ചെന്നൈ: വിഷം പരത്തുന്ന കൊതുകാണ് ഉദയനിധി സ്റ്റാലിനെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ. വെറുപ്പുളവാക്കുന്ന ഡെങ്കി, മലേറിയ കൊതുക് വീണ്ടും വിഷം പരത്താൻ ഒരുങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ക്രിക്കറ്റ് ടീം അംഗത്തിന് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിനെ അംഗീകരിക്കാൻ ആവില്ലെന്ന് ഉദയനിധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗൗരവ് ഭാട്ടിയ രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം അഹമ്മദാബിൽ നടന്ന ഇന്ത്യാ – പാകിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ താരം മുഹമ്മദ് റിസ്വാൻ മടങ്ങുമ്പോൾ ഇന്ത്യൻ ആരാധകർ തുടർച്ചയായി ശ്രീറാം വിളിക്കുന്നതിന് വീഡിയോ പുറത്തു വന്നിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു ഉദയനിധിയുടെ വിമർശനം.
നമസ്കാരത്തിനായി മത്സരം നിർത്തിയാൽ നിങ്ങൾക്ക് പ്രശ്നമില്ല. ശ്രീരാമൻ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലും വസിക്കുന്നു. അതിനാൽ ജയ് ശ്രീറാമെന്നു പറയുയെന്നാണ് ഉദയനിധിയുടെ വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.