തിരുപ്പതി: ആന്ധ്രപ്രദശിലെ റെണിഗുണ്ട വിമാനത്താവളത്തിൻറെ പേര് ശ്രീ വെങ്കടേശ്വര ഇൻറർനാഷണൽ എയർപോർട്ട് എന്നാക്കി മാറ്റണമെന്ന് ശുപാർശ ചെയ്ത് തിരുമല തിരുപ്പതി ദേവസ്ഥാനം(ടി.ടി.ഡി). ചെയർമാൻ ബി.ആർ നായിഡുവാണ് ഇതു സംബന്ധിച്ച ശുപാർശ വ്യോമയാന മന്ത്രാലയത്തിനും വിമാനത്താവളം അധികൃതർക്കും നൽകിയതായി സ്ഥിരീകരിച്ചത്. വിമാനത്താവളം തിരുമല ക്ഷേത്രത്തിന് ചേരുന്ന വിധത്തിൽ രൂപകൽപന ചെയ്യണമെന്നും ശുപാർശയിലുണ്ട്. ക്ഷേത്രത്തിലേക്കുളള നെയ്യ്, വെള്ളം മറ്റ് ഭക്ഷണപദാർഥങ്ങൾ എന്നിവയുടെ ഗുണം പരിശോധിച്ച് ഉറപ്പാക്കുന്നതിനായി തിരുപത്തിയിൽ സ്ഥലം ലീസിനെടുത്ത് സിഎസ്ഐആർ ലാബ് ആരംഭിക്കുമെന്നും ചെർമാൻ വ്യക്തമാക്കി.
‘ശ്രീ വെങ്കിടേശ്വര’ എന്നാക്കണം; തിരുപ്പതി എയർപോർട്ടിൻറെ പേര് മാറ്റണമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം






