രം എസ്.എഫ്.ഐ.ഒ …

എക്‌സാലോജിക് വിഷയം വീണ്ടുമുയർത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; എം.വി ​ഗോവിന്ദൻ Read More »

വധശിക്ഷയ്ക്ക് വിധിച്ചിരുന്ന മലയാളിയുൾപ്പെടെയുള്ള മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ വിട്ടയച്ച് ഖത്തർ

ന്യൂഡൽഹി: ഖത്തറിൽ ചാരവൃത്തി ആരോപിക്കപ്പെട്ട വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തി. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തർ റദ്ദാക്കിയിരുന്നു. ഇവരെ വെറുതേവിട്ട ഖത്തർ അമീറിന്റെ നിലപാടിൽ ഇന്ത്യ നന്ദി അറിയിച്ചു. തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാർ, ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, …

വധശിക്ഷയ്ക്ക് വിധിച്ചിരുന്ന മലയാളിയുൾപ്പെടെയുള്ള മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ വിട്ടയച്ച് ഖത്തർ Read More »

റാഫയിൽ ഇസ്രയേൽ കര ആക്രമണം നടത്തിയാൽ ബന്ദി കൈമാറ്റം മുടങ്ങുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ്

ഗാസ സിറ്റി: ഇസ്രയേൽ റാഫയിൽ കരയാക്രമണം നടത്തിയാൽ ബന്ദി കൈമാറ്റം മുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി ഹമാസ്. റാഫയിൽ ഇസ്രയേൽ നടത്തുന്ന ഏതൊരു കര ആക്രമണവും ബന്ദികളുടെ കൈമാറ്റ ചർച്ചകളെ തകർക്കുമെന്ന്‌ അഖ്‌സ ടെലിവിഷൻ ചാനൽ മുതിർന്ന ഹമാസ് നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. റാഫയിൽ കടന്നാക്രമണം നടത്തുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ്‌ പ്രതികരണം. റാഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 48 പേർ കൂടി കൊല്ലപ്പെട്ടു. ഗാസയില്‍ 24 മണിക്കൂറിനുള്ളിൽ 112 പേർ കൊല്ലപ്പെട്ടതായി …

റാഫയിൽ ഇസ്രയേൽ കര ആക്രമണം നടത്തിയാൽ ബന്ദി കൈമാറ്റം മുടങ്ങുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ് Read More »

ട്രെയിനിൽ കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് പിടികൂടി, പ്രതി അറസ്റ്റിൽ

കോയമ്പത്തൂർ: ട്രെയിനിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി. ദിബ്രുഗഡ് – കന്യാകുമാരി എക്സ്പ്രസിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മരുതമല സ്വദേശി സി ഗോവിന്ദനെ(55) അറസ്റ്റ് ചെയ്തു. ആർ.പി.എഫിന്‍റെ കീഴിലുള്ള കോയമ്പത്തൂർ ക്രൈം വിങിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി.

റഷ്യ – യുക്രൈൻ സംഘർഷം; 100 യുദ്ധ തടവുകാരെക്കൂടി യു.എ.ഇയുടെ മധ്യസ്ഥതയിൽ മോചിപ്പിച്ചു

ദുബായ്: റഷ്യ – ഉക്രൈയിൻ യുദ്ധത്തിനിടെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള 100 യുദ്ധ തടവുകാരെ കൂടി മോചിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നതിൽ വിജയം കൈവരിച്ചു യു.എ.ഇ. ഈ വർഷത്തിൽ ഇത് മൂന്നാമത്തെ കൈമാറ്റമാണ് നടക്കുന്നത്. തടവുകാരെ മോചിപ്പിക്കാൻ സാധിച്ചത് മോസ്‌കോയും കീവുമായുള്ള യു.എ.ഇയുടെ ശക്തമായ സൗഹൃദ ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തിൽ 200 പേരെയും, രണ്ടാമത്തേതിൽ 195 ലധികം സൈനികരെയും ഇരു രാജ്യങ്ങളിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചു. കൂടുതൽ നയതന്ത്ര ചർച്ചകളും നടക്കണമെന്നും …

റഷ്യ – യുക്രൈൻ സംഘർഷം; 100 യുദ്ധ തടവുകാരെക്കൂടി യു.എ.ഇയുടെ മധ്യസ്ഥതയിൽ മോചിപ്പിച്ചു Read More »

കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കോട്ടയം: നാട്ടകത്ത് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്ത് ശ്രീനന്ദനം വീട്ടിൽ എസ് അഭയ്(24) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആറാം തീയതി വൈകിട്ട് ആറിന് നാട്ടകത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മറിയപ്പള്ളി സ്വദേശിയായ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും ഫുട്ബോൾ കളി കഴിഞ്ഞ് വരുന്ന സമയം അഭയ്, യുവാവിന്റെ സുഹൃത്തിനെ ആക്രമിക്കുകയും …

കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ Read More »

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ വയോധികയുടെ മൃതദേഹം

തിരുവനന്തപുരം: വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തട്ടത്തുമല സ്വദേശിയായ 60 കാരി ലീലയാണ് മരിച്ചത്. മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. വർഷങ്ങളായി തോടിൻ കരയിലെ വീട്ടിൽ ഇവർ ഒറ്റക്കായിരുന്നു കഴിഞ്ഞിരുന്നത്. കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ് …

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ വയോധികയുടെ മൃതദേഹം Read More »

കൊച്ചിയിൽ മസാജ് പാർലറിന്‍റെ മറവിൽ എം.ഡി.എം.എ വിൽപ്പന

കൊച്ചി: മസാജ് പാർലറിൽ എത്തുന്നവർക്ക് എം.ഡി.എം.എ വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടു എക്സൈസ്. കണ്ണൂർ തളിപ്പറമ്പ് ചേപ്പറപ്പടവ് പള്ളിനട വീട്ടിൽ അഷ്റഫ്(34), സഹോദരൻ അബൂബക്കർ, പറവൂർ വള്ളുവള്ളി മാറ്റത്തിൽ വീട്ടിൽ സിറാജുദീൻ(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിനു സമീപത്തെ ആയുർവേദ മസാജ് പാർലറിൽ എത്തുന്നവർക്ക് ലഹരി മരുന്ന് എത്തിച്ചുനൽകിയിരുന്നവർ ഇവരായിരുന്നു. മസാജ് പാർലറിനു സമീപം 43 ഗ്രാം എംഡിഎംഎയുമായി വ്യാഴ്യാഴ്ച രാത്രിയാണ് അഷ്റഫ് എക്സൈസിന്‍റെ പിടിയിലാകുന്നത്. ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റു …

കൊച്ചിയിൽ മസാജ് പാർലറിന്‍റെ മറവിൽ എം.ഡി.എം.എ വിൽപ്പന Read More »

മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തില്ലെങ്കിൽ നിയമ നടപടി സ്വാകരിക്കുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണമെന്ന് സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോവുമെന്നും സതീശൻ പറഞ്ഞു. എക്‌സാലോജിക് കമ്പനിക്കെതിരായ എസ്.എഫ്‌.ഐ.ഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.

മഹിളാ മോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ

കോഴിക്കോട്: ബി.ജെ.പിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡി.വൈ.എഫ്.ഐ. കോന്നാട് ബീച്ചിലിരുന്ന യുവതീയുവാക്കള ചൂലെടുത്ത് അടിച്ചൊടിച്ച മഹിളാ മോർച്ചയുടെ നടപടിക്കെതിരെയാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. കോഴിക്കാട് കോന്നാട് ബീച്ചിൽ വന്നിരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായസത്തിൻറെ പേരിൽ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയുടെ നിലപാട് സാംസ്കാരിക കേരളത്തിനു യോജിക്കാത്തതാണ്. സദാചാര ഗുണ്ടായിസം ഇവിടെ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. ഇന്നലെയാണ് കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായെത്തിയ മഹിളാ മോർച്ചാ സംഘം ബീച്ചിലിരുന്ന കമിതാക്കളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്. സംഭവ സ്ഥലത്ത് …

മഹിളാ മോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ Read More »

ഇടുക്കി വണ്ടിപ്പെരിയാറിലെ പി.റ്റി തോമസ് സ്മാരകം സി.പി.എം പ്രവർത്തകർ തകർത്തു

ഇടുക്കി: കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച പി.റ്റി തോമസിൻ്റെയും മാധ്യമ പ്രവർത്തകനായിരുന്ന അന്തരിച്ച യു.എച്ച് സിദ്ധീഖിൻ്റെയും പേരിൽ വണ്ടിപ്പെരിയാർ കറുപ്പ്പാലം എച്ച്.പി.സി ഭാഗത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം അടിച്ച് തകർത്തു. സി.പി.എം പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രം തകർത്തതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അഞ്ച് മാസമായി പെൻഷൻ ലഭിച്ചില്ലന്ന കാരണത്താൽ ബുധനാഴ്ച്ച വൈകിട്ട് പൊന്നമ്മയെന്ന 90 വയസുകാരി റോഡിൽ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു. ഇത് മാധ്യമങ്ങളിലും, സമൂഹ മധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു. ഇതിൻ്റെ …

ഇടുക്കി വണ്ടിപ്പെരിയാറിലെ പി.റ്റി തോമസ് സ്മാരകം സി.പി.എം പ്രവർത്തകർ തകർത്തു Read More »

ജി.ആന്‍റ്.ജി ഫിനാന്‍സിന്‍റെ 48 ശാഖകളും പൂട്ടി ഉടമകൾ മുങ്ങി

പത്തനംതിട്ട: സംസ്ഥാനത്തെ വീണ്ടും നിക്ഷേപ തട്ടിപ്പ്. തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍റ് ജി ഫിനാന്‍സിന്‍റെ 48 ശാഖകളും പൂട്ടി. 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് പരാതി. സ്ഥാപനത്തിന്‍റെ 4 ഉടമകളും മുങ്ങിയതായി പൊലീസ് പറയുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനം കഴിഞ്ഞ ഒന്നാം തീയതി മുതലാണ് തുറന്നുപ്രവര്‍ത്തിക്കാതെ വന്നത്. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിക്കുകയാണ്. ഒരു കുടുംബത്തിലെ …

ജി.ആന്‍റ്.ജി ഫിനാന്‍സിന്‍റെ 48 ശാഖകളും പൂട്ടി ഉടമകൾ മുങ്ങി Read More »

കൊച്ചിയിൽ സ്വകര്യ ബസിൽ തർക്കം; പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചു പരിക്കേൽപ്പിച്ചതായി പരാതി

കൊച്ചി: സ്വകാര്യ ബസിലെ തർക്കത്തിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. ഇടപ്പള്ളി സെൻറ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കങ്ങരപ്പടി സ്വദേശി വിഎ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. ‌ കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാർഥിയെ കണ്ടക്ടർ മർദിക്കുകയും പരിക്കേൽപിക്കുകയും ചെയ്തതായി പരാതിയുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഇടപ്പള്ളിയിലാണ് സംഭവം. കങ്ങരപ്പടി റൂട്ടിൽ ഓടുന്ന ‘മദീന’ ബസിലെ കണ്ടക്ടറിൽ നിന്നാണ് ആക്രമണമുണ്ടായത്. യാത്രയ്ക്കിടെ ബസ് …

കൊച്ചിയിൽ സ്വകര്യ ബസിൽ തർക്കം; പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചു പരിക്കേൽപ്പിച്ചതായി പരാതി Read More »

ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; പ്രതി അബൂബക്കറിന് 10 വർഷം കഠിന തടവും പിഴയും

കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവിന് വിധിച്ച് കൊച്ചി എന്‍.ഐ.എ കോടതി. മൂന്നു കേസുകളിലാ‍യി 25 വർഷത്തെ ശിക്ഷ‍യാണ് വിധിച്ചത്. എന്നാൽ 10 വർഷം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മാത്രമല്ല പ്രതി ജയിലിൽ കഴിഞ്ഞ നാല് വർഷം ശിക്ഷയിൽ ഇളവു ചെയ്യും. 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ 38,39, ഐ.പി.സി 120 ബി വകുപ്പുകളെല്ലാം …

ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; പ്രതി അബൂബക്കറിന് 10 വർഷം കഠിന തടവും പിഴയും Read More »

മുംബൈയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; പ്രതിയായ ഭർത്താവ് അറസ്റ്റിൽ

മുംബൈ: കഞ്ചുർ മാർഗിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ക്രൈംബ്രാഞ്ച് പിടികൂടി. കൊല്ലപ്പെട്ട ദീപ യാദവ്(22) ഒറീസ്സ സ്വദേശിനിയാണ്. ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ചൊവ്വാഴ്ച കഞ്ചുർ മാർഗിലെ ചേരിയിൽ ദുർഗന്ധം വമിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഭർത്താവ് രാജേഷ് യാദവിനെ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് …

മുംബൈയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; പ്രതിയായ ഭർത്താവ് അറസ്റ്റിൽ Read More »

വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ഹർജി തള്ളി സുപ്രീംകോടതി

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളെജ് നിയമ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവിന് തിരിച്ചടി. ജെയ്സൺ ജോസഫിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സി.പി.എം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യോപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ ആദ്യം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല.

വീണാ വിജയന്‍റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

ബാംഗ്ലൂർ: എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് ഇന്ന് ലിസ്റ്റ് ചെയ്ത ഹർജിയിൽ ഉൾപ്പെട്ടിട്ടില്ല. ഹർജി തിങ്കളാഴ്ച പരിഗണിക്കുവാനാണ് സാധ്യത. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽ‌കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും എസ്.എഫ്.ഐ.ഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്.എഫ്.ഐ.ഒ സംഘം. അന്വേഷണത്തില്‍ എക്സാലോജിക്കില്‍ …

വീണാ വിജയന്‍റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല Read More »

പ്രായപൂർത്തിയാകാത്ത കുട്ടി‍യെ പീഡിപ്പിച്ചു; യുവാവിവന് 49 വർഷം കഠിന തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 49 വർഷം കഠിന തടവും 2.27 ലക്ഷം രൂപ പിഴയും. മുട്ടിൽ പരിയാരം ആലംപാറ വീട്ടിൽ എ.പി മുനീറിനെയാണ് ശിക്ഷിച്ചത്. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടെയാണ് നടപടി. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പരിചയപ്പെട്ട ശേഷം സ്നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ നഗ്നചിത്രമുണ്ടെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ …

പ്രായപൂർത്തിയാകാത്ത കുട്ടി‍യെ പീഡിപ്പിച്ചു; യുവാവിവന് 49 വർഷം കഠിന തടവും പിഴയും Read More »

കാമുകിയെ വെട്ടിക്കൊന്ന് യുവാവ്

ഹൈദരാബാദ്: തെലങ്കാനയിലെ നിർമൽ ജില്ലയിൽ യുവതിയെ യുവാവ് വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് മാതാപിതാക്കൾ ഉറപ്പിച്ച കല്യാണത്തിന് പെൺകുട്ടി സമ്മതിച്ചതോടെ പ്രകോപിതനായ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. അലഖ്യയെന്ന യുവതിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തയ്യൽ സ്ഥാപനത്തിൽ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യയെ കാമുകൻ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും പരുക്കേറ്റിട്ടുണ്ട്.ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്.

സംഘര്‍ഷത്തിനിടയിൽ പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പ്‌ നടന്നു

ഇസ്ലാമാബാദ്‌: സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തില്‍ പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ്‌ നടന്നു. ലൂചിസ്ഥാനിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം വോട്ടെടുപ്പ് ദിനത്തില്‍ ഇന്റർനെറ്റും മൊബൈൽ സേവനവും നിർത്തി വച്ചു. വോട്ടെടുപ്പിനിടെ ഖൈബർ – പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളില്‍ നടന്ന ആക്രമണത്തിൽ രണ്ട് കുട്ടികളും ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാൻ, ഇറാൻ അതിർത്തികളും തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി അടച്ചു. രാത്രി ഇന്റർനെറ്റ്‌ പുനഃസ്ഥാപിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽനിന്ന്‌ വോട്ടു …

സംഘര്‍ഷത്തിനിടയിൽ പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പ്‌ നടന്നു Read More »

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവിന് 31 വർഷം തടവ്

കുന്നംകുളം: സ്കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 31 വർഷം തടവും 145000 രൂപ പിഴയും ശിക്ഷ. പഴുന്നാന ചെമ്മന്തിട്ട പാപ്പുറത്തു വീട്ടിൽ ബഷീറിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2017 ലാണ് കേസ്സിന് ആസ്പദമായ സംഭവം. പെൺകുട്ടിയുമായി പരിചയപ്പെട്ട യുവാവ് വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സംഭവം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പോലീസിൽ …

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവിന് 31 വർഷം തടവ് Read More »

കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് പരിക്ക്

കോട്ടയം: സഹയാത്രികർ നോക്കിനിൽക്കെ യുവാവ് ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുചാടി. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കൊല്ലം പന്മന സ്വദേശി അൻസാർ ഖാനെ(24) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസിൽ നിന്നാണ് ഇയാൾ പുറത്തേക്ക് ചാടിയത്. ബുധൻ വൈകിട്ട് 6.30ഓടെ ട്രെയിൻ തലയോലപ്പറമ്പിൽ എത്തിയപ്പോഴായിരുന്നു സംഭവം. ചവിട്ടു പടിയിൽ നിന്ന് അപകടകരമായ രീതിയിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. സഹയാത്രികർ അകത്തേക്ക് കയറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും അൻസാർ അനുസരിച്ചില്ല. ഇതിനു പിന്നാലെയാണ് ട്രെയിനിൽ നിന്ന് …

കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് പരിക്ക് Read More »

കോട്ടയത്ത് നാല് വീടുകളിൽ മോഷണ ശ്രമം

കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ 4 വീടുകളിൽ മോഷണശ്രമം. നാലു വീടുകളുടെയും അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറാനുള്ള ശ്രമമാണ് നടന്നത്. ഇതിൽ രണ്ട് വീടുകളുടെയും ഉള്ളിൽ കയറിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മങ്കി ക്യാപ്പ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇയാൾക്ക് 50 വയസിനടുത്ത് പ്രായവും, ഉയരക്കുറവുമാണെന്ന് വീടുകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മറിയപ്പള്ളി ചെട്ടിക്കുന്ന് വാട്ടർടാങ്കിന് സമീപത്തെ താമസക്കാരായ അശ്വതി നിവാസിൽ പി.കെ സജിമോൾ, ആശാലയം വീട്ടിൽ രവീന്ദ്രൻ, തോട്ടുങ്കൽ ജയകുമാർ, ചേരിക്കൽ രവീന്ദ്രൻ …

കോട്ടയത്ത് നാല് വീടുകളിൽ മോഷണ ശ്രമം Read More »