Timely news thodupuzha

logo

Month: August 2023

Коэффициент Шарпа: Расчет Эффективности Торговой Стратегии

Если торговая система не содержит робота (специальную программу), все сделки открываются трейдером вручную. В то же время, любые операции проводятся с использованием компьютерных программ и приложений. Индикаторы, программы по анализу открытых позиций, отложенные ордера существенно экономят время. Поэтому, даже механическая торговля на форекс может основываться на трейдерских программах и приложениях. Таблица 2 и диаграммы 2 …

Коэффициент Шарпа: Расчет Эффективности Торговой Стратегии Read More »

പാചക വാതക വില കുറച്ചു; വാണിജ്യ സിലണ്ടറിന് 99.75 രൂപ കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയിൽ 99.75 രൂപയുടെ കുറവാണുണ്ടായത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസത്തിൻറെ തുടക്കത്തിലും പാചകവാതക സിലിണ്ടറിൻറെ വില എണ്ണ വിതരണ കമ്പനികൾ പുനഃപരിശോധിക്കാറുണ്ട്. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലണ്ടറിൻറെ വില 1680 രൂപയായി താഴ്ന്നു. കഴിഞ്ഞമാസവും വാണിജ്യ സിലിണ്ടറിൻറെ വിലയിൽ കുറവ് വരുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയാണ് ഇതിനെ സ്വാധീനിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാൻ ഒരുങ്ങി കേരള പൊലീസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നൊ​രു​ങ്ങി പൊ​ലീ​സ്. ഓ​രോ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​മു​ള്ള​വ​രു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ എ​ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി പ്ര​ത്യേ​ക പെ​ർ​ഫോ​മ ത​യാ​റാ​ക്കി​യും ക്യാം​പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യും വി​വ​രം ശേ​ഖ​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. കാ​ല​ങ്ങ​ളാ​യി വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് സ​ർക്കാ​രി​നോ പൊ​ലീ​സി​നോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ർ​ക്ക് നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നും പൊ​ലീ​സ് ക്ലീ​യ​റ​ൻസ് …

ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാൻ ഒരുങ്ങി കേരള പൊലീസ് Read More »

പെയിന്റുമായി പോയ ടോറസ് നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടു മുറ്റത്തേയ്ക്ക് മറിഞ്ഞു

വണ്ണപ്പുറം: പത്തനംതിട്ട കോഴം ചേരിയിൽ നിന്ന് കട്ടപ്പനയ്ക്ക് പെയിന്റുമായി പോയ ടോറസ് മുണ്ടൻ മുടി നിരപ്പുപ്പറയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു. ഡ്രൈവർ കായംകുളം സ്വദേശി ഗോകുൽ പെരുന്തോടത്തിനും സഹായി അനിലിനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ചികിത്സ നൽകിയതിനു ശേഷം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കയറ്റം കയറുന്നതിനിടെ പിന്നോട്ട് ഉരുണ്ട് അപകടമുണ്ടാവുക ആയിരുന്നു. നിരപ്പ് പാറ ആനചേരിൽ ശിവന്റെ വീട്ടു മുറ്റത്തേയ്ക്കാണ് ടോറസ് …

പെയിന്റുമായി പോയ ടോറസ് നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടു മുറ്റത്തേയ്ക്ക് മറിഞ്ഞു Read More »

എഴുത്തുകാരൻ എം.സുധാകരൻ അന്തരിച്ചു

വടകര: നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം.സുധാകരൻ(65) അന്തരിച്ചു. വടകര ടൗൺ എംപ്ലോയ്മെന്റ് ഓഫീസ് ജീവനക്കാരനായിരുന്നു. വടകര ചെറുശേരി റോഡിലാണ് താമസം. ചൊവ്വാഴ്ച പകൽ 12.45 ഓടെ വടകര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അങ്കണം അവാർഡ്, ജ്ഞാനപ്പാന പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. ബെനഡിക് സ്വസ്തമായുറങ്ങുന്നു, ആറാമിന്ത്രിയം, ക്ഷത്രിയൻ, വ്യഥ, പ്യൂപ്പ, കാലിഡോസ് കോപ് എന്നിവയാണ് പ്രഥാന രചനകൾ.പരേതനായ സാഹിത്യകാരൻ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെയും മന്നത്തിൽ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: ശാലിനി. മകൻ: സുലിൻ ഷർഗിൽ (ജൂനിയർ അക്കൗണ്ടന്റ് സബ് …

എഴുത്തുകാരൻ എം.സുധാകരൻ അന്തരിച്ചു Read More »

ആലുവ കലപാതകം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപെടുത്തിയ പ്രതി അസഫാക്ക് ആലത്തെ എറണാകുളം പോക്സോ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം പ്രതി അസഫാക് ആലത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറയുന്നു. ഇയാൾ കൊടും കുറ്റവാളിയാണെന്നും പോക്‌സോ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിൽ ജയിലിൽ കിടന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. ഡൽഹി ഗാസിയാബാദിൽ 2018ലാണ് അസഫാക് ആലം ജയിൽ ശിക്ഷ അനുഭവിച്ചത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും.

ട്രെയിനിലെ വെടിവെയ്പ്പ്; സംഭവം വിദ്വേഷ കൊലപാതകം

മുംബൈ: ജയ്‌പൂർ – മുംബൈ സെൻട്രൽ എക്‌സ്പ്രസ് ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ട സംഭവം വിദ്വേഷ കൊലപാതകമെന്ന് സൂചന. തിങ്കളാഴ്‌ച പുലർച്ചയോടെയാണ് വെടിവെപ്പ് നടന്നത്. ആർപിഎഫ് കോൺസ്റ്റബിളായ ചേതൻ കുമാർ ചൗധരിയാണ് വെടിവെച്ചത്. സംഭവത്തിൽ ചേതൻ കുമാറിന്റെ സീനിയർ എഎസ്ഐ ടിക്കാറാം മീണയും 3 യാത്രക്കാരും കൊല്ലപ്പെട്ടു. ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ചേതൻ കുമാറിനെ മുംബൈ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്‌ക്കു പിന്നിലുള്ള യഥാർഥ കാരണം വ്യക്തമായിരുന്നില്ലെങ്കിലും വിദ്വേഷ കൊലപാതകമാണെന്ന …

ട്രെയിനിലെ വെടിവെയ്പ്പ്; സംഭവം വിദ്വേഷ കൊലപാതകം Read More »

പരാമർശങ്ങൾ തൻറെ അറിവോടെയല്ലെന്ന് ഐ.ജി.ലക്ഷ്മണ; ചീഫ് സെക്രട്ടറിക്ക് കത്തു നൽകി

കൊച്ചി: ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നടത്തിയ പരാമർശങ്ങൾ തൻറെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഐ.ജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ഹർജി പിൻവലിക്കണമെന്ന് അഭിഭാഷകനോട് ലക്ഷ്മൺ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിൽ ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്.ഐ.ആർ റദ്ദാക്കണമെന്നും കേസിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ക്രിമിനൽ എം.സിയിലെ പരാമർശങ്ങളാണ് തൻറെ അറിവോടെയല്ലെന്ന് ഐ.ജി ലക്ഷ്മണ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഹർജി വിവാദമായതോടെ അച്ചടക്ക നടപടി ഒഴിവാക്കാനാണ് ലക്ഷ്മണയുടെ നീക്കം. മുഖ്യമന്ത്രിയുടെ …

പരാമർശങ്ങൾ തൻറെ അറിവോടെയല്ലെന്ന് ഐ.ജി.ലക്ഷ്മണ; ചീഫ് സെക്രട്ടറിക്ക് കത്തു നൽകി Read More »

പൊലീസ് ബലം പ്രയോഗിച്ച് കൈയേറിയ സ്വകാര്യ ഭൂമി കോടതി നിർദ്ദേശമനുസരിച്ച് അളന്നു തിരിച്ചു

തൊടുപുഴ: പൊലീസ് ബലമായി കൈയേറിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ കുടുംബ സ്വത്തിലുൾപ്പെട്ട സ്ഥലം കോടതി നിർദ്ദേശമനുസരിച്ച് അളന്നു തിരിച്ചു. 02.10.2016ൽ തൊടുപുഴ സി.ഐ ആയിരുന്ന എം.ജി.ശ്രീമോൻറെ നേത്യത്വത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് ബലമായി സ്വകാര്യ ഭൂമി ഇടിച്ച് നിരത്തുകയായിരുന്നു. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന കാന്റീന് സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഭൂമി ഏറ്റെടുത്ത സംഭവത്തിൽ തൊടുപുഴ മുൻസിഫ് കോടതിയിൽ നില നിൽക്കുന്ന കേസിൽ കോടതി നിർദ്ദേശ പ്രകാരമാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ നേത്യത്വത്തിൽ …

പൊലീസ് ബലം പ്രയോഗിച്ച് കൈയേറിയ സ്വകാര്യ ഭൂമി കോടതി നിർദ്ദേശമനുസരിച്ച് അളന്നു തിരിച്ചു Read More »

ശുജീകരണ തൊഴിലാളികളെ അടിമപ്പണിക്കാരായി കാണുന്ന അധികാര വർഗ നിലപാടിൽ മാറ്റം വരുത്തണം; മുനിസിപ്പൽ വികസന സ്ഥിരം സമിതി ചെയർമാൻ കെ.ദീപക്

തൊടുപുഴ: കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും മാലിന്യ മുക്തമാക്കുന്ന ശുജീകരണ തൊഴിലാളികളെ അടിമപ്പണിക്കാരായി കാണുന്ന അധികാര വർഗ നിലപാടിൽ മാറ്റം വരുത്തണമെന്ന് തൊടുപുഴ മുനിസിപ്പൽ വികസന സ്ഥിരം സമിതി ചെയർമാൻ കെ.ദീപക്. കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ്‌ ഐ.എൻ.റ്റി.യു.സി സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തിയ അവകാശ പ്രഖ്യാപന സമരം ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. തൊഴിലാളി വർഗ സംരക്ഷകരെന്ന് വീമ്പു പറയുന്ന ഇടതു മുന്നണി സർക്കാർ …

ശുജീകരണ തൊഴിലാളികളെ അടിമപ്പണിക്കാരായി കാണുന്ന അധികാര വർഗ നിലപാടിൽ മാറ്റം വരുത്തണം; മുനിസിപ്പൽ വികസന സ്ഥിരം സമിതി ചെയർമാൻ കെ.ദീപക് Read More »

സ്പീക്കറുടെ ​ഗണപതി പരാമർശം; എൻ.എസ്.എസ് നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും

കോട്ടയം: ഗണപതി പരാമർശത്തിൽ ബന്ധപ്പെട്ടവരുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കരയോഗ ഭാരവാഹികളോട് ആവശ്യപ്പെട്ടു. ആരാധനാ മൂർത്തിയായ ഗണപതിയെ സംബന്ധിച്ച് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ സർക്കാർ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനെ നിസാരവൽക്കരിച്ചു കൊണ്ടുള്ള നിലപാടാണ് ബന്ധപ്പെട്ടവരിൽ നിന്നുമുണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് നാളെ വിശ്വാസ സംരക്ഷണദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. എൻ.എസ്.എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ …

സ്പീക്കറുടെ ​ഗണപതി പരാമർശം; എൻ.എസ്.എസ് നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും Read More »

ആലുവ കൊലപാതകം; വിമർശനവുമായി എറണാകുളം പോക്സോ കോടതി

കൊച്ചി: ആലുവയിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി എറണാകുളം പോക്സോ കോടതി. ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും വ്യക്തമാക്കി. മാത്രമല്ല പ്രതിയുടെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിപ്പിച്ച ശേഷം തിരിച്ചറിയൽ പരേഡ് നടത്തുന്നതിലെ യുക്തി എന്താണെന്നും കോടതി ആരാഞ്ഞു. പ്രതി അസ്ഫാക് ആലത്തിന്‍റെ പൊലീസ് കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി …

ആലുവ കൊലപാതകം; വിമർശനവുമായി എറണാകുളം പോക്സോ കോടതി Read More »

മണിപ്പൂർ കലാപം; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്റ്റ് 8 മുതൽ 10 വരെ ലോക്സഭയിൽ ചർച്ച ചെയ്യും

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോക്സഭ ഓഗസ്റ്റ് 8 മുതൽ 10 വരെ ചർച്ച ചെയ്യും. പ്രമേയത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മറുപടി പറയും. അവിശ്വാസം ആദ്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭാ കാര്യോപദേശക കമ്മിറ്റീ യോഗം പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയും ഭാരത് രാഷ്ട്ര സമിതിയും ബഹിഷ്കരിച്ചിരുന്നു. ഈ യോഗത്തിൽ പ്രതിപക്ഷത്തിൻറെ അസാനിധ്യത്തിലാണ് വിശ്വാസ പ്രമേയം 8ന് ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചത്. പ്രഥമ പരിഗണന നൽകി അവിശ്വാസ പ്രമേയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം …

മണിപ്പൂർ കലാപം; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്റ്റ് 8 മുതൽ 10 വരെ ലോക്സഭയിൽ ചർച്ച ചെയ്യും Read More »

അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി പിതാക്കന്മാർ അനുശോചനം അറിയിച്ചു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാർ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. പുതുപ്പള്ളിയിലെ വീട്ടിലെത്തിയ അഭിവന്ദ്യ പിതാക്കന്മാർ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ, മകൾ അച്ചു ഉമ്മൻ, മറിയ ഉമ്മൻ എന്നിവരെ ആശ്വസിപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥന നടത്തി. തൃശ്ശൂർ ഭദ്രാസനാധിപൻ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത തുടങ്ങിയ …

അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി പിതാക്കന്മാർ അനുശോചനം അറിയിച്ചു Read More »

ഒരു കോടി പന്ത്രണ്ട് ലക്ഷം കുഴൽപ്പണം എക്സൈസ് പിടികൂടി

കണ്ണൂർ: കൂട്ടുപുഴയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്സൈസ് പിടികൂടി. കർണാടക-കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ പുലർച്ചെ നാലുമണിയോടെയാണ് പണം പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ അഞ്ചുപേരിൽ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയിൽ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിയ നിലയിലുമായിരുന്നു പണം.

ആങ്ങ് സാൻ സൂചിയ്ക്ക് മാപ്പു നൽകുന്നതായി മ്യാൻമാർ ഭരണ കൂടം

യാങ്കൂൺ: മ്യാൻമാറിൽ പട്ടാളം പുറത്താക്കി തടവിൽ തമസിപ്പിച്ചിരിക്കുന്ന മുൻ ഭരണാധികാരി ആങ്ങ് സാൻ സൂചിയ്ക്ക് മാപ്പു നൽകുന്നതായി ഭരണ കൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 ത്തോളം തടവുകാർക്ക് പൊതു മാപ്പ് നൽകുന്നതിന്‍റെ ഭാഗമായാണ് നീക്കം. സൂചിയെ ഉടൻ തന്നെ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സൂചിയുടെ കൂട്ടാളിയും ഭരണ കാലത്ത് രാജ്യത്തെ പ്രസിഡന്‍റുമായിരുന്ന വിൻ മിന്‍റിനും മാപ്പു നൽകുന്നതായാണ് വിവരം. കഴിഞ്ഞ ആഴ്ച ജയിലിൽ നിന്ന് പട്ടാള ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മോചിപ്പിക്കാനുള്ള പട്ടാള …

ആങ്ങ് സാൻ സൂചിയ്ക്ക് മാപ്പു നൽകുന്നതായി മ്യാൻമാർ ഭരണ കൂടം Read More »

ദുരിതാശ്വാസനിധി വകമാറ്റൽ; ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റലിനെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട ശേഷം ഫുൾബെഞ്ചിനു വിട്ടെന്ന ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ പരാതിക്കാരനായ തിരുവനന്തപുരം ആർ.എസ് ശശികുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർക്കും പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മണിപ്പൂർ ന​ഗ്നതാ പരേഡ്; സ്ത്രീകളുടെ മൊഴി എടുക്കരുതെന്ന് സി.ബി.ഐക്ക് സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി: മണിപ്പൂരിൽ ആൾക്കൂട്ടം വിവസ്ത്രരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സ്ത്രീകളുടെ മൊഴി എടുക്കരുതെന്ന് സി.ബി.ഐക്ക് സുപ്രീം കോടതിയുടെ നിർദേശം. സംഭവവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വൈകിട്ട് രണ്ട് മണിക്ക് പരിഗണിക്കാനിരിക്കേയാണ് നിർദേശം. അതിജീവിതകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷയാണ് സി.ബി.ഐ ഇന്ന് മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്ര ചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിനോട് അറിയിച്ചത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ …

മണിപ്പൂർ ന​ഗ്നതാ പരേഡ്; സ്ത്രീകളുടെ മൊഴി എടുക്കരുതെന്ന് സി.ബി.ഐക്ക് സുപ്രീം കോടതി നിർദേശം Read More »

ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ആഘോഷമാക്കി കല്ലാനിക്കൽ സെന്റ്. ജോർജ് സ്കൂളിലെ കുട്ടികൾ

കല്ലാനിക്കൽ: ചാന്ദ്രയാൻ 3 ഭൂ​ഗുരുത്വത്തെ ഭേദിച്ച് പുറത്ത് കടന്ന വിജയഘട്ടം ആഘോഷമാക്കി കല്ലാനിക്കൽ സെന്റ്. ജോർജ് സ്കൂളിലെ കുട്ടികൾ. ഇതിനോട് അനുബന്ധിച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 12 അടി ഉയരമുള്ള കൂറ്റൻ റോക്കറ്റു മോഡലുണ്ടാക്കി, കൂടാതെ ഐ.എസ്.ആർ.ഓ ശാസ്ത്രജ്ഞരെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. റോക്കറ്റ്, കൊളാഷ് എന്നിവയുടെ നിർമ്മാണം, ചാന്ദ്രയാൻ‌ പതിപ്പ് തുടങ്ങിയവ സംഘടിപ്പിച്ചു. ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ചരിത്രമെന്ന വിഷയത്തിൽ സയൻസ് ക്ലബ് കോർഡിനേറ്റർ ജെമി ജോസഫ് സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. ചന്ദ്രയാന്റെ ഓരോ ഘട്ടങ്ങളും …

ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ആഘോഷമാക്കി കല്ലാനിക്കൽ സെന്റ്. ജോർജ് സ്കൂളിലെ കുട്ടികൾ Read More »

ഹരിയാന കലാപം; മൂന്ന് പേർ കൊല്ലപ്പെട്ടു, ഏഴ് പൊലീസുകാർക്ക് പരിക്കേറ്റു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഏഴ് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബ്ദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ ബുധനാഴ്ച്ചവരെ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഏഴ് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, …

ഹരിയാന കലാപം; മൂന്ന് പേർ കൊല്ലപ്പെട്ടു, ഏഴ് പൊലീസുകാർക്ക് പരിക്കേറ്റു Read More »

ആലുവ കൊലപാതകം; അസ്ഫാക് ആലം മുമ്പും പോക്സോ കേസിൽ പ്രതിയായിട്ടുണ്ട്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം നേരത്തെയും പീഡനകേസിലെ പ്രതി. ഡൽഹിയിൽ ഇയാൾക്കെതിരെ പോക്സോ കേസുണ്ടെന്ന് കണ്ടെത്തി. 2018ലാണ് കേസിനാസ്പദമായ സംഭവം നടത്തതെന്ന് എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട അസ്ഫാക് ഒരുമാസം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2018 ൽ ഗാസിപുർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റെവിടെയെങ്കിലും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരുകയാണ്.

ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് അവകാശ ദിനം ആചരിച്ചു

തൊടുപുഴ: ബാങ്കുകളില്‍ നിന്ന് വിരമിച്ച ജീവനക്കാരും ഓഫീസര്‍മാരും അംഗങ്ങളായുള്ള വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരളയുടെ നേതൃത്വത്തിൽ അവകാശ ദിനാചരണം സംഘടിപ്പിച്ചു. ബാങ്ക് പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പൊതുമേഖലാ ബാങ്ക് സ്വകാര്യ വല്‍ക്കരണ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാചായിരുന്നു പ്രതിഷേധം. ഇതോടനുബന്ധിച്ച് തൊടുപുഴയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഓള്‍ …

ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് അവകാശ ദിനം ആചരിച്ചു Read More »

നടൻ സുരാജ് ഓടിച്ചിരുന്ന കാറിടിച്ച് യുവാവിന് പരിക്ക്; പൊലീസ് കേസെടുത്തു

കൊച്ചി: അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റത്തിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രി 11.30 ന് പാലാരിവട്ടം പൈപ്പ് ലൈൻ റോഡിനു സമീപമായിരുന്നു അപകടം. സുരാജ് ഓടിച്ചിരുന്ന കാർ മലപ്പുറം മഞ്ചേരി സ്വദേശി ശരത് ഓടിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ശരത് ആശുപത്രി ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിനു കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഡോ. വന്ദന ദാസ് കൊലപാതകം; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊല്ലം: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. രണ്ടരമാസത്തെ അന്വേഷണത്തിനു ശേഷമാണ് കൊട്ടാരക്കര മജിസ്ട്രേറ്റ് കേടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി പതിനെഴാം തീയതി വാദം കേൾക്കും. സ്ഥിരം മദ്യാപാനിയായ സന്ദീപ് ബോധപൂർവ്വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ എന്നാണ് സൂചന. കേസിൽ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും നിർണായകമാണ്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ …

ഡോ. വന്ദന ദാസ് കൊലപാതകം; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും Read More »

എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്നു; മഹാരാഷ്ട്രയില്‍ 14 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നു വീണ് 14 തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം. ഹൈവേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിനായി എത്തിച്ച ഗര്‍ഡര്‍ ലോഞ്ചിങ്ങ് മെഷീനാണ് തകര്‍ന്നു വീണത്. സമൃദ്ധി എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.

അമേരിക്കൻ നടൻ പോൾ റുബെൻസ് അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ നടൻ പോൾ റുബെൻസ് (70) നിര്യാതനായി. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1985 ൽ ടീം ബർട്ടന്‍റെ സംവിധാനത്തിൽ പുറത്തുവന്ന പീ-വീസ് ബിഗ് അഡ്വഞ്ചറിലൂടെ പീ-വീ ഹെർമനെന്ന ഹാസ്യ കഥാപാത്രത്തിലൂടെയാണ് റുബൻസ് പ്രശസ്തനായത്. പിന്നീട് ഈ ചിത്രത്തിലെ കാഥാപാത്രത്തെ പീ-വീ പ്ലേഹൗസെന്ന പേരിൽ‌ ടെലിവിഷൻ പരമ്പരയിലൂടെ അവതരിപ്പിച്ചിരുന്നു. 1991ൽ ഫ്ലോറിഡയിലെ സിനിമാ തിയേറ്ററിൽ നഗ്നതാ പ്രദർശനം നടത്തിയതിൽ കേസായതോടുകൂടി അദ്ദേഹത്തിന്‍റെ കരിയറിനെ വലിയ തോതിൽ ബാധിച്ചു. പിന്നീട് ചെറിയ വേഷങ്ങളിൽ ഒതുങ്ങിയെങ്കിലും 2016ൽ പുറത്തിറങ്ങിയ …

അമേരിക്കൻ നടൻ പോൾ റുബെൻസ് അന്തരിച്ചു Read More »

ചന്ദ്രയാൻ 3; ഭ്രമണപഥം വിട്ട് ചന്ദ്രനോട് അടുത്തു

ചെന്നൈ: ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനോട് അടുത്തതായി റിപ്പോർട്ടുകൾ. പേടകത്തെ ചന്ദ്രന്‍റെ ആകർഷണ വലയത്തിലെത്തിക്കുന്ന ‘ട്രാൻസ്‌ലൂണാർ ഇൻജക്ഷൻ’ ഇസ്റോ ഇന്നലെ രാത്രിയോടെ വിജയകരമായി പൂർത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്‍റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്. വരുന്ന 5 ദിവസങ്ങളിൽ ചന്ദ്രന്‍റെയോ ഭൂമിയുടേയോ സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്‌ട്രിയെന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുക. ഓഗസ്റ്റ് അഞ്ചോടെ ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തും. 5 ഭ്രമണപഥങ്ങൾ കടന്ന് ഓഗസ്റ്റ് 23 ന് വൈകിട്ട് 5.47 …

ചന്ദ്രയാൻ 3; ഭ്രമണപഥം വിട്ട് ചന്ദ്രനോട് അടുത്തു Read More »

Top Salle de jeu Avec /fr/machine-a-sous-logiciel/ash-gaming/ Instrument Pour Sous Futés

Aisé Royal Joker Hold And Win En compagnie de Playson Cette Genre Les Machine À Sous Si vous Courez Un brin Machine Vers Thunes Impeccables Auprès Machine Pour Thunes Filmographique Les bons Gaming D’excellents Beaucoup, bon nombre de articles en compagnie de périodes non payants aillent par rapport aux mécanismes malins. Assurez-nous juste qu’un large …

Top Salle de jeu Avec /fr/machine-a-sous-logiciel/ash-gaming/ Instrument Pour Sous Futés Read More »