Timely news thodupuzha

logo

വൈവിദ്ധ്യമാർന്ന ഭക്ഷ്യമേള ഒരുക്കി കാളിയാർ സെന്റ് മേരീസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ

തൊടുപുഴ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കാളിയാർ സെന്റ് മേരീസ് എൽ.പി സ്കൂളിലെ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ‌വൈവിദ്ധ്യമാർന്ന ഭക്ഷ്യമേള ഒരുക്കി. വാർഡ് മെമ്പർ ഇസബെല്ല ജോഷി ഉദ്ഘാടനം ചെയ്തു. രുചികരമായ നാടൻ വിഭവങ്ങളും മില്ലറ്റ് വിഭവങ്ങളും കിഴങ്ങ് വിഭവങ്ങളും നാലുമണി പലഹാരങ്ങളും ഒക്കെയായി കുട്ടി ഷെഫുമാർ അണിനിരന്നു.

അന്നമൂട്ടുന്ന കരങ്ങൾക്ക് ആദരം അർപ്പിച്ചു സ്കൂളിലെ പാചകതൊഴിലാളികളായ ശാന്ത മനോഹരനെയും എൽസമ്മയെയും സഹായി മനോഹരനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

പരിപാടികൾക്ക് സീഡ് കോർഡിനേറ്റർമാരായ അലീന ഷാജു, ബിയ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *