Timely news thodupuzha

ഒഡീഷയിൽ പെന്‍ഷന്‍ വാങ്ങാനായി റോഡിലൂടെ ചെരുപ്പുകളില്ലാതെ ഒടിഞ്ഞ കസേരയിൽ ഊന്നി പിടിച്ച് വൃദ്ധ നടന്നത് കിലോമീറ്ററുകൾ

ഭുവനേശ്വര്‍: ബാങ്കില്‍ നിന്നും പെന്‍ഷന്‍ വാങ്ങാന്‍ 70 വയസുള്ള സ്ത്രീ നഗ്‌നപാദയായി നടന്നത് കിലോമീറ്ററുകളോളം. ഒഡീഷയിലാണ് സംഭവം. പെന്‍ഷന്‍ വാങ്ങാനായി പൊള്ളുന്ന ചൂടില്‍ നഗ്‌നപാദയായി ഒടിഞ്ഞ കസേരയുടെ പിന്തുണയോടെ നടക്കുന്ന വൃദ്ധയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഏപ്രില്‍ 17 ന് ഒഡീഷയിലെ നബ്രംഗ്പൂര്‍ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം.

സൂര്യ ഹരിജനെന്ന വൃദ്ധയാണ് പെന്‍ഷന്‍ തുക വാങ്ങാന്‍ പൊള്ളുന്ന ചൂടും ശാരീരിക അവശതകളും മറന്ന് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ചത്. ഇവരുടെ മൂത്ത മകന്‍ അന്യസംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുന്നു. ഇളയ മകന്റെ കുടുംബത്തോടൊപ്പമാണ് വൃദ്ധ താമസിക്കുന്നത്. മറ്റുള്ളവരുടെ കന്നുകാലികളെ മേച്ചാണ് ഇളയ മകനും കുടുബവും ജീവിതം മൂന്നോട്ട് കൊണ്ടു പോകുന്നത്.

പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കില്‍ എത്തിയെങ്കിലും തള്ളവിരല്‍ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താല്‍ പെന്‍ഷന്‍ വാങ്ങാന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയും വൃദ്ധക്ക് നേരിടേണ്ടി വന്നു.

Leave a Comment

Your email address will not be published. Required fields are marked *