Timely news thodupuzha

എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദ യാത്ര പോയ ബസ് അപകടത്തിൽപെട്ടു; ആർക്കും ​ഗുരുതര പരിക്കുകളില്ല

കൊച്ചി: എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്കൂളിൽ നിന്നും വിനോദയാത്രപോയ ബസ് അപകടത്തിൽപെട്ടു. കൊടേക്കനാലിലേക്ക് പൊകും വഴി പുലർച്ചെ ചെറായിൽ വച്ചാണ് അപകടമുണ്ടായത്. ബസ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനംഅപകടത്തില്‍ രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനര്‍ക്കും ഒരു അധ്യാപകനും പരുക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.

Leave a Comment

Your email address will not be published. Required fields are marked *