Timely news thodupuzha

logo

timely news

അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ അക്രമിയായ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മരിച്ചു

വാഷിങ്ങ്ടൺ: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമിയായ വിദ്യാർഥിനി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അമെരിക്കയിലെ വിസ്കോൺസിനിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂളിലെ അധ്യാപകനും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. വിസ്കോൺസിനിലെ മാഡിസണിലുള്ള എബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിലാണ് വിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. കിന്‍റർഗാർഡൻ മുതൽ 12-ാം ക്ലാസ് വരെ 400-ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് മാഡിസൺ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. 17 കാരിയായ പെൺകുട്ടിയാണ് വെടിയുതിർത്തതെന്നാണ് …

അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ അക്രമിയായ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മരിച്ചു Read More »

പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു. ഡോ. ഫാത്തിമ കബീറാണ്(30) മരിച്ചത്. കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എം.ഡി വിദ്യാർഥിനിയാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജിന്‍റെ ഭാര്യയാണ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ച് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന് പുറമേ തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അതേസമയം, ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

പത്തനംതിട്ടയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ എറണാകുളത്ത് പിടിയിൽ

പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരെ പൊലീസ് പിടിയത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. ​സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെടുകയായിരുന്നു. റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന രീതിയിലാണ് ആദ്യം പൊലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്. വിശദമായ അന്വേഷണത്തിൽ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തരും പ്രഗൽഭരുമായ തബലവാദകരിൽ ഒരാൾ, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച മഹാനായ കലാകാരൻ, ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് യു.എസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി യുഎസിൽ തന്നെയായിരുന്നു താമസം. ഞായറാഴ്ച രാവിലെയാണ് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം അന്തരിച്ചതായി ഞായറാഴ്ച രാത്രി തന്നെ വാർത്ത പരന്നിരുന്നു. അത് നിഷേധിച്ച കുടുംബാംഗങ്ങൾ, സാക്കിർ ഹുസൈൻ ഐ.സി.യുവിലാണെന്നും, അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കണമെന്നുമാണ് …

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു Read More »

പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ചു, അപകടത്തിൽ ഒരു വയസുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

കോട്ടയം: പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. പാല – പൊൻകുന്നം റോഡിൽ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറൽ(4) ഹെയ്‌ലി(1) എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു

മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ അര കിലോ മീറ്ററോളം വലിച്ചിഴച്ചു. വിനോദ സഞ്ചാരികൾ തമ്മിൽ തർക്കമുണ്ടായത് കണ്ട് തടയാനെത്തിയതിനാണ് യുവാവിനെ മർ‌ദിച്ചത്. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിൽ വലിച്ചിഴച്ചത്. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ.എൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ് യുവാക്കൾ എത്തിയത്. സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഞായറാഴ്ച …

തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു Read More »

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴയിൽ

മുവാറ്റുപുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-മത് ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിൽ നടക്കും. 17ന് രാവിലെ 9.30ന് പതാക ഉയർത്തും 10ന് കൗൺസിൽ യോഗം. തുടർന്ന് മുതിർന്ന തലമുറയുടെ സാമൂഹ്യ സാക്ഷ്യമെന്ന വിഷയത്തിൽ പ്രൊഫ. എം.പി മത്തായി നയിക്കുന്ന സിംബോസിയം. 18ന് രാവിലെ 9.30 ന് വള്ളക്കാലിൽ പരിസരത്ത് നിന്നും പ്രകടനം. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത …

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴയിൽ Read More »

സന്നിധാനത്ത് പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് ഇനി മുതൽ ദർശനത്തിനായി വരി നിൽക്കേണ്ട

പത്തനംതിട്ട: ശബരിമലയിൽ പുതിയ പരിഷ്ക്കാരം നടപ്പാക്കാൻ നീക്കം. പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകും. തീരുമാനം ഈ തീർഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻ വർഷത്തേക്കാൾ കൂടുതലായി എത്തിയത് നാല് ലക്ഷത്തോളം പേരാണ്. വരുമാനത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 21 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായത്.

ചോദ്യ പേപ്പർ ചോർച്ച, യൂട്യൂബിൽ കണ്ടത് 10,000 വിദ്യാർത്ഥികൾ

തിരുവനന്തപുരം: എം.എസ് സൊല്യൂഷനെന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ പുറത്തായത്. 10,000ത്തിലധികം വിദ്യാർഥികൾ ഈ വിഡിയൊ കണ്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയാറാക്കുന്ന ചാനലിനാണ് കൂടുതൽ വ്യൂസ് ലഭിക്കുന്നത്. അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ കാണാൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. സബ്സ്രിക്പ്ഷൻ കൂടുതൽ ലഭിക്കാൻ വലിയ കിടമത്സരമാണ് നടക്കുന്നത്. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരും പ്രഡിക്‌ഷനെന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട …

ചോദ്യ പേപ്പർ ചോർച്ച, യൂട്യൂബിൽ കണ്ടത് 10,000 വിദ്യാർത്ഥികൾ Read More »

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച വിവാദമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. എം.എസ് സൊല്യൂഷൻസെന്ന യൂട്യൂബ് ചാനലിന്‍റെ പ്രതിനിധികൾ, ചോദ്യ പേപ്പർ തയാറാക്കിയ അധ്യാപകർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചാ വിവാദത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും സിഇഒ ഷുഹൈബ് അറിയിച്ചു. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ചചെയ്യാന്‍ ഇന്ന് (ഡിസംബർ 16) വിദ്യാഭ്യാസ മന്ത്രിയുടെ …

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി Read More »

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: റാന്നിയിൽ ക്രൂര കൊലപാതകം. യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചെതോങ്കരക സ്വദേശി അമ്പാടിയാണ് മരിച്ചത്. ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പ്രതികൾ ഉണ്ടെന്നാണ് വിവരം. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികൾ. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കൾ കാർ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന രീതിയിലാണ് ആദ്യം പോലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് …

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി Read More »

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി

കാഞ്ഞാർ. ഓൾ ഇന്ത്യ തലത്തിൽ ആധികാരിക പ്രസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മുസ്ലിം പേഴ്സണൽ ബോർഡ് അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അൽ ഉസ്താദ് അൽഹാജ് പി പി മുഹമ്മദ് ഇസ്ഹാക്ക് മൗലാന കാഞ്ഞാറിന് നജ്മി ശിക്ഷഗണങ്ങൾ സ്വീകരണവും ശീൽടും നൽകി ആദരിച്ചു. മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനിൽപ്പിനും വ്യാപനത്തിനും രാജ്യ നന്മയ്ക്കും പണ്ഡിതസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മൗലാന അവർകൾ പ്രസംഗിച്ചു. ഇസ്ഹാക്ക് മൗലാന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നോമിനിയാണ്.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലുള്ള നജ്മി പണ്ഡിതന്മാർ പങ്കെടുത്തു. ഇസ്ഹാക്ക് …

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി Read More »

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു

ഇടുക്കി: അറുപത്തിരണ്ടാമത് കേന്ദ്രീയവിദ്യാലയ സ്ഥാപകദിനാഘോഷം ഉത്സവപ്രതീതിയോടെ പൈനാവിലെ പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തിൽ നടന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സ്കിറ്റുകൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാർഥികൾ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.വിദ്യാർത്ഥികൾ പങ്കെടുത്ത വർണ്ണാഭമായ സാംസ്കാരിക, വിദ്യാഭ്യാസപരിപാടികൾ, സാംസ്‌കാരിക പ്രദർശനം എന്നിവയും നടന്നു. ഇടുക്കി  കേന്ദ്രീയവിദ്യാലയം വളർച്ചയുടെയും നവീകരണത്തിൻ്റെയും പാതയിലാണെന്ന് സ്വാഗതം ആശംസിച്ച പ്രിൻസിപ്പൽ  അജിമോൻ എ ചെല്ലംകോട്ട് പറഞ്ഞു. 2008 …

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു Read More »

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ്

ഇടുക്കി: ഇടമലക്കുടിയിൽ സമഗ്രവികസനം ലക്ഷ്യമിട്ട് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ജില്ലാ ആസൂത്രണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കിലോമീറ്ററുകളോളം ഓഫ് റോഡ് സഞ്ചാരം നടത്തി ഇവിടെ യോഗം ചേർന്നത് തന്നെ പ്രത്യേക ഉദ്ദേശത്തോടെയാണ്. ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ എല്ലാവരും മനസിലാക്കണം. നിസാരകാര്യങ്ങളുടെ പേരിൽ പദ്ധതികൾ തടസ്സപ്പെടാൻ പാടില്ലെന്നും കളക്ടർ പറഞ്ഞു. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളെക്കുറിച്ച് യോഗം ചർച്ച …

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ് Read More »

ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്ന് രാഹുൽ ഗാന്ധി

ന‍്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ സവർക്കറെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത‍്യയുടെതായി ഒന്നുമില്ലെന്നാണ് സവർക്കാർ പറഞ്ഞതെന്നും ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിലേന്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഗാന്ധിയുടെയും, അംബേദ്കറിൻറെയും, നെഹ്റുവിൻറെയും ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും ഭരണഘടനയ്ക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ‍്യത്തെ പിന്നിലേക്ക് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കുമെന്നും ഭരണഘടന ഇന്ത‍്യയുടെ നവീന രേഖയാണെന്നും രാഹുൽ ഗാന്ധി …

ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്ന് രാഹുൽ ഗാന്ധി Read More »

പരസ്യത്തിൽ പിണറായിയുടെ മുഖം മറച്ച് ചന്ദ്രിക

കോഴിക്കോട്: പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രിക. കോഴിക്കോട് എഡിഷന്‍റെ ഇ-പേപ്പറിലാണ് എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിലെ പിണറായിയുടെ മുഖം മറച്ചത്. പത്രത്തിൽ അച്ചടിച്ച പരസ്യത്തിലോ മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനുകളോ മുഖം മറച്ചിട്ടില്ല. കോഴിക്കോട് ജില്ലയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയിൽ ഉള്ളത്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം.

ജനാധിപത്യ അവകാശ സംരക്ഷണ സമിതി കോട്ടയത്ത് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ നടത്തി

കോട്ടയം: ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജനങ്ങളുടെ ജീവന് സ്വത്തിനും അടിയന്തര സുരക്ഷ, തമിഴ്നാട്ടിൽ കൃഷിക്ക് ആവശ്യമായ ജലം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതോടൊപ്പം പ്രമുഖ ഗാന്ധിയൻ തോമസ് കുഴിഞ്ഞാലിലിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ലക്ഷം പേരുടെ ഒപ്പുശേഖരണവും നടത്തി. കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തിയ പരിപാടി ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു. …

ജനാധിപത്യ അവകാശ സംരക്ഷണ സമിതി കോട്ടയത്ത് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ നടത്തി Read More »

കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ലെന്ന് കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ ആഘാതം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എം.പി. ദുരന്തം നേരിട്ട കേരളത്തെ കുറ്റപ്പെടുത്താനും സാങ്കേതിക തടസങ്ങൾ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. വലിയ താമസമില്ലാതെ തന്നെ കേരളം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചെലവിന്‍റെ തുക നൽകണം എന്നുള്ളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും പണം ചെലവഴിക്കുന്നതിനു മാനദണ്ഡങ്ങൾ ഉണ്ട്. ആ മാനദണ്ഡങ്ങൾ മാറ്റി തരാനെങ്കിലും കേന്ദ്രം തയ്യാറാക്കണം. …

കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ലെന്ന് കെ രാധാകൃഷ്ണൻ Read More »

ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്‍റ് യുൻ സുക് യോളിനെ ഇംപീച്ച് തെയ്തു

സോൾ: ഈ മാസം ആദ്യം രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യുൻ സുക് യോളിനെ ഇംപീച്ച് തെയ്തു. 300 എംപിമാരില്‍ ഇംപീച്ച്‌മെന്‍റിനെ അനുകൂലിച്ച് 204 പേര്‍ വോട്ട് ചെയ്തപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിന്നപ്പോള്‍ എട്ടു വോട്ടുകള്‍ അസാധുവായി. ഇംപീച്ച്‌മെന്‍റ് പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്‍റില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം …

ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്‍റ് യുൻ സുക് യോളിനെ ഇംപീച്ച് തെയ്തു Read More »

ജാമ്യം ലഭിച്ചിട്ടും ഒരു രാത്രി ജയിലിൽ കഴിഞ്ഞു

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായി തെലങ്കാന കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടിയ തെന്നിന്ത്യൻ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. വെള്ളിയാഴ്ച ജാമ്യം ലഭിച്ചെങ്കിലും അല്ലു അർജുൻ ജയിലിൽ തുടരുകയായിരുന്നു. ഒരു രാത്രി മുഴുവൻ അദ്ദേഹം ജയിലിൽ കഴിഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. ഒടുവിൽ ജാമ്യ ഉത്തരവിൻറെ പകർപ്പ് രാവിലെ ലഭിച്ചതോടെയാണ് …

ജാമ്യം ലഭിച്ചിട്ടും ഒരു രാത്രി ജയിലിൽ കഴിഞ്ഞു Read More »

കൊച്ചി മംഗളവനം പക്ഷിസങ്കേതത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചു കയറിയ‌ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തടിയോളം ഉയരുമുള്ള ഗേറ്റിൽ പൂർണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗേറ്റിന് മുകളിലൂടെ കടക്കാൻ ശ്രമച്ചപ്പോൾ സംഭവിച്ചതാണോ അതോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. അർദ്ധരാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. സ്ഥലത്തെ സുരക്ഷാ ജിവനക്കാരാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി; ചോദ‍്യം ചെയ്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് മൂന്ന് പേർ

ഇടുക്കി: മുരിക്കാശ്ശേരി സ്റ്റേഷൻ പരിധിയിൽ ചെമ്പകപ്പാറയിലാണ് സംഭവം. പതിവ് പട്രോളിംഗിനെത്തിയ മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ കെ.എം സന്തോഷ് കുമാറും സംഘവും ചെമ്പകപ്പാറക്ക് സമീപത്ത് വെയിറ്റിംഗ് ഷെഡ്ഡിൽ സംശയാസ്പദമായി കണ്ട മൂന്ന് പേരോട് വിവരങ്ങൾ ചോദിക്കുന്നതിനിടെ ഇവർ പോലിസിനോട് തട്ടിക്കയറുകയും പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയും ചെയ്തു. ഇതേ തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പോലീസിനെ ആക്രമിക്കുകയും സി.ഐ കെ.എം സന്തോഷ് കുമാറിൻ്റെ യൂണിഫോം വലിച്ച് കീറുകയും ചെയ്തതായാണ് വിവരം. ഇവരുടെ ആക്രമണത്തിൽ എസ്.ഐ മധുസൂദനൻ, എസ്.സി.പി.ഒ രതീഷ്, …

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി; ചോദ‍്യം ചെയ്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് മൂന്ന് പേർ Read More »

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു

കരിമണ്ണൂർ: ഗ്രാമപഞ്ചായത്ത് മെമ്പറായി പന്നൂർ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ, ചടങ്ങിൽ മെമ്പർമാരായ ബൈജു വറവുങ്കൽ, ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, ടെസ്സി വിൽസൺ, ഷേർലി സെബാസ്റ്റ്യൻ, സോണിയ ജോബിൻ, സന്തോഷ്‌ കുമാർ, സെക്രട്ടറി വി.എ അഗസ്റ്റിൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസ് കുന്നപ്പിള്ളിൽ, രാഷ്ട്രീയ നേതാക്കളായ ജോൺ നെടിയപാല, പോൾ കുഴിപ്പിള്ളിൽ, ബേബി …

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു Read More »

തൊടുപുഴ ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു

തൊടുപുഴ: ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി പി അജീവ്, വൈസ് പ്രസിഡന്റായി സജി പോൾ ഉൾപ്പെടെ 12 അം​ഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു. സി.ജെ ജെയിംസ്, ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്ദ് മുഹമ്മദ് വടക്കയിൽ, ടോമി സെബാസ്റ്റ്യൻ, ബെന്നി ജോസ് ഇല്ലിമൂട്ടിൽ, മനിൽ തോമസ് ഫൈൻ പേപ്പർ, ​ഗോപു ​ഗോപൻ, ശാലിനി മോഹൻദാസ്, സിമി സുവിരാജ്, സിനി മധു എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അം​ഗങ്ങൾ. തൊടുപുഴയിലെ …

തൊടുപുഴ ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു Read More »

ലൈംഗികാതിക്രമ കേസുകളിൽ ഗുരുതര ആരോപണങ്ങളുള്ളവ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമ കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിത്. പ്രായപൂർത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് മകൾ പിതാവ് പീഡിപ്പിച്ചത് വെളിപെടുത്തിയത്. മകളുടെയും അമ്മയുടെയും മൊഴി വ്യാജമാണെന്നാണ് പ്രതിയുടെ വാദം. ആരോപണം ഗുരുതരമായതിനാൽ കേസ് റദ്ദാക്കാനാവില്ലെന്നും വിചാരണ നേരിടണെന്ന് കോടതി നിർദേശിച്ചു.

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: യൂട്യൂബ് ചാനലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ചോർന്ന സംഭവം സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡിജിപിക്ക് പരാതി നൽകി. നടക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിനേടുള്ള വെല്ലുവിളിയാണെന്നും യൂട്യൂബ് ചാനലിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തെ അർ‌ഹിക്കുന്ന ഗൗരവത്തോടെ കാണും. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പർ ചോരില്ല. ട്യൂഷൻ എടുക്കുന്ന അധ്യാപകരുടെ വിവരങ്ങളടക്കം ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്.എസ്.എൽ.സി ഇംഗ്ലീഷ് …

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: യൂട്യൂബ് ചാനലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി Read More »

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി

പീരുമേട്: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ മാസങ്ങളായിട്ടും പാലിച്ചില്ലെന്ന ആരോപണം നിലനിൽക്കെ കേസ് വേഗത്തിലാക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പുന‍ർവിചാരണയ്ക്ക് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നാളിതുവരെ നിയമിച്ചിട്ടില്ല. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രതിചേർക്കപ്പെട്ട അർജ്ജുനെ, തെളിവുകളുടെ അഭാവത്തിൽ …

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി Read More »

ഇന്ത‍്യ – ഓസ്ട്രേലിയ മത്സരം; ബ്രിസ്ബെയ്നിൽ മഴ, രണ്ട് തവണ ബാറ്റിങ്ങ് നിർത്തിവച്ചു

ബ്രിസ്ബെയ്ൻ: ഇന്ത‍്യ – ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഗാബയിൽ തുടക്കം. ടോസ് നേടിയ ഇന്ത‍്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. ആദ‍്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ഒറ്റ വിക്കറ്റും നഷ്ടമാവാതെ 28 റൺസെന്ന നിലയിലാണ്. 19 റൺസുമായി ഉസ്മാൻ ഖവാജയും നാല് റൺസുമായി നഥാൻ മക്സ്വീനിയുമാണ് ക്രീസിൽ. മഴയെ തുടർന്ന് രണ്ട് തവണ ബാറ്റിങ് നിർത്തിവയ്ക്കേണ്ടി വന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത‍്യ ഗാബയിൽ മൂന്നാം ടെസ്റ്റ് കളിക്കുന്നത്. രവിചന്ദ്രൻ അശ്വിന് പകരം രവിന്ദ്ര ജഡേജയും ഹർഷിത് …

ഇന്ത‍്യ – ഓസ്ട്രേലിയ മത്സരം; ബ്രിസ്ബെയ്നിൽ മഴ, രണ്ട് തവണ ബാറ്റിങ്ങ് നിർത്തിവച്ചു Read More »

രേണുകാസ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ ഉൾപ്പടെ ആറ് പേർക്ക് ജാമ്യം

ബാം​ഗ്ലൂർ: രേണുകാ സ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും കൂട്ടുപ്രതിയുമായ പവിത്ര ഗൗഡയ്ക്കും കേസിൽ ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റു അഞ്ച് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബെഞ്ചാണ് ദർശൻറെ ജാമ്യഹർജി പരിഗണിച്ചത്. ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ മർദ്ദിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപം പാലത്തിന് താഴെ ഉപേക്ഷിച്ചു എന്നാണ് കേസ്. ദർശന് അടുപ്പമുള്ള നടി പവിത്രഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല …

രേണുകാസ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ ഉൾപ്പടെ ആറ് പേർക്ക് ജാമ്യം Read More »

കൊൽക്കത്തയിൽ മാലിന‍്യം ശേഖരിക്കാനെത്തിയവർ കണ്ടത് സ്ത്രീയുടെ അറുത്ത് മാറ്റിയ ശിരസ്

കൊൽക്കത്ത: ടോളിഗഞ്ചിൽ സ്ത്രീയുടെ അറുത്തുമാറ്റിയ ശിരസ് കണ്ടെത്തി. വേസ്റ്റ് മാലിന‍്യം ശേഖരിക്കാനെത്തിയവരാണ് ഗ്രഹാം റോഡിന് സമീപത്തുള്ള മാലിന‍്യക്കൂനയിൽ പ്ലാസ്റ്റിക്ക് കവറിൽ വച്ച നിലയിൽ അറുത്തുമാറ്റിയ ശിരസ് കണ്ടെത്തിയത്. വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സൗത്ത് സബർബൻ ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ലോക്കൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. കൂടുതൽ പരിശോധനയ്ക്കായി ശിരസ് എം.ആർ ബംഗൂർ ആശുപത്രിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. കൊൽക്കത്ത മുൻസിപ്പൽ കോർപറേഷൻ പരിധിയിലെ 95ആം വാർഡിലാണ് അറുത്ത് മാറ്റിയ നിലയിൽ ശിരസ് കണ്ടെത്തിയത്. ശേഷിക്കുന്ന …

കൊൽക്കത്തയിൽ മാലിന‍്യം ശേഖരിക്കാനെത്തിയവർ കണ്ടത് സ്ത്രീയുടെ അറുത്ത് മാറ്റിയ ശിരസ് Read More »

അല്ലു അർജുൻ റിമാൻഡിൽ

ബാംഗ്ലൂർ: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ റിമാൻഡിൽ. പുഷ്പ – 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. അല്ലു അർജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് അല്ലു അർജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. പിന്നാലെ താരം ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാിരിക്കും അല്ലു അർജുനെ ജയിലിലേക്ക് മാറ്റുക. …

അല്ലു അർജുൻ റിമാൻഡിൽ Read More »

അപകടമുണ്ടായത് തൻ്റെ പിഴവുകൊണ്ടെന്ന് ലോറി ഡ്രൈവർ

പാലക്കാട്: പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ട ചരക്കു ലോറി മറിഞ്ഞ് 4 കുട്ടികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരേ നരഹത്യാ ചുമത്തി. വഴിക്കടവ് സ്വദേശിയായ പ്രജീഷിനെതിരേയാണ് കുറ്റം ചുമത്തിയത്. തനിക്ക് പിഴവ് പറ്റിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രജീഷ് പൊലീസിനോട് സമ്മതിച്ചു. ഒരു ബൈക്ക് കുറുകെ ചാടിയെന്നും താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടകാരണമെന്നും പൊലീസിന് മൊഴി നൽകി. പ്രജീഷ് ഫോൺ ഉപയോഗിച്ചെന്ന സംശയം പൊലീസിനുണ്ട്. എന്നാലിതിന് വ്യക്തത വന്നിട്ടില്ല. പാലക്കാട് കരിമ്പ …

അപകടമുണ്ടായത് തൻ്റെ പിഴവുകൊണ്ടെന്ന് ലോറി ഡ്രൈവർ Read More »

ക്രിസ്മസ് പരീക്ഷയ്ക്ക് മുന്നേ ചോദ‍്യ പേപ്പർ ചോർന്നു, യൂട‍്യൂബ് ചാനലിൽ കൂടി കണ്ടത് പതിനായിരങ്ങൾ

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യ പേപ്പറുകൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എം.എസ് സൊല‍്യൂഷൻസെന്ന യൂട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്. ചോദ‍്യപേപ്പറിലെ ചോദ‍്യങ്ങൾ യൂട‍്യൂബ് ചാനലിന് എങ്ങനെ കിട്ടിയെന്നതിൽ വ‍്യക്തതയില്ല. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. പരീക്ഷയ്ക്ക് തലേദിവസം ചോദ‍്യങ്ങൾ ചോർന്നതോടെ വിദ‍്യാർത്ഥികളും അധ‍്യാപകരും ആശങ്കയിലായി. സംഭവത്തിൽ പ്രതിഷേധവുമായി കെ.എസ്‌.യു രംഗത്തെത്തിയിരുന്നു. ഡിഡിയുമായി നടന്ന ചർച്ചയിൽ യൂട‍്യൂബ് ചാനലിനെതിരേ …

ക്രിസ്മസ് പരീക്ഷയ്ക്ക് മുന്നേ ചോദ‍്യ പേപ്പർ ചോർന്നു, യൂട‍്യൂബ് ചാനലിൽ കൂടി കണ്ടത് പതിനായിരങ്ങൾ Read More »

കപിൽ ദേവിൻ്റെ ഓഫർ സ്വീകരിക്കാം, ലഹരി മുക്തി ചികിത്സയ്ക്ക് വീണ്ടും തയ്യാർ; വിനോദ് കാംബ്ലി

മുംബൈ: ലഹരി മുക്തി ചികിത്സയ്ക്ക് വീണ്ടും പോകാമെന്നും, കപിൽദേവിൻറെ ഓഫർ സ്വീകരിക്കാൻ തയാറെന്നും അറിയിച്ച് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. വിക്കി ലാൽവാനി യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാംബ്ലിയുടെ വെളിപ്പെടുത്തൽ. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും കാംബ്ലി പറയുന്നു. ലഹരി മുക്തി ചികിത്സയ്ക്ക് കാംബ്ലി തയാറാണെങ്കിൽ, അതിനു സഹായം നൽകുമെന്ന് 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗങ്ങൾ പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോൾ കാംബ്ലി സമ്മതം അറിയിച്ചിരിക്കുന്നത്. ഇത് പതിനഞ്ചാം തവണയാണ് കാംബ്ലി ലഹരിമുക്തി …

കപിൽ ദേവിൻ്റെ ഓഫർ സ്വീകരിക്കാം, ലഹരി മുക്തി ചികിത്സയ്ക്ക് വീണ്ടും തയ്യാർ; വിനോദ് കാംബ്ലി Read More »

ഡോക്ടർ വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന്‍റെ ജാമ‍്യപേക്ഷ തള്ളി സുപ്രീം കോടതി

ന‍്യൂഡൽഹി: ഡോ. വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന്‍റെ ജാമ‍്യപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത‍്യത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് പ്രതിക്ക് ജാമ‍്യം നൽകാനാവില്ലെന്ന് കോടതി വ‍്യക്തമാക്കിയത്. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു കോടതിയിൽ പ്രതി സന്ദീപിന്‍റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ മറികടക്കാനായി എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ‍്യപ്പെട്ടിട്ടുണ്ടായാിരുന്നു. എന്നാൽ ഈ ആവശ‍്യവും കോടതി തള്ളി. കേസിലെ സാക്ഷിവിസ്താരം പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകാൻ സുപ്രീം കോടതി …

ഡോക്ടർ വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന്‍റെ ജാമ‍്യപേക്ഷ തള്ളി സുപ്രീം കോടതി Read More »

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 440 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 7230 രൂപയായി. പവന് 56,720 രൂപയും. രണ്ട് ദിവസം മുമ്പ് ഒരു പവൻ സ്വർണത്തിന് 58280 രൂപയായിരുന്നു. പിന്നീട് വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കാർ പാഞ്ഞ് കയറി അപകടം, പൊന്നാനിയിൽ മൂന്ന് കുട്ടികൾക്ക് പരുക്ക്

മലപ്പുറം: പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ച് കയറി. മൂന്ന് കുട്ടികൾക്ക് പരുക്ക്. വിദ്യാർത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. മലപ്പുറം എ.വി ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.

പുഷ്പ 2 റിലീസിനിടെ തിരക്കിൽപ്പെട്ട് ഹൈദരാബാദിൽ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര താരം അല്ലു അർജുൻ അറസ്റ്റിൽ. അല്ലു നായകനായെത്തിയ പുതിയ ചിത്രം പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിൻറെ ടാസ്ക് ഫോഴ്സ് സംഘം ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്.

തിരുവനന്തപുരത്ത് പതിനാറുകാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വർക്കലയിൽ പതിനാറുകരന് ഇരുചക്ര വാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ കെസെടുത്ത് പൊലീസ്. വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ അമ്മയ്കക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിൻറെ സ്ഥിരം വാഹന പരിശോധനയ്ക്കിടെയാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന പതിനാറുകാരനെ കാണുന്നത്. തുടർന്ന് കുട്ടിയുടെ വാഹനം നിർത്തിച്ച് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.‌ കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയാണ് കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതെന്ന് വ്യക്തമായത്. തുടർന്ന് അമ്മയ്ക്കെതിരെ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 50,000 രൂപ …

തിരുവനന്തപുരത്ത് പതിനാറുകാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മക്കെതിരെ പൊലീസ് കേസെടുത്തു Read More »

കൈവെട്ട് കേസിൽ മുഖ‍്യസൂത്രധാരൻ്റെ ശിക്ഷ മരവിപ്പിച്ചു കൊണ്ട് ജാമ‍്യം നൽകി

കൊച്ചി: തൊടുപുഴ ന‍്യൂമാൻ കോളെജ് അധ‍്യാപകനായിരുന്ന റ്റി.ജെ ജോസഫിൻറെ കൈ വെട്ടിയ കേസിൽ മുഖ‍്യസൂത്രധാരൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ‍്യം അനുവദിച്ചു. എം.കെ നാസറിനാണ് കോടതി ജാമ‍്യം അനുവദിച്ചത്. വിചാരണ കോടതി ഉത്തരവ് ചോദ‍്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ‍്യം അനുവദിച്ചത്. ഒമ്പത് വർഷമായി നാസർ ജയിലിൽ കഴിയുന്നുവെന്ന വാദം അംഗീകരിച്ചാണ് നടപടി. അധ‍്യാപകൻറെ കൈ വെട്ടിയ കേസിൽ മുഖ‍്യസൂത്രധാരനെന്ന പേരിലാണ് എം.കെ നാസർ അറിയപ്പെട്ടിരുന്നത്. പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ ഭാരവാഹിയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ …

കൈവെട്ട് കേസിൽ മുഖ‍്യസൂത്രധാരൻ്റെ ശിക്ഷ മരവിപ്പിച്ചു കൊണ്ട് ജാമ‍്യം നൽകി Read More »

പാലക്കാട് അപകടം; റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാർഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്തും. റോഡ് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നെങ്കിൽ ബ്ലാക്ക് സ്പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു. മേഖലയിൽ നിരന്തരം അപകടമെന്ന പരാതി എനിക്ക് ലഭിച്ചിട്ടില്ല. എന്നോടല്ല വിഷയം എംഎൽഎ ഉന്നയിച്ചത്. അപകടത്തിൽ അടിയന്തരമായി …

പാലക്കാട് അപകടം; റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ Read More »

അനധികൃതമായി പെൻഷൻ കൈപ്പറ്റിയ സംഭവം; 18% പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന അനർഹരിൽ നിന്നും തുക തിരിച്ച് പിടിക്കാൻ നടപടിയുമായി ധനകാര്യ വകുപ്പ്. വ്യാജരേഖകൾ ചമച്ച് ലിസ്റ്റിൽകടന്നുകൂടി പെൻഷൻ കൈപ്പറ്റിയവരിൽ നിന്നും പെൻഷൻ റദ്ദാക്കി, കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശയോടെ തിരികെപ്പിടിക്കും. ഇവർക്ക് ഭാവിയിൽ യാതൊരുവിധ പെൻഷനും അർഹതയുണ്ടാവില്ല. പെൻഷൻ പട്ടികയിൽ കടന്നുകൂടിയ അനർഹരുടെ സർട്ടിഫിക്കറ്റ് പരിശോധന, അന്വേഷണങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷന്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള 1,458 പേര്‍ …

അനധികൃതമായി പെൻഷൻ കൈപ്പറ്റിയ സംഭവം; 18% പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനകാര്യ വകുപ്പ് Read More »

സ്ത്രീകളെ വസ്ത്രധാരണത്തിൻ്റെ പേരിൽ വിലയിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിൽ അംഗീകരിക്കാനാവുന്ന കാര്യമല്ലെന്ന് ഹൈക്കോടതി. എന്ത് വസ്ത്രം ധരിക്കണം എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതി വിലയിരുത്തേണ്ട ആവശ്യമില്ല. വ്യക്തിപരമായ അഭിപ്രായങ്ങൾ വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിൻറെ ഫലമാണ്. ധരിക്കുന്ന വസ്ത്രത്തിൻറെ അടക്കം പേരിൽ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബ കോടതി ഉത്തരവിനെതിരെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ …

സ്ത്രീകളെ വസ്ത്രധാരണത്തിൻ്റെ പേരിൽ വിലയിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി Read More »

സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ചെങ്ങന്നൂർ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയോടെയായിരുന്നു അന്ത്യം. വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013 ൽ പുറത്തിറങ്ങിയ കൗ ബോയിയെന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയത് ബാലചന്ദ്രകുമാർ ആയിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാർ(പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിൻറെ പക്കലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തൽ. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും …

സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു Read More »

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ന‍്യൂനമർദത്തെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ‍്യാപിച്ചു. മന്നാർ കടലിടുക്കിന് മുകളിലായി നിലനിൽകുന്ന ശക്തി കൂടിയ ന‍്യൂനമർദം വരും മണികൂറുകളിൽ തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന‍്യൂനമർദത്തെ തുടർന്ന് അടുത്ത നാല് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് …

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം, തമിഴ്നാട്ടിൽ ഏഴ് പേർ‌ മരിച്ചു

ദിണ്ടിഗൽ: തിരുച്ചിറപ്പള്ളി റോഡിൽ എൻ.ജി.ഒ കോളനിക്ക് സമീപത്തെ അസ്ഥിരോഗ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുട്ടിയും മൂന്ന് സ്ത്രീകളുമുണ്ട്. ഇരുപതിലധികം പേർക്ക് പരുക്കേറ്റതായി കരുതുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. നാല് നിലകളിലായുള്ള ആശുപത്രിയുടെ മുകളിലെ നിലയിൽ തീപടരുന്നത് കണ്ട് രക്ഷപ്പെടാനായി ലിഫ്റ്റിൽ കയറി കുടുങ്ങിയ ഏഴ് പേരാണ് മരിച്ചത്. ആശുപത്രിയിലെ ഓഫിസ് മുറിയിലെ കംപ്യൂട്ടറിൽ നിന്ന് പടർന്ന തീ പിന്നീട് എല്ലാ മുറികളിലേക്കും …

സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം, തമിഴ്നാട്ടിൽ ഏഴ് പേർ‌ മരിച്ചു Read More »