Timely news thodupuzha

logo

Timely A

ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: അടിമാലി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാല്‍ കുത്തേട്ട് കരുണാകരന്റെ മകന്‍ കിഷോറിനെയാണ്(33) മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് ദിവസം മുന്‍പ് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ഇടെയാണ് മുവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ യുവാവിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക വാങ്ങി പണം നല്‍കാത്തതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനൊപ്പം …

ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More »

നട്ടും ബോൾട്ടും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റുൾപ്പെടെ ആവശ്യപ്പെട്ടത്; കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നിന്ന് ജീനനു കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നട്ടും ബോൾട്ടും സ്റ്റിയറിങ്ങും പോലുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ അടക്കമുള്ളവർ ആവശ്യപ്പെട്ടതെന്നും മുരളീധരൻ ആരോപിച്ചു. തൃശൂരിലെ 56,000 വോട്ടുകൾ ബിജെപിക്ക് ചോർന്നത് പാർട്ടിയിലെ വിദ്വാന്മാർ അറിഞ്ഞിരുന്നില്ല. എന്നിട്ടും ജയിക്കുമെന്നായിരുന്നു അവകാശവാദം. ചെന്ന് പെട്ടു പോയി. ഏതൊക്കെയോ ഭാഗ്യത്തിനാണ് തടി കേടാകാതെ രക്ഷപ്പെട്ടത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് പ്രവീൺ കുമാർ വേദിയിലിരിക്കേയാണ് …

നട്ടും ബോൾട്ടും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റുൾപ്പെടെ ആവശ്യപ്പെട്ടത്; കെ മുരളീധരൻ Read More »

അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയും

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയുമെന്ന് എ.എ.പി രാജ്യ സഭ എം.പി സഞ്ജയ് സിങ് അറിയിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ ലഭിച്ചിരുന്ന എല്ലാ സൗകര്യങ്ങളും കെജ്‌രിവാൾ ഉപേക്ഷിക്കുമെന്നും സഞ്ജയ് സിങ്ങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ അതിഷിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. രാജി സമർപ്പിച്ചതിന് ശേഷം മുഖ്യമന്ത്രിയ്ക്കുളള സുരക്ഷ, സൗകര്യങ്ങൾ ഉൾപ്പെടെയുളളവ ഉപേക്ഷിച്ച് ജനങ്ങൾക്കിടയിൽ സാധാരണക്കാരാനായി ജീവിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഞാൻ ആറ് മാസം ജയിലിൽ ആയിരുന്നപ്പോൾ ദൈവം …

അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയും Read More »

കോഴിക്കോട് ഭര്‍ത്താവും സുഹൃത്തും ചേർന്ന് യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു: പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സുഹൃത്തായ അടിവാരം സ്വദേശി പി.കെ പ്രകാശിനെയും അറസ്റ്റ് ചെയ്തു. യുവതിക്കും ഭര്‍ത്താവിനും ചില കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ നഗ്നപൂജ നടത്തണമെന്ന് പ്രകാശ് യുവതിയുടെ ഭര്‍ത്താവിനെ ഉപദേശിക്കുകയായിരുന്നു. പിന്നാലെ ഇതിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ഭര്‍ത്താവ് ഇവരെ പലവട്ടം ഉപദ്രവിച്ചു. ഇതോടെ യുവതി താമരശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ രണ്ടാം ദിനവും ഇടിവ്. ഇന്ന്(18/09/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഇന്നലെയും പവന് വില കുറഞ്ഞ് 54,920 രൂപയായിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണ വില വീണ്ടും 55,000 കടന്നിരുന്ന ശേഷം തുടർച്ചയായുള്ള രണ്ട് ദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണത്തിന്. ഇതായിരുന്നു …

സ്വർണ വില കുറഞ്ഞു Read More »

യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം: പനി കൂടുന്നതായി റിപ്പോർട്ട്

ദുബായ്: യു.എ.ഇയിലെ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. അന്തരീക്ഷ താപനിലയിൽ കുറവ് വരുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. പനി, ക്ഷീണം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്. നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസികൾക്ക് രോഗം വരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അസുഖം ബാധിച്ചവർ പരമാവധി വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

പൾസർ സുനിക്ക് ചിക്കൻപോക്സ് ബാധിച്ചതിനാൽ ജയിൽ മോചനം വൈകിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകിയേക്കും. ചിക്കൻപോക്സ് ബാധിച്ചതിനാൽ പൾസർ സുനി ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ട ശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് നീണ്ട ഏഴര വർഷത്തിന് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കാനാണ് സുപ്രീം കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ജാമ്യ വ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി …

പൾസർ സുനിക്ക് ചിക്കൻപോക്സ് ബാധിച്ചതിനാൽ ജയിൽ മോചനം വൈകിയേക്കും Read More »

മൈനാ​ഗപ്പള്ളിയിൽ യുവതിയെ ഇടിച്ച് വീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഇന്‍ഷുറന്‍സ് പുതുക്കിയത് അപകട ശേഷം

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. KL 23Q9347 എന്ന കാറിടിച്ചാണ് മൈനാ​ഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ(45) മരിച്ചത്. ഈ വാഹനത്തിന്‍റെ ഇൻഷുറൻസ് കാലാവധി 13ന് അവസാനിച്ചിരുന്നു. എന്നാൽ അപകടത്തിന് ശേഷം ഓൺലൈൻ വഴി 16ന് ഇൻഷുറൻസ് പോളിസി പുതുക്കിയതായി പൊലീസ് കണ്ടെത്തി. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ …

മൈനാ​ഗപ്പള്ളിയിൽ യുവതിയെ ഇടിച്ച് വീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഇന്‍ഷുറന്‍സ് പുതുക്കിയത് അപകട ശേഷം Read More »

തിരുവനന്തപുരം കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ(48) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എസ്.എൻ ജം​ഗ്ഷനിൽ നിർത്തിയിട്ട കാറിന്‍റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാർ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ വഴിയാത്രക്കാരാണ് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. തുടർന്ന് തുമ്പ പൊലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതും ആളെ തിരിച്ചറിഞ്ഞതും. മൃതദേഹത്തിന് മൂന്ന് ദിവസത്തെ …

തിരുവനന്തപുരം കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി Read More »

ഗുരുവായൂർ ക്ഷേത്രം കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; ​വിഡിയോ​ഗ്രഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോ​ഗ്രാഫിക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൃഷ്ണൻറെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്ന് അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവിട്ടത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവ് ഇറക്കിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള ഇടമല്ല ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലെന്ന് കോടതി വ്യക്തമാക്കി. മറ്റ് …

ഗുരുവായൂർ ക്ഷേത്രം കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; ​വിഡിയോ​ഗ്രഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി Read More »

നടിയെ ആക്രമിച്ച് കേസ്; പൾസർ സുനി പുറത്തിറങ്ങുന്നത് 10 ഹർജികൾക്ക് ഒടുവിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി 10 തവണ ജാമ്യ ഹർജി നൽകിയതിലെ സാമ്പത്തിക ശ്രോതസ് ആരാണെന്ന് സിംഗിൽ ബെഞ്ച് തന്നെ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപ് മാത്രം 57 ഹർജികളാണ് വിവിധ കോടതികളിലായി നൽകിയത്. വിചാരണ നീണ്ട് പോകുന്നതിൽ സുപ്രീം കോടതി പ്രകടിപ്പിച്ച അനിഷ്ടത്തിൻറെ പ്രധാന കാരണവും ഈ ഹർജികളാണെന്നാണ് …

നടിയെ ആക്രമിച്ച് കേസ്; പൾസർ സുനി പുറത്തിറങ്ങുന്നത് 10 ഹർജികൾക്ക് ഒടുവിൽ Read More »

പേജർ സ്ഫോടനത്തിൽ ആയിരത്തിലധികം പേർക്ക് പരുക്ക്

ബെയ്റൂട്ട്: പേജറുകൾ പൊട്ടിത്തെറിച്ച് ലെബനനിലെ ഇസ്‌ലാമിക സായുധ സംഘം ഹിസ്ബുള്ളയുടെ ആയിരത്തിലേറെ അംഗങ്ങൾക്കു സാരമായി പരുക്കേറ്റു. ഹിസ്ബുള്ള അംഗങ്ങൾ സന്ദേശവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കുന്ന പേജറുകളിലേക്ക് ഇന്നലെ ഒരു സന്ദേശമെത്തിയതിനു പിന്നാലെയായിരുന്നു പൊട്ടിത്തെറി. സൂപ്പർമാർക്കറ്റിൽ ഹിസ്ബുള്ള അംഗത്തിന്‍റെ പേജർ പൊട്ടിത്തെറിക്കുന്നതിന്‍റെ വിഡിയൊ ദൃശ്യങ്ങൾ പുറത്ത് വന്നു. പരിക്കേറ്റവരില്‍ ഡോക്റ്റര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി ഒരു വർഷം പിന്നിട്ട യുദ്ധത്തിനിടെയാണ് ഹിസ്ബുള്ളയ്ക്ക് തിരിച്ചടി. ആക്രമിച്ചത് ഇസ്രയേലെന്നാണ് കരുതുന്നത്. അതു യാഥാർഥ്യമെങ്കിൽ ഹിസ്ബുള്ളയ്ക്കെതിരേയുണ്ടായ ആക്രമണം ചരിത്രത്തിലെ …

പേജർ സ്ഫോടനത്തിൽ ആയിരത്തിലധികം പേർക്ക് പരുക്ക് Read More »

പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 21 മുതൽ 23 വരെ യുഎസ് സന്ദർശിക്കും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പ്രധാന അജൻഡ. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ഉച്ചകോടിയുടെ ആതിഥേയൻ. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓരോ നേതാക്കളുമായുള്ള വ്യക്തി ബന്ധം പ്രതിഫലിപ്പിക്കുന്നതിന് ബൈഡൻ തന്‍റെ ജന്മസ്ഥലമായ വിൽമിങ്ടണിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിക്ക് ശേഷം മോദി ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന …

പ്രധാനമന്ത്രി അമേരിക്കയിലേക്ക് Read More »

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്; കിരീടം സ്വന്തമാക്കി ഇന്ത്യ

ഹുലുൻബുയിർ: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യ അഞ്ചാം വട്ടവും ചാംപ്യൻമാരായി. ചൈനയിൽ നടന്ന ഫൈനലിൽ ആതിഥേയരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയുടെ സമ്പൂർണ ആധിപത്യം കണ്ട ടൂർണമെന്‍റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ടീം ആധികാരികമായി കിരീടം സ്വന്തമാക്കിയത്. ഡിഫൻഡർ ജുഗ്‌രാജ് സിങ്ങിന്‍റെ പേരിലാണ് മത്സരത്തിലെ ഏക ഗോൾ കുറിക്കപ്പെട്ടത്. ഇത്രയും മത്സരങ്ങളിൽ ഇന്ത്യ ഏറ്റവും കടുത്ത വെല്ലുവിളി നേരിട്ട മത്സരമായിരുന്നു ഇത്. ആദ്യ മൂന്നു പാദങ്ങളിലും ചൈനയുടെ പ്രതിരോധം ഭേദിക്കാൻ സാധിക്കാതിരുന്ന …

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്; കിരീടം സ്വന്തമാക്കി ഇന്ത്യ Read More »

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം വോട്ടെടുപ്പ് ഇന്ന്

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ആദ്യ ഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. തെക്കൻ കശ്മീരിലെ നാല് ജില്ലകളടക്കം ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം പിൻവലിച്ചശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. കശ്മരിലെ 16ഉം ജമ്മുവിലെ എട്ടും മണ്ഡലങ്ങളിലായി ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ 2.3 ലക്ഷം വോട്ടർമാർ വിധിയെഴുതും. 219 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. 3276 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പ് നിയന്ത്രിക്കാൻ 14,000‌ ഉദ്യോഗസ്ഥരെ …

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം വോട്ടെടുപ്പ് ഇന്ന് Read More »

വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നു; തൊടുപുഴ പട്ടയംകവലയിൽ നാട്ടുകാർ ചേർന്ന് വെയ്ബ്രിഡ്ജ് ഉപരോധിച്ചു

തൊടുപുഴ: വേയ്ബ്രിഡ്ജിൽ നിന്നുള്ള വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വെയ്ബ്രിഡ്ജ് ഉപരോധിച്ചു. തൊടുപുഴ പട്ടയംകവലയിൽ പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജിന് മുന്നിലാണ് ഉപരോധ സമരം നടത്തിയത്. വെയ്ബ്രിഡ്ജിൽ നിന്നുള്ള ചെളി റോഡിലേക്ക് ഒഴുകുന്നത് കാരണം രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നത് പതിവായിരുന്നു. കൂടാതെ കാൽനട യാത്രികർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ഒട്ടേറെ ആളുകൾ ദിനം പ്രതി സഞ്ചരിക്കുന്ന റോഡിലേക്കാണ് വെയ്ബ്രിഡ്ജിൽ നിന്നുള്ള ചെളി …

വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നു; തൊടുപുഴ പട്ടയംകവലയിൽ നാട്ടുകാർ ചേർന്ന് വെയ്ബ്രിഡ്ജ് ഉപരോധിച്ചു Read More »

കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: വേനൽക്കാലത്ത് കോടതിക്കുള്ളിൽ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ ഒരു ഡ്രസ് കോഡ് ആവശ്യമാണെന്നും, കുർത്തയും പൈജാമയുമിട്ട് അഭിഭാഷകർ കോടതിയിൽ വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ശൈലേന്ദ്ര മണി ത്രിപാഠിയെന്ന അഭിഭാഷകനാണ് സ്വന്തം നിലയ്ക്ക് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നത്. ഹർജി തള്ളിയെങ്കിലും, ത്രിപാഠിക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും സ്റ്റേറ്റ് …

കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി Read More »

ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ന്യൂമാൻ കോളേജ് പ്രൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മഹാത്‌മാഗാന്ധി യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. ഇ.എൻ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രൻസിപ്പൽ സാജു എബ്രാഹം, ഡോ സാജാൻ മാത്യു, ഇടവെട്ടി പഞ്ചായത്ത് പ്രസിഡണ്ട് ബിൻസി മാർട്ടിൻ, ബേബി തോമസ്, കാവാലം പ്രോഗ്രാം ഓഫീസേർസായ ഡോ. ബോണി ബോസ്, ഡോ. …

ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി Read More »

കൊല്ലത്ത് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

കൊല്ലം: വീട്ട് ജോലിക്ക് പോയി മടങ്ങുകയായിരുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ജോസാണ്(45) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. വീട്ട് ജോലിക്ക് പോകുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചത് നിരസിച്ചപ്പോൾ വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീയ്ക്ക് പരുക്ക്

ഇടുക്കി: വണ്ടിപ്പെരിയാർ 63ആംമൈലിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. സഹ തൊഴിലാളികൾക്കൊപ്പം ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന നെടിയ പറമ്പിൽ സ്റ്റെല്ലയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത് സ്റ്റെല്ല ഏല തോട്ടത്തിൽ കള എടുത്ത് കൊണ്ടിരുന്ന സമയം കാട്ടുപോത്ത് പിന്നിൽ വന്ന് കുത്തുകയായിരുന്നുവെന്ന് സഹ തൊഴിലാളികൾ പറയുന്നു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്റ്റെല്ലയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു ഈ സമയം പീരുമേട് എം.എൽ.എ വാഴൂർ സോമൻ ആശുപത്രിയിലെത്തി പരിക്കേറ്റ സ്റ്റെല്ലയെ സന്ദർശിച്ച് വിവരങ്ങൾ …

ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീയ്ക്ക് പരുക്ക് Read More »

ക്രിക്കറ്റിൽ വനിതാ, പുരുഷ ടീമുകൾക്ക് ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി

ന്യൂഡൽഹി: ക്രിക്കറ്റിൽ വനിതാ, പുരുഷ ടി20 ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഐസിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും തുക വനിതാ ചാംപ്യൻമാർക്ക് നൽകുന്നത്. ചരിത്രത്തിലാദ്യമായി പുരുഷ ടീമിനു തുല്യമായ സമ്മാനത്തുക വനിതാ ടീമുകൾക്കു ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പ് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. 2.34 ലക്ഷം യുഎസ് ഡോളറാണ്(ഏകദേശം 19.5 കോടി ഇന്ത്യൻ രൂപ) കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി ലഭിക്കുക. 2023ൽ …

ക്രിക്കറ്റിൽ വനിതാ, പുരുഷ ടീമുകൾക്ക് ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി Read More »

നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയാളെ ഒരു മണിക്കൂറിലധകം നീണ്ട് നിന്ന സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ പുറത്തെത്തിച്ചു. ആലത്തൂർ സ്വദേശി ഷൈലനാണ് രക്ഷപ്പെടുത്തിയത്. ജോലിക്കിടെ പൂര്‍ണമായും മണ്ണിനടിയിൽ കുടുങ്ങിപോവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര ആനാവൂരിൽ തോട്ടത്തിൽ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ശരീര ഭാഗത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്‍റെ കാലിന്‍റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ ഉച്ചയ്ക്ക് …

നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം Read More »

കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക്

കോട്ടയം: മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിലെന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഇരയിൽ കടവ് ഭാഗത്ത് നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ജോയിയെ എതിരെ നിന്നും അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. ബസിന്‍റെ അടിയിൽ കുടുങ്ങിയ ജോയിയുമായി കുറച്ച് …

കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക് Read More »

നിപാ വയറസ്; ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ

ന്യൂഡൽഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിൻറെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്ക പട്ടികയിൽ 172 പേരാണുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിയുടെ സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. നിലവിൽ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കിൽ 26 പേരുണ്ട്. ഇവർക്ക് പ്രതിരോധമരുന്നുകൾ നൽകി നൽകി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. നിപ ബാധിച്ച് കഴിഞ്ഞാൽ 7,8,9 ദിവസങ്ങളിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുന്നത്. …

നിപാ വയറസ്; ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ Read More »

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പുകളെ തള്ളിയാണ് സുപ്രീം കോടതി കേസിലെ ഒന്നാം പ്രതിയായ സുനിൽകുമാറിന്(പള്‍സര്‍ സുനി) ജാമ്യം നല്‍കിയത്. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിന്‍റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ട് പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു. ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ അടുത്തെങ്ങും തീരില്ലെന്ന് കരുതുന്നതായും നിരീക്ഷിച്ച കോടതി ഇതെന്തുതരം വിചാരണയാണെന്നും ചോദിച്ചു. വിചാരണ നീണ്ട് …

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം Read More »

പുതിയ ഡൽഹി മുഖ്യമന്ത്രി അതിഷി മര്‍ലേന; പ്രഖ്യാപനം നടത്തി

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പുതിയ ഡൽഹി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അരവിന്ദ് കെജ്‌രിവാൾ രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എമാരുടെ നിര്‍ണായക യോഗത്തിലാണ് അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അരവിന്ദ് കെജരിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. ഇതോടെ ഷീല ദീക്ഷിതിനും സുഷ്‌മ സ്വരാജിനും പിന്നാലെ ഡൽഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയായി അതിഷി സ്ഥാനമേൽക്കും. എ.എ.പി എം.എല്‍.എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ …

പുതിയ ഡൽഹി മുഖ്യമന്ത്രി അതിഷി മര്‍ലേന; പ്രഖ്യാപനം നടത്തി Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: ഇന്നലെ 55,000 കടന്ന് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന്(17/09/2024) 120 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,920 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഈ മാസാമാദ്യം പവന്‍ വില 53,760 രൂപയിൽ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. സെപ്റ്റംബർ 13ന് ഒറ്റയടിക്ക് 1000 രൂപയോളം വര്‍ധയുണ്ടായി. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് വര്‍ധിച്ച …

സ്വര്‍ണ വില കുറഞ്ഞു Read More »

പ്രണവം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ഓണാഘോഷ പരിപാടികൾ സമാപിച്ചു

തൊടുപുഴ: ഇടവെട്ടി പ്രണവം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ഓണാഘോഷം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി അത്തപ്പൂക്കള മത്സരം, വിവിധ കലാകായിക മത്സരങ്ങൾ, വടംവലി തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് റ്റി.സി ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിൻസി മാർട്ടിൻ, വൈസ് പ്രസിഡണ്ട് ലത്തീഫ് മുഹമ്മദ്, മെമ്പർമാരായ സുജാത ശിവൻ …

പ്രണവം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ഓണാഘോഷ പരിപാടികൾ സമാപിച്ചു Read More »

അരവിന്ദ് കെജ്‌രിവാൾ ഇന്ന് വൈകിട്ട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന്(സെപ്റ്റംബർ 17) രാജിവയ്ക്കും. വൈകിട്ട് 4.30ന് ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയെ കാണുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്ത് പിൻഗാമിയെ തീരുമാനിക്കാൻ കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങി. മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയാണെന്ന് ഞായറാഴ്ചയാണ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. നിയമത്തിന്‍റെ കോടതിയിൽ തനിക്ക് നീതി ലഭിച്ചെന്നും ഇനി ജനങ്ങളുടെ കോടതി തീരുമാനിച്ച ശേഷമേ അധികാര സ്ഥാനം സ്വീകരിക്കൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാരാഷ്‌ട്രയ്ക്കൊപ്പം ഡൽഹിയിലും …

അരവിന്ദ് കെജ്‌രിവാൾ ഇന്ന് വൈകിട്ട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും Read More »

മഞ്ചേരി മെഡിക്കല്‍ കോളേജിൽ എംപോക്സ് രോഗ ലക്ഷണങ്ങളുമായി എത്തിയ ആൾ നിരീക്ഷണത്തിൽ

മലപ്പുറം: മഞ്ചേരിയില്‍ എംപോക്‌സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളെജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഇയാൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച രാവിലയോടെയായിരുന്നു ഇയാൾ ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒ.പിയിൽ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. എംപോക്സാണെന്ന …

മഞ്ചേരി മെഡിക്കല്‍ കോളേജിൽ എംപോക്സ് രോഗ ലക്ഷണങ്ങളുമായി എത്തിയ ആൾ നിരീക്ഷണത്തിൽ Read More »

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ.കെ.വൈ.സി അപ്‌ഡേഷൻ 18ന് തുടങ്ങും

തിരുവനന്തപുരം: എൻ.എഫ്.എസ്.എ റേഷൻ ഗുണഭോക്താക്കളുടെ(മഞ്ഞ, പിങ്ക് കാർഡുകൾ) ഇ.കെ.വൈ.സി അപ്‌ഡേഷൻ 18ന് ആരംഭിക്കും. അപ്‌ഡേഷൻ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രമാണ്. 25 മുതൽ ഒക്ടോബർ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലക്കാർക്കും ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്ഡേഷൻ നടത്താം. ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്ഡേഷൻ നടത്താം. …

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ.കെ.വൈ.സി അപ്‌ഡേഷൻ 18ന് തുടങ്ങും Read More »

വയനാട് ദുരന്തം; ചെലവഴിച്ച തുകയെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്‍റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുകയെന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ …

വയനാട് ദുരന്തം; ചെലവഴിച്ച തുകയെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഈ സർക്കാരിന്‍റെ കാലത്ത് തന്നെ നടപ്പാക്കിയേക്കും

ന്യൂഡൽഹി: പഞ്ചായത്ത് മുതൽ പാർലമെന്‍റ് വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഈ സർക്കാരിന്‍റെ കാലത്ത് തന്നെ നടപ്പാക്കിയേക്കും. നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭ അധികാരത്തിൽ 100 ദിനം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച സൂചന നൽകുന്നത്. 2029 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തണമെന്നതാണ് സർക്കാരിന്‍റെ താത്പര്യം. തെരഞ്ഞെടുപ്പ് ഏകീകരണം പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി വിവിധ തലങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിച്ചിരുന്നു. ഇതിൽ …

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഈ സർക്കാരിന്‍റെ കാലത്ത് തന്നെ നടപ്പാക്കിയേക്കും Read More »

സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പ് കരിമണ്ണൂരിൽ

കരിമണ്ണൂർ: കരിമണ്ണൂർ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കാർക്കിനോസ് ഫൗണ്ടേഷനുമായി സഹകരിച്ച് 17ന് രാവിലെ 9.30 മുതൽ തൊമ്മൻകുത്ത് റോഡിൻ സൗത്ത് ഇൻഡ്യൻ ബാങ്കിന് സമീപമുള്ള ലയൺസ് ഹാളിൽ ക്യാൻസർ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട് നിസാമോൾ ഉദ്‌ഘാടനം നിർവ്വഹിക്കും. ക്ലബ്ബ് പ്രസിഡണ്ട് ഫ്രാൻസീസ് കുമ്പുക്കൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് മെമ്പർ ആൻസി, ലയൺസ് സോൺ ചെയർമാൻ ജോയി അഗസ്‌റ്റിൻ, ക്ലബ്ബ് സെക്രട്ടറി സിനോജ് കെ ഫ്രാൻസീസ് ട്രഷറർ ബെറ്റ്സൺ ജോയി എന്നിവർ …

സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പ് കരിമണ്ണൂരിൽ Read More »

മൈനാ​ഗപ്പള്ളി കാർ അപകട കേസിൽ പ്രതി അജ്‌മലിൻറേയും ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ കരുനാ​ഗപ്പളളി സ്വദേശി അജ്മലിൻറെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ശാസ്താംകോട്ട പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇരുവും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. ഒരു സുഹൃത്തിൻറെ വീട്ടിൽ …

മൈനാ​ഗപ്പള്ളി കാർ അപകട കേസിൽ പ്രതി അജ്‌മലിൻറേയും ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി Read More »

മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു

കൊച്ചി: മലയാള സിനിമാ രം​ഗത്ത് നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടന രൂപീകരിക്കാൻ നീക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സെന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് സൂചിപ്പിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും, പുത്തൻ …

മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു Read More »

സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും 55,000 കടന്നു. ഇന്ന് (16/09/2024) പവന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 55,040 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 6880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസാമാദ്യം പവന്‍ വില 53,560 രൂപയിൽ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം ആറിന് ഈ മാസത്തെ ഏറ്റവും വലിയ …

സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു Read More »

കൊച്ചി എളമക്കരയില്‍ റോഡില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊല്ലം സ്വദേശി സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ച് കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം …

കൊച്ചി എളമക്കരയില്‍ റോഡില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ Read More »

മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും കൂടുതൽ നിയന്ത്രണങ്ങളുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു. സിനിമ തിയേറ്ററുകളും ട്യൂഷന്‍ സെന്‍ററുകള്‍ …

മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു Read More »

വാർത്ത ആക്രമണം തടയണമെന്ന് ഡബ്ല്യൂ.സി.സി: മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യൂ.സി.സി. സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായും വാർത്ത ചാനൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്ത് വിട്ടത് കോടതി വിധി ലംഘിച്ച് കൊണ്ടാണെന്നും വ്യക്തമാക്കി കൊണ്ടാണ് മുഖ്യമന്ത്രിക്ക് ഡബ്ല്യൂ.സി.സി തുറന്ന കത്തെഴുതിയത്. ചാനൽ നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച വിവരങ്ങൾ പുറത്തുവരുന്നത് സംശയാസ്പദമാണ്. പുറത്ത് വിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് …

വാർത്ത ആക്രമണം തടയണമെന്ന് ഡബ്ല്യൂ.സി.സി: മുഖ്യമന്ത്രിക്ക് പരാതി നൽകി Read More »

തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂൾ ഓണാഘോഷം നടത്തി

തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂളിൽ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഓണപ്പൂക്കളം, കുട്ടികൾ ക്കായി മലയാളി മങ്ക, കേരള കേസരി, കസേരകളി, മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, വടംവലി തുടങ്ങിയ മത്സരങ്ങളും, പി.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും വടംവലി മത്സരങ്ങളും ഓണസദ്യയും നടത്തി. മത്സര വിജയികൾക്ക് പഴേരി ഗോൾഡൻ ആൻ്റ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡണ്ട് …

തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂൾ ഓണാഘോഷം നടത്തി Read More »

രാജ്യത്തിന്‍റെ ആദ്യ വന്ദേ മെട്രൊ സർവീസ്; ഇന്ന് തുടക്കമാകും

അഹമ്മദാബാദ്: രാജ്യത്തിന്‍റെ ആദ്യ വന്ദേ മെട്രൊ സർവീസിന് തിങ്കളാഴ്ച തുടക്കം. അഹമ്മദാബാദിൽ നിന്ന് ഭുജിലേക്കുള്ള ഉദ്ഘാടന സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. പൂർണമായി എയർകണ്ടിഷൻ ചെയ്ത കോച്ചുകളാണ് വന്ദേ മെട്രൊയിലേത്. മെട്രൊ ട്രെയ്‌ൻ പുറപ്പെടുന്നതിന് തൊട്ടു മുൻപ് യാത്രക്കാർക്ക് ടിറ്റുകൾ വാങ്ങാമെന്ന് പശ്ചിമ റെയ്‌ൽവേ അഹമ്മദാബാദ് ഡിവിഷൻ പിആർഒ പ്രവീൺ ശർമ. 1150 പേർക്ക് ഇതിൽ ഇരുന്ന് യാത്ര ചെയ്യാം. നിന്നു യാത്ര ചെയ്യാനുള്ള സൗകര്യം കൂടി കണക്കാക്കിയാൽ 2058 പേരെ ഉൾക്കൊള്ളുന്നതാണു …

രാജ്യത്തിന്‍റെ ആദ്യ വന്ദേ മെട്രൊ സർവീസ്; ഇന്ന് തുടക്കമാകും Read More »

കൊല്ലത്ത് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി കാര്‍ കയറ്റിയിറക്കി: പ്രതി അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിക്കെതിരെയും പ്രേരണാക്കുറ്റത്തിന് കേസെടുക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. ഇരുവും മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. …

കൊല്ലത്ത് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി കാര്‍ കയറ്റിയിറക്കി: പ്രതി അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം Read More »

മധ്യപ്രദേശിൽ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റിൽ

മധ്യപ്രദേശ്: ഇൻഡോറിൽ ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സൈനികന്‍ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ സൈന്യത്തില്‍ ലാന്‍സ് നായിക് ആയ യുവാവിനെയാണ് ഇൻഡോർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസം ഗര്‍ഭിണിയാണ് പരാതിക്കാരിയായ യുവതി. വെള്ളിയാഴ്ച രാത്രിയാണ് ബാങ്ക് ജീവനക്കാരന്‍റെ ഭാര്യയായ യുവതിയെ സുഹൃത്തായ സൈനികൻ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് പിന്നാലെ യുവതിക്ക് കടുത്ത രക്ത്രസ്രാവമുണ്ടായി. ഒടുവിൽ വനിതാ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി …

മധ്യപ്രദേശിൽ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റിൽ Read More »

നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി

മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച ഇരുപത്തിനാലുകാരൻറെ സമ്പർക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ നാല് മുതൽ ഏഴ് വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിൽ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും …

നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി Read More »

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്; പരിശോധന ഫലം പുറത്ത് വന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുവാവിന്‍റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഇതിന് പിന്നാലെയാണ് സാംപിളുകൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിലാണ് നിപ …

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്; പരിശോധന ഫലം പുറത്ത് വന്നു Read More »

ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം

വാഷിം​ഗടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിൽ ഗോൾഫ് കളിക്കുന്നതിനിടെ പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായി മറഞ്ഞിരുന്ന അക്രമി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നു. സംഭവത്തൽ പ്രതി ഹവായ് സ്വദേശി റയൻ വെസ്‌ലി റൗത്തിനെ(58) സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളിൽ …

ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം Read More »