Timely news thodupuzha

logo

Timely A

ശാന്തന്‍പാറയിൽ വീണ്ടും കാട്ടാന ആക്രമണം

ശാന്തന്‍പാറ: പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയില്‍ വീണ്ടും അരിക്കൊമ്പനെന്ന കാട്ടാനയുടെ ആക്രമണം. കടയുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ത്തു. നാട്ടുകാര്‍ ബഹളം വെച്ച് ആനയെ തുരത്തി. രണ്ടുദിവസം മുമ്പാണ് ഇതേ റേഷന്‍ കട തകര്‍ത്ത് അരിക്കൊമ്പന്‍ ചാക്ക് കണക്കിന് അരി നശിപ്പിച്ചത്. പത്തോളം പേരുടെ ജീവനെടുത്ത കാട്ടാനയാണിത്. കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

നീലക്കുറിഞ്ഞി ഉദ്യാനവും കുറ്റിയാര്‍വാലിയും, പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ 25ന് ഉന്നതതല യോഗം

ഇടുക്കി: കുറ്റിയാര്‍വാലിയിലേയും നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെയും പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് 25ന് ഉന്നതതല യോഗം ചേരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയച്ചു. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സബ് കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. സാധാരണമനുഷ്യരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായിട്ടാണ് നിയമത്തിലും ചട്ടത്തിലും ഭേദഗതി വേണമെന്ന് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മികച്ച വഴിയില്ലാത്തതിനാല്‍ വീട് നിര്‍മ്മാണം നടത്താൻ കഴിയാതെ കുടയത്തൂർ ​ഗ്രാമവാസികൾ

കുടയത്തൂര്‍: പഞ്ചായത്തിലെ ചക്കിക്കാവ്, ഇലവീഴാപൂഞ്ചിറ നിവാസികള്‍ ഗതാഗത യോഗ്യമായ വഴിയില്ലാത്തതിനാല്‍ വീട് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാതെ വലയുകയാണ്. നിരവധിയാളുകള്‍ക്ക് സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രകാരം വീട് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഏക യാത്രാ മാര്‍ഗമായ കാഞ്ഞാര്‍ – ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മ്മാണം പാതി വഴിയില്‍ കിടക്കുന്നതിനാല്‍ ഇവിടെയുള്ളവരുടെ വീടെന്ന സ്വപ്നം യാതാര്‍ഥ്യമാക്കാനായിട്ടില്ല.

22 യാത്രക്കാർ സഞ്ചരിച്ചിരുന്ന ട്രാവലർ കൊക്കയിലേയ്ക്ക് മറിഞ്ഞു

ഇടുക്കി: പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവിൽ ട്രാവലർ കൊക്കയിലേയ്ക്ക് മറിഞ്ഞു. മുംബൈ സ്വദേശികളായ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. 22 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കുണ്ട്. ഇന്ന് രാവിലെ ആയിരുന്നു അപകടം. പരിക്ക് പറ്റിയവരെ പെരുവന്താനം പൊലീസും നാട്ടുകാരും ചേർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് അശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടൽ തുറന്നു, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയും

തൃശ്ശൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.സർക്കാ‍ർ ഉദ്യ​ഗസ്ഥയെ തന്റെ ജോലി ചെയ്യുന്നതിൽ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോ​ഗസ്ഥ പരാതി നൽകാത്തതുകൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഭീഷണിയിലും പതറാതെ ഉദ്യോ​ഗസ്ഥ ഹോട്ടൽ വീണ്ടും അടപ്പിക്കുകയായിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോ​ഗസ്ഥ രേഖാ മോഹൻ പറഞ്ഞു. തൃശ്ശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് …

ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടൽ തുറന്നു, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയും Read More »

രണ്ടു ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണവില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. രണ്ടു ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് കുത്തനെ ഉയർന്നത്. ഇന്ന് പവന് 280 രൂപ വർധിച്ച് 41,880 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് വിപണി വില 41,600 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5200 രൂപയായി.

പറവൂർ ഭക്ഷ്യ വിഷബാധ, കടുത്ത നടപടികളുമായി പൊലീസ്

കൊച്ചി: കഴിഞ്ഞ ദിവസം പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കിയ പൊലീസ് ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങി. മജ്‍ലീസ് ഹോട്ടലിലുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്നും കർശന നടപടികളുണ്ടാവുമെന്നും ആലുവ എസ്.പി വിവേക് കുമാർ പറഞ്ഞു. ഗൗരവമുള്ള കേസെന്ന നിലയിലാണ് മനപൂർവമായ നരഹത്യ ശ്രമത്തിനുള്ള 308 വകുപ്പ് ചേർത്ത് കേസെടുത്തിട്ടുള്ളതെന്നും എസ് പി സൂചിപ്പിച്ചിട്ടുണ്ട്. ഹോട്ടലിലെ മുഖ്യ പാചകക്കാരൻ ഇതിനോടകം അറസ്റ്റിലായി. ബാക്കി ഹോട്ടൽ ജീവനക്കാരെ …

പറവൂർ ഭക്ഷ്യ വിഷബാധ, കടുത്ത നടപടികളുമായി പൊലീസ് Read More »

പെൻഷൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സലിം മടവൂർ

കോഴിക്കോട്: കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിങ്ങിൽ സംസ്ഥാന സർക്കാരിൻറെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കുന്നതിൽ അതൃപ്തി പരസ്യമാക്കി എൽ ജെ ഡി. പെൻഷനായി വൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിൻറെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായും ശമ്പളം വാങ്ങുകയാണെങ്കിൽ പുച്ഛം തോന്നുന്നു എന്നും ൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിന് ഈ നിയമനം ഒരു ബാധ്യതയാവുമെന്നതിൽ …

പെൻഷൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സലിം മടവൂർ Read More »

ഗുജറാത്ത് വംശഹത്യ, നരേന്ദ്രമോദി ഉത്തരവാദിയെന്ന രീതിയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് ബിബിസി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് വംശഹത്യയിൽ നേരിട്ട് ഉത്തരവാദിയെന്ന് കാണിക്കുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ബിബിസി. ബിജെപി നേതാക്കളുടെ വിശദീകരണവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിസി വിശദീകരിച്ചു. വിഷയത്തിൽ പാർലമെന്റിൽ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോദിയെ പിന്തുണച്ച് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരിക്കുന്നത്. വിവാദ വിഷയങ്ങളിൽ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിന് അവസരം നൽകിയിരുന്നുവെന്നും കേന്ദ്രം പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങൾക്ക് ശേഷമെടുത്തതാണ്.

തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ

ഹൈദരാബാദ്: കേരളത്തിനും തമിഴ്നാടിനും സമാനമായ രീതിയിൽ തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ. റിപ്പബ്ലിക് ദിനപരിപാടിയിലെ തൻറെ പ്രസംഗത്തിൻറെ പകർപ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു. എന്നാലിതിന് സംസ്ഥാനസർക്കാർ ഇതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തിൽ വലിയ പരിപാടി നടത്താൻ സംസ്ഥാനസർക്കാർ വിസമ്മതിച്ചിരുന്നു. ഇത്തവണ പരേഡ് ഗ്രൗണ്ട്‍സിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലും വിവരം ലഭിക്കാതിരുന്നതിനാലാണ് ഇത്തരമൊരു കത്തെഴുതിയതെന്നാണ് രാജ്‍ഭവൻ …

തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ Read More »

ഡല്‍ഹിയിൽ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാര്‍, പീരഗര്‍ഹി, പശ്ചിമ ഡല്‍ഹിയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിൽ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ അട്ടിമറി വിരുദ്ധ പരിശോധന നടത്തുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ജനുവരി 23ന് അവസാനഘട്ട ഫുള്‍ ഡ്രസ് റിഹേഴ്സലുകള്‍ നടത്തും. ഇതിനായി ജനുവരി 22 ന് വൈകുന്നേരം 6:30 മുതല്‍ ജനുവരി 23ന് ഉച്ചയ്ക്ക് 1 മണി വരെ കര്‍ത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ …

ഡല്‍ഹിയിൽ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി Read More »

മംഗലപുരം സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റി

തിരുവനന്തപുരം: മണ്ണ് മാഫിയയും ഗുണ്ടകളുമായുമുള്ള ബന്ധം കണ്ടെത്തിയതിന് പിന്നാലെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും സ്ഥലം മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപയുടേതാണ് നടപടി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു.ഗുണ്ടാ ബന്ധത്തിൽ ഇന്നലെ എസ് എച്ച് ഒ സജേഷിനെ സസ്പെന്റ് ചെയ്തിരുന്നു. അനൂപ് കുമാർ ,ജയൻ, സുധി കുമാർ ,ഗോപകുമാർ , കുമാർ എന്നീ …

മംഗലപുരം സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റി Read More »

ലൈഗിംക പീഡന കേസിൽ പ്രതികളായ ഇൻസ്പെകട്ർമാരെ പിടികൂടാതെ പൊലീസ്

തിരുവനന്തപുരം: ലൈഗിംക പീഡന കേസിൽ പ്രതികളായ ഇൻസ്പെകട്ർ സൈജു, ജെ എസ് അനിൽ എന്നിവരെ പിടികൂടാതെ പൊലീസ്. മലയിൻകീഴ്, നെടുമങ്ങാട് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബലാൽസംഗ കേസുകളിൽ പ്രതിയാണ് സൈജു. ജാമ്യം ലഭിക്കാൻ വ്യാജ രേഖയും ഇയാൾ ഉണ്ടാക്കി. പോക്സോ പ്രതിയെ പീഡിപ്പിച്ച മുൻ അയിരൂർ എസ്എച്ഒയാണ് ജെ എസ് അനിൽ. സസ്പെൻഷനിലായ ജെ എസ് അനിലും ഒളിവിലെന്നാണ് പൊലിസ് പറയുന്നത്. ശ്രീകാര്യം മുൻ എസ്എച്ച്ഒ അഭിലാഷ് ഡേവിഡിനേയും ട്രാഫിക് സ്റ്റേഷൻ ഉദ്യോഗസ്ഥൻ റെജി ഡേവിഡിനേയും നന്ദാവനം …

ലൈഗിംക പീഡന കേസിൽ പ്രതികളായ ഇൻസ്പെകട്ർമാരെ പിടികൂടാതെ പൊലീസ് Read More »

കോടികൾ മുടക്കി സ്ഥാപിച്ച ക്യാമറകൾ പ്രവർത്തിക്കുന്നില്ല

കൊച്ചി: കേര​​​ള​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ളി​​​ൽ ക്യാ​​​​മ​​​​റ നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​നു പി​​​ന്നാ​​​ലെ പൊ​​​ലീ​​​സും രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പൊ​​​തു​​​നി​​​ര​​​ത്തു​​​ക​​​ളി​​​ൽ സ​​​മാ​​​ധാ​​​നം കാം​​​ക്ഷി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണു നോ​​​ക്കി​​​ക്കാ​​​ണു​​​ക. 675 എ​​​​ഐ ക്യാ​​​​മ​​​​റ​​​​ക​​​​ളും ട്രാ​​​​ഫി​​​​ക് സി​​​​ഗ്ന​​​​ൽ ലം​​​​ഘ​​​​നം, അ​​​​ന​​​​ധി​​​​കൃ​​​​ത പാ​​​​ർക്കി​​​​ങ് എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ക്യാ​​​​മ​​​​റ​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം ആ​​​​കെ 726 ക്യാ​​​​മ​​​​റ​​​​ക​​​​ളാ​​​​ണ് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​​തി​​​​നു പു​​​​റ​​​​മെ​​​​യാ​​​​ണ് പൊ​​​​ലീ​​​​സി​​​​ൻറെ 866 ക്യാ​​​​മ​​​​റ​​​​ക​​​​ൾ കൂ​​​ടി വ​​​രു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട്. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ ​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളും കാ​​​​ര്യ​​​​മാ​​​​യി കു​​​​റ​​​​യ്ക്കാ​​​​ൻ ക്യാ​​​മ​​​റ​​​ക്ക​​​ണ്ണു​​​ക​​​ൾ വ്യാ​​​പി​​​ക്കു​​​ന്ന​​​തു സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന …

കോടികൾ മുടക്കി സ്ഥാപിച്ച ക്യാമറകൾ പ്രവർത്തിക്കുന്നില്ല Read More »

‎‎our home Out of Da Vinci 3 To your Application {Store|Shop

We adored to try out this video game once we went to sleep per night for around 1 month. Great video game, a good everything, happy. If you love The space online game these are for you. Its not equally as magical and beautiful however, naturally the new closest of something i’ve discover.

  • Any time you suits signs, they are going to disappear and possess replaced because of the brand new ones and that’s a winnings!
  • Another idea will be helpful and/or capability to reset.
  • Sign in observe reason why you can even best canadian mobile casino otherwise may well not such as this considering your own game, loved ones, and you may curators your pursue.
  • Getting an enthusiastic apprentice of one’s famous Leonardo da Vinci.
  • I’d read the idea and find myself thinking “how would You will find understood you to definitely?”.

Today, Howard learns you to his very own dreadful prior has many connection to the new insanity which is planning to take him, again.The newest Dark Ancestry will require you… Hamlet and/or History Video game rather than MMORPG Have, Shaders and you may Equipment Placement is the brand new area-and-simply click adventure games centered on twisted William Shakespeare’s Hamlet. Blameless is a three-dimensional thrill worried about secret solving and you may facts. Invest an unfinished house, the gamer is trying to flee a mystical boy. As you recognize how and exactly why you’ve got truth be told there, you might not foresee you used to be acceptance to have a perverted purpose and it’s upto one to check out the what happened and the ways to rating aside. That is a short, but really complete name having an open end.

Best canadian mobile casino | Pc Screenshots Solve numerous the newest puzzles and notice benders and you can talk about the new mystifying metropolitan areas out of gorgeous charm. Use your wits and you will observational enjoy to leave bedroom and you may resolve the fresh strange facts trailing one of many globe’s most respected …

‎‎our home Out of Da Vinci 3 To your Application {Store|Shop

We adored to try out this video game once we went to sleep per night for around 1 month. Great video game, a good everything, happy. If you love The space online game these are for you. Its not equally as magical and beautiful however, naturally the new closest of something i’ve discover.

  • Any time you suits signs, they are going to disappear and possess replaced because of the brand new ones and that’s a winnings!
  • Another idea will be helpful and/or capability to reset.
  • Sign in observe reason why you can even best canadian mobile casino otherwise may well not such as this considering your own game, loved ones, and you may curators your pursue.
  • Getting an enthusiastic apprentice of one’s famous Leonardo da Vinci.
  • I’d read the idea and find myself thinking “how would You will find understood you to definitely?”.

Today, Howard learns you to his very own dreadful prior has many connection to the new insanity which is planning to take him, again.The newest Dark Ancestry will require you… Hamlet and/or History Video game rather than MMORPG Have, Shaders and you may Equipment Placement is the brand new area-and-simply click adventure games centered on twisted William Shakespeare’s Hamlet. Blameless is a three-dimensional thrill worried about secret solving and you may facts. Invest an unfinished house, the gamer is trying to flee a mystical boy. As you recognize how and exactly why you’ve got truth be told there, you might not foresee you used to be acceptance to have a perverted purpose and it’s upto one to check out the what happened and the ways to rating aside. That is a short, but really complete name having an open end.

Read More »

150+ Dining room Captions With regard to farming supplies Instagram Rival The meal Feel Refreshing

Content articles Greens Instagram Captions Build your Professional Either this really is at significantly any menu, it may be cafe, cafe or perhaps wedding cake promoting. This can be via a sponsored content regarding specifically seeing a location and marketing and advertising these to the Instagram. Costly eating plan, points just farming supplies lately aren’mirielle …

150+ Dining room Captions With regard to farming supplies Instagram Rival The meal Feel Refreshing Read More »

Публикация “Рейтинг ТОП-10 Форекс брокеров России 2023” Банк России

FP Markets позволяет совершить минимальную сделку в 0,01 лота. Это может варьироваться в зависимости от открываемого вами счета. Штаб-квартира компании находится в Лондоне, но у компании есть несколько офисов по миру, а ее клиентов можно найти повсюду, от Индонезии, Южной Африки и Танзании до Вьетнама, Эстонии, Австралии и Малайзии. Большинство из более чем 90 активов, …

Публикация “Рейтинг ТОП-10 Форекс брокеров России 2023” Банк России Read More »

വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ

കട്ടപ്പന: വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങവെ തഹസിൽദാരെ വിജിലൻസ് പിടികൂടി. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10000 രൂപ കൈക്കൂലി വേണമെന്ന് ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു. തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.     …

വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ Read More »

Is it Cleverer To get a Holiday dünencamping Household Or Take part in Succinct

Posts Youll Need to pay Residence Duty As well as other Costs The advantages Involving Renting The building I used to be A realtor: ‘m The way to Don Chatgpt In order to Pick a Place Rents include your lease, people assurance, income tax, and begin HOA expenditures should you have a dünencamping good HOA. …

Is it Cleverer To get a Holiday dünencamping Household Or Take part in Succinct Read More »

Best Pay out Well-timed Regarding https://BadCreditLoansArranged.co.uk Financial, Fiscal And start Credit My partner and i

Content articles Income Advancement Is really a Shell out Regular Improve The Option to Spend Appropriate Monetary? Whats A quick Mortgage? Paydayplus World wide web Pay day advance On-line Or even Around Me personally If you wish to get reduce service fees or even don’m qualify for loans if not, you can put away successful …

Best Pay out Well-timed Regarding https://BadCreditLoansArranged.co.uk Financial, Fiscal And start Credit My partner and i Read More »

കേരള സഹകരണ ഫെഡറേഷൻ  സംസ്ഥാന സമ്മേളനം ചെറുതോണിയിൽ

തൊടുപുഴ: കേരള സഹകരണ ഫെഡറേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയും ചെറുതോണിയിൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ശനിയാഴ്ച വൈകീട്ട് മൂന്നിന് സെമിനാറോടെ സമ്മേളനം തുടങ്ങും. ‘കേന്ദ്ര-സംസ്ഥാന സഹകരണ നിയമ ഭേദഗതി’ എന്ന വിഷയത്തിലാണ് സെമിനാർ. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻപാട്ടും കരോക്കെ ഗാനമേളയും.ഞായറാഴ്ച രാവിലെ എട്ടിന് രജിസ്ട്രേഷൻ, പതാക ഉയർത്തൽ. രാവിലെ 10-ന് സഹകരണ മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മികച്ച സഹകാരികൾക്കുള്ള അവാർഡ് നൽകും. പ്ലാനിങ് …

കേരള സഹകരണ ഫെഡറേഷൻ  സംസ്ഥാന സമ്മേളനം ചെറുതോണിയിൽ Read More »

കേരള കോണ്‍ഗ്രസ് എം നേതൃസംഗമം

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം ശനിയാഴ്ച ടൗണ്‍ഹാളില്‍ വെച്ച് നടക്കും. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പാര്‍ട്ടിയുടെ വാര്‍ഡ് മണ്ഡലം നിയോജകമണ്ഡലം തുടങ്ങി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഉപരി കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കും. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറയാണ് അദ്ധ്യക്ഷത വഹിക്കുന്നത്. പാര്‍ട്ടി ലീഡര്‍ സംസ്ഥാനജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് മുഖ്യ പ്രഭാഷണം. പാര്‍ട്ടി ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ …

കേരള കോണ്‍ഗ്രസ് എം നേതൃസംഗമം Read More »

വികസന സെമിനാര്‍ 21ന്

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് നടത്തപ്പെടു-ു. 2023 -24 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തപ്പെടം.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ഗ്രാമപ-ായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അടുത്ത സാമ്പത്തിക വര്‍ഷം ബ്ലോക്ക് പ്രദേശത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 3 കോടി രൂപയുടെ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.

മുതലക്കോടം പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ  തിരുനാൾ .

മുതലക്കോടം :സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 21 ,22 തീയതികളിൽ ആഘോഷിക്കുമെന്നു വികാരി റെവ .ഡോ.ജോർജ് താനത്തുപറമ്പിൽ അറിയിച്ചു . 20 നു വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കുന്നം കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന ,പാച്ചോർ നേർച്ച.21 നു ശനിയാഴ്ച രാവിലെ 8 .30 നു കൊടിയേറ്റ് ,തിരു സ്വരൂപ പ്രതിഷ്ഠ , വൈകുന്നേരം 4 .15 നു ലദീഞ്ഞു,4 .30 നു തിരുനാൾ കുർബാന – ഫാ .സണ്ണി പഴുക്കാകുളത്ത്, …

മുതലക്കോടം പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ  തിരുനാൾ . Read More »

കുട്ടികളുടെ പരീക്ഷാപേടി മാറ്റുന്നതിനായി ശില്പശാല

തുടങ്ങനാട്: സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേടിയും അതിനോടനുബന്ധിച്ചുള്ള മാനസിക ബുദ്ധിമുട്ടുകളും എങ്ങിനെ നേരിടണമെന്നതിനായുള്ള ശില്പശാല സംഘടിപ്പിച്ചു. പ്രസിഡണ്ട് സാജു പൂവേലിയാണ് അധ്യക്ഷത വഹിച്ചത്. കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ഹോസ്പിറ്റല്‍ ജോ. ഡയറക്ടര്‍ ഫാ. ഡോ: തോമസ് മതിലകത്ത് സി എം ഐ ഉദ്ഘാടനവും ആമുഖപ്രഭാഷണവും നടത്തി. മേരി ക്യൂന്‍സ് ഹോസ്പിറ്റല്‍ മൈന്‍ഡ് കെയര്‍ ടീമും ഫാ. ഡോ: തോമസ് മതിലകത്തും നാഷണല്‍ അവാര്‍ഡ് ജേതാവ് അഭിലാഷ് ജോസഫുമാണ് കുട്ടികള്‍ക്ക് ക്ലാസുകളെടുത്തത്. അജിത് …

കുട്ടികളുടെ പരീക്ഷാപേടി മാറ്റുന്നതിനായി ശില്പശാല Read More »

യുവാവിനെ മര്‍ദ്ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയ സംഭവം, വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ: സംസാരവൈകല്യമുള്ള യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വനം വകുപ്പ് നിയമ പ്രകാരമുള്ള കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ ആരോപണ വിധേയകരായ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പരാതി ലഭിച്ച ശേഷം ഇവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനികാണ് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ കുറിച്ച് പീരുമേട് ഡി.വൈ.എസ്.പി. കമ്മീഷനില്‍ അറിയിക്കണം. രണ്ട് റിപ്പോര്‍ട്ടുകളും ഫെബ്രുവരി 21 നകം സമര്‍പ്പിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി …

യുവാവിനെ മര്‍ദ്ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയ സംഭവം, വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ Read More »

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് ജോസഫ് വാഴയ്ക്കന്‍

ഇടുക്കി: സര്‍ക്കാരിന്റെയും എല്‍ഡിഎഫ് നേതാക്കളുടെയും ഭാഗത്ത് നിന്ന് ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന നടപടികളാണ് ഉണ്ടാകുന്നതെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം ജോസഫ് വാഴയ്ക്കന്‍. ഡീന്‍ കുര്യാക്കോസ് എംപി നയിക്കുന്ന സമര യാത്രയുടെ സമാപന സമ്മേളനം പാറത്തോടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ യാഥാര്‍ത്ഥ്യമാണെന്ന മുന്‍ എല്‍ഡിഎഫ് എം.പി ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസ്താവന ജനങ്ങളോടുള്ള വഞ്ചനയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടത്തോളം കാലം ബഫര്‍സോണ്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ …

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് ജോസഫ് വാഴയ്ക്കന്‍ Read More »

സംസ്ഥാന ബജറ്റ്, കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാനത്തെ വരാനിരിക്കുന്ന ബജറ്റില്‍ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ധനകാര്യവകുപ്പ് പിന്തിരിഞ്ഞില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷകസമൂഹത്തെ ഇനിയും സര്‍ക്കാരിന്റെ ധനകാര്യ ധൂര്‍ത്തിന്റെ ഇരകളായി വിട്ടുകൊടുക്കാനാവില്ല. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ ശമ്പളക്കുതിപ്പിനായി, തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകരെ ദ്രോഹിക്കുന്നത് എതിര്‍ക്കപ്പെടണം. മിയുടെ ന്യായവില വര്‍ദ്ധിപ്പിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കവും ഭൂമിയുടെ ക്രയവിക്രയത്തെയും കര്‍ഷകരുടെ നിലനില്പിനെയും ബാധിക്കും. ഇപ്പോള്‍തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ …

സംസ്ഥാന ബജറ്റ്, കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Read More »

ദുബൈയില്‍ ജോലി ചെയ്തിരുന്ന മലയാളി ഡോക്ടര്‍ അന്തരിച്ചു

ദുബൈ: പ്രവാസി മലയാളിയായ ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന്‍ (49) ആണ് മരിച്ചത്. ദുബൈ പെരിങ്ങത്ത് പ്രൈം മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ ഡോ. രമേശനാണ് ഭര്‍ത്താവ്. മക്കള്‍: ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ (വിദ്യാര്‍ത്ഥികള്‍). പിതാവ്: ഇ.വി നാരായണന്‍. മാതാവ്്: സുഷമ നാരായണന്‍. സഹോദരന്‍ – പ്രവീണ്‍

പ്രതാപ ചന്ദ്രന്റെ മരണം, പരാതികളുണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി

തിരുവനന്തപുരം: കെപിസിസിയില്‍ ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തെ തുര്‍ന്ന് പരാതികള്‍ ഉണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. 137 ചലഞ്ചു സംബന്ധിച്ച് ചില പോരായ്മകള്‍ ഉണ്ടായിരുന്നു. മാനസിക പ്രയാസം ഉണ്ടായെന്ന ആക്ഷേപം ശരിയല്ല. അങ്ങനെ ഒരു കാര്യത്തില്‍ തനിക്ക് അറിവില്ലെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് മാത്രമായി ഒരു അച്ചടക്ക ലംഘന മുന്നറിയിപ്പ് ഇല്ല. പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവര്‍ക്കുമുള്ള നിര്‍ദേശമാണ്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. അര്‍ഹമായ കാലത്ത് അടൂരിനെ ആദരികാത്ത …

പ്രതാപ ചന്ദ്രന്റെ മരണം, പരാതികളുണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി Read More »

പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിലെ ബിജു ജോണ്‍ ജേക്കബ്ബിന്

പെരുമ്പാവൂര്‍: യു ഡി എഫ് അംഗം ബിജു ജോണ്‍ ജേക്കബ്ബിനെ് നഗരസഭയിലെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 14 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് അംഗത്തിന്റെ വിജയം. തൊട്ടടുത്ത സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സതി ജയകൃഷ്ണന് എട്ട് വോട്ടുകളാണ് ലഭിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി ജവഹര്‍് നാല് വോട്ടുകള്‍ നേടി. ടിഎം സക്കീര്‍ ഹുസൈനായിരുന്നു നേരത്തെ പെരുമ്പാവൂര്‍ നഗരസഭയില്‍ ചെയര്‍മാന്‍. ഇദ്ദേഹം രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസില്‍ നേരത്തെയുണ്ടായിരുന്ന ധാരണ …

പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിലെ ബിജു ജോണ്‍ ജേക്കബ്ബിന് Read More »

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമനം

തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കി 8 മാസം പിന്നിട്ടപ്പോഴേക്കും കെ വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു. കെ വി തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. …

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമനം Read More »

പ്രവാസി ദമ്പതികള്‍ ജോലിക്ക് കൊണ്ടുപോയി പറ്റിച്ചതായി യുവതിയുടെ പരാതി

പാലക്കാട്: വിദേശത്ത് ജോലിക്ക് കൊണ്ടുപോയി പ്രവാസി ദമ്പതികള്‍ പറ്റിച്ചതായി പരാതി. ചുനങ്ങാട് സ്വദേശി അമൃതയാണ് ലാവണ്യ, റിതുകുമാര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. വിദേശത്തു ജോലിക്ക് കൊണ്ടുപോയി പറ്റിച്ചുവെന്നും സ്വര്‍ണം ഊരിവാങ്ങി, തിരികെ തന്നില്ലെന്നുമെല്ലാം ആരോപണങ്ങളുണ്ട്. എന്നാല്‍ ഇവയെല്ലാം കുറ്റാരോപിതരായ ദമ്പതികള്‍ നിഷേധിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ദമ്പതികളും കുടുംബവും. ജോലിക്ക് എത്തിയ അമൃത നാട്ടിലേക്ക് സ്വന്തം ഇഷ്ടത്തിന് മടങ്ങുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. അമൃതയുടെ ആഭരങ്ങള്‍ …

പ്രവാസി ദമ്പതികള്‍ ജോലിക്ക് കൊണ്ടുപോയി പറ്റിച്ചതായി യുവതിയുടെ പരാതി Read More »

പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന്, ജോസ് കെ മാണിയ്ക്ക് ബിനു പുളിക്കകണ്ടത്തിന്റെ കത്ത്

കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി തന്നെ ഒഴിവാക്കി ജോസീന്‍ ബിനോയെ പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് ബിനു പുളിക്കണ്ടം. പുതിയ നിലപാടിലൂടെ സിപിഎം കേരള കോണ്‍ഗ്രസിന് വഴങ്ങിയതാണെന്നുള്ള പ്രചരണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു കത്തിലൂടെ അദ്ദേഹം എതിര്‍പ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭയിലുണ്ടായ തര്‍ക്കത്തിനിടെ കേരളാ കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ദിച്ച ബിനുവിനെ അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. തുടര്‍ന്നാണ് സിപിഎം ഏരിയാ കമ്മറ്റി തീരുമാനം അറിയിച്ചത്. അദ്ദേഹം എഴുതിയതില്‍ നിന്നും; കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ …

പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന്, ജോസ് കെ മാണിയ്ക്ക് ബിനു പുളിക്കകണ്ടത്തിന്റെ കത്ത് Read More »

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം, കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം. കേന്ദ്രത്തിന് എതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച …

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം, കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി Read More »

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെുത്തു

തൃശ്ശൂര്‍: വനിത സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടിയെുത്തു. അതിരപ്പിള്ളി കൊന്നക്കുഴിയില്‍ ഫോറസ്റ്റ് ബിറ്റ് ഓഫിസര്‍ എം വി വിനയരാജിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

അനുശോചനം അറിയിച്ച് പി.ജി ഗോപി

തൊടുപുഴ: പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ശാന്തയുടെ മരണത്തില്‍ കോണ്‍ഗ്രസ്(എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി ഗോപി അനുശോചനം അറിയിച്ചു.

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ വിവാദങ്ങള്‍ സോണിയ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും ധരിപ്പിക്കുമെന്ന് ശശി തരൂര്‍ . സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും് അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്. തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയത്. തരൂരിന്റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് …

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍ Read More »

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം, മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും

തിരുവനന്തപുരം: ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കും. 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം തുടങ്ങുന്നത്. വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം. അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും തടയാന്‍ ഉള്ള ബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ആണ്.ബില്‍ ക്യാബിനറ്റില്‍ ചര്‍ച്ചക്ക് വരുമോ എന്ന് വ്യക്തമല്ല. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിനു എതിരായ വിമര്‍ശനം നയപ്രഖ്യാപന …

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം, മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും Read More »

നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ 73ാമത്തെ വയസ്സില്‍ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12നാണ് സാക്ഷരതാ മിഷന്റെ തുല്യത പരീക്ഷ പരീക്ഷ നടന്നത്. അന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ലീന ആന്റണിക്ക് അഭിനന്ദനവുമായി രം?ഗത്തെത്തിയിരുന്നു. പലവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂര്‍ത്തിയാക്കിത്.സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സിലൂടെയുള്ള തുടര്‍പഠന സൗകര്യം …

നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി Read More »

ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാഹ ദര്‍ശന തിരുനാള്‍

ചേര്‍ത്തല: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ 159 മത് വിവാഹ ദര്‍ശന തിരുനാളിന് കൊടിയേറി .വികാരി റവ ഡോ. ആന്റോ ചേരാംതുരുത്തി കൊടിയേറ്റി. റവ.ഡോ വര്‍ഗീസ് അമ്പലത്തിങ്കല്‍, ഫാ. ലിജോയ് വടക്കുംഞ്ചേരി , ഫാ അജു മുതുകാട്ടില്‍, ഫാ.ജോസ് പാലത്തിങ്കല്‍ , ഫാ സക്കറിയാസ് നെല്ലികുന്ന് എന്നിവര്‍ സഹ കാര്‍മികരായി. റവ.ഡോ.അബ്രാഹം ഓലിയപ്പുറം വചന സന്ദേശം നല്‍കും ഉച്ചക്കഴിഞ്ഞ് 3.30 ദിവ്യബലി ഫാ ജുബി കളത്തി പറമ്പില്‍ …

ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാഹ ദര്‍ശന തിരുനാള്‍ Read More »

തെലങ്കാനയില്‍ ഏഴായിരം കോടിയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ബാംഗ്‌ളൂര്‍: കര്‍ണാടകയിലും തെലങ്കാനയിലു പ്രധാനമന്ത്രിയെത്തും. തെലങ്കാനയില്‍ ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കര്‍ണാടകയില്‍ മോദി ഉദ്ഘാടനം ചെയ്യുക. യാദ്ഗിര്‍, കലബുറഗി ജില്ലകളിലാണ് മോദി എത്തുക. യാദ്ഗിറില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായുള്ള കുടിവെള്ളപദ്ധതിക്കും തുടക്കം കുറിക്കും. കലബുറഗിയില്‍ 50,000 പേര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയും നാരായണപുര ഡാമിന്റെ കനാല്‍ പുനരുദ്ധാരണപദ്ധതിയും ഉദ്ഘാടനം ചെയ്യും . മുംബൈയിലെത്തുന്ന പ്രധാനമന്ത്രി.വിവിധ വികസന പദ്ധതികള്‍ക്കൊപ്പം നഗരത്തിലെ രണ്ട് മെട്രോ സര്‍വീസുകളും ഉദ്ഘാടനം ചെയ്യും. …

തെലങ്കാനയില്‍ ഏഴായിരം കോടിയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും Read More »

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം

കോട്ടയം: പാലായില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക അംഗമായ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സിപിഎം വഴങ്ങിയത്. മുന്നണി ധാരണപ്രകാരം സിപിഎമ്മിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ഏക അംഗമായ ബിനുവിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ നഗരസഭയിലുണ്ടായ തര്‍ക്കത്തിനിടെ കേരളാ കോണ്‍ഗ്രസ് …

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം Read More »

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ന്യൂഡൽഹി: മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി. ഫെബ്രുവരി 14നാണ് ത്രിപുരയിൽ നിയമ സഭ തെരഞ്ഞെടുപ്പ്. നാഗാലാൻഡിൽ സഖ്യചർച്ച ഉടൻ പൂർത്തിയാക്കാനും ബിജെപി നേതൃയോഗത്തിൽ ധാരണയായി. ഫെബ്രുവരി 27നാണ് മേഖാലയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.  ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടക്കും. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലുമായി 62.8 ലക്ഷം വോട്ടർമാരാണ് …

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി Read More »

Alternatives To Drinking: What To Do If You’ve Quit The Booze

Those who have long-term stress are more likely to have obesity, according to a February 2017 study in ‌Obesity‌. The main culprit is cortisol, a stress-induced hormone that can encourage your body to hold onto fat. When most people clean up their diets to lose weight or boost their overall health, one of the first …

Alternatives To Drinking: What To Do If You’ve Quit The Booze Read More »

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണം; അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണങ്ങളിൽ പൊതു മുതൽ നശിപ്പിച്ചെന്ന ഹർജിയിൽ ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് നൽകണമെന്നും, ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്  ജപ്തി നടപടികൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ജനുവരി 15നു മുൻപ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ജപ്തി നടപടി ക്രമങ്ങൾ ഇനിയും പൂർത്തികരിക്കാൻ സാധിക്കാത്തതിനാൽ ആഭ്യന്തര വകുപ്പ് …

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണം; അന്ത്യശാസനവുമായി ഹൈക്കോടതി Read More »