Timely news thodupuzha

logo

latest news

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരണപ്പെട്ട സംഭവം; ഇവർ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേവ നടത്തിയതായി സംശയം

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളികൾ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേന നടത്തിയിരുന്നുവെന്ന് സംശയം. ആയുർവേദം ഡോക്റ്റർമാരായിരുന്ന നവീൻ തോമസ്, ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് ചോര വാർന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഒരു പാത്രത്തിൽ മുറിച്ചെടുത്ത മുടിയും കറുത്ത വളകളും കണ്ടെത്തിയിട്ടുണ്ട്. മരണപ്പെടുന്നതിനു മുൻപായി ഇവർ ഗൂഗിളിൽ അന്യഗ്രഹ മരണാനന്തര ജീവിതത്തെ കുറിച്ച് തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലായി …

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരണപ്പെട്ട സംഭവം; ഇവർ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേവ നടത്തിയതായി സംശയം Read More »

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലെത്തി. ബുധനാഴ്ച 107,76 ദശലക്ഷം യൂണിറ്റാണ് മൊത്ത വൈദ്യുതി ഉപയോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നു കൊണ്ടാണ് പുതിയ കണക്ക്. പീക്ക് സമയത്തെ ആവശ്യകതയും സർവകാല റെക്കോഡിലാണ്. ഇന്നലെ വൈകീട്ട് ആറ് മുതൽ 11 വരെ 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് …

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി Read More »

മുന്‍ വോളിബോള്‍ താരം വീട്ടില്‍ മരിച്ച നിലയില്‍

കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടില്‍ കെ.കെ സത്യന്‍(76) എന്നാണ് യഥാര്‍ഥ പേര്. ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്ന് ഒരു കാലത്ത് വിസ്മയ സ്മാഷുകള്‍ പറത്തിയ താരമായിരുന്നു സത്യന്‍. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചപ്പോഴാണ് സമീപവാസികള്‍ അറിഞ്ഞത്. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

കടലാക്രമണത്തിന് സാധ്യത: ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം, ചൂടിനു കുറവുണ്ടാകില്ലെന്നും അറിയിച്ചു

തിരുവനന്തപുരം: കനത്ത ചൂടിൽ ആശ്വാസമായി വിവിധ ജില്ലകളിൽ ഇന്നും വേനൽ മഴ ലഭിക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിലെ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല …

കടലാക്രമണത്തിന് സാധ്യത: ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം, ചൂടിനു കുറവുണ്ടാകില്ലെന്നും അറിയിച്ചു Read More »

സ്വന്തം പതാക ഒഴിവാക്കിയത് കോൺഗ്രസിന്‍റെ ഭീരുത്വമെന്ന് മുഖ്യമന്ത്രി

കൊച്ചി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റാലിയിൽ മുസ്‌ലീം ലീഗ് അടക്കുള്ള പാർട്ടികളുടെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രി പിണറായി വജയന്‍റെ വിമർശനം. കോൺഗ്രസ് സ്വന്തം പതാക ഉയർത്തിപ്പിടക്കാന്‍ കഴിയാത്ത പാർട്ടിയായി. സ്വന്തം പതാക ഒഴിവാക്കിയത് ഭീരുത്വമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിമർശിച്ചു. ലീഗിന്‍റെ വോട്ടുവേണം, എന്നാൽ പതാക വേണ്ട എന്നതാണ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. വർഗീയ വാദികളെ ഭയന്ന് സ്വന്തം പതാക പോലും കോൺഗ്രസ് ഒഴിവാക്കി. ത്രിവർണ …

സ്വന്തം പതാക ഒഴിവാക്കിയത് കോൺഗ്രസിന്‍റെ ഭീരുത്വമെന്ന് മുഖ്യമന്ത്രി Read More »

ജനശതാബ്ദി ട്രെയിനില്‍ ടി.ടി.ഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

തൃശ്ശൂര്‍: ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ മാറുന്നതിന് മുമ്പ് സംസ്ഥാനത്ത് വീണ്ടും മറ്റൊരു ടി.ടി.ഇക്കു നേരെ ആക്രമണം. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടി.ടി.ഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ടി.ടി.ഇ ജെയ്‌സണ്‍ തോമസിനു നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു. ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. …

ജനശതാബ്ദി ട്രെയിനില്‍ ടി.ടി.ഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി Read More »

സ്വര്‍ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോർഡിട്ടു. പവന് 400 രൂപ ഇന്ന് വർധിച്ചു. ഇന്ന്(04/04/2024) പവന് 400 രൂപ വര്‍ധിച്ച് 51,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണ വില ഇന്നലെ 51,000 കടന്നു. രണ്ട് ദിവസത്തിനിടെ 1000 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര …

സ്വര്‍ണ വില ഉയർന്നു Read More »

കരുവന്നൂർ പണ തട്ടിപ്പ് കേസ്; സി.പി.എം നേതാവ് ഇ.ഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സി.പി.എം നേതാവ് പി.കെ ബിജു ഇ.ഡിക്ക് മുന്നിൽ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കരുവന്നൂര്‍ കേസിൽ അറസിറ്റിലായ പി.കെ അരവിന്ദാക്ഷന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി.കെ ബിജുവിന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് ആരോപണം. ഏത് സാഹചര്യത്തിലാണ് സതീഷ് സഹായിച്ചതെന്ന് ബിജുവിൽ നിന്നും വിശദീകരണം തേടണമെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. മാത്രമല്ല കരുവന്നൂർ കേസിൽ …

കരുവന്നൂർ പണ തട്ടിപ്പ് കേസ്; സി.പി.എം നേതാവ് ഇ.ഡിക്ക് മുന്നിൽ ഹാജരായി Read More »

സഞ്ജയ്‌ സിങ്ങ് കേസിൽ അഭിഭാഷകരിൽ ഭാൻസുരി സ്വരാജും, പേര്‌ നീക്കണമെന്ന് ഇ.ഡി

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി നേതാവ്‌ സഞ്ജയ്‌ സിങ്ങിന്‌ ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിന്ന്‌ സുഷ്‌മ സ്വരാജിന്റെ മകളും അഭിഭാഷകയുമായ ഭാൻസുരി സ്വരാജിന്റെ പേര്‌ നീക്കണമെന്ന ആവശ്യവുമായി ഇ.ഡി. കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവിൽ ഇ.ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകരുടെ കൂട്ടത്തിൽ ഭാൻസുരിയുടെ പേരുമുണ്ടായിരുന്നു. ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഭാൻസുരിയുടെ പേര്‌ ഇ.ഡി അഭിഭാഷകരുടെ കൂട്ടത്തിൽ വന്നത്‌ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരുന്നു. ഇ.ഡിയും ബി.ജെ.പിയും ഒന്നാണെന്ന്‌ വീണ്ടും തെളിഞ്ഞുവെന്ന്‌ …

സഞ്ജയ്‌ സിങ്ങ് കേസിൽ അഭിഭാഷകരിൽ ഭാൻസുരി സ്വരാജും, പേര്‌ നീക്കണമെന്ന് ഇ.ഡി Read More »

ഇ.ഡി അറസ്റ്റു ചോദ്യം ചെയ്‌ത്‌ കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയത്തിൽ അഴിമതി ആരോപിച്ച്‌ അറസ്റ്റു ചെയ്‌ത ഇ.ഡി നടപടി ചോദ്യം ചെയ്‌ത്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കെജ്‌രിവാളിന്റെയും ഇ.ഡിയുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ്‌ സ്വർണകാന്ത ശർമയുടെ ബെഞ്ചാണ്‌ ഹർജി വിധി പറയാൻ മാറ്റിയത്‌. മദ്യ നയത്തിൽ മുഖ്യമന്ത്രിക്ക്‌ എന്താണ്‌ പങ്കെന്ന ചോദ്യത്തിന്‌ തൃപ്‌തികരമായ വിശദീകരണം നൽകാൻ ഇ.ഡിക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്‌ കെജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്ങ്‌വി വാദിച്ചു. മുഖ്യമന്ത്രിയുടെ …

ഇ.ഡി അറസ്റ്റു ചോദ്യം ചെയ്‌ത്‌ കെജ്‌രിവാൾ Read More »

മിസോറാമില്‍ ശക്തമായ മഴയും ഇടിമിന്നലും, വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

ഐസ്വാള്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മിസോറാമിലുണ്ടായ ഇടിമിന്നലില്‍ വീടുകളും സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമടക്കം2500 നിര്‍മാണങ്ങള്‍ തകരുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് 45കാരിയായ സ്ത്രീ മരിച്ചത്. അഞ്ച് ജില്ലകളിലെ 15 പള്ളികള്‍, അഞ്ച് ജില്ലകളിലെ 17 സ്‌കൂളുകള്‍, മ്യാന്‍മര്‍ അഭയാര്‍ത്ഥികളെയും മണിപ്പൂരില്‍ നിന്നുള്ള ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും പാര്‍പ്പിച്ചിരിക്കുന്ന ചമ്പൈ, സെയ്ച്വല്‍ ജില്ലകളിലെ 11 ദുരിതാശ്വാസ ക്യാമ്പുകള്‍, കൊളാസിബ്, സെര്‍ച്ചിപ് ജില്ലകളിലെ 11 ആംഗന്‍വാടികള്‍ എന്നിവയും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും …

മിസോറാമില്‍ ശക്തമായ മഴയും ഇടിമിന്നലും, വീടുകളും കെട്ടിടങ്ങളും തകര്‍ന്നു Read More »

സ്വന്തം പതാക ഒളിപ്പിച്ചു വെക്കുന്ന ഭീരുത്വമല്ല ഈ നാടിന്റെ പ്രതിനിധികളായി ലോക്‌സഭയിലേക്ക് പോകേണ്ടതെന്ന് മുഖ്യമന്ത്രി

കൊച്ചി: സംഘപരിവാറിന് മുന്നില്‍ സ്വയം മറന്നുനില്‍ക്കുന്ന കോണ്‍ഗ്രസ്സല്ല, സ്വന്തം പതാക ഒളിപ്പിച്ചു വെക്കുന്ന ഭീരുത്വമല്ല ഈ നാടിന്റെ പ്രതിനിധികളായി ലോക്‌സഭയിലേക്ക് പോകേണ്ടതെന്ന് മുഖ്യമന്ത്രി. അവര്‍ക്ക് നല്ല ആശയവ്യക്തതയും നിലപാടില്‍ ദൃഢതയും വേണം. ദേശീയ പ്രശ്‌നങ്ങളില്‍ ആര്‍ജവത്തോടെ പൊരുതാനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും തയാറാകുന്ന പ്രതിനിധികളാണ് വേണ്ടത് എന്നതായിരിക്കും ഈ തെരഞ്ഞടുപ്പില്‍ കേരളത്തിന്റെ ജനവിധി. എല്‍.ഡിഎഫിന്റെ ഉജ്ജ്വലമായ വിജയം ഉറപ്പാക്കുന്ന ജനവികാരമായി മാറുന്നതായും കാണാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോതമം​ഗലം: കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ലോകസഭ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജിൻ്റെ പ്രചരണാർത്ഥം കോതമംഗലത്ത് സംഘടിപ്പിച്ച പരിപാട ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു. ഇ.ഡിയെ പേടിച്ച് ബി.ജെ.പിയെ പ്രതിരോധിക്കാൻ ഇവർക്ക് ശേഷിയില്ല. നാടിൻ്റെ നിലനിൽപ്പോ വികസനമോ ബി.ജെ.പിക്കും കോൺഗ്രസിനും പ്രശ്നമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ താലൂക്ക് സെക്രട്ടറി പി.ടി ബെന്നി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ എസ് സതീഷ് ,ആർ …

കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

തായ്‌വാൻ ഭൂചലനത്തിൽ മരണം ഏഴായി

തായ്പേയ് സിറ്റി: തായ്‌വാനിലുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ ഏഴായി. 60ലേറെ പേർക്ക് പരിക്കേറ്റു. 77ഓളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ബുധനാഴ്‌ച രാവിലെയാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 25വർഷത്തിനിടെ തായ്‌വാനിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഭൂചലനത്തെ തുടർന്ന് തെക്കൻ ജപ്പാന്റെയും ഫിലിപ്പീൻസിന്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂചലനത്തിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. …

തായ്‌വാൻ ഭൂചലനത്തിൽ മരണം ഏഴായി Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവ് അറസ്റ്റിൽ. കണ്ണൂർ പടിയൂർ നരന്‍റെവിട വീട്ടിൽ ഫാജിസിയാണ്(41) അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് യുവാവിനെതിരെ പരാതി നൽകുകയായിരുന്നു.

കോതമംഗലം വടാട്ടുപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോതമംഗലം: വടാട്ടുപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വേനൽമഴക്കൊപ്പം എത്തിയ ഇടിമിന്നലാണ്യുവാവിൻ്റെ ജീവൻ എടുത്തത്. ഇന്നലെ വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു.

ഡീൻ നാമനിർദേശ പത്രിക സമർപ്പിച്ചു

ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ല കളക്ടർ ഷീബ ജോർജ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. രാവിലെ ജന്മനാടായ പൈങ്ങോട്ടൂരിൽ വിവിധ ഇടങ്ങളിൽ ജനങ്ങളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഡീൻ ചെറുതോണിയിൽ എത്തിയത്. അവിടെ വ്യാപാര സ്ഥാപനങ്ങളിൽ എത്തി വോട്ട് തേടി. തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർ ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് ജില്ല കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ എത്തി. അവിടെ നേതൃയോഗത്തിൽ പങ്കെടുത്തു. പൊതു പര്യാടനത്തിനുള്ള ഒരുക്കങ്ങൾ …

ഡീൻ നാമനിർദേശ പത്രിക സമർപ്പിച്ചു Read More »

കെ.കെ ശെെലജയും എളമരം കരീമും നാമ നിർ​ദേശ പത്രിക സമർപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമും വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശെെലജയും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗിനാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രകടനമായാണ് ഇരുവരും കലക്ട്രേറ്റിലെത്തിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി മോഹനൻ, റ്റി.പി രാമകൃഷ്ണൻ, ശ്രേയാംസ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നെന്ന വാർത്ത വ്യാജമെന്ന് സൗദി അറേബ്യ

സൗദി അറേബ്യ: മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് മിസ് യൂണിവേഴ്സ് സംഘാടകർ. സൗദി അറേബ്യ വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും ഇത്തരം വാർത്തകർ തെറ്റിധരിപ്പിക്കുന്നതാണെന്നും മിസ് യൂണിവേഴ്സിന്‍റെ ഔദ്യോഗിക വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത കുറിപ്പിൽ പറയുന്നു. സൗദി അറേബ്യയിൽ നിന്ന് മത്സരാർഥിയെ പങ്കെടുപ്പിക്കുന്നതിനായി ഒരു സെലക്ഷൻ നടപടികളും നടത്തിയിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റിധരിപ്പിക്കുന്നതാണ്. വിശ്വ സുന്ദരി മത്സരത്തിൽ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് കടുപ്പമേറിയ സെലക്ഷനിലൂടെയാണ് കടന്നു പോകേണ്ടത്. അത് ഞങ്ങളുടെ നയങ്ങൾക്കും …

മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നെന്ന വാർത്ത വ്യാജമെന്ന് സൗദി അറേബ്യ Read More »

ബോക്സിങ്ങ് താരം വിജേന്ദർ സിങ്ങ് കോൺഗ്രസ് വിട്ടു, ബി.ജെ.പിയിൽ അം​ഗത്വം സീകരിച്ചു

ന്യൂഡൽഹി: ബോക്സിങ്ങ് താരം വിജേന്ദർ സിങ്ങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച മൂന്നിന് ബി.ജെ.പി ആസ്ഥാനത്തെത്തി അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചു. 2019ലാണ് വിജേന്ദർ സിങ്ങ് കോൺഗ്രസിൽ ചേർന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സൗത്ത് ഡൽഹിയിൽ നിന്നും ബി.ജെ.പിയുടെ രമേഷ് ബുധുരിയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ അദ്ദേഹം ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് വിജേന്ദർ ബി.ജെ.പിയിൽ …

ബോക്സിങ്ങ് താരം വിജേന്ദർ സിങ്ങ് കോൺഗ്രസ് വിട്ടു, ബി.ജെ.പിയിൽ അം​ഗത്വം സീകരിച്ചു Read More »

ഇസ്രയേല്‍ ആക്രമണത്തില്‍ 
വേൾഡ്‌ സെൻട്രൽ കിച്ചൺ പ്രവർത്തകരായ 
ഏഴു പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസ ദുരന്തഭൂമിയിൽ പട്ടിണിയിലായവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ആ​ഗോളസന്നദ്ധസംഘടന വേൾഡ്‌ സെൻട്രൽ കിച്ചൺ(ഡബ്ല്യു.സി.കെ) പ്രവർത്തകരായ ഏഴു പേർ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സംഘടനയുടെ പതാക കെട്ടിയ രണ്ടു കാറിൽ സംഘർഷരഹിത മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌. ഓസ്‌ട്രേലിയ, പലസ്‌തീൻ, പോളണ്ട്‌, ബ്രിട്ടൻ, യു.എസ്‌ – ക്യാനഡ സ്വദേശികളാണ്‌ കൊല്ലപ്പെട്ടത്‌. ഇസ്രയേൽ സൈന്യത്തെ അറിയിച്ച ശേഷമാണ്‌ ഭക്ഷണം വിതരണം ചെയ്‌തതെന്ന്‌ സംഘടന വ്യക്തമാക്കി. മധ്യ ഗാസയിലെ ദേർ അൽ ബലായിൽ 100 ടണ്ണിലധികം ഭക്ഷണ സാധനങ്ങൾ ഇറക്കി തിരിച്ചു വരുമ്പോഴായിരുന്നു …

ഇസ്രയേല്‍ ആക്രമണത്തില്‍ 
വേൾഡ്‌ സെൻട്രൽ കിച്ചൺ പ്രവർത്തകരായ 
ഏഴു പേർ കൊല്ലപ്പെട്ടു Read More »

ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഇറാൻ

ദമാസ്‌കസ്‌: സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാൻ കോൺസുലേറ്റ്‌ വ്യോമാക്രമണത്തിൽ തകർത്ത്‌ ജനറല്‍മാരടക്കം ഏഴുപേരെ വധിച്ച ഇസ്രയേല്‍ നടപടിക്ക് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്‍. തിങ്കളാഴ്ച രാത്രിയാണ് അധിനിവേശ ഗോലൻ പർവത മേഖലയിൽനിന്നെത്തിയ ഇസ്രയേൽ വിമാനം എംബസിയിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്‌. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ​ദേശീയ സുരക്ഷാ കൗണ്‍സില്‍ ഇസ്രായേലിന് തിരിച്ചടി നല്‍കാന്‍ തീരുമാനമെടുത്തതായി ഔദ്യോ​ഗിക ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ റവല്യൂഷണറി ഗാർഡ്‌സിലെ …

ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഇറാൻ Read More »

കെജ്രിവാളിന്റെ ഭാ​രം നാലര കിലോ കുറഞ്ഞു, എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല ദൈവം മാപ്പു കൊടുക്കില്ല; ‍അതിഷി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായതിനു ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യനില മോശമാണെന്ന് ആം ആദ്മി പാർട്ടി മന്ത്രി അതിഷി. അറസ്റ്റിനു ശേഷം കെജ്‌രിവാളിന്‍റെ ഭാരം നാലര കിലോയോളം കുറഞ്ഞു. ജയിലിൽ പാർപ്പിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിഷി ആരോപിച്ചു. കെജ്‌രിവാളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിയമസാധ്യതകളിലേക്ക് തിരിയുകയാണ് ആം ആദ്മി പാർട്ടി. പ്രമേയരോഗിയാണ് കെജ്‌രിവാൾ. മറ്റു ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. എന്നിട്ടും അദ്ദേഹം മുഴുവൻ സമയവും രാജ്യത്തെ സേവിക്കുന്നതിൽ സജീവമായി. അറസ്റ്റിനു …

കെജ്രിവാളിന്റെ ഭാ​രം നാലര കിലോ കുറഞ്ഞു, എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല ദൈവം മാപ്പു കൊടുക്കില്ല; ‍അതിഷി Read More »

നാമനിർദേശ പത്രിക സമർപ്പണത്തിൽ തർക്കം: കാസർകോട് കളക്ടറുടെ ചേമ്പറിനു മുന്നിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: നാമനിർദേശ പത്രികസമർ‌പ്പണത്തിൽ ടോക്കൺ അനുവദിച്ചതുമായി ബന്ധപ്പെട്ട് തർക്കം. യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കളക്‌ടറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ നിർദേശകൻ സി.സി.റ്റി.വിക്ക് മുന്നിൽ എത്തിയിരുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ എം.വി ബാലകൃഷ്ണന് ഒന്നാം ടോക്കൺ അനുവദിക്കുകയായിരുന്നു. എന്നാൽ രാവിലെ ഒൻപത് മുതൽ ചേംബറിന് മുന്നിൽ താനുണ്ടെന്നും തനിക്ക് ഒന്നാം നമ്പർ ടോക്കൺ നൽകണമെന്നാവശ്യപ്പെട്ടാണ് ഉണ്ണിത്താൻ പ്രതിഷേധിച്ചത്. ഭരിക്കുന്നവർക്ക് ഒന്നാം ടോക്കൺ എന്നതാണോ രീതിയെന്നും അദ്ദേഹം ചോദിച്ചു.

ടി.ടി.ഇ വിനോദ് കൊലക്കേസ്: പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിന് ആവശ്യമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശ്ശൂര്‍ വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടി.ടി.ഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹ പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാട്‌ന സൂപ്പർ ഫാസ്റ്റ്‌ എക്‌സ്‌പ്രസിലെ ടി.ടി.ഇ ആയ കെ വിനോദ്‌ ചൊവ്വ വൈകിട്ട്‌ 7.30ന്‌ തൃശൂർ സ്‌റ്റേഷനും …

ടി.ടി.ഇ വിനോദ് കൊലക്കേസ്: പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിന് ആവശ്യമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി Read More »

ആലപ്പുഴയിൽ അസം സ്വദേശിനിയായ റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടനാട്: ആലപ്പുഴയിൽ റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി വൈശ്യംഭാഗത്തെ റിസോർട്ടിലാണ് സംഭവം. അസം സ്വദേശിനി ​ഹസീനയാണ് മരിച്ചത്. ഇവർ താമസിക്കുന്ന മുറിക്ക് പുറത്ത് ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കഴുത്തിൽ കയറിട്ട് മുറുക്കിയതു പോലുള്ള പാടുകളുണ്ട്. നെടുമുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കെജ്‌രിവാളിന്റെ ഐ ഫോൺ അൺലോക്ക്‌ ചെയ്‌ത്‌ നൽകില്ല, ഇ.ഡിക്ക് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഐഫോൺ അൺലോക്ക് ചെയ്‌ത്‌ നൽകില്ലെന്ന്‌ ആപ്പിൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചതായാണ്‌ റിപ്പോർട്ട്. ഉപകരണത്തിൻ്റെ ഉടമ സജ്ജമാക്കിയ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂവെന്ന് ആപ്പിൾ അറിയിച്ചു. ഇ.ഡി നടത്തിയ റെയ്‌ഡിനിടെ 70,000 രൂപയും സ്‌മാർട്ട്‌ഫോൺ ഉൾപ്പെടെ നാല് മൊബൈൽ ഫോണുകളും കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത കെജ്‌രിവാൾ പാസ്‌വേർഡ്‌ നൽകാനും തയ്യാറായില്ല. തന്റെ മൊബൈൽ ഫോൺ ഡാറ്റയും ചാറ്റുകളും …

കെജ്‌രിവാളിന്റെ ഐ ഫോൺ അൺലോക്ക്‌ ചെയ്‌ത്‌ നൽകില്ല, ഇ.ഡിക്ക് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചു Read More »

നാമനിർദേശ പത്രിക സമർപ്പിച്ച് കെ രാധാകൃഷ്ണനും എം.വി ബാലകൃഷ്ണനും

ആലത്തൂർ/കാസർകോട്: ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും കാസർകോട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനും നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പാലക്കാട് ജില്ലാ പഞ്ചായത്ത് പരിസരത്തു നിന്നും പ്രകടനമായി കളക്ടറേറ്റിൽ എത്തിയാണ് കെ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചത്. എ.ഡി.എം സി ബിജു പത്രിക കെെപറ്റി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവരും എ.കെ ബാലൻ, ഇ.എൻ സുരേഷ് ബാബു, സി.കെ രാജേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കാസർകോട് ജില്ലാ കളക്ട്രേറ്റിലേക്ക് പ്രകടനമായി …

നാമനിർദേശ പത്രിക സമർപ്പിച്ച് കെ രാധാകൃഷ്ണനും എം.വി ബാലകൃഷ്ണനും Read More »

കെ.ജെ ഷെെൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ ഷെെൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് നിന്നു പ്രകടനമായെത്തി കളക്ടർ എൻ.എസ്.കെ ഉമേഷിനാണ് പത്രിക സമർപ്പിച്ചത്. മന്ത്രി പി രാജീവ്, ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, ഗോപി കോട്ടമുറിക്കൽ, കെ.എം ദിനകരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തി

സൂറത്ത്: അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. സൂറത്തിലെ വജ്രാഭരണ നിർമാണ തൊഴിലാളിയായ മെഹുൽ സോളാങ്കിയെയാണ്(23) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മെഹുൽ സോളങ്കിയും 21കാരിയും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതി അമ്മാവന്‍റെ മകൾ വീട്ടിൽ ഒറ്റക്കായതിനാൽ കൂട്ടുകിടാക്കാനെത്തി. അന്ന് വീട്ടിൽ ആരും ഇല്ലാത്തതിനാൽ മെഹുൽ യുവതിയുടെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ യുവതിയുടെ സഹോദരൻ സംഭവമറിഞ്ഞതോടെ മറ്റ് ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഏകദേശം രണ്ടു മണിക്കൂറോളം യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് …

അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തി Read More »

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികൾ ഇന്ന് ശ്രീലങ്കയിലേക്ക് പോകും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികൾ ഇന്ന് വിമാനമാർഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15ന് പൊലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടു പോയി. മൂന്നു പേരെയും ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.

കൽപ്പറ്റയിൽ പ്രവർത്തകരെ ഇളക്കി മറിച്ച് രാഹുലിൻ്റെ റോഡ് ഷോ

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് എത്തിയിരിക്കുന്നത്. ഇലരുവരും മേപ്പാടിയിൽ നിന്ന് തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ കൽപ്പറ്റയിലേക്ക് പോ വുകയാണ്. ഇന്ന് 12ന് നാമ നിർദേശ പത്രിക സമർപ്പിക്കും. മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണു രാഹുലും പ്രിയങ്കയും എത്തിയത്. പത്രികാ സമർപ്പണത്തിനു മുന്നോടിയായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു യു.ഡി.എഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയാണ് നടക്കുന്നത്. …

കൽപ്പറ്റയിൽ പ്രവർത്തകരെ ഇളക്കി മറിച്ച് രാഹുലിൻ്റെ റോഡ് ഷോ Read More »

സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സ്വർണ വില വീണ്ടും സർവ്വകാല റെക്കോർഡിൽ. പവന് 600 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 51280 രൂപയായി. അന്താരാഷ്ട്ര സ്വർണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്. ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് വിപണി വില 6410 രൂപയായി.

സുഗന്ധഗിരി മരംമുറി കേസിൽ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തു

കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറി കേസിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ നേരത്തെ കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചു. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതടക്കം …

സുഗന്ധഗിരി മരംമുറി കേസിൽ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തു Read More »

വയനാട്ടിൽ കടുവ‍യെ കിണറ്റിൽ കണ്ടെത്തി

വയനാട്: മൂന്നാനക്കുഴി യൂക്കാലി കവലയ്ക്കു സമീപം കാക്കനാട്ട് ശ്രീനാഥിന്‍റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്. ഇന്നു രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാനായി മോട്ടർ അടിച്ചിട്ടും പ്രവർത്തിക്കാത്തിനെ തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ചു.

പെരുമ്പാവൂർ എം.സി റോഡിൽ ടോറസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച്‌ അച്ഛനും മകളും മരിച്ചു

പെരുമ്പാവൂർ: എം.സി റോഡിൽ പെരുമ്പാവൂർ ഒക്കലിൽ വാഹനാപകടം. ടോറസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലസ്സി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം. താന്നിപ്പുഴ പള്ളിക്ക് മുൻവശത്തായിരുന്നു സംഭവം. ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങൾ നിന്നത്. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു അപകടം. ബ്ലസ്സി സംഭവ സ്ഥലത്ത് തന്നെ …

പെരുമ്പാവൂർ എം.സി റോഡിൽ ടോറസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച്‌ അച്ഛനും മകളും മരിച്ചു Read More »

തായ്‌വാനിൽ ശക്തമായ ഭൂചലനമുണ്ടായി, സുനാമി മുന്നറിയിപ്പ്‌ തെക്കൻ ജപ്പാനിലും ഫിലിപ്പീൻസിലും

ടോക്കിയോ: തായ്‌വാനിൽ വൻഭൂചലനം. ബുധനാഴ്‌ച രാവിലെയാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 25വർഷത്തിനിടെ തായ്‌വാനിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും ശക്ത്മായ ഭൂകചലനമാണിത്. ഭൂചലനത്തെ തുടർന്ന് തെക്കൻ ജപ്പാന്റെയും ഫിലിപ്പീൻസിന്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തായ്‌വാനിൽ പ്രാദേശിക സമയം രാവിലെ എട്ടിന് മുമ്പാണ് ഭൂചലനം ഉണ്ടായത്. ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ ദൂരെ തെക്ക് 34.8 കിലോമീറ്ററിലാണ് പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവേ അറിയിച്ചു. മിയാകോജിമ ദ്വീപ് …

തായ്‌വാനിൽ ശക്തമായ ഭൂചലനമുണ്ടായി, സുനാമി മുന്നറിയിപ്പ്‌ തെക്കൻ ജപ്പാനിലും ഫിലിപ്പീൻസിലും Read More »

അരുണാചൽപ്രദേശിൽ മലയാളി ദമ്പതികളുടെ മരണം; ദുർമന്ത്രമാണെന്ന കാര്യത്തിൽ വീട്ടുകാർക്ക്‌ ഉറപ്പില്ല, പുനർജനിയിൽ സംശയം

കോട്ടയം: അരുണാചൽപ്രദേശിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നവീന്റെ വീട്ടിലെത്തി പ്രാഥമിക വിവരങ്ങൾ തേടി പൊലീസ്‌. നവീന്റെ കോട്ടയം മീനടം നെടുംപൊയ്‌കയിലുള്ള വീട്ടിലെത്തിയാണ്‌ അന്വേഷണം നടത്തിയത്‌. അരുണാചൽ പ്രദേശിലേക്ക്‌ വിനോദയാത്ര പോവുകയാണെന്ന്‌ പറഞ്ഞിരുന്നതിനാൽ വീട്ടുകാർ പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. മൂന്ന്‌ ദിവസം മുന്നേ വിളിച്ചപ്പോഴും രണ്ട്‌ ദിവസം കൊണ്ട്‌ തിരിച്ചെത്തുമെന്നാണ്‌ ഇവർ വീട്ടുകാരോട്‌ അറിയിച്ചിരുന്നതെന്ന്‌ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌.പി അനിൽകുമാർ പറഞ്ഞു. നിലവിൽ തിരുവനന്തപുരത്ത്‌ മാത്രമാണ്‌ പരാതി ലഭിച്ചിട്ടുള്ളത്‌. മരണത്തിന്‌ കാരണം ദുർമന്ത്രമാണെന്ന കാര്യത്തിൽ …

അരുണാചൽപ്രദേശിൽ മലയാളി ദമ്പതികളുടെ മരണം; ദുർമന്ത്രമാണെന്ന കാര്യത്തിൽ വീട്ടുകാർക്ക്‌ ഉറപ്പില്ല, പുനർജനിയിൽ സംശയം Read More »

ജർമനിയിൽ ഇനി മുതൽ മുതിർന്നവർക്ക് കഞ്ചാവ്‌ ചെടി വളർത്താം

ബർലിൻ: ജർമനിയിൽ കഞ്ചാവ്‌ കുറഞ്ഞയളവിൽ കൈവശം വയ്ക്കാൻ അനുവദിക്കുന്ന നിയമം തിങ്കളാഴ്‌ച പ്രാബല്യത്തിൽ വന്നു. നിയമപ്രകാരം മുതിർന്നവർക്ക്‌ 25 ഗ്രാംവരെ കൈവശം വയ്ക്കാനും മൂന്ന്‌ ചെടി വളർത്താനും സാധിക്കും. 21 വയസ്സിനു മുകളിലുള്ളവർക്ക്‌ ഒരു മാസം 50 ഗ്രാംവരെ കൈവശം വയ്ക്കാൻ അനുവാദമുണ്ട്‌. 18നും 21നും ഇടയിൽ പ്രായമുള്ളവർക്ക്‌ 30 ഗ്രാം കഞ്ചാവ്‌ സൂക്ഷിക്കാം. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്‌സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ …

ജർമനിയിൽ ഇനി മുതൽ മുതിർന്നവർക്ക് കഞ്ചാവ്‌ ചെടി വളർത്താം Read More »

വണ്ടിപ്പെരിയാറിൽ ഗ്രാമ പഞ്ചായത്തംഗത്തെ വംശീയമായി അധിഷേപിച്ചെന്ന് പരാതി

വണ്ടിപ്പെരിയാർ: വേനൽ രൂക്ഷമായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനായി ജില്ലാ ഭരണകൂടം ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ഉപയോഗിച്ച് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് കന്നിമാർ ചോലയിൽ നടത്തിയ കുടിവെള്ള വിതരണത്തിനിടെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി ഗ്രാമ പഞ്ചായത്തംഗം എസ്.എ ജയന് നേരേ പ്രദേശവാസികളായ ഷിജോ, റിജോ, സൈമൺ, ജോഷി എന്നിവരടങ്ങുന്ന സംഘം കുടിവെള്ള വിതരണം തടഞ്ഞ് തന്നെ വംശീയമായി അധിക്ഷേപിച്ചതായും ഇത് അന്വേഷിക്കുവാനെത്തിയ വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർ സംഭവം അന്വേഷിക്കാതെ …

വണ്ടിപ്പെരിയാറിൽ ഗ്രാമ പഞ്ചായത്തംഗത്തെ വംശീയമായി അധിഷേപിച്ചെന്ന് പരാതി Read More »

ഇടുക്കി കഞ്ഞിക്കുഴിയിൽ വയോധികൻ തെങ്ങിൻ മുകളിൽ കുടുങ്ങി

ഇടുക്കി: കഞ്ഞിക്കുഴി ചുരുളി പതാൽ സ്വദേശി രോട്ടിപറമ്പിൽ ഗോപിയാണ്( 65) ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തെങ്ങിൽ കുടുങ്ങിയത്. സമീപത്തേ പുരയിടത്തിലെ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിൽ ആയിരുന്നു സംഭവം. മരം വെട്ട് തൊഴിലാളിയായ ഗോപി സമീപത്തെ പുരയിടത്തിൽ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തെങ്ങിൻ മുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അതുവഴി കടന്നു പോയ സമീപവാസിയായ മറ്റൊരാൾ തെങ്ങിൽ നിന്നും കയർ താഴേക്ക് കിടക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അവശ നിലയിൽ ഗോപി തെങ്ങിൻ മുകളിൽ ഇരിക്കുന്നതായി …

ഇടുക്കി കഞ്ഞിക്കുഴിയിൽ വയോധികൻ തെങ്ങിൻ മുകളിൽ കുടുങ്ങി Read More »

ചൂട് ജൂൺ വരെ തുടരുമെന്നു മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യം നേരിടുന്ന പൊള്ളുന്ന ചൂടിന് ഉടൻ ശമനമുണ്ടാവില്ല. ജൂൺ വരെ പതിവിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. മധ്യേന്ത്യയിലും പടിഞ്ഞാറൻ ഉപദ്വീപീയമേഖലയിലുമായിരിക്കും കടുത്ത ചൂട്. സാധാരണഗതിയിൽ നാലു മുതൽ എട്ടു വരെ ദിവസങ്ങളിലാണ് രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുക. ഇത്തവണ ഇത് 10 മുതൽ 20 വരെ ദിവസമുണ്ടായേക്കും. ഗുജറാത്ത്, മധ്യ മഹാരാഷ്‌ട്ര, ഉത്തര കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാകും ഉഷ്ണതരംഗം വലിയ തോതിൽ ഉണ്ടാകുകയെന്ന് …

ചൂട് ജൂൺ വരെ തുടരുമെന്നു മുന്നറിയിപ്പ് Read More »

കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി ഹോസ്റ്റൽ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഒഡീഷ സ്വദേശിനി റൂബി പട്ടേലിനെയാണ്(27) ചൊവ്വാഴ്ച രാവിലെ ഹോസ്റ്റൽ കെട്ടിടത്തിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. ഒഡീഷ ബർഗാർ ജില്ലയിലെ സാലിഹപള്ളി സ്വദേശിനിയാണ്. ഹിന്ദി താരതമ്യ സാഹിത്യത്തിൽ ഗവേഷക വിദ്യാർഥിനിയായിരുന്നു.

കണ്ണൂർ സെനറ്റിലേക്ക്‌ ജന്മഭൂമി ലേഖകനെയും ഉൾപ്പെടുത്തി ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകാലാശാല സെനറ്റിലേക്ക്‌ ആർഎസ്‌എസുകാരെ തിരുകി കയറ്റി ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. സർവകാലാശാല സിൻഡിക്കേറ്റ്‌ നൽകിയ 16 പേരുടെ പട്ടികയിൽ നിന്ന്‌ 14 പേരെയും ഒഴിവാക്കിയാണ്‌ ഗവർണറുടെ കർസേവ. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു പു​റ​മെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ​ട്ടി​ക​യി​ലു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല നാമനിർദേശം ചെയ്‌ത​തും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​വ​രു​മാ​യ​വ​രെ വെ​ട്ടി​യാ​ണ് ചാ​ൻ​സ​ല​ർ പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. മാ​ധ്യ​മ മേ​ഖ​ല​യി​ൽ​നി​ന്ന് ശ​ശി​കു​മാ​ർ, വെ​ങ്ക​ടേ​ഷ് രാ​മ​കൃ​ഷ്‌ണ​ൻ, ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്‌ട​ർ കൃഷ്‌ണ​ദാ​സ് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി ബി​ജെ​പി മു​ഖ​പ​ത്ര​മാ​യ ജ​ന്മ​ഭൂ​മി​യു​ടെ ലേ​ഖ​കൻ …

കണ്ണൂർ സെനറ്റിലേക്ക്‌ ജന്മഭൂമി ലേഖകനെയും ഉൾപ്പെടുത്തി ഗവർണർ Read More »

കോണ്‍ഗ്രസ് നേതാവ് റ്റി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് റ്റി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്‌ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജിവച്ചതെന്ന്‌ ശരത് ചന്ദ്രപ്രസാദ് പറഞ്ഞു. രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമാണ് ശരത് ചന്ദ്രപ്രസാദ്. അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്‌നം പരിഹരിക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം. ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ് വിട്ട് …

കോണ്‍ഗ്രസ് നേതാവ് റ്റി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു Read More »

മുഖ്യമന്ത്രി ബുധനാഴ്ച കോതമംഗലത്ത്

കോതമംഗലം: ഇടത്പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. ജോയിസ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കോതമംഗലത്ത് എത്തും. ബുധൻ രാവിലെ 10 മണിക്ക് കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിയിലാണ് പരിപാടി. കോതമംഗലം അസംബ്ലി മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലേയും മുനിസിപ്പാലിറ്റിയിലേയും പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് കോതമംഗലം അസംബ്ലി മണ്ഡലത്തിലെ ആദ്യ ഘട്ട സ്ഥാനാർഥി പര്യടനം കുട്ടംപുഴ പഞ്ചായത്തിലെ മാമല കണ്ടത്ത് രാവിലെ 7 …

മുഖ്യമന്ത്രി ബുധനാഴ്ച കോതമംഗലത്ത് Read More »

ചൈനയുടെ നീക്കം യുക്തിരഹിതമെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥാലങ്ങൾക്ക് പുതിയ പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. ചൈന കണ്ടെത്തിയ പേരുകൾകൊണ്ട് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ് എന്ന യാഥാർഥ്യത്തെ മാറ്റാൻ കഴിയുന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അരുണാചൽ പ്രദേശിലെ 30 ഓളം സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിക്കൊണ്ട് ചൈന പുറത്തുവിട്ട പട്ടികയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു കേന്ദ്രത്തിന്‍റെ പ്രസ്താവന. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള യുക്തി രഹിതമായ …

ചൈനയുടെ നീക്കം യുക്തിരഹിതമെന്ന് ഇന്ത്യ Read More »

എ.എ.പി എം.പി സഞ്ജയ് സിങ്ങിന് ജാമ്യം

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത സഞ്ജയ് സിങ്ങ് ആറ് മാസത്തോളം ജയിലിലായിരുന്നു. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദിപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിൻറെ ജാമ്യ ഹർജി പരിഗണിച്ചത്. വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകൾ‌ക്കും നിബന്ധനകൾക്കും വിധേയമായാവും സഞ്ജ് സിങ്ങിനെ വിട്ടയക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കവളങ്ങാട് മിനി ലോറി ടയർ പൊട്ടി മറിഞ്ഞു

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാത കവലങ്ങാടിൽ ഹൈറേഞ്ചിലേക്ക് പഴം കയറ്റിപ്പോയ മിനി ലോറി ടയർ പൊട്ടി മറിഞ്ഞു. ഡ്രൈവർക്കും സഹായിക്കും പരുക്ക്. കവളങ്ങാട് മങ്ങാട്ടുപടിയിലാണ് അപകടം. പിന്നിലെ ടയറുകളിലൊന്ന് പൊട്ടിയതിനെ തുടർന്ന് ലോറി റോഡിൽ മറിയുകയായിരുന്നു. കാലടിയിൽ നിന്ന് ഹൈറേഞ്ചിലെ കടകളിൽ വില്പനയ്ക്കുള്ള പഴങ്ങളുമായി പോയതാണ് ലോറി. അപകടത്തേത്തുടർന്ന് ലോറിയിലെ പകുതിയോളം പഴങ്ങൾ നശിച്ചു. നെല്ലിമറ്റം,കൂറ്റംവേലി സ്വദേശി ഷാനവാസിന്റെതാണ് ലോറിയും പഴങ്ങളും. അപകടത്തിൽപ്പെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും നീക്കി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ …

കവളങ്ങാട് മിനി ലോറി ടയർ പൊട്ടി മറിഞ്ഞു Read More »

നഴ്സിങ്ങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

പത്തനംതിട്ട: സ്വകാര്യ മെഡിക്കൽ കോളെജിൽ ബി.എസ്.സി നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തിനെയാണ്(37) പൊലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി വർഗീസിന്‍റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയിൽ നിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. പരാതിക്കാരിയുടെ മകൾക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജിൽ ബി.എസ്.സി നഴ്സിങ്ങിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രതിക്ക് 755000 രൂപ പ്രതിക്ക് …

നഴ്സിങ്ങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് Read More »