അന്‍വറിന്‍റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: പി.വി അന്‍വറിന്‍റെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി അന്‍വറിന്‍റെ നീക്കം പാര്‍ട്ടി നേരത്തേ സംശയിച്ചത് പോലെ എല്‍.ഡി.എഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ്. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അന്‍വറിന്‍റെ ഉദ്ദേശ്യം വ്യക്തമാണ്. ഇടത് മുന്നണിക്ക് എതിരെയാണ് അന്‍വര്‍ സംസാരിക്കുന്നത്. എല്‍.ഡി.എഫ് ശത്രുക്കളുടെ പ്രചാരണമാണ് എം.എല്‍.എ ഏറ്റെടുക്കുന്നത്. പാര്‍ട്ടിക്ക് എതിരായ അന്‍വറിന്‍റെ ആരോപണങ്ങളും …